Friday, December 17, 2010

ധനുമാസം

ധനുമാസം ഉത്സവത്തിന്റേതാണ​‍്. തിരുവാതിരനിലാവിന്റെ ലഹരിയിൽ കൊടികയറി പത്തുദിവസം വിശാലമായ ഗ്രാമസങ്കേതത്തെയാകമാനം ഉത്സവലഹരിയിലാറടിച്ച് ഉത്സവം പടിയിറങ്ങുമ്പോളായിരുന്നു പണ്ടൊക്കെ ദുഃഖം. ഇപ്പോളിതാ, ഉത്സവം തുടങ്ങുന്നതിനു മുൻപുതന്നെ ഉത്സവത്തിന്റേതായ യാതൊരു ലക്ഷണവും കാണാത്തതാകുന്നു ദുഃഖം. ഒരുപക്ഷേ കാലാവസ്ഥയുടേതാവാം, ധനുമാസത്തിന്റെ കുളിർന്ന രാവുകളും മഞ്ഞും നിലാവും തെളിഞ്ഞപകലും ഇല്ലാത്തതിന്റേതാവാം, അല്ലെങ്കിൽ എന്റെ പ്രായത്തിന്റേതാവാം, എല്ലാം നിശ്ചലമായിരിക്കുന്നതുപോലെ തോന്നൽ. ഉത്സവത്തിനു മുന്നോടിയായി വഴികളും വഴിയോരങ്ങളും ഇക്കുറിയേതായാലും ഇതുവരെയും തെളിഞ്ഞിട്ടില്ല. ഇന്നലെയും പെരുമഴപെയ്ത് വഴികളെല്ലാം പുഴകളായി, ശിഷ്ടം ചെളിക്കുഴികളിൽ കരുതി നില്ക്കുന്നു. രാത്രികൾ തണുത്തതാണെങ്കിലും മഞ്ഞോ നിലാവോ ഇല്ല. ഉത്സവം എവിടെയാണൊളിച്ചത്. കെട്ട കാലാവസ്ഥയിൽ എന്തുത്സവം??
എങ്കിലും ഒരു നൊസ്റ്റാൾജിയാ!!!!

Monday, November 29, 2010

മേഘസ്ഫോടനം

ഇക്കൊല്ലത്തെ മഴ ജനത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ​‍്. വൃശ്ചികം പാതിയാവാറായിട്ടും കർക്കിടകപ്രതീതിയിൽ കേരളം വിങ്ങി നില്ക്കുന്നു. ഉത്സവകാലത്തിന്റെ തെളിഞ്ഞപകലുകളും മഞ്ഞുപുതച്ച രാത്രികളും പ്രതീക്ഷിച്ചിരിക്കുന്നവർ കാലവർഷത്തിന്റെ ഉത്സവക്കൊഴുപ്പിൽ നനഞ്ഞു നില്ക്കുന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ പാമ്പാടി, കറുകച്ചാൽ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ചയുണ്ടായ മിന്നൽവെള്ളപ്പൊക്കം പരിഭ്രാന്തി പരത്തി. രാത്രിയിൽ ഉയർന്നപ്രദേശങ്ങളിലെ വീറ്റുകളില്പ്പോലും വെള്ളം ഇരമ്പിക്കയറിയപ്പോൾ ഉരുൾപൊട്ടലാണെന്നായിരുന്നു പലരും കരുതിയത്. അതൊരു മേഘസ്ഫോടനമായിരുന്നു എന്നും പുതിയ തിയറി ഉണ്ടായിട്ടുണ്ട്. കലികാലവിശേഷം എന്ന് പഴമക്കാർ മാത്രമല്ല, ചെറുപ്രായക്കാർ പോലും പറഞ്ഞുതുടങ്ങിയിരിക്കുന്നു.
കാലാവസ്ഥാ മാറ്റത്തിനുകാരണം പരിസ്ഥിതിനാശമാനെന്ന നിലപാടിന​‍് ആക്കം കൂടുകയാണ​‍് ഈ വേളയിൽ. മാതൃഭൂമി പത്രത്തിൽ വിശദമായ ഒരു ലേഖന പരമ്പരയും വന്നു. പരിസ്ഥിതി സംരക്ഷണത്തിന​‍് ചടുലനടപടിയെടുത്തില്ലെങ്കിൽ ഭൂമിയുടെ ഭാവി അവതാളത്തിലാണെന്ന വാദം ശക്തിയാർജ്ജിച്ചുവരുന്നു.
ഇതൊക്കെ നല്ലകാര്യം!
ഒറ്റച്ചോദ്യം അവശേഷിക്കുന്നു. ഡിനോസറുകളടക്കമുള്ള ജീവിവംശങ്ങളുടെ നാശത്തിനു കാരണമായ സംഭവം അതെന്തായാലും പരിസ്ഥിതി നശിച്ചതിന്റെ ഫലമായുണ്ടായതായിരുന്നോ. ഡിനോസറുകളോ, (മനുഷ്യ)ചരിത്രപൂർവ്വകാലത്തെ ഏതെങ്കിലും ജീവിയോ സംസ്കാരങ്ങൾ കെട്ടിപ്പൊക്കി ഭൂമിയുടെ സ്വാഭാവികാവസ്ഥയെ ചോദ്യംചെയ്തതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഡിനോസറുകളുടെ ശാരീരികവലിപ്പമുയർത്തിയ പരിസ്ഥിതിപ്രശ്നങ്ങൾക്കപ്പുറത്തൊന്നും അക്കാലത്തുണ്ടായിരുന്നിരിക്കാൻ വഴിയില്ല. എന്നിട്ടും ആ കാലഘട്ടത്തിലെ ജീവികുലങ്ങളാകെ ഒടുങ്ങി. അല്ലെങ്കിൽ പ്രകൃതി അവയെ ഇല്ലാതാക്കി.
ഇത്രയൊക്കെയല്ലേ ഇപ്പോഴും സംഭവിക്കാൻ പോകുന്നുള്ളു? സ്വന്തം ഭോഗസുഖങ്ങളുയർത്താന്വേണ്ടി മനുഷ്യൻ ചെയ്യുന്നത് പ്രകൃതിയെ നശിപ്പികുകയാണോ, അതോ പ്രകൃതി മനുഷ്യനെക്കൊണ്ട് സ്വന്തം ശവക്കുഴിതോണ്ടാൻ പ്രേരിപ്പിക്കുകയാണോ?
പ്രകൃതിയ്ക്ക് സ്വയമ്നിർണ്ണയശേഷിയുള്ളതുകൊണ്ടും മനുഷ്യന​‍് അതില്ലാത്തതുകൊണ്ടും മനുഷ്യൻ പ്രകൃതിയ്ക്കുവഴങ്ങി സ്വന്തം നാശത്തിലേക്ക് ചുവടുവയ്ക്കുയാണെന്നു വിശ്വസിക്കനാണെനിക്കു താത്പര്യം.
ആ അവസ്ഥയിൽ എത്ര കടുത്ത പരിസ്ഥിതിവാദവും വെറും ഒരു വിശ്വാസമോ ചടങ്ങോ ഒളിച്ചോടലോ ഒക്കെയാവുന്നു!

Wednesday, October 20, 2010

സ്വപ്നപ്രബന്ധം

പേമാരി പെയ്യുന്ന രാത്രിയില്‍ ഞാന്‍......യെ സ്വപ്നം കണ്ടു. മറ്റ്ഏതു സ്വപ്നത്തെയും പോലെ തീര്‍ത്തും അപ്രതീക്ഷിതമായ ഒന്ന്. ...യെ അവസാനമായി കണ്ടുപിരിഞ്ഞിട്ട് ആറുകൊല്ലം കഴിഞ്ഞിരുന്നു. സ്വപ്നത്തിലും ആകാശം മഴക്കാറുമൂടിനിന്നു. ലൈബ്രറിയില്‍ നിന്നു മടങ്ങിവരുന്ന ഞാന്‍ കുന്നിറങ്ങി ആദ്യ വളവുതിരിഞ്ഞതുമ് ആകാശത്തുനിന്നു പൊട്ടിവീണതുപോലെ അവളെന്റെ മുന്പില്‍ പ്രത്യക്ഷപെടുകയായിരുന്നു. ആറുകൊല്ലത്തിനുശേഷവും ...യുടെ മുഖക്കുരു കൂമ്പിനില്ക്കുന്ന മുഖവും മണികിലുക്കം പോലുള്ള ചിരിയുമ് മാറിയിട്ടില്ല. എന്തൊക്കെയോ പറഞ്ഞ് ഒരുമിച്ചു കുന്നിറങ്ങുന്നതിനിടയില്‍ നേരം തെറ്റി വീശിയ ഒരിളംകാറ്റില്‍ സരിയൊന്നുപാളി ...യുടെ ആറേഴുമാസം ഗര്‍ഭംമതിക്കുന്ന വയര്‍ എനിക്കു പ്രത്യക്ഷമായി. അതെപറ്റി എന്തെങ്കിലും ചോദിക്കുംമുന്പ് സ്വപ്നം മുറിഞ്ഞ് നിദ്രയുടെ മറ്റ്ഏതോ ചുഴിക്കുത്തിലേക്ക് ഞാനാണ്ടുപോയി.

രാത്രി മുഴുവന്‍ മഴയായിരുന്നു. രണ്ടുദിവസമായി തുള്ളിവിടാതെപെയ്യുന്ന മഴ. ഓഫീസില്‍നിന്നു മടങ്ങിയെത്തിയ ഞാന്‍ കുളികഴിഞ്ഞ് മഴയെ വകവയ്ക്കാതെ പതിവുകറക്കത്തിനിറങ്ങുകയും കൂട്ടുകാരുമായി പലതും പറഞ്ഞ് കവലയില്‍ ഒന്നൊന്നരമണിക്കൂര്‍ ചിലവഴിക്കുകയും ചെയ്തു. തിരികെ വന്നപോഴേക്കും ആകെ നനഞ്ഞുകുതിര്‍ന്നിരുന്നു. ചൂടുകഞ്ഞിയില്‍ മഴനനഞ്ഞ ക്ഷീണം ആവിയാക്കി വായിച്ചുപകുതിയാക്കിയ പുസ്തകത്തിലേക്കു മുഴുകി രാത്രി വളരുവോളം ഇരുന്നു. ഇടയ്ക്കിടെ വീശിയടിച്ചകാറ്റില്‍ മഴത്തുള്ളികള്‍ മുറിയിലേക്കഠിച്ചുകയറി എന്റെ ശ്രദ്ധയെ പുറത്തെയന്തരീക്ഷത്തിലേക്ക് വിളിച്ചുകൊണ്ടുപോയി. മഴയുടെ താളം നുകര്‍ന്നും പുസ്തകത്തിലേക്കു മടങ്ങിയും രാത്രി പിന്നിടുന്നതിനിടയിലെപ്പോഴോ എഴുതാന്‍ പറ്റിയ ചില ആശയങ്ങള്‍ എന്റെ മനസ്സിലും മുളയിട്ടു. വിചിത്രമായ ഭൂപ്രദേശങ്ങളും അമാനുഷകഥാപാത്രങ്ങളും നിറഞ്ഞ നോവല്‍ പോലെയൊന്ന്. പുസ്തകം മടക്കിവച്ച് ഉള്ളിലേക്കിരമ്പിക്കയറുന്ന തോന്നലുകളെ അടുക്കിയും പേര്‍ത്തും ഏറെനേരം ഞാനങ്ങനിരുന്നു. ഒടുക്കം ഉറങ്ങാതിരിക്കുവാനാവില്ലെന്നു തോന്നിയപ്പോള്‍ പുതപ്പിന്റെ ചൂടിലേക്കു ചുരുണ്ടു.പുറത്തെ മഴയുടെ താളപ്പെരുക്കവും എഴുതാന്‍പോകുന്ന നോവലിന്റെ ആശയങ്ങളും ഉറക്കത്തിലേക്കെന്നെ വേഗം പിടിച്ചു താഴ്ത്തി. രാവിലെ ഉണരുമ്പോള്‍ ഒരു സ്വപ്നംമാത്രം രാത്രിയുടെ ഓര്‍മ്മയായി മനസ്സില്‍ പറ്റിപ്പിടിച്ചിരുന്നു. ഞാനതിന്റെ അര്‍ഥമറിയാതെ കുഴങ്ങി. മഴ അപ്പോഴും ശമിച്ചിരുന്നില്ല. ചാറ്റലായും പൊടുന്നനെ തുള്ളിയാര്‍ക്കുന്ന പെയ്ത്തായും അതു പകര്‍ന്നാടിക്കൊണ്ടിരുന്നു. ഒരു വിധത്തില്‍ കുളിയും പ്രഭാതഭക്ഷണവും നിര്‍വ്വഹിച്ച് റെയില്‍‌വേ സ്ടേഷനിലെത്തിയപ്പോഴേക്കും വണ്ടിയുടെ വരവ് അറിയിച്ചുകഴിഞ്ഞിരുന്നു.

തീവണ്ടിയില്‍ വളരെ തിരക്കുകുറവായിരുന്നു. ജന്നലോടു ചേര്‍ന്നുള്ള ഒരു സീറ്റ് പിടിച്ച് മഴയില്‍ കുതിര്‍ന്നു നില്ക്കുന്ന പുറംകാഴ്ചകളിലേക്കു കണ്ണോടിച്ച് ഞാനാ സ്വപ്നത്തിന്റെ അര്‍ഥതലങ്ങള് ചികയാന്‍ തുടങ്ങി.

...ക്ക് രണ്ടാമതും ഒരു കുട്ടിപിറന്ന വിവരം ഇന്ദു പറഞ്ഞ് അറിഞ്ഞത് ആയിടയ്ക്കായിരുന്നു. സ്വപ്നത്തിനു ത്വരകമായത് ആ വാര്‍ത്തയാവാമെന്ന് ഞാനൂഹിച്ചു. ഒരു പോലീസ് സ്ടേഷന്റെ മതിലുംചാരി മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചുനിന്ന ഒരു അപരാഹ്നം ഞാനോര്‍ത്തുപോയി. എന്നോടൊപ്പം ബുദ്ധിപരമായ ഒരു സഹജീവിതത്തിന് തയ്യാറാണെന്നുമ് കുട്ടികള്‍ പോലും അതിനിടയില് ഉണ്ടാവരുതെന്നുമുള്ള ഒരു നിര്‍ദ്ദേശം … മുന്നോട്ടുവച്ചത് അപ്പോഴാണ്. ഞാനതൊരു തമാശയായി ചിരിച്ചുതള്ളി. അതേ.... രണ്ടുകുട്ടികളുടെ അമ്മയാണിപ്പോള്‍ എന്ന് ഇന്ദുവില്‍ നിന്നുമറിഞ്ഞപ്പോള്‍ ഞാന്‍ ഊറിച്ചിരിച്ചതുമാണ്.

...പറഞ്ഞിട്ടാണ് അന്ന് ഞാന് അവള്‍ ജോലി ചെയ്യുന്ന ആ ചെറുപട്ടണത്തിലെത്തിയത്.കോളേജില് നിന്നു പിരിഞ്ഞതില്പ്പിന്നെ തമ്മില്‍ കണ്ടിട്ടില്ലെങ്കിലും കത്തുകളിലൂടെ ഞങ്ങള്‍ ബന്ധം നിലനിര്‍ത്തിപ്പോരുന്ന കാലമായിരുന്നു. സൗഹ്ഋദത്തില്‍ക്കവിഞ്ഞൊന്നും ഞങ്ങളുടെ കത്തുകളെ തീണ്ടിയിരുന്നില്ല. ആ പതിവുകത്തുകളിലൊന്നിനെ അവിചാരിതമായി നിറം മാറ്റിയത് ഞാനാണ്. എന്റെ ജീവിതപങ്കാളിയായിരിക്കാന്‍ ഒരുക്കമാണോ എന്ന് ഒരു കത്തില്‍ ഞാന്‍ …..യോട് എഴുതിച്ചോദിച്ചു. ഔപചാരികത ഒട്ടും നഷ്ടപ്പെടാതെയുള്ള ഒരു ചോദ്യം. പ്രണയത്തിന്റെ നേര്‍ത്ത ലാന്ഛനപോലും അതിലുണ്ടായിരുന്നില്ല. പക്വമതിയായ ഒരു പെണ്ണിനെ ജീവിത പങ്കാളിയായി ലഭിക്കണമെന്നുള്ള സങ്കല്പം മനസ്സില്‍ താലോലിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു അക്കാലത്ത് ഞാന്‍. …. യ്ക്ക് വിവാഹാലോചനകള്‍ കൊടുമ്പിരിക്കൊണ്ടുതുടങ്ങിയ വിവരം അവളുടെ കത്തുകളില്‍ നിന്നറിഞതോടെ എന്തുകൊണ്ട് അവളെത്തന്നെ എന്റെ ജീവിതപങ്കാളിയാക്കിക്കൂട്ടാ എന്ന ചിന്ത മനസ്സിലുദിച്ചു.എങ്കിലും ആ ചോദ്യം ചോദിക്കാന്‍ ഞാനേറെ തയ്യാറെടുക്കേണ്ടി വന്നു. അങ്ങനെയൊരു ചോദ്യം ….ല്‍ ഉണ്ടാക്കുന്ന പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കുഹിക്കുവാന് കഴിയുമായിരുന്നില്ല. അത്തരമൊരു ചോദ്യം ഒരുപക്ഷേ ഞങ്ങളുടെ സൗഹ്ഋദംതന്നെ ശിഥിലമാക്കിയേക്കാമെന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തി. പലതവണ മനസ്സില്‍ ഉരുവപ്പെടുത്തിയ ശേഷം ഞാനാക്കത്തയക്കാന്‍ തന്നെ തീരുമാനിച്ചു. രണ്ടുംകല്പ്പിച്ച് ആ കത്തെഴുതി അയച്ചശേഷം ആധിയോഠെ ഞാന്‍ മറുപടിയുംകാത്തിരുന്നു. ചിലപ്പോള്‍ ഇനിയൊരിക്കലും ഒരു മറുപടിയുണ്ടാവില്ലെന്നുപോലും എനിക്കു തോന്നി.

എന്റെ ഭയം അസ്ഥാനത്തായിരുന്നു. ക്ഋത്യസമയത്തുതന്നെ ...യുടെ മറുപടി വന്നു. എനിക്കനുകൂലമായി ഒന്നും തന്നെ അവള് പറഞ്ഞില്ലെങ്കിലും പ്രതികൂലമായ ഒന്നും പറഞ്ഞിട്ടില്ല എന്നത് എനിക്ക് ആശ്വാസം പകര്‍ന്നു. തൊട്ടുപിന്നാലെ വന്ന അപ്രതീക്ഷിതമായ ഒരു കത്തില്‍ അത്തരമൊരു ബന്ധത്തെക്കുറിച്ച് എന്തുകൊണ്ട് കാര്യമായി ആലോചിച്ചുകൂടാ എന്നവള്‍ ചോദിച്ചു. തുടര്‍ന്ന് ഞങ്ങളുടെ കത്തുകളുടെ ഇടവേള ചുരുങ്ങി. ചിലതിലവള് അത്തരമൊരു ബന്ധത്തെ അനുകൂലിച്ചു. തൊട്ടടുത്തതില്‍ ആ ബന്ധത്തിന്റെ ഭാവി ശുഭകരമാവില്ല എന്നാശങ്കപ്പെട്ടു. ഒരുതവണ അവളെന്നെത്തേടി ഓഫീസില് വരികയും ചെയ്തു. പലതവണ എന്നെ അവളുടെ ജോലിസ്ഥലത്തേക്കു ക്ഷണിച്ചു. ഓരോ കൂടിക്കാഴ്ചയിലും ഞങ്ങളൊരുമിച്ചുള്ള ഒരു ജീവിതത്തിന്റെ വരും‌വരായ്കകളെക്കുറിച്ച് ലക്ഷ്യമില്ലാതെ ചര്‍ച്ച ചെയ്ത് ഞങ്ങള്‍ സമയംകൊന്നു.

പ്രണയിക്കാന്‍ ആരും തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ചാവേദികള്‍. ആ ചെറുപട്ടണത്തിലെ പോലീസ്സ്ടേഷന്റെ മതില്‍ ചാരി നിന്ന് ഒരുച്ച മുഴുവന്‍ ഞങ്ങള്‍ ആശങ്കകള്‍ പങ്കിട്ടു. അവിടുത്തെ ആളൊഴിഞ്ഞ റെയില്‍‌വേ പ്ലാറ്റ്ഫോമില്‍ അന്തിയിരുളുവോളം മറ്റൊരിക്കല്‍ അര്‍ഥമില്ലാതെ സംസാരിച്ചും പരസ്പരം നോവിച്ചും ഞങ്ങള്‍ ചിലവഴിച്ചു. അവസാനത്തെത്തവണ അവള്‍ ജോലിചെയ്യുന്ന സ്കൂളിന്റെ മുന്പിലെ ചെറുപ്പം വിടാത്ത ആല്‍മരത്തിന്റെ ചുവട്ടില്‍ ചാറ്റമഴകണ്ട് ഒരുകുടക്കീഴില്‍ ഏറെനേരം ഒന്നും പറയാതെ നിന്നു. ആ കൂടിക്കാഴ്ച കഴിഞ്ഞുമടങ്ങിയ ഞാന്‍ നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ പാതിരാ ആയിരുന്നു. തെളിഞ്ഞനിലാവത്ത് വീട്ടിലേക്കു നടക്കുമ്പോള്‍ അന്നത്തെ കൂടിക്കാഴ്ച ഞങ്ങളൊരുമിച്ചുള്ള ജീവിതത്തിലേക്ക് വാതില്‍ തുറന്നതായി മനസ്സിലുറപ്പിച്ചിരുന്നു. വീട്ടിലെത്തിയാലുടന്‍ ഏറ്റവും മധുരമായ വാക്കുകള്‍ നിറച്ച് അവള്‍ക്കാദ്യത്തെ പ്രേമലേഖനമെഴുതണമെന്ന് ഞാന്‍ തീരുമാനിച്ചു. വീട്ടിലെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ് എഴുതാനിരുന്ന എന്റെ വിരലുകള്‍ ഒരക്ഷരംപോലും വരയാനാവാതെ തരിച്ചുനിന്നു.

താമസിയാതെ ഇരുവരുംചേര്‍ന്ന് ഒരുമിച്ചുള്ള ജീവിതം അസാധ്യമാണെന്ന് തീരുമാനത്തിലെത്തി. നല്ല സുഹ്ഋത്തുക്കളായി ഞങ്ങള്‍ പിരിഞ്ഞു. അന്നത്തെ അറുപത്തിനാലുകത്തുകള്‍ ….യുടെ വിവാഹരാത്രിയില്‍ ഞാന്‍ തീയിലിട്ടു.

പിന്നെ ഞാനവളുടെ വാര്‍ത്തയറിയുന്നത് ഇന്ദുവില്‍ നിന്നുമാണ്.

തീവണ്ടി എനിക്കെത്തേണ്ട സ്ഥലത്തെത്തിയപ്പോഴും ഞാന്‍ ഓര്‍മ്മകളില്‍ നിന്നു മുക്തനായിരുന്നില്ല. വണ്ടിയിറങ്ങി ഓഫീസിലേക്കുള്ള ബസ് പിടിക്കാന്‍ തിടുക്കപ്പെട്ടുനടക്കുന്നതിനിടയില്‍ പ്ലാറ്റ്ഫോമിന്റെ മൂലയില്‍ കീറച്ചാക്കുപുതച്ച് പതംപറഞ്ഞിരിക്കുന്ന ചെറുപ്പക്കാരനായ ഭ്രാന്തന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. മറ്റുള്ളവരുടെനോട്ടമോ പറച്ചിലോ അയാളെ അലട്ടുന്നില്ല. ഭ്രാന്തിനു മാത്രം നല്കാനാവുന്ന സ്വാതന്ത്ര്യത്താല്‍ പരിരക്ഷിക്കപ്പെട്ട് അയാളിരിക്കുകയാണ്. എനിക്കസൂയ തോന്നി. ജോലിക്കും പദവിക്കും നിരക്കുന്ന രീതിയില്‍ പെരുമാറുവാന്‍ മാത്രം മിക്കവരും ബാധ്യസ്ഥരാവുമ്പോള്‍ ചിലര്‍മാത്രം ഭ്രാന്തിന്റെയോ അതുപോലുള്ള ഏതെങ്കിലുമൊരവസ്ഥയുഠെയോ ബലത്തില്‍ സ്വതന്ത്രരായി വിഹരിക്കുന്നു. ഏതു തിരക്കിലും കീറച്ചാക്കു പുതച്ചോ ഒന്നുംതന്നെയുടുക്കാതോ നടക്കുവാന്‍ അവര്ക്കുകഴിയുന്നു. സ്വപ്നവുമ് അതുപോലെയാണ്. അവിടെ വിലക്കുകളില്ല. ഇഷ്ടമുള്ള വേഷം ധരിക്കുവാനും ഇഷ്ട്ടമുള്ള രീതിയില്‍ ഏതുലോകത്തും സഞ്ചരിക്കുവാനും സ്വപ്നം ആര്‍ക്കും സ്വാതന്ത്ര്യം നല്കുന്നു. അവിടെ സമയവും സഹചര്യവും കണക്കിലാക്കാതെ …. എനിക്കുപ്രത്യക്ഷയാവുന്നു. ഏതു ദരിദ്രനും സ്വപ്നത്തില്‍ ലോകത്തിലെ ഏറ്റവുമ് വിലപിടിപ്പുള്ള ഹോട്ടലില്‍ ജൂലിയാ റോബെര്‍ട്സിനെപ്പോലെ ലോകം മുഴുവന്‍ ആരാധകരുള്ള ഒരു താരത്തിനൊപ്പം ഒരു സായന്തനം മുഴുവന്‍ സംസാരിച്ചിരിക്കാം.

ജൂലിയാറോബെര്‍ട്സിന്റെ സിനിമകള്‍ ഞാനാദ്യമായിക്കാണുന്നത് ….യെ പിരിഞ്ഞ് ഏറെക്കാലത്തിനു ശേഷമാണ്. അവരുടെ ചുണ്ടുകള്‍ എന്നെ …...യെ ഓര്‍മ്മിപ്പിക്കാറുണ്ട്.

Monday, October 18, 2010

മുറുക്കാന്‍ പുരാണം

ഇന്നലെ കവിയൂരില്‍നിന്നും കടയനിക്കാട്ടിലേക്കുള്ള യാത്രാമധ്യേ എപ്പോഴോ ഡ്രൈവിങ്ങിന്റെ മടുപ്പുമാറ്റാന്‍ ഒന്നു മുറുക്കിയേക്കാമെന്നു തോന്നി. രണ്ടു സന്തതികളും മുറുക്കാന്‍ വിരുദ്ധരായി മാറിയിരിക്കുന്നതിനാല്‍ ഇപ്പോളതത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് നെടുംകുന്നത്തുള്ള പ്രസിദ്ധമായ മുറുക്കാന്‍കടയുടെമുമ്പില്‍ വണ്ടി നിര്‍ത്തിയിട്ട് വേഗം പുറത്തിറങ്ങുന്നതിനിടയില്‍ പറഞ്ഞു, ഞാനൊന്നു മുറുക്കാന്‍പോവാ!

അപ്പോഴല്ലേ കാണുന്നത്, കടയുടെമുന്പിലെ ഉത്സവത്തിരക്ക്!

എന്റെ മുറുക്കാന്‍ ശീലത്തിന്റെ ചരിത്രം ഇത്തരുണത്തിലൊന്ന് അയവിറക്കിയേ മതിയാവൂ.

ആയിരത്തിത്തൊള്ളായിരത്തി എണ്പതുകളുടെ മധ്യത്തില്‍ ഡിഗ്രിക്കു പഠിക്കുംപോളാണ് ഞാന് മുറുക്കു തുടങ്ങുന്നത്. സിഗരറ്റിനുള്ള വിലക്ക് മുറുക്കാനില്ല എന്നതുതന്നെയായിരുന്നു ഈ ശീലം തിരഞ്ഞെടുക്കാന്‍ കാരണം. ഞാലീക്കണ്ടത്തില്‍ വൈകുന്നേരത്ത് കൂട്ടുകാരുമൊത്തു ചിലവഴിക്കുന്ന ശീലവും തുടങ്ങിയകാലം. അന്ന് ഞാലീക്കണ്ടത്തിന്റെ മുഖച്ഛായതന്നെ വ്യത്യസ്തമായിരുന്നു. മഴക്കാലമായാല്‍ അമ്പലത്തിന്റെ പറമ്പാകെ വെള്ളം കെട്ടിക്കിടക്കും. അമ്പലപ്പറമ്പിലോ അതിന്റെ പടിഞ്ഞാറുമാറിയുള്ള പുല്ലുനിറഞ്ഞ മൈതാനത്തോ ആണ് ഞങ്ങളുടെ ഇരിപ്പ്. പലതുമ് പറഞങ്ങനെ ഇരിക്കുന്നതിനിടയില് ഒരുതവണ മുറുക്കും. അതിനുള്ള പണമേ കാണുകയുള്ളു പലപ്പോഴും. റോഡിനു പഠിഞ്ഞാറു വശത്തുള്ള ദാമോദരന്‍പിള്ളച്ചേട്ടന്റെ കടയില്‍ മുറുക്കാന് അന്ന് ഇരുപത്തിയഞ്ചു പൈസയാണു വില. ആദ്യമൊക്കെ പുകയില ഇല്ലതെയായിരുന്നു സംഭവം. പിന്നെപ്പിന്നെ പുകയില ഉപയോഗിക്കുവാന്‍ തുടങ്ങി. പുകയില കൂട്ടി മൂത്തവരുടെ മുന്‍പില്‍ നിന്നു മുറുക്കി എന്നൊക്കെപ്പറഞ്ഞ് ചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടായി എന്നതൊരു സത്യം. എങ്കിലും ആ ശീലമങ്ങ് വേരുപിടിച്ചു.

നല്ല മുറുക്കാന്‍ തേടി ചിലപ്പോഴെങ്കിലും അലയാന്‍ തോന്നും അതു ജീവിതത്തിന്റെ ഭാഗമായി. ഇടയ്ക്കൊക്കെ അതില്‍നിന്നും വിട്ടുനില്ക്കുമ്പോള്‍ നാവില്‍ ഭക്ഷണത്തിന്റെ രുചികള്‍ ആദ്യം രുചികള്‍ മനസ്സിലാക്കിത്തുടങ്ങിയകാലത്തേതുപോലെ പുതുമനിറഞ്ഞതാവുന്നതും ഒരനുഭവമായി.

മുറുക്കാന്‍ ഒരു ശീലമെന്ന നിലയില്‍ ഞാനതു തുടങ്ങുന്ന കാലത്ത് വെറുമൊരു പഴഞ്ചന്‍ ആയിരുന്നു. ഇന്നിപ്പോള്‍ മുറുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം അന്നത്തേതിലും ഏറെയാണെന്നു തോന്നുന്നു. മുറുക്കാന്റെ വിലയും പത്തുമടങ്ങിലും അധികമായി.

നെടുംകുന്നത്തുള്ള ലോകത്തെ ഏറ്റവും തിരക്കേറിയ മുറുക്കാന്‍കടയുടെ മുന്‍പില്‍ കാത്തുനില്ക്കുന്നവരില്‍ ഏറിയപങ്കും ചെറുപ്പക്കാര്‍ തന്നെ.

വല്ലപ്പോഴുമ് യാത്രയ്ക്കിടെ അവിടെ വണ്ടിനിര്‍ത്തി മുറുക്കുമ്പോഴൊക്കെ കാണാറുള്ളതുപോലെ കടക്കാരന്റെ വായില്‍ നിറയെ മുറുക്കാനുണ്ട്. അതും മുറുക്കുന്നവര്‍ക്കിടയിലെ ഒരു പൊതുജ്ഞാനമാണ്. മുറുക്കുശീലമുള്ളവര്‍ എടുക്കുന്ന മുറുക്കാന് ഗുണം കൂടും. ചേരുവകള്‍ അവര്‍ക്ക് കൂടുതല്‍ വഴങ്ങുമെന്നതുതെന്നെ കാരണം. മുറുക്കാന്‍ ദിവ്യമായ ഒരനുഷ്ഠാനമാണല്ലോ!

ഒരനുഷ്ഠാനത്തിന്റെ തീവ്രശ്രദ്ധയോടെ ഗ്രാമ്പൂവും ഏലക്കയും പെരുംജീരകവും മേമ്പൊടിചേര്‍ത്ത മുറുക്കാന്‍ എനിക്കും ലഭിച്ചു, ലോകത്തെ ഏറ്റവും തിരക്കേറിയ ആമുറുക്കാന്‍കടയില്‍നിന്നും.

Saturday, August 21, 2010

പുരാടം

പകല്‍ വളരെ നനഞ്ഞതായിരുന്നു. പ്രത്യേകിച്ചും കോട്ടയം
നനഞ്ഞ ഓണം.
എത്രയോ കാലത്തിനു ശേഷം വാഹന തടസ്സമില്ലാതെ നഗരം തരണം ചെയ്യാന്‍ കഴിഞ്ഞു!
പക്ഷേ തിരുവല്ല നിറഞ്ഞു കവിയുകയായിരുന്നു.
ഇപ്പോള്‍ രാത്രി!
അസമയം.
പൊതുവിതരണ മദ്യശാലയാണ്താരം.
ഓണം. മാവേലീ, ഓണം. താങ്കള്‍ താരമായിരുന്ന കാലമൊക്കെപോയി.
ഓണം ഒരാഘോഷമാണല്ലോ.
പക്ഷേ ഞാന്‍ കഥയിലവതരിപ്പിച്ച മുറ്റി അന്യം നില്‍ക്കാന്‍ പോവുകയാണെന്ന് തോന്നുന്നു.
ആര്‍ക്കു തടുക്കാനാവും?!
ഓണം പലതും . അതിലേറെ കൊണ്ടു പോകും.
കാണം വിറ്റും ഓണം കുടികണമല്ലോ!

Sunday, August 08, 2010

അക്ഷരങ്ങള്‍ വഴങ്ങാതിരിക്കുമ്പോള്‍

ഇതിനുമുന്പുള്ള രണ്ടു ബ്ലോഗുകള്‍ ഗൂഢഭാഷയില്‍ എഴുതിയതായതുകൊണ്ട് മിക്കപേര്‍ക്കും ഒരെത്തും പിടിയും കിട്ടിക്കാണില്ലെന്നറിയാം.
ഇത് അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ചിലപ്പോള്‍ അങ്ങനെയാണ്. മന്ത്രട്തിന്റെ ഗൂഢതയോടെ നമ്മില്‍ നിന്നുമകന്നുപോകുന്നു. ഞാനതു ബോധപൂര്‍വ്വമ് വരുത്തിയ്തല്ല. വരമൊഴി എന്ന മലയാളം ഫോണ്‍ട് പിടിതരാന് വിസമ്മതിച്ചു് തുടങ്ങിയപ്പോള്‍ സംഭവിച്ചതാണ്.
ഇപ്പോള്‍ ഉബുന്റുവിലേക്ക് കൂറുമാറിയതിനുശേഷം ഒരിക്കല്കൂടി പരീക്ഷിക്കുകയാണ്. ഇതും പരാജയപ്പെട്ടാല്‍ തികഞ്ഞ മന്ത്ര ഗുഢതയിലേക്ക് ഞാനു് ഗുഹാവസം ആരംഭിക്കുമെന്ന ഭീഷണിയോടെ ...........

Sunday, March 21, 2010

ഉരുകുന്ന ചൂടിൽ

എന്താണി അത്യുഷ്ണത്തിന് കാരണം എന്ന്‌ പലർക്കും പലവിധ മറുപടികളും ഉണ്ടായേക്കാം. ഗ്ലോബൽ വാമിംഗിനെയും പരിസ്ത്ഥിതിനാശത്തെയും കുറിച്ച്‌ പേജുകളോളം എഴുതാനു മണിക്കൂറുകളോളം സംസാരിക്കാനും നിങ്ങൾക്ക്‌ കഴിയും! പ്രസ്ംഗിച്ചും എഴുതിയും പണം ഉണ്ടാക്കുന്നവരുടെ കാര്യമാണ്‌ പറ?ത്‌!
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ മൂന്നിലധികം രാത്രികളിൽ വൈദ്യുതി ബന്ധമില്ലാതെയിരുന്നതിന്റെ അനുഭവവെളിച്ചVaramozhi Editor: Text Exported for Print or Saveത്തിൽ
ൽ പ്രത്യേകിച്ചും പറയ​എടറ്റ്?,
എത്രമാത്രം സത്യമുണ്ട്‌ ഈ പ്രസംഗങ്ങളിലും എഴുത്തു കളിലും??
മനുഷ്യനു സൃഷ്ടിസ്ഥിതി സംഹാരശഷികളുണ്ടോ?
കോടാനുകോടി വർഷ?ളിലൂടെ പരിണമിച്ച്‌ ഇന്ന​‍െ?യവസ്ഥയിലെ?​‍ിയ ഭൂമണ്ടല​‍െ?യോ അതിന്റെ സ?​‍ുലിതാവസ്ഥയെയോ തകിടം മറിക്കുവാൻ ഈ നിസ്സാരനാന ജീവിക്കു കഴിയുമോ???
ഒക്കെ ന?​‍ുടെ അക്കടമികമോ ധനപരമോ വൈകാരികമോ ആയ ' ഇന്റർര?​‍ുകൾ മാത്രമല്ലേ?
ആണെന്നു വിശ്വസിക്കുവാൻ എനിക്കു തോന്നിപ്പോകുന്നു.
കാരണം ഉഷ്ണം തലയ്ക്കുപിടിച്ചു തുട?​‍ിയിരിക്കുന്നു.
സമയം ദി?​‍ിയ പരീക്ഷകളുടെയും ഒരിക്കലും കൃത്യമായി ഫലിപ്പിക്കുവനാവാ?റിസൽടുകളുടെയും മധ്യ?​‍ിൽ തലയറ?​‍ു ശീലിച്ചതുകൊണ്ടാവാം ഈ സാധാരണ മനുഷ്യജീവിയുടെ ചി? മനസ്സിലുദിക്കുന്നത്‌.
നിരാശയെന്നുവേണമെങ്കിൽ വിളിക്കാവുന്ന അനേക വികാര?ൾ മനസ്സിൽ തിരതള്ളുന്നു. അറിയാവുന്ന പലരും നിരാശയുടെ പടുകുഴിയിലേക്ക്‌ നിര?​‍ിയിറ?​‍ുന്നു.
നിരാശിതനാവാൻ കഴിയില്ലെനിക്ക്‌.
എങ്കിലും മാതൃഭൂമി ബുക്സിന്റെ സൈ?​‍ിൽ വെറുതെ ഒന്നു കയറിയിറ?​‍ിയപ്പോൾ തീർ?​‍ും നിരാശ തോന്നിപ്പോയി. 2008-ൽ എന്റെ പേരിൽ ?സി?​‍ീകരിച്ച ഒരു പുസ്തക(ജലരേഖകളാൽ ഭ്രംശിക്കപ്പെ?​‍്‌-ന്ദന്ദന്ദന്ദISBN 978-81-8264-605-6)​‍െ?ക്കുറിച്ച്‌ അതിൽ ഒരു നുള്ളു വിവരം പോലുമില്ല. പേരോ രചയിതാവിന്റെ പേരോ ഐ.എസ്‌ ബിയെൻ ന?രോ അടിച്ചുകൊടു?​‍ാൽപ്പോലും മാതൃഭുമി ബുക്സിന്റെ സൈ?​‍ിൽ നിന്നും ഒരു ക്ഷമാപണ?​‍ിൽക്കവി​‍െ?​‍ാന്നും ലഭിക്കില്ല.
ഉദാഹരണ?​‍ിന്‌ ഇപ്പോൾ ലഭിച്ച മറുപടി ഇവിടെച്ചേർക്കുന്നു-
ISBN 978-81-8264-605-6 എന്ന തലക്കെട്ട് ആയ പുസ്തകങ്ങള്‍
ക്ഷമിയ്ക്കുക, താങ്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലൂള്ളാ അന്വേഷണം തൃപ്തികരമല്ല. അനുയോജ്യമായ പദങ്ങള്‍ ഉപയോഗിച്ച് അന്വേഷണം തുടരുക.

Saturday, January 30, 2010

ആരൊക്കെ?





എന്തൊരു വിചിത്രമായ സമസ്യ!
മനുഷ്യ ചരിത്രത്തിലിന്നേ വരെയും ഇത്തരം അസ്തിത്വത്തിന്റെ ആഴങ്ങളിൽത്തൊടുന്ന ഒരു സമസ്യയ്ക്കും ആരും കൃത്യമായൊരുത്തരം പറഞ്ഞതായി എനിക്കറിവില്ല. പക്ഷേ മനുഷ്യനുള്ളിടത്തെല്ലാം ഇത്തരം ആത്യന്തിക സമസ്യകൾ എക്കാലത്തും ചർച്ച വിഷയമായിട്ടുണ്ടെന്നുള്ളതുറപ്പ്‌. "
.... ആരെന്നുമെന്തെന്നുമാർക്കറിയാ'മെന്ന് തൊണ്ടനീറുന്ന വേദനയിലും ഒരു അത്ര പഴഞ്ചനല്ലാത്ത മലയാള കവി ആശ്ചര്യപ്പെട്ടിട്ടുണ്ട്‌!
നീറ്റലനുഭവിക്കുന്നവർക്കേ അത്തരം ചോദ്യമുദിക്കൂ. ശരീരത്തിന്റെയും മനസ്സിന്റെയും( ആത്മാവിന്റെയും എന്നു പറയാനുള്ള ആത്മാന്വേഷണഗൗരവം എനിക്കേതായാലുമില്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല!)വിചിത്രമായ പ്രലോഭനങ്ങളിൽ മുഴുകി വളരെ ക്ഷണികമായ ജീവിതകാലത്തെ വീക്ഷിക്കുവാനാണ്‌ പരമ്പരാഗതമായി മനുഷ്യ ചോദന. പക്ഷേ അങ്ങനെ ജീവിക്കുന്ന മനുഷ്യൻ ( പ്രത്യേകിച്ചും എത്രയും ആ സ്വാഭവിക ചോദനയ്ക്കടിപ്പെടുന്നുവോ അത്രയും തീക്ഷ്ണമായിത്തന്നെ) മൃഗം എന്ന വാക്ക്‌ കേൾക്കുമ്പോൾത്തന്നെ അസ്വസ്ഥനായി രൂക്ഷതയോടെ പ്രതികരിക്കുന്നു! യഥാർത്ഥത്തിൽ മനുഷ്യനെപ്പൊലെ എന്ന് കേൾക്കുമ്പോൾ വിറളികൊള്ളേണ്ടുന്ന, വിശക്കുമ്പോൾ ധർമ്മചിന്ത ഏശാതെ കിട്ടുന്നതു ഭക്ഷിക്കുകയും കാമം തോന്നുമ്പോൾ പരിസരത്തെയവഗണിച്ച്‌ ഇണയെ ഭോഗിക്കുകയും ചെയ്യുന്ന മൃഗം ജീവിതം എന്ന പിടികിട്ടാത്ത യാഥാർത്ഥ്യത്തിൽ നമ്മെക്കാൾ എത്രയോ ഉയരെയാണ്‌?[ ആലോചിക്കൂ സുഹൃത്തേ, എത്ര്യാ ലളിതമാണവ( അവ! മനുഷ്യനെ 'അത്‌' എന്നു വിളിച്ചലോ!)യുടെ ജീവിതം! വിശക്കുമ്പോൾ ഭക്ഷിക്കണം- ഇരയുടെ അവസ്ഥയോ അതുമായി തനിക്കുള്ള ബന്ധമോ ഒന്നും ആലോചിക്കേണ്ടതില്ല. കാമത്തിലും അങ്ങനെതന്നെ! പാപം, ദൈവം, പിശാച്‌ എന്നൊന്നും ഭയമില്ല. ഭയമുള്ളത്‌ ഇതിലെല്ലാം വിശ്വസിക്കുകയും ഇതിനെയെന്തിനെയെങ്കിലും പ്രീതിപ്പെടുത്താനോ പ്രകോപിപ്പിക്കാനോ വേണ്ടി വളരെ തുച്ഛമായ ആയുഷ്കാലം ചിലവഴിക്കുന്ന മനുഷ്യനെ മാത്രം! മനുഷ്യനോ ഭയം എന്ന ഒരേ വികാരം കൊണ്ടുമാത്രം ലോകത്തെയാകെയും ദഹിപ്പിക്കുവാൻ ത്വരിക്കുന്നു. ദൈവത്തെ, മതത്തെ, പാർട്ടിയെ, അച്ഛനെ, അമ്മയെ, സഹോദരങ്ങളെ, ഭാര്യയെ, മക്കളെ, സുഹൃത്തുക്കളെ, അറിയാവുന്നവരെ, അറിയാത്തവരെ, കള്ളന്മാരെ, സത്യവാന്മാരെ, ലോകത്തെ, മൃഗങ്ങളെ, തന്നെത്തന്നെ എന്നിങ്ങനെ മാനുഷികഭയങ്ങൾക്കന്തമില്ല. മൃഗങ്ങളോ, തന്നെ ഭക്ഷിക്കാനോ ഉപദ്രവിക്കാനോ കഴിയുന്നവയെയും ഒന്നിനുമല്ലാതെ കൊല്ലാൻ തയ്യാറാകുന്ന(മനുഷ്യ)വനെയും ഭയക്കുന്നു]. ലോകം എത്രമാത്ര്യം വൈരുധ്യാധിഷ്ഠിതമാവുന്നു.
2012 ഡിസംബർ 27ന്‌ ലോകാവ്സാനം ഉണ്ടാകും എന്ന് പഴയ ഒരു മായൻ കലണ്ടർ ആ തീയതിയിൽ അവസാനിക്കുന്നു എന്ന ന്യായത്തെ വ്യാഖ്യാനിച്ചവർ ആ വ്യാഖ്യാനത്തെ മതത്തിന്റെയും കലയുടെയും പേരിൽ വിറ്റ്‌ കാശാക്കുന്നു.
ലോകം എപ്പോൾ, എങ്ങനെ, എന്തിന്‌ അവസാനിച്ചൽ എനിക്കെന്താ എന്ന് ഏതു മൃഗവും തിരിച്ച്‌ നമ്മോടും നാം ചമച്ച കപട ശാസ്ത്രങ്ങളോടും ആക്രോശിക്കും! മനുഷ്യനെക്കുഴക്കുന്ന മിക്ക സമസ്യകൾക്കും ഇത്തരം ലളിതമായ ഉത്തരങ്ങളുണ്ടെന്നുള്ളതാണ്‌ മൃഗജന്മത്തിന്റെ പൊരുൾ!

[ വിവേകമില്ലാത്ത ജീവികൾ എന്ന് നാം ഈ സമസ്യയ്ക്കുമാത്രം കൃത്യ!മായുത്തരവും യുഗങ്ങൾക്കു മുൻപേ കണ്ടു പിടിച്ചിരിക്കുന്നു].
അതുകൊണ്ടുതന്നെ, മനുഷ്യൻ എഹ്റ്റ്രയോ മഹത്തരമായ ഒരു സൃഷ്ടിയാകുന്നു സുഹൃത്തേ!
( സമർപ്പണം-എങ്ങനെ ജീവിക്കും, കടം വീട്ടും, പ്രണയിക്കും, ലോകത്തെ രക്ഷിക്കും എന്നിത്യാദി സമസ്യകളാൽ വീർപ്പുമുട്ടി ആത്മഹത്യചെയ്ത എല്ലാ മനുഷ്യർക്കും )

Saturday, January 23, 2010

പടയണി!



ഓരോ പടയണിരാവും സംഭവബഹുലമായ ഒരു യൗവനകാലത്തിന്റെ സ്മരണയുണർത്തി കടന്നു വരികയാണുചെയ്യുന്നത്‌. ഞാലീക്കണ്ടത്തിന്റെ പടയണിരൗദ്രം എന്റെ നോവലിൽ ഞാനാവിഷ്കരിക്കാൻ ശ്രമിച്ചതൊരു കൈയ്യിലെ വിരലിലെണ്ണാവുന്നത്രയാൾക്കാരേ ഞാലീക്കണ്ടത്തിൽ വായിച്ചിട്ടുള്ളു. പക്ഷേ ഇക്കൊല്ലം പടയണിക്ക്‌ ആ യൗവനകാലസുഹൃത്തുക്കളിൽ ഏറിയപങ്കും കൂടെയുണ്ടായിരുന്നു എന്നതാണ്‌ ഏറ്റവും വലിയ ആഹ്ലാദം.
പടയണിയുടെ ആഹ്ലാദം.ഇന്നിതാ, ഞാലിയിൽ ഭഗവതിയുടെ ഒരുത്സവം കൂടി ആറാടിത്തീരുമ്പോൾ ഒരുത്സവത്തനിമയുടെ ലഹരിയുമായി തിരിയെ എത്തിയതിന്റെ ഓർമ്മ്, മറവി, ......

Friday, January 22, 2010

പൈതൃകം നിലനിർത്തുന്നതിന്‌ ഒരു ഉത്തമ മാതൃക!




ലോകരേവരും കണ്ടു പഠിക്കാൻ കേരളത്തിലേക്കു വരേണ്ടതാണ്‌! പ്രമോട്ടു ചെയ്യപ്പെടേണ്ട ഒരു വിഭവം! പണം ഒഴുകുമെന്നും കാണിക്കപ്പെട്ടിനിറയുമെന്നതുമാണ്‌ ഇതിലെ ഏറ്റവും വലിയ ആകർഷണം!
ചിത്രത്തിൽ കാണുന്നത്‌ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഒരു പ്രധാന ക്ഷേത്രത്തിന്റെ തെക്കെ ഗോപുരവും ഏഴെട്ടുപതിറ്റാണ്ടുമുൻപ്‌ ഉപ
യോഗിച്ചിരുന്ന ദേവസ്വം കച്ചേരിയുമാണ്‌.
സ്ഥലം -കവിയൂർ മഹാദേവക്ഷേത്രം
ദേവസ്വം ഡിപ്പാർട്ട്‌മന്റ്‌ ക്ഷേത്രം ഏറ്റെടുത്തത്‌ കൊല്ലവർഷം 1076( ക്രി. വ.- 1899/1900) ശ്രീമൂലം തിരുനാൾ മഹാരാജവിന്റെ കാലത്ത്‌!
പദവി- അന്ന് തിരുവിതാംകൂറിലുണ്ടായിരുന്ന ഏറ്റവും വലിയ ദേവസ്വങ്ങളുടെ ഒപ്പം ഫസ്റ്റ്‌ ക്ലാസ്സ്‌ മേജർ.
ഈ ക്ഷേത്രം ദേവസ്വത്തിലെടുത്തപ്പോൾ, കേണൽ മണ്രോയുടെ കാലത്ത്‌ ദേവസ്വങ്ങളെ സർക്കാർ നിയന്ത്രണത്തിലെടുത്ത ആദ്യ ഘട്ടത്തിനു ശേഷം ഏറ്റവും കൂടുതൽ ഭൂസ്വത്ത്‌ തിരുവിതാംകൂർ ഗവണ്മെന്റിനു ലഭിച്ചു.
ഇത്‌ ചരിത്രം.
തെക്കെ ഗോപുരം ഈ നിലയിലായിട്ട്‌ കുറഞ്ഞത്‌ അഞ്ചെട്ടു വർഷമെങ്കിലുമായി. ഇതിനിടെ ദേവസ്വം മന്ത്രിയും അതതുകാലത്തെ ദേവസ്വം ഭരണാധികാരികളുമൊക്കെ പലകുറി ഈ മതിലകത്തു കയറിയിറങ്ങി. പലതവണ ടെണ്ടർ വിളിച്ചു എന്ന് സ്ഥിരം മറുപടിയ്ക്കു മാറ്റമില്ല.
ആയിരം കൊല്ലത്തിലേറെ പഴക്കമുള്ള ഈ ക്ഷേതൃത്തിലെത്തിയാൽ നമ്മുടെ പൂർവ്വികർ കൈമാറിയ അമൂല്യമായ പലതും എങ്ങനെ ' ഭദ്രമായി' സൂക്ഷിക്കാം എന്നതിന്‌ ഉത്തമ പാഠം ലഭിക്കും.
കുറെയെണ്ണമെങ്കിലും എടുത്തുപറയാവുന്നതാണ്‌.
ഒന്ന്- പ്രധാന ശ്രീകോവിലിന്റെ അടിത്തറയിൽ ക്രിസ്തുവർഷം 1051- 1052 വർഷങ്ങളിൽ നടന്ന രണ്ട്‌ ഭൂദാന രേഖകളു(ണ്ടായിരുന്നു). ചരിത്രകാരന്മാർ ബ്രാഹ്മണരുടെ വരവിനു ശേഷമുള്ള കേരളീയ സാമൂഹ്യമാറ്റത്തിനെ പരാമർശ്ശിക്കുമ്പോൾ എടുത്തുപറയുന്ന പ്രാചീന നിയമാവലികളിലൊന്നായ മൂഴിക്കുളം കച്ചത്തെക്കുറിച്ച്‌ സൂചനയുള്ള ഏറ്റവും പഴയ ശാസനങ്ങൾ ഇതുരണ്ട്മാണ്‌. ചരിത്ര വിദ്യാർത്ഥികൾക്ക്‌ ഇന്നിതൊന്നു കാണണമെന്നു വച്ചാൽ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരിസിന്റെ ഒന്നാം വാല്യം നോക്കുകയേ മാർഗ്ഗമുള്ളു. കാരണം പഴമയെമോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 1992 മുതൽ എല്ലാ വർഷവും മാർബ്ബിൾ പോലെ മിനുക്കമുണ്ടായിരുന്ന ഈ അടിത്തറയിൽ ഏതെങ്കിലും നിറത്തിലുള്ള പെയിന്റ്‌ അടിച്ച്‌ ഇന്ന് ഈ ശാസനങ്ങളെ ഒരു ചരിത്രമാക്കി മാറ്റാൻ ബോർഡിനു കഴിഞ്ഞു.
രണ്ട്‌- പൂർണ്ണമായും ചെമ്പുമേഞ്ഞ ഈ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക്‌ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടക്കാത്തതുമൂലം ഉണ്ടായ കേടുപാടുകൾ പരിഹരിച്ച്‌ മണ്ഡപത്തിന്റെയും വാതിൽമാടത്തിന്റെയും ബലിക്കൽപ്പുരയുടെയും മച്ചിലുള്ള അമൂല്യ ദാരുശിൽപ്പങ്ങൾ സംരക്ഷിക്കണമെന്ന് ഒരു പതിറ്റാണ്ടോളം നാടുകാർ മുറവിളികൂട്ടിയതിനോട്‌ ദേവ്സ്വം പ്രതികരിച്ചത്‌ 2000- മാണ്ടിലായിരുന്നു. \മേച്ചിലിന്റെ കേടു പരിഹരിക്കുന്നതിന്റെ ഭാഗമായി അന്ന് അഴിച്ചുമാറ്റിയ മണ്ട്ഡപത്തിന്റെ കഴുക്കോൽപ്പുച്ഛങ്ങളിൽ ഓടിൽത്തീർത്ത്‌ ശിൽപഭരിതമായി തീർത്തുകെട്ടിയിരുന്ന പന്ത്രണ്ട്‌ കഴുക്കോൽപ്പുച്ഛങ്ങൾ നാളിതുവരെയും തിരിയെ പിടിപ്പിച്ചിട്ടില്ല.
മൂന്ന്- കഴിഞ്ഞകൊല്ലം ഉത്സവകാലത്ത്‌ എടുത്തപ്പോൾ ഒന്നരനൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഭഗവാന്റെ തങ്കയങ്കിയുടെ ഇടതുകൈ ഒടിഞ്ഞനിലയിലായിരുന്നു. അന്ന് നാടുകാർ ഒന്നടങ്കം ബഹളം വച്ചതിനെത്തുടർന്ന് ഉത്സവദിവസങ്ങളിൽത്തന്നെ അതിന്റെ കേട്‌ താത്കാലികമായി പരിഹരിക്കാൻ തിരുവാഭരണം കമ്മീഷണർ നടപടിയെടുത്തു. പക്ഷേ വിലപിടിപ്പുള്ള പലവസ്തുക്കളും എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
അങ്ങനെ പറഞ്ഞാൽ തീരാത്തത്ര പുരാവസ്തു സൂക്ഷിപ്പിന്റെ ഉത്തമോദാഹരണങ്ങൾ തിരുവിതാംകൂർദ്ദേവ്സ്വം ബോർഡിന്റെ ഓരോ മഹാ ക്ഷേത്രത്തിനും പറയാനുണ്ടാവും. പൈതൃകസംരക്ഷണത്തിന്‌ തിരുവിതാം കൂർ ദേവസ്വംബോർഡ്‌ അനുവർത്തിച്ചുവരുന്ന അനശ്വര നിയമങ്ങൾ ഒരു മഹാഗ്രന്ഥമായി സമാഹരിക്കുക, ചരിത്ര സംരക്ഷണം പുരാവസ്തു സംരക്ഷണം എന്നീമേഖലകളിൽ ഊന്നൽകൊടുത്തുകൊണ്ട്‌ ഒരു വിശ്വ വിദ്യാലയം തന്നെ രൂപീകരിക്കുക എന്നീക്കാര്യങ്ങൾ എന്ത്രയും വേഗം മാനവ നന്മയെക്കരുതി ബോർഡ്‌ ചെയ്യേണ്ടതാണ്‌.
( എത്രയും വേഗം വേണം. അല്ലെങ്കിൽ ഈ ഗോപുരവും ദേവസ്വം കച്ചേരിയും അടക്കം പലതും പിന്തലമുറ കാണുന്നതിനു മുൻപ്‌ നിലമ്പൊത്തിയിരിക്കും)

Sunday, January 17, 2010

സ്ത്രൈണത വിളിച്ചോതുന്ന മുഖങ്ങൾ

അധികം കൈകളിലെത്തിയിട്ടില്ലാത്ത എന്റെ ആദ്യ നോവലി( ജലരേഖകളാൽ ഭ്രംശിക്കപ്പെട്ട്‌- മാതൃഭൂമി ബുക്സ്‌)ലെ പ്രധാന കഥാപാത്രം ലിംഗമാറ്റത്തിനു വിധേയമായ നിരുപമയാണ്‌. വളരെക്കാലം ഈ വിഷയം മനസ്സിൽ കൊണ്ടു നടന്നു. എഴുതാൻ തുടങ്ങിയിട്ടും പലതവണ അവസാനിപ്പിക്കുകയും വീണ്ടും തനിപ്പുത്തനായി എഴുതിത്തുടങ്ങുകയും ചെയ്തു. ഇന്റർനെറ്റിന്റെ വരവോടെ ലിംഗമാറ്റത്തിനു വിധേയരായവരെയും അതിനു തയ്യാറകുന്നവരെയും പരിചയപ്പെടാൻ അവസരം കിട്ടിയത്‌ എഴുത്തിന്‌ ആക്കം കൂട്ടി. ആ നോവൽ എഴുതിത്തുടങ്ങി വർഷങ്ങൾക്കു ശേഷം മാത്രമാണ്‌ അതിനൊരു അവസാന രൂപം നൽകാനായതെങ്കിലും അതിനുവേണ്ടിയുള്ള തിരച്ചിൽ അനവധി വിചിത്രമായ ജീവിതവീക്ഷണങ്ങളെ പരിചയപ്പെടാൻ അവസരമൊരുക്കി എന്നതാണു നേര്‌. അത്തരം ചില ജീവിതങ്ങളെ പരിചയപ്പെടുത്താൻ ഇപ്പോൾ തോന്നുന്നു. കാരണം കേരളത്തിലെ പരമ്പരാഗത ജീവിത വീക്ഷണത്തിൽ വിചിത്രമെന്നു തോന്നുമെങ്കിലും നമുക്കിതത്ര അന്യമായ ഒരു ലോകമല്ല എന്നതു തന്നെ. കോട്ടയ്ക്കൽ ശിവരാമന്റെയും മാർഗ്ഗി വിജയന്റെയും ഇപ്പോൾ ചമ്പക്കര വിജയന്റെയും സ്ത്രീവേഷങ്ങൾ നമ്മുക്കു പകർന്നു തന്ന അനുഭൂതി സ്ത്രൈണഭാവങ്ങളുടെ പരകോടിയായിരുന്നു. യഥാർത്ഥ സ്ത്രൈണതയെ വെല്ലുന്ന സ്ത്രൈണാനുഭൂതി. ജീവിതത്തിൽ സാധാരണ പുരുഷന്മാരായിരിക്കുമ്പോളും സ്ത്രൈണതയുടെ അവതാരങ്ങളായി അരങ്ങിൽ തിളങ്ങാൻ അവർക്കെങ്ങനെയാണു കഴിഞ്ഞത്‌? അരങ്ങിലെ ഉർവ്വശിയെക്കണ്ട്‌ മതിമയങ്ങിപ്പോയ ഒരു പാവം നമ്പൂതിരിയുടെ കഥ നമ്മെ രസിപ്പിക്കുന്നതിനു പിന്നിലും വിചിത്രമായ ഒരു ട്വിസ്റ്റുണ്ട്‌. യഥാർത്ഥസ്ത്രീയെക്കാൾ സ്ത്രൈണതയുടെ ജ്വാലവമിപ്പിക്കാൻ ഈ അരങ്ങിലെ സ്ത്രീകൾക്കു കഴിയുന്നു എന്നതാണ്‌ ഈ സത്യം.
എങ്ങനെയാണ്‌ ഒരു പുരുഷൻ സ്ത്രൈണതയുടെ പ്രതിരൂപമായി അവതരിക്കുക? എന്തുകൊണ്ടാണ്‌ ആ സ്ത്രൈണത യാഥാർത്ഥ്യത്തെക്കാൾ കാഴ്ചക്കാരനെ മയക്കുന്നത്‌? വിദേശത്ത്‌ ചില കമ്പനികളെങ്കിലും സ്ത്രീസൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യങ്ങളിൽ സ്ത്രീവേഷം കെട്ടിയ പുരുഷന്മാരെ അവതരിപ്പിച്ചിട്ടുണ്ട്‌. ഏറ്റവും സ്ത്രൈണമായ മുഖം പുരുഷരൂപത്തിൽ നിന്നുരുത്തിരിഞ്ഞുവരുന്നതാനെന്നുള്ള ഒരു കാഴ്ചപ്പാടുള്ള പരസ്യ ഏജൻസികളും ഉണ്ട്‌. ആസുരശക്തിയുടെ കേന്ദ്രത്തിൽച്ചെന്ന് അമൃത്‌ അപഹരിക്കുവാൻ മോഹിനീരൂപമാർന്ന മഹാവിഷ്ണുവിനേ കഴിയൂ എന്ന പുരാണപാഠവും ഉണ്ട്‌.
ഇപ്പോൾ ചില അമേരിക്കൻ സുന്ദരികളെ ഞാനിവിടെ പരിചയപ്പെടുത്തുന്നു. ഡ്രാഗ്‌ ക്വീൻസ്‌ എന്നറിയപ്പെടുന്ന ഇവരിൽ ഏറിയ പങ്കും സാധാരണഗതിയിൽ പുരുഷന്മാരായി ജീവിതം നയിക്കുന്നവരാണ്‌. രാത്രികളിൽ നിശാശാലകളിൽ സ്വർഗ്ഗീയ സുന്ദരിമാരായി വേഷം കെട്ടിയാടുകയും ചെയ്യുന്നു. ഈ മുഖങ്ങളിൽ തെളിയുന്ന സ്ത്രൈണചാരുത, ഏതു സുന്ദരിയെയും വിനയം പഠിപ്പിക്കുന്നില്ലേ?
ഇവർക്ക്‌ ഇത്ര മാത്രം സ്ത്രീത്വം ( പുറമേ) കൈവരിക്കാനാവുമെങ്കിൽ എവിടെയാണ്‌ നാം കൃത്യമായി പാലിക്കാൻ വെമ്പുന്ന ആ ലിംഗവ്യവസ്ഥയുടെ അതിർവ്വരമ്പ്‌?
സ്റ്റാർലാ ഡാവിഞ്ചി- നോർത്ത്‌ കരോലിനയിലെ വിവിധ നിശാക്ലബ്ബുകളിൽ നർത്തകിയായ സ്റ്റാർല, യഥാർത്ഥ ജീവിതത്തിൽ ഡേവിഡ്‌ സിവൽ എന്ന ഗവേഷണ വിദ്യാർത്ഥിയാണ്‌.
വിവിധ ഗേ ഉത്സവങ്ങളിലും മത്സരങ്ങളിലും കിരീടം ലഭിച്ച ഈ ഇരുപത്തിയഞ്ചു വയസ്സുകാരൻ/രിസുഹൃത്തായ ജോഡിയോടൊപ്പം ക്വീൻസ്‌ സിറ്റിയിൽ താമസിക്കുന്നു.
സ്റ്റർലായുടെ തിളയ്ക്കുന്ന സൗന്ദര്യത്തെ വെല്ലുവിളിക്കുന്ന എമറി സ്റ്റാർ( യഥാർത്ഥ ജീവിതത്തിൽ മാർക്ക്‌) ഇരുപത്തിയഞ്ചു വയസ്സുകാരനായ ഒരു ബിരുദവിദ്യാർത്ഥിയാണ്‌.
സെറിനിറ്റി എന്നറിയപ്പെടുന്ന ചേസ്‌ ജോൺസിഒരു ബാലെ കലാകാരനാണ്‌. പുരുഷന്മാർ മാത്രം ഉൾപ്പെട്ട തോക്കദോര ബാലെ ട്രൂപ്പിലെ അംഗവും.
അലെക്സിസ്‌ മാറ്റൊ, ഈഡൻ പാർക്ക്സ്‌ ഡിവൈൻ, ബ്ലാക്ക്വുഡ്‌ ബാർബ്ബി എന്നിങ്ങനെ സ്ത്രൈണതകൊണ്ട്‌ യഥാർത്ഥ സ്ത്രീയെ വെല്ലുവിളിക്കുന്ന എത്രയോ രാത്രി രാജ്ഞികൾ.
അപ്പോൾ സുഹൃത്തേ, ഈ സ്ത്രൈണത ശരിക്കുമെന്താണ്‌? പൗരുഷമോ???