Sunday, August 21, 2016

ശബരിമലയിൽ സംഭവിയ്ക്കുന്നത്
[ഫേസ് ബുക്കിൽ ബി. സതീഷ് കുമാറിന്റെയും അശോക് കർത്തായുടെയും പോസ്റ്റുകൾ വന്ന പശ്ചാത്തലത്തിൽ കുറിയ്ക്കുന്നതാണിത്. ധർത്തിയിൽ ടൈപ്പ് ചെയ്തതിനാൽ അക്ഷരപ്പിശകുകളും വാചകപ്പിശകുകളും  കണ്ടേയ്ക്കാം.]


താൻ നിലനിൽക്കുന്നുണ്ടോ, തന്റെ രൂപമെന്താണ്, പേരെന്താണ്, ഇതൊന്നും ഈശ്വരന്റെ പ്രശ്നമല്ല. ഇതെല്ലാം മനുഷ്യൻ മാത്രമാണ് പ്രശ്നമാക്കുന്നത്. ഈശ്വര സൃഷ്ടികളായ, ഇശ്വരാഅംശമായ, പഴുതാരയോ പുളിയോ കാട്ടുകല്ലോ കരിവീട്ടിയോ കാളസർപ്പമോ ഒന്നും ഈശ്വരന്റെ സ്വത്വത്തത്തെയോ പേരിനേയോ വീടിനെയോ സ്വഭാവസവിശേഷതകളെയോ സംബന്ധിച്ച് ഒരുതരത്തിലും ചിന്തിയ്ക്കാറുമില്ല. വിശക്കുമ്പോൾ കഴിയ്ക്കുക, കാമമുണരുമ്പോൾ രതിയ്ക്കുക, മരണം വിളിയ്ക്കുമ്പോൾ പോവുക എന്നതാണവരുടെ ലോക ധർമ്മം. ഈശ്വര സൃഷ്ടികളിൽ ഏറ്റവും മഹത്തതെന്ന് എല്ലാ മതശാസ്ത്രങ്ങളും വാഴ്ത്തുന്ന മനുഷ്യന്റെ കാര്യം കഷ്ടമാണ്. അവൻ ഈശ്വരന്റെ പേരിനെക്കുറിച്ചും വീടിനെക്കുറിച്ചും രീതികളെക്കുറിച്ചും ലോകാലോകാന്തരം, വിട്ടുവീടാന്തരം, വ്യക്തി വ്യതിയാന്തരം ചിന്തിയ്ക്കുകയും കലഹിയ്ക്കുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു. കടുവ മാനിനെ പിടിയ്ക്കുന്നതും വൈറസ് മനുഷ്യനെ ആക്രമിയ്ക്കുന്നതും അവരുടെ ധർമ്മമാണ്. ധർമ്മത്തെക്കുറിച്ച് വിചാരണം ചെയ്യുന്ന ഹിന്ദുധർമ്മമെന്ന്  പറയുന്നതിലെന്ക്കിലും ഈയൊരു ചിന്താഗതി അല്പമെങ്കിലും ഉണ്ടാവേണ്ടതാണ്. വേദസാരവും അതാണ്. സ്‌മൃതികളെ പലരീതിയിൽ വ്യാഖ്യാനിച്ച് കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലത്തെ ഇന്ത്യയിൽ നടന്ന ഭേദവിചാരങ്ങൾ ഹിന്ദു എന്ന ഇന്ന് വ്യാഖാനിയ്ക്കപ്പെടുന്ന സമൂഹത്തെ പല തട്ടുകളായി വിഭജിച്ച്. ഏതെങ്കിലും വേദത്തിൽ ജാതികളെക്കുറിച്ചോ മറ്റോ പറഞ്ഞിട്ടുണ്ടോ? ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്തങ്ങൾ വേദങ്ങളാണെന്ന് ഇടയ്ക്കിടയ്ക്ക് ആണയിടുകയും വേദങ്ങൾ സ്വപ്നം കാണാത്തതിനെലാം സമ്മതം മൂളുകയും ചെയ്യുന്നവർ ഇത് ചിന്തയ്ക്കണം.

കവിയൂർ മഹാക്ഷേത്രത്തിന്റെ നുറ്റാണ്ടുകൾ പഴക്കമുള്ള മതിലിന്റെ എറെക്കുകിഴക്കുഭാഗത്ത് ഏതാനും  വിടവുകളുണ്ട്. ആശാരിമാർക്ക് ഉത്സവം കാണാനായി കൊടുത്തിട്ടുള്ള സൗകര്യമാണ്. 1936 വരെയും ക്ഷേത്രം പണിത ആശാരിമാർ അവിടുത്തെ ഉത്സവം കണ്ടിരുന്നത് ഈ വിടവിലൂടെയാണ്. ക്ഷേത്രപ്രവേശനകാലത്ത് ഓര്മ്മയുദിച്ചിരുന്ന  പലരും, അതിന്റെ ശില്പി കുടുംബത്തിൽ പെട്ടവർതന്നെ, ആദ്യമായി ക്ഷേത്ര മതിലകത്ത് പ്രവേശിച്ച അവസരങ്ങളെക്കുറിച്ച്എം അന്ന് തുറിച്ചു നോക്കിയാ മേൽജാതി കണ്ണുകളെക്കുറിച്ഛ്ച്ചും പറഞ്ഞിട്ടുള്ളത് ഇവിടെ കുറിയ്ക്കട്ടെ. പിന്നെയൊരു വിഭാഗത്തിനാവട്ടെ, അത്രപോലും ഉത്സവകാലത്തുപോലും അടുക്കാൻ കഴിയില്ലായിരുന്നു. അവർക്കു വേണ്ടിയായിരുന്നു നായ്ക്കുഴി. നായ്ക്കുഴിയിൽ കൂട്ടുന്ന തീർത്തും വര്ണരുടെ കാണിക്ക അന്നും തൃക്കവിയൂരപ്പൻ സ്വികരിയ്ക്കുമായിരുന്നു. അതിനായി ഒരു വിളക്കും നാക്കിലയും വച്ച് ഒരു കിഴ്‌ശാന്തിയെ തീണ്ടാപ്പാടകലത്തിൽ നിർത്തുകയും ചെയ്യുമായിരുന്നു. 1931 ലെ പുതുക്കിയ കവിയൂർ ദേവസ്വം പതിവ് പുസ്തകം അത് പറയുന്നുണ്ട്.

ഇതിലെല്ലാമുപരി, അയിരൂർ ചെറുകോൽപുഴയിൽ പമ്പയാറ്റിന്റെ കടവത്ത് ഹിന്ദുമഹാ മണ്ഡലത്തിന്റേതായി ഒരു ഓഫിസ് കെട്ടിടമുണ്ട്. മുഴുവൻ തടിയാണ്. ആ തടി അയിരൂർ പുതിയകാവിലെ തേരിന്റെ തടിയായിരുന്നു എന്നാണു പറയപ്പെടുന്നത്. അതുമായി ബന്ധപ്പെട്ടും അയിരൂർ പുതിയകാവിലെ പടയണി ഒരു കാലത്ത് നിലച്ചതിനെ കുറിച്ചും ഒത്തിരി കഥകളുണ്ട്. ഏതായാലും ചട്ടമ്പി സ്വാമി എന്ന സാമൂഹിക പരിഷ്കർത്താവിന്റെ ശ്രമഫലമായി ഹിന്ദുമഹാമണ്ഡലം അയിരൂർ ചെറുകോൽപുഴയിൽ ആരംഭിച്ചു. മധ്യ തിരുവിതാം കുററിലെ പടയണി ചുരുങ്ങിയ സ്ഥലങ്ങളിലൊഴിച്ച് നിലച്ചുപോകുന്നതിനും ചട്ടമ്പിസ്വാമിയുടെ പ്രബോധനത്തിന്റെ ഫലമായി നിലച്ചുപോവുകയുംചെയ്തു. ഒരു പരമ്പരാഗത കലയെന്ന രീതിയിൽ പടയണി മധ്യതിരുവിതാംകൂറിൽ പുനർജ്ജനിച്ചത് വീണ്ടും നുറുകൊല്ലത്തിനു ശേഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ്. അപ്പോഴേയ്ക്കും അയിരൂർ പുതിയകാവിൽ നിലനിന്നിരുന്നതുപോലെയുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങൾ നിലയ്ക്കുകയും ചെയ്തിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും നടന്ന കേരളത്തിലെ ഹൈന്ദവ നവോഥാനത്തിന്റെ ഏറ്റവും ദുഷിതമായ വശം   ഇപ്പോൾ മറ നിക്കി പുറത്തുവന്നിരിയ്ക്കുന്ന സാഹചര്യത്തിൽ ഇത്രയുമൊക്കെ സൂചിപ്പിയ്ക്കാതെ വയ്യ. ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ച് ചില ദുരുപദിഷ്ടമായ ഭ്രാന്തൻ ജനൽപനങ്ങളെ മുൻനിർത്തി ഇനിയുമൊരു സംഘം ചേരലിൽമാനൊരുങ്ങുന്നതെങ്കിൽ, ഭരണഘടനാപരമായി കേരള സർക്കാരിനും നിയമസഭയ്ക്കും മേൽനോട്ടമുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിയ്ക്കുന്നവർ അതിനു തിരി കൊളുത്തുകയാണെങ്കിൽ, അത് ഹൈന്ദവ സമൂഹത്തെ ( ഇന്ന് എല്ലാവരും അഭിമാന വിജ്രംഭിതരാവുന്നത്   ഈ പേരിലാണല്ലോ) പലതട്ടുകളായി ഭിന്നിപ്പിയ്ക്കുകയേയുള്ളു.

തന്ത്ര ശാസ്ത്രമനുസരിച്ച് മനുഷ്യന്റെ മുടി, നഖം, വിയർപ്പ്, മൂത്രം ഇത്യാജി വിസർജ്യങ്ങളൊന്നും ക്ഷേത്രാങ്കണത്തിൽ വീഴാൻ പാടില്ല. കേരളത്തിലെ ഏറ്റവും വിശാലമായ നാലമ്പമുള്ള ക്ഷേത്രങ്ങളിൽ പോലും- വൈക്കം, തിരുവല്ല, ചെങ്ങന്നൂർ, ആറന്മുള, തൃശ്ശൂർ, പെരുവനം, പദ്മനാഭസ്വാമി ക്ഷേത്രം, തളിപ്പറമ്പ് - ഇരുനൂറ്‍റൊ മുന്നൂറ്‍റൊ ആളുകളിൽ കൂടുതൽ വിയർപ്പൊഴുക്കാതെ കൂടാനുള്ള സൗകര്യമില്ല. ഇന്നത്തെ അവസ്ഥയിൽ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അതിലെത്രയോ അധികം ആളുകൾ വിയർപ്പൊഴുക്കി മണിയ്ക്ര്രകളോളം ക്യൂ  നിൽക്കേണ്ടി വരുന്നുണ്ട്. അതിനനുസരിച്ച് അവിടെ ശ്രീലകത്തിരിയ്ക്കുന്ന ശാന്തിക്കാർക്ക്കും എത്രയോ അധികം വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ട്. അതുമൂലം കേരളത്തിലെ ഏതാണ്ടെല്ലാ ദേവാലയങ്ങളിലെയും ശാന്തിക്കാർ, ശ്രീകോവിലിൽ, ഏറ്റവും പരാമപവിത്രമായ സ്ഥലത്ത് സ്വന്തം വിയർപ്പ് ദിവ്യവിഗ്രഹങ്ങളിൽ ഇറ്റിയ്ക്കുന്നുണ്ട്? ക്ഷേത്രാങ്കണത്തിൽ കുളം സ്ഥാപിച്ചിരിയ്ക്കുന്നതിന്റെ മുഖ്യ ലക്‌ഷ്യം ഇങ്ങനെ വിയർക്കുമ്പോൾ കുളിയ്ക്കാൻ വേണ്ടിയാണ്. എത്രക്ഷേത്രത്തിൽ മേൽശാന്തിമാർ ഇപ്രകാരം ചെയ്യാൻ മാത്രം സ്വാതന്ത്രരാവുന്നുണ്ട്, ഇന്നത്തെ അന്തരീക്ഷത്തിലും ക്ഷേത്രത്തിരക്കിലും?
ചുരുക്കത്തിൽ തന്ത്രശാസ്ത്രമനുസരിച്ച്ചു നോക്കിയാൽ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും മലിനമാണ്. പരമപവിത്രമെന്നവകാശപെടുന്ന ഗുരുവായൂരിലും ശബരിമലയിലും ശാന്തിക്കാർ കാൽമണിയ്ക്കൂർ ഇടവിട്ടും മറ്റു മഹാക്ഷേത്രങ്ങളിൽ മണിയ്ക്കൂറിലൊരിയ്ക്കൽ വീതമെങ്കിലും കുളിച്ച് ശുദ്ധരാവേണ്ടതാണ്. അപ്പോൾ കഴുവിൽ നിൽക്കുന്നവരോ?

ഇനി ശബരിമലയും തന്ത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കാനന ക്ഷേത്രമായ ശബരിമലയിൽ എന്ന് മുതലാണ് തന്ത്രി നിത്യസാന്നിധ്യമായത്? ചെങ്ങന്നൂർ ഗ്രാമത്തിൽപ്പെട്ട, ചെങ്ങന്നൂർ മഹാക്ഷേത്രത്തിൽ ഭജനമിരുന്ന് തന്ത്രം വരിയ്‌ക്കേണ്ടുന്ന, അവിടുത്തെ പൂജകൾക്ക് നിത്യം മാർഗ്ഗനിർദ്ദേശം ചെയ്യണ്ട, താഴമൺ തന്ത്രി എത്ര ദിവസം ആ ക്ഷേത്രത്തിൽ എത്താറുണ്ട്? ( പഴയ വിധികളനുസരിച്ച് എല്ലാ മഹാക്ഷേത്രത്തിലും നിത്യവും ഒരു പൂജയ്ക്കെങ്കിലും തന്ത്രി നേരിട്ട് നടത്തണമെന്ന നിബന്ധനയുണ്ടെന്നാണ് അറിവ്. കവിയൂർ മഹാക്ഷേത്രത്തിൽ ഏതായാലും ഉച്ചപ്പൂജ തന്ത്രി നിർവഹിയ്ക്കണം എന്നൊരു ചിട്ടയുണ്ടായിരുന്നു. മുന്നുറ്റിയറുപത്തിയഞ്ച്ച് ദിവസവും അഞ്ചുപൂജയും ശ്രീബലിയുമുള്ള, പത്തോ പതിനെട്ടു ആട്ടവിശേഷങ്ങളും നിരവധി മാസവിശേഷങ്ങളുമുള്ള ഈ ക്ഷേത്രത്തിൽ ഏറിയാൽ ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം മാത്രമാണ് തന്ത്രി പ്രത്യക്ഷപ്പെടാറുള്ളത്. ചെങ്ങന്നൂരിലും, താഴമൺ മഠത്തെ സംബന്ധിച്ച്ഇടത്തോളം അത്രതന്നെ പ്രധാനമായ ഏറ്റുമാനൂരിലും മിക്കപ്പോഴും കൊടിയേറ്റും ഉത്സവബലിയുമടക്കമുള്ള അതിപ്രധാന ചടങ്ങുകൾക്കുപോലും തന്ത്രി ആൽപേരിനെ വിടുന്നതായി കാണാറുണ്ട്. വ്യക്തിപരമായ കാരണങ്ങളേക്കാളുപരി അതിനൊരു കാരണമേയുള്ളു. ചെങ്ങന്നൂരിലെ ഉത്സവകാലത്ത് വിശേഷിച്ചും, ശബരിമലയിൽ പണം പൊഴിയുന്ന കാലമായിരിയ്കും. അത്രതന്നെ തന്ത്രം!

കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും വലിയ ഒരു തീർഥാടന കാലവുമായി ബന്ധപ്പെട്ട യോഗത്തിൽ പറഞ്ഞ സൗമ്യമായ ഒരു പ്രസ്താവനയും അതിന്റെ പേരിൽ വെളിച്ചപ്പാട് തുള്ളിയ ഒരാറാട്ടുമുണ്ടന്റെ വാക്കുകളും മുൻ നിർത്തി പടയ്ക്കൊരുങ്ങുമ്പോൾ ഒന്നോർക്കുന്നതു നന്നായിരിയ്ക്കും. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറിൽ തന്ത്രി അഭിപ്രായമൊന്നും ചോദിയ്ക്കാതെ, എല്ലാ മാമൂലുകളെയും അതിലംഘിച്ച് ഒരു രാജാവ് നടത്തിയ വിളംബരമിലായിരുന്നെങ്കിൽ സ്വാതന്ത്ര്യം ലഭിയ്ക്കുന്ന സമയത്ത് കേരളത്തിലെ നാമിന്നു പറയുന്ന ഹിന്ദു സമൂഹത്തിൽ എത്രപേർ( നമ്പുതിരി, നായർ, അമ്പലവാസികൾ ഒഴിച്ച് ) ഹിന്ദുവായി ശേഷിയ്ക്കുമായിരുന്നു? . ദേവസ്വം ബാർഡിനു മേൽ ഭരണപരമായ ചില അവകാശങ്ങൾ കേരള നിയമസഭയ്ക്കും ഭരണാധികാരികൾക്കുമുണ്ട്. കവനന്റിൽ അത്തരമൊരു വ്യവസ്ഥ തിരുവിതാംകൂർ രാജാവ് ചെയ്തതിനു പിന്നിൽ വിവേകപൂർണ്ണമായ ഒട്ടനവധി അടിസ്ഥാനങ്ങളുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയെയും ശ്രീനാരായണ ഗുരുവിനെയും കേരള സമൂഹം അംഗീകരിച്ച അതെ കാര്യങ്ങൾ. സ്വാമി വിവേകാനന്ദനെന്ന മഹാസയാണ് പറഞ്ഞ ഭ്രാന്താലയത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചത് ഇതൊക്കെയാണ്. ഇന്ന് ഈ മഹാത്മാക്കളുടെ മുഖങ്ങളൊക്കെ വലത്- ഇടതു- മധ്യ ഭേദമില്ലാതെ എല്ലാവരും കടുത്തക്കാറുണ്ട്. അവർ പറഞ്ഞതും ചെയ്തതും എന്താണെന്നറിയാൻ ആർക്കും താത്പര്യമില്ല. രാമായണം കണ്ടിട്ടില്ലാത്തവൻ, അയോദ്ധ്യാധിപതിയായ രാമന്റെയും അദ്ദേഹം സംഭരിച്ച സർവദാ ബ്രാഹ്മണനായ രാവണന്റെയും ഗരിമയോ മഹിമയോ( അദ്ധ്യാത്മ രാമായണപ്രകാരം) അറിയാത്തവൻ രാമൻ എന്ന നാമത്തിന് പേരിൽ ഹാലിളകുന്നതാണ് കാണുന്നത്.

ശബരിമലയിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും നടതുറന്ന തിരുപ്പതി മാതൃകയിൽ ആളെ പ്രവേശിപ്പിച്ചാൽ എന്താ കുഴപ്പം? സ്ത്രീകളെ പ്രവേശിപ്പിച്ചാൽ എന്താ കുഴപ്പം? നാനാ ജാതി മതസ്ഥർ പ്രവേശിയ്ക്കാനാവുന്ന സ്ഥലം എന്ന വീമ്പിളക്കുമ്പോൾ നാനാജാതിമതസ്ഥരായ സ്ത്രീകളെ എന്തിനു വിലക്കുന്നു? ചരക്കു കയറ്റാൻ കേബിൾ കാർ ഉപയോഗിയ്ക്കാമെങ്കിൽ അവശരായ ഭക്തരെ കയറ്റാൻ അതുപയോഗിച്ചാൽ എന്താണ് കുഴപ്പം?

അങ്ങനെയൊക്കെ പറയുന്ന സ്ഥാപിത താത്പര്യക്കാരെ തുണയ്ക്കുന്നവർ ഒന്ന് ചിന്തിയ്ക്കണം, കാനനവാസിയായ ധര്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി മാത്രമല്ല, യോഗനിദ്രയിലുമാണ്. വർഷത്തിൽ മകരസംക്രാഅന്തിയോടനുബന്ധിച്ച് മാത്രം ഏതാനും ദിവസത്തേയ്ക്ക് തുറക്കുമായിരുന്ന ശബരിമല നട മണ്ഡല മകരവിളക്ക് കാലത്തെ അൻപതില്പരം ദിവസങ്ങൾക്കുപകരം എല്ലാമാസവും അഞ്ചു ദിവസവും പിന്നെ പലപ്പോഴായി തോന്നുമ്പോഴുമൊക്കെ തുറന്നിടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ യോഗനിദ്ര ഭഞ്ചിയ്ക്കപ്പെട്ടില്ലേ? അദ്ദേഹത്തിന്റെ ഏകാന്തവാസസ്ഥലം കയ്യേറി അവിടുത്തെ വന്മരങ്ങൾ വെട്ടിമാറ്റി യാതൊരു തന്ത്ര ദീക്ഷയുമില്ലാതെ കോൺക്രീറ് സൗധങ്ങൾ കെട്ടിപ്പൊക്കിയപ്പോൾ അദ്ദേഹത്തിന്റെ വ്രതം ഭംജ്ജിച്ചില്ലേ?
കാലാനുസൃതമായിരിക്കണം എല്ലാം. അല്ലെങ്കിൽ കാലത്തിന്റെ കുത്തോഴുക്കിൽ ഒലിച്ചുപോവുകയേയുള്ളു. ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവുമൊക്കെ നിന്ന സ്ഥാനത്ത് ഏതെങ്കിലുമൊരു ധനാർത്തിക്കാരനായ പുരോഹിതനെയും നാക്കിനെല്ലില്ലാത്ത അധികാരിയെയും ഒകെ വാഴിച്ച് പിൻപറ്റാൻ നോക്കിയാൽ സര്വനാശമായിരിയ്കും ഫലം.

Thursday, May 26, 2016

GOD's Own CouNTRY

ഞെട്ടിപ്പോയ ഒരു സംഭവമുണ്ടായി ഇന്ന്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ റാണി തോട്ടന്മൺകാവു ദേവീക്ഷെത്രത്തിൽ എത്തിയത് അല്പം വൈകിയായിരുന്നു. കൂടെയുള്ളവരെ അമ്പലത്തിനു മുൻപിൽ ഇറക്കിയിട്ട് കാര് പാര്ക്കുചെയ്യാൻ ഒത്ത ഒരിടം തേടി മുൻപോട്ടു നീങ്ങി എത്തിച്ചേന്ന് പറ്റിയ സ്ഥലം കണ്ടെത്തി വണ്ടി തിരിയ്ക്കാനായിട്ടാണു തോട്ടമൺ എസ്ബിടി യുടെ മുൻപിൽ ചേര്ത്ത് നിരത്തിയത്. റിവേഴ്സ് ഗിയറിട്ട് വണ്ടി നിക്കാൻ തുടങ്ങിയപ്പോൾ വഴിയോരം ചേര്ന്ൻ വണ്ടിയുടെ അടുത്തേയ്ക്കു വരുന്ന മൂന്നു പേരെകണ്ട് ചവിട്ടി. അവർ അത്രയ്ക്കും അടുത്തായിരുന്നു. പത്തു നാല്പതുവയസ്സു പ്രായമുള്ള ഒരു പുരുഷനും അയാളുടെ ഭാര്യയായേക്കവുന്ന സ്ത്രീയും പത്തുവയസ്സടുപ്പിച്ചുവരുന്ന ഒരു ആൺ കുട്ടിയും. മുൻപിൽ കിടക്കുന്ന, തിരിയാൻ ഒരുങ്ങുന്ന വണ്ടിയെ ശ്രദ്ധിയ്ക്കാതെ അവർ ഉഗ്രമായി തർക്കിയ്ക്കുകയാണെന്നു കണ്ട് അവിടെ തിരിയ്ക്കുന്നത് സുരക്ഷിതമെല്ലെന്നു തോന്നി വണ്ടി വീണ്ടും മുൻപോട്ടെടുത്ത് പത്തുനൂറുവാര മുന്പിലുള്ള ഒരു പള്ളിയുടെ വഴിയിലേയ്ക്ക് ഞാൻ വണ്ടി നീക്കി, തിരിക്കാൻ തുടങ്ങി. തിരിയ്ക്കാൻ ഒരുങ്ങുമ്പോൾ അവർ വീണ്ടും പിന്നാക്കം നടക്കുന്നതു കണ്ടു. പുരുഷന്റെ തര്ക്കം വാക്കുകളില്ൽ നിന്ന് പെശികളേയ്ക്ക് മാറ്റുന്നതും ശ്രദ്ധിച്ചു. ആ നടുവഴിയിൽ കൃത്യം പട്ടാപ്പകൽ പതിനൊന്നര സമയത്ത് അയാള് ആ സ്ത്രീയുടെ മുറിയ്ക് ചുറ്റിപ്പിടിയ്ക്കുന്നതുകണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു, മുഷി ചുരുട്ടി അയാള് ആ സ്ത്രീയുടെ മുഖത്ത് ആഞ്ഞിടിച്ചു. അവർ വായു വേഗത്തിൽ കുട്ടിയേയും പിടിച്ചു വലിച്ച് ഓടി മറഞ്ഞു. അപരിചിതമായ ഒരു സാഹചര്യത്തിൽ അതിലിടപെടുന്നത് യുകതമല്ലാത്തതുകൊണ്ട് ഞാൻ സ്തംഭിച്ചു നിന്ന്. ബാങ്കിന്റെ വളപ്പിൽ നിന്ന് ഏതാനും സ്ത്രീകൾ ഇത് കാണുന്നുണ്ടായ്രുന്നു. രണ്ടു വൃദ്ധർ എതിര് ദിശയിൽ നിന്ന് നടന്നു വരുന്നുണ്ടായിരുന്നു. ഞാനടക്കം ആരും പ്രതികരിച്ചില്ല. പട്ടാപ്പകൽ, നടുറോഡിൽ, നഗരപാര്ഴ്വത്ത്തിൽ, ഭാര്യതെന്ന ആണെന്നു കരുതാവുന്ന ഒരു സ്ത്രീയെ കയ്യേറ്റം ചെയ്ത ചെര്രുപ്പക്കാരൻ സ്ത്രീയും കുട്ടിയും ഓടിമറഞ്ഞ ദിശയിലേയ്ക്ക് നീക്കി മുഷ്കൊട്ടും കുറയ്ക്കാതെ നോക്കി നിന്ന്. മെലിഞ്ഞു ദൃഢഗാത്രനായ ഇരുണ്ടനിറമുള്ള ഷർട്ട്‌ ധരിച്ച്ഹ നെറ്റിയ്ക്ക് കുംകുമക്കുറിയുള്ള( അത് എല്ലാവരും ഉദ്ദേശിയ്ക്കുന്ന ആ കുംകുമക്കുറിയാവാനുള്ള സാധ്യതയുമില്ല, ഏതോ ക്ഷേത്രപ്രസാദം) ഒരു ചെര്രുപ്പക്കാരൻ!
ഇതാണു സമകാലിക കേരളം!!!

Friday, February 26, 2016

ഇലകൾ കൊഴിയുന്നൂൂ


നടുക്കിരിയ്ക്കുന്ന ഇളം റോസ് ഉടുപ്പുകാരൻ ബ്ലേസ് ജോർജ്ജ്  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പിരിയുകയാണ്  ഈ ഇരുപത്തിയൊൻപതാം തീയതി. പിണച്ചിലും പിടിയ്ക്കലും പിരിച്ചിലും ഒക്കെയാണ്  മനുഷ്യജന്മത്തിന്റെ വികൃതികൾ എന്നറിയാം. പക്ഷേ ഇവന്റെ പോക്ക് വലിയ അനവധിപോക്കുകളുടെ മുന്നോടിയാണെന്നുള്ള സത്യം ഒരു പരിധിവരെ അമ്പരപ്പിയ്ക്കുനുണ്ട്. ഒത്തിരി യാത്രകളിലൊന്നും ഒരുമിച്ച്ചിട്ടില്ലെങ്കിലും ഒര്ത്തിരിക്കുന്ന പാലത്തിലെ പങ്കാളി. പങ്കാളികളായിരുന്നവരുടെ വിടപറച്ചിലിന്റെ അനുബഹ്വം......
മഹാത്മാഗാന്ധി സർവകലാശാലയുടെ ആദ്യബാച്ചിൽ ബിരുദമെടുത്തിറങ്ങുമ്പോൾ പ്രസ്തുത സർവകലാശാലയെക്കുറിച്ച് പ്രത്യേകിച്ചു പ്രിയങ്ങളൊന്നും തോന്നിയിരുന്നില്ല. അവിടുന്നുതന്നെ ബിരുദാനന്തര ബിരുദമെടുത്ത് പെരുവഴിയിലേയ്ക്കിറങ്ങുമ്പോഴും വേറെ വഴിയൊന്നും അന്നത്തക്കലത്ത് ഇല്ലായിരുന്നതിനാൽ അവിടുന്നുള്ള മുദ്രവച്ച സർട്ടിഫിക്കറ്റുകൾ പേറുന്നു എന്നതിലേറെ ഒന്നും തോന്നിയതുമില്ല. അതൊരു വഴിയായത്, ജീവനമർഗ്ഗമായത് യദൃച്ഛികം മാത്രം.
പക്ഷേ ജിവിതത്തിൽ ആ സ്ഥാപനം ഒരു നാഴികക്കല്ലായിമാര്രുകയായിരുന്നു. 1989 ൽ  സർവകലാശാലയിൽ അസ്സിസ്റ്റന്റായി ജോലിയ്ക്കുകയറുമ്പോൾ ഇരിടത്താവളം എന്ന  തോന്നൽ  മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവിടെ കിട്ടിയ സൌഹൃദങ്ങൾ... അത് ജീവിതത്തെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. യാത്രയെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു അവിടെ ചെല്ലുമ്പോൾ. ലോകം മുഴുവൻ യാത്രചെയ്യുന്ന ഒരു സഞ്ചാരിയാവണമെന്ന്. സഞ്ചാരങ്ങൾ യാത്ഹാര്ത്ഹ്യമാക്കിയത് ആ സൗഹൃദസാഹചര്യമാ ണ് . കുറെ സ്ഥലങ്ങൾ മാത്രം യാത്രകൾ എന്ന മാറ്റിമറിച്ചു. ആ യാത്രകളുടെ കൂട്ടാളികളിൽ ഈ ബ്ലെസ് ഉണ്ട്. ഉണ്ണികൃഷ്ണവാര്യർ ഉണ്ട്. നജീബും രഘുവും ഉണ്ട്. പ്രബോധ് ഉണ്ട്. വ്യത്യസ്ത ദേശക്കാർ. വ്യത്യസ്ത ചിന്താഗതിക്കാർ. വ്യത്യസ്ത പ്രായക്കാർ. എങ്കിലും എല്ലാത്തിനെയും ഒന്നാക്കാൻ യാത്ര എന്ന്ന അനുഭവത്തിനു കഴിയുമെന്ന്, ജീവിതം അങ്ങനെ വ്യത്യസ്തതകൾ അനുഭവിക്കേണ്ടുന്ന ഒന്നണെന്ന് ബോധ്യപ്പെടുത്തിത്തന്നും മാഹാത്മാഗാന്ധി സർവകലാശാലയെന്ന  മഹാപാഠശാല. എന്റെ ജീവിതത്തിന്റെ പാഠശാല!
പലരും പോയി. ഗോപീമോഹനൻ, ഉല്ലാസ്.....എന്നിങ്ങനെ. ഗുരുവും സുഃര്ത്തുമായിരുന്ന ഡി. വിനയചന്ദ്രനടക്കം പലരും ജീവ്തത്തിന്റെ തിരശ്ശീല വലിച്ചിട്ട് മറഞ്ഞു കഴിഞ്ഞു. പക്ഷേ വലിയൊരു കൂടുമാറലിൽന്റെ അരങ്ങൊരുങ്ങുന്നു എന്നും പോകാനുള്ള സമയം അടക്കുന്നു എന്നും ഉള്ള സൂചന തരുന്നതാണ്  ബേസിന്റെയും മറ്റും വിടവാങ്ങൽ.
യാത്രകളിലെ കൂട്ടുകാരനു യാത്രാമംഗളം. വരാനിരിക്കുന്ന വിടവാങ്ങലുകൾക്ക്  മനസ്സോരുക്കൾ. എന്തൊക്കെ, ഏതൊക്കെ.... എങ്ങനൊക്കെ???
ജീവിതം.....!