വഴിയരികിലെ ഈ രാത്രിസുന്ദരിയെ നോക്കൂ. കൊറ്റന്‍ കുളങ്ങര അമ്പലത്തിലേക്കാണ് അവളുടെ യാത്ര. മീനപ്പത്തിനും പതിനൊന്നിനുമായി കൊറ്റന്‍കുളങ്ങര അമ്മയുടെ നടയില്‍ ചമയവിളക്കെടുക്കാന്‍ വരുന്ന ആയിരക്കണക്കിനു പുരുഷാംഗനമാരിലൊരാള്‍. കൈയ്യിലൊരു നല്ല ക്യാമറയില്ലാത്തതിന്റെ പരാധീനത ഇന്നലെയോളം ഒരിക്കലും തോന്നിയിട്ടില്ല. അത്രയ്ക്കു ഭംഗിയായിരുന്നു മോഹിനിമാരുടെ രാത്രിയ്ക്ക്. വാക്കുക്കള്‍ കൊണ്ട് പകര്‍ത്താനാവാത്ത ഒത്തിരി കൗതുകങ്ങള്‍ ഇരുളിന്റെ കാരുണ്യത്തില്‍ എന്റെ ക്യാമറയ്ക്ക് ആവാഹിക്കാന്‍ കഴിഞ്ഞ ചിത്രങ്ങള്‍ നിരത്തി പ്രകാശിപ്പിക്കാതിരിക്കാനാവുന്നില്ല.
1 comment:
പൂമ്പൊടി വീഴുമീ പൂവിന്റെയുള്ളിലും
പൊടിയും മഴത്തുള്ളി വീഴുമീ ഭൂവിലും
പാതിരാ മുഴുവനും കരയിൽ തല ചായ്ച്ചു
പിൻവാങ്ങിയൊഴിയുമീ കടലിന്റെ യുള്ളിലും
ഓർമ്മയായ് ജീവനായ് ജൈവബിന്ദുക്കളായ്
പരിണാമവീഥിയിൽ നാഴികക്കല്ലുപോൽ
പഞ്ചഭൂതങ്ങളെ വസ്തുവായ് മാറ്റുന്നൊ-
രന്തരാത്മാവിലിന്നീശ്വരാധീനമായ്
സ്പന്ദനം ചലനം വളർച്ചയുമായ്‌ത്തീരു-
മിന്ദ്രജാലത്തിനും തുല്യമാണിന്നു നീ
കാലമായ് മാറ്റമായ് വൈവിധ്യമായ് നിന്റെ
ശക്തിയീസ്നേഹത്തിനേകപര്യായവും
ഞാനെന്നഭാവം വെടിഞ്ഞു ഞാൻ നില്ക്കുന്നു
സ്വന്തമായുള്ളതിന്നന്യമായ്ത്തീർത്തു ഞാൻ
പിന്നെയും ബാക്കിയാണേകാന്ത സ്വപ്നങ്ങൾ
ഇല്ലാത്ത ചുവരിലെ തെളിയാത്ത ചിത്രങ്ങൾ
ശലഭമായ് വന്നെന്റെയധരം ഭുജിക്കണം
സർപ്പമായ് വന്നെന്റെയുള്ളിൽ വസിക്കണം
ഇല്ലായ്മ മാറ്റുന്നൊരുണ്മയായ്ത്തീരണം
കൃഷ്ണനായ് വന്നെന്നെ രാധയായ് മാറ്റണം
എന്നിലെ ഗർഭഗൃഹത്തിൽ നിൻ കോശവും
എന്നുടെ കോശവുമൊന്നു ചേരുന്ന നാൾ
ഗന്ധർവ രാഗത്തിനാലാപമൂർഛയിൽ
ഒന്നായ് രതിക്രീഡയാവുന്നു ലോകവും
Post a Comment