Friday, October 02, 2009

മനസ്സിൽ മലയിടിയുമ്പോൾ
മലയിടിച്ചിലിന്റെ കാരണങ്ങൾ പ്രവചിക്കാനാവില്ല. ഒരു പെരുമഴയോ മഞ്ഞിടിച്ചിലോ കൊടുങ്കാറ്റോ എന്തിന്‌, ഏതെങ്കിലും മൃഗത്തിന്റെ കുതിച്ചോട്ടമോ ഒരുവന്റെ ദീർഗ്ഘശ്വാസമോ പോലും മലയിടിച്ചിലിനു കാരണമാകും.
മലയിടിഞ്ഞുകൊണ്ടിരിക്കും.
മനസ്സിലാണെങ്കിൽ പ്രവചനാതീതമായ മലയിടിച്ചിലുകളുടെ പെരുമഴ.
പുറത്തു പെരുമഴ- തുലാവർഷം തിമിർക്കണ്ടപ്പോളെത്തിയ 'കാലംതെറ്റിയ' കർക്കടകപ്പേമഴ.
തണുപ്പ്‌.
രാത്രി.
തണുപ്പകറ്റാൻ വഴിതേടുന്നതിനിടയിലാണ്‌ ഹിമലായം ചുറ്റാൻ പോയവരെ ഓർത്തത്‌. വിളിച്ചു, മധുവിനെ; പക്ഷേ മുതുകുളത്തിന്റെ രാജാവിന്റെ ഫോൺ നിർത്താതെ ചിലച്ചുമരിച്ചു.
പലതവണ.

അവസാനം ഉണ്ണിയെത്തന്നെ വിളിച്ചു.
യാത്രകൾക്കായി ഉഴിഞ്ഞുവച്ച ജന്മം കൃത്യമായി പ്രതികരിച്ചു- ഗംഗോത്രി.
ഗംഗോത്രി ഓർമ്മയിൽ പതിഞ്ഞുപോയ സ്വപ്നാത്മകമായ ഒരനുഭവമാകുന്നു. കാലം ഓർമ്മയില്ല. യുഗങ്ങളായിക്കാണണം. ഒരുപക്ഷേ നിമിഷങ്ങൾ.
ശരിക്കും ഞാനിപ്പോൾ ഗംഗോത്രിയിൽത്തന്നെയാവണം-


പക്ഷേ ഉണ്ണി പറയുന്നത്‌ 1993 എന്നാണ്‌.
പലരും എഴുതിയും പറഞ്ഞും കേട്ട ദേവഭൂമിയിലൂടെ ഈ ജന്മത്തിന്റെ മുഴുവൻ ഭാരവും മറന്ന് മുൻപിൽ അടുത്തചുവടിന്റെ കൃത്യതമാത്രം തിരഞ്ഞ്‌ നടന്ന യാത്ര.
ചീർബാസയിലെ ഒരു ദിവസം.
കവിയൂരിന്റെ സൗമ്യഹരിതം മാത്രം പരിചയിച്ച കണ്ണുകൾ നരച്ച അന്തരീക്ഷത്തിന്റെ രൂക്ഷ സൗന്ദര്യത്തിനു മുൻപിൽ പകച്ചു.
കൃത്യമായ ഋതുഭേദങ്ങൾ ശീലിച്ച മനസ്സ്‌ അനുനിമിഷം മാറുന്ന കാലാവസ്ഥയ്ക്കുമുൻപിൽ നമിച്ചു.
ജീവിതത്തിൽ ഇതുവരെയും കേട്ട ഇടിമുഴക്കങ്ങൾ അപ്രസക്തമാവുന്ന ഒച്ചയിൽ ബന്ദർപ്പൂഞ്ഛിന്റെയും ശിവലിംഗപർവ്വതത്തിന്റെയും ചരിവുകൾ ഇടിഞ്ഞ്‌ മഞ്ഞുകുപ്പായത്തോടെ താഴേക്കു പതിക്കുന്നത്‌ ഒരു നിശ്വാസത്തിന്റെ കാറ്റിൽ ഇളകിത്തെറിക്കാവുന്ന ഒരു ചായക്കടയിലെ താത്കാലിക താവളത്തിൽ തളർന്നു കിടന്ന് കണ്ടു.
ജീവിതത്തിന്റെ യാത്ര!
ജീവിതം നമുക്കായി ഉഴിഞ്ഞു വച്ചിരിക്കുന്ന യാത്രകൾ എത്രയോ വിചിത്രമാകുന്നു.
പക്ഷേ ഹിമാലയത്തിൽ നിന്നു വന്ന മറുപടി പഴയ യാത്രയുടെ ഭീതികളല്ല ഉണർത്തിയത്‌. ആ ഭയാനക സൗന്ദര്യം ഇനിയെന്നു കാണാനാകും എന്ന ത്വരയാണ്‌.
പാവം, മാനവഹൃദയം.

Wednesday, July 22, 2009

ദി തേൾ
ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയായിരുന്നു കടി.
പലപ്പോഴും പലതിന്റെയും/പലരുടെയും കടി പ്രതീക്ഷിച്ചിട്ടുണ്ട്‌. പക്ഷേ ഇപ്പോൾ!
അതും തേൾ. കരിന്തേൾ!
രാവിലെ അമ്മ മണ്ണടിയമ്പലത്തിൽ ദർശ്ശനത്തിനുപോയി മടങ്ങിവരും വഴി പെങ്ങളുടെ വീട്ടിൽ നിന്നും സംഘടിപ്പിച്ചതാണ്‌ ഒരു ജാതിത്തയ്യ്‌. വണ്ടി ലോക്കുചെയ്തപ്പോൾ അതെടുക്കാൻ മറന്നുപോയി. ഞാൻ വന്നതും ആദ്യം അച്ഛൻ പറഞ്ഞത്‌ ജാതിത്തയ്യിന്റെ കാര്യമാണ്‌. കുറെക്കഴിയട്ടെ എന്നു പറഞ്ഞ്‌ പതിവുമടി ആവർത്തിച്ചു. കുളികഴിഞ്ഞ്‌ രാമായണപാരായണവും നിർവ്വഹിച്ച്‌ അൽപനേരം നെറ്റിനുമുൻപിലിരുന്ന് പരതിക്കൊണ്ടിരിക്കുമ്പോൾ അച്ഛൻ വീണ്ടും രണ്ടുതവണ തലകാണിച്ചു- ജാതിത്തയ്യ്‌, രാവിലെയെടുത്തുവച്ചതാണ്‌.....
ഒടുവിൽ എഴുന്നേറ്റ്‌ പുറത്തേക്കിറങ്ങിയതും മഴതുടങ്ങി. മഴനനഞ്ഞും ഷെഡ്ഡിൽച്ചെന്ന് ജാതിക്കുരുന്നിനെ ഭദ്രമായി പുറത്തെടുത്തുവച്ചു. മഴയത്തേക്കിറക്കിവച്ചേക്കാൻ അച്ഛൻ വിളിച്ചുപറയുന്നുണ്ട്‌. എന്നാലങ്ങനെയാവട്ടെന്നുകരുതി അതെടുത്ത്‌ പുറത്തുവച്ച്‌ തിരിഞ്ഞതും കിട്ടി, കടി. എന്തെന്നറിയാതെ ഒരു നിമിഷം പകച്ചു. നോക്കുമ്പോൾ ഒരു ഞെരിപ്പൻ കരിംതേൾ വണ്ടിയുടെ കീഴിലേക്ക്‌ തുള്ളിത്തുള്ളിയകലുന്നതുമാത്രം കണ്ടു.ഒരു കഷണം പച്ചമഞ്ഞൾ അരച്ചിട്ടു. ചെറിയൊരു കുത്തൽ അവശേഷിക്കുന്നുണ്ട്‌.
എന്തായാലും കടിച്ചവനെ തേടിപ്പിടിച്ച്‌ കശാപ്പുചെയ്യാൻ തോന്നിയില്ല. നിരർത്ഥകമായ ഒരു ജീവകാരുണ്യം.
നിരർത്ഥകമാവാം. പക്ഷേ കൊല്ലാൻ തോന്നാറില്ല. ഒരു തേളിനെയെന്നല്ല ഒന്നിനെയും തന്നെ.
(എല്ലാം കഴിഞ്ഞൊന്നുറങ്ങാമെന്നു കരുതി കിടക്കപൂകുന്ന ചിലപാതിരാത്രികളിൽ വിളക്കണക്കുന്ന നിമിഷം മുതൽ പാദാദികേശം കടികളുടെ ലാറ്റിനമേരിക്കൻ കളിശെയിലി പുറത്തെടുക്കുന്ന വിരുതൻകൊതുകുകളെ സർവ്വസംഹാരം ചെയ്യാൻ ഉറക്കമിളയ്ക്കുന്ന കഥ വേറെ)
കൊല്ല്ലാനുള്ള ത്വരയെ വേറെയൊരു ഗഹനമായ കൗതുകം തടുക്കുന്നതുകൊണ്ടാവാം;
എന്തെല്ലാം ജീവികൾ!
കടിക്കുന്നതും കടിക്കാത്തതും.
ചിരിക്കുന്നതും ചിരിക്കാത്തതും.
നടക്കുന്നതും നടക്കാത്തതും.
എത്രയോ വിചിത്രഗംഭീരമായ ജീവലീല!
അതിന്റെ പ്രഹേളികകൾ നിത്യവിസ്മയമായിരിക്കെ എങ്ങനെ മറ്റൊന്നിനെ കൊല്ലാൻ തോന്നും.
അഥവാ കടിച്ചതിനെ കൊല്ലാനുള്ള ഒരു ന്യായവാദം സ്വരൂപിച്ചെടുക്കാൻ ശ്രമിച്ചാൽ കടിച്ചവനും അത്തരമൊരു ന്യായം( ചവിട്ടിയെന്നോ നോവിച്ചെന്നോ മറ്റോ) ഉണ്ടാവുമല്ലോ എന്നൊക്കെ തോന്നിപ്പോകും. അതെല്ലാം നിരൂപിച്ച്‌ കൊന്നേക്കാമെന്നു തീർച്ചയാക്കിവൗമ്പോഴേക്കും കടിയാൻ അവന്റെ സ്വസ്ഥസങ്കേതത്തിലേക്ക്‌ പിൻവലിഞ്ഞിട്ടുമുണ്ടാവും.
പാവം മാനവഹൃദയം.
എന്തെല്ലാം തോന്നലുകൾ. എന്തെല്ലമഹന്തകൾ. എന്തെല്ലാം വിശ്വാസങ്ങൾ.
ഇത്തരം വിശ്വാസങ്ങളുടെയും തത്വസംഹിതകളുടെയും പിൻബലമൊന്നുമില്ലെങ്കിലും ചവിട്ടിയവനെ കടിക്കണമെന്നും വിശക്കുമ്പോൾ തിന്നണമെന്നും ത്വരിക്കുമ്പോൾ രതിക്കണമെന്നും മാത്രമുള്ള ലളിതമായ പ്രാണിതത്വം മാത്രം പിൻപറ്റുന്ന തേളുകളും പഴുതാരകളും ചിലന്തികളുമടങ്ങുന്ന എണ്ണിയാലൊടുങ്ങാത്ത പ്രാണിലോകത്തിന്റെ പ്രതിനിധികൾ പലകാര്യങ്ങളിലും ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നു.
വേദാന്തം പറയുന്ന തൃഷ്ണാഹീനമായ അവസ്ഥ അവർക്ക്‌ പലപ്പോഴും ഉണ്ടല്ലോ!

Tuesday, July 21, 2009

ദ്വിമൂർത്തികൾ

" നശിച്ച ദുർഭൂതങ്ങളെ നമ്മുക്കുവേണ്ട. വിശ്വനായകന്റെ ലീലാവിലാസങ്ങൾ മതി" "എത്ര നരച്ച സിംഹങ്ങൾ വന്നാലും ഈ ധൃവത്തിന്റെ മുൻപിൽ നേരേ നിൽക്കില്ല"
ഇതൊക്കെ പുതിയ കാലത്തിന്റെ സുവിശേഷങ്ങളാണ്‌. ഈ ദിവ്യവചനങ്ങൾ വിളംബരം ചെയ്യുന്ന പരസ്യപ്പലകകൾ നാടിന്റെ മുക്കിലും മൂലയിലും- ബസ്‌ സ്റ്റോപ്പിലും ട്രാഫിക്ക്‌ ഐലൻഡിലും പൊതുകക്കൂസിലുമൊക്കെ നമ്മെ വരവേൽക്കുന്നുണ്ട്‌. ദിവ്യമൂർത്തികളുടെ വ്യത്യസ്തഭാവത്തിലുള്ള ചിത്രങ്ങൾ ഇതോടൊപ്പം അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്നതും കാണാം.
രണ്ടു നല്ല അഭിനേതാക്കൾ താരങ്ങളാവുമ്പോൾ സംഭവിക്കുന്നതിതാണ്‌. ഇരുവരും അറിയുന്നുണ്ടോ എന്നറിയില്ല. പക്ഷേ അനുദിനം ഈ വചനങ്ങൾ ഭാവവും രൂപവും മാറി വരുന്നു. ഈ ശതാവതാരങ്ങൾ സൗമ്യതയുടെ ഭാവം മെല്ലെ ഉഗ്രതയാർജ്ജിക്കുന്നു. ആദ്യത്തെ പരസ്യങ്ങൾ വെറും മസിലുപിടുത്തങ്ങളായിരുന്നെങ്കിൽ ഇപ്പോളത്‌ വാക്കുകൊണ്ടുള്ള കല്ലേറായി മാറിയിട്ടുണ്ട്‌. ഇനി.....
ഒരോ യുഗ വിശേഷങ്ങളേ!
സിനിമ പണ്ടേ മലയാളിയെ സ്വധീനിച്ചിട്ടുണ്ട്‌. അതിന്റെ ഫലമായി നല്ല സിനിമകൾ ഉണ്ടായിട്ടുമുണ്ട്‌. നല്ല നടന്മാരും സംവിധായകരുമടങ്ങുന്ന സിനിമാലോകത്തിന്റെ സമ്പന്നത മലയാളിക്ക്‌ അഭിമാനിക്കത്തക്കതുമാണ്‌. പക്ഷേ സിനിമയോടുള്ള ആവേശത്തിനും ഇഷ്ടനടന്റെ അഭിനയ ചാതുരി ലോകം അംഗീകരിക്കുമ്പോഴത്തെ സന്തോഷത്തിനും ഒക്കെയപ്പുറത്ത്‌ വളരെ വിചിത്രമായ ചില സംഭവങ്ങളാണ്‌ ഈക്കാണുന്നത്‌. നല്ലതോ ചീത്തയോ ഈ പ്രവണത എന്ന് പറയാനാവില്ല. ( ഒന്നിനെര്യും ചീത്തയെന്ന് എഴുതിത്തള്ളാനും നല്ലതെന്ന് മുറുകെപ്പുണരാനും ശ്രമിക്കാതിരിക്കുന്നതാണല്ലോ നല്ലത്‌) പക്ഷേ അതിന്റെ അവേശത്തിൽ ഒരു യുദ്ധദാഹം ഇണചേരുന്നത്‌ കാണാനുണ്ടെന്നത്‌ ........
നമ്മുടെ പ്രിയപെട്ട നടന്റെ അഭിനയചാതുരിയെ കുറെക്കൂടി ഉണർത്തുവാൻ ഈ സ്നേഹപ്രകടനങ്ങൾക്കാവുമോ?
ഇത്‌ സിനിമയ്ക്കും അഭിനയത്തിനും എല്ലാമതീതമായ ഒരു ലോകത്തിന്റെ ശബ്ദമാണ്‌. സിനിമയ്ക്കോ സൂപ്പർ നടന്മാർക്കോ( ആർത്തുവിളിച്ച്‌ ആരാധകർ തള്ളിക്കേറി ഇഷ്ടനടന്റെ സിനിമകൾക്ക്‌ കച്ചവടവിജയം ഉറപ്പാക്കുന്നതു കാണാതല്ല) യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു പ്രവൃത്തി.
ലോകം കാണുകയും അഭിനയത്തിലൂടെ സ്വന്തം ലോകം കെട്ടിപ്പടുക്കുകയും ചെയ്ത താരങ്ങൾക്ക്‌ ഇതറിയുകയും ചെയ്യാം.
ഇത്തരം ധർമ്മസംസ്ഥാപന(ചാരിറ്റബിൾ) ക്രിയകൾ ഇനിയുമിനിയും വളർന്ന് നക്ഷത്രങ്ങളെ സൂപ്പർനോവകളാവും വരെയും.

Sunday, July 19, 2009

1ക്യു 84

ഹാരുകി മുറാകാമിയുടെ ഏറ്റവും പുതിയ നോവൽ 1ക്യൂ 84 മെയ്മാസത്തിൽ ജപ്പാനിൽ പുറത്തിറങ്ങി. അഞ്ചുവർഷത്തിനുശേഷം പ്രത്യക്ഷപ്പെടുന്ന മുറാകാമി നോവൽ വായനക്കാരുടെ ആകാംക്ഷയെ ഉജ്ജ്വലിപ്പിച്ചതുകാരണം പ്രസാധകരായ സിഞ്ചോഷയ്ക്ക്‌ നേരത്തെ ഉദ്ദേശിച്ച ഒരു ലക്ഷം കോപ്പികളുടെ സ്ഥാനത്ത്‌ നാലുലക്ഷത്തി മുപ്പതിനായിരം കോപ്പികൾ അച്ചടിക്കേണ്ടി വന്നു. ഒരു നോവലിന്റെ ആദ്യപതിപ്പാണിതെന്നോർക്കണം!

മുറാകാമിയുടെ അസംബന്ധലോകത്തിന്റെ മാസ്മരികതയും ആഖ്യാനത്തിന്റെ ചടുലതയും ലോകത്തിന്റെ ഏതുകോണിലുമുള്ള വായനക്കാരുടെയും മനസ്സിളക്കാൻ പോകുന്നതാണ്‌. ആഖ്യാനം മുറകാമി ശെയിലിയിൽ സർഗ്ഗാത്മകമായ ഒരു ഞാണിന്മേൽക്കളിയാകുന്നു. യഥാർത്ഥലോകത്തിന്റെ ചില ഇരുണ്ട നിമിഷങ്ങൾക്കിരയായി ക്രമേണ അസംഭാവ്യമായ ഒരു ലോകത്തിന്റെ വാതിൽകടക്കുന്ന മുറാകാമി കഥാപാത്രങ്ങൾ കടന്നുപോകുന്ന അനുഭവങ്ങൾ പലപ്പോഴും നമ്മെ വല്ലാതെ ഞെട്ടിക്കും. യാഥാർത്ഥ്യത്തിൽ നിന്ന് അസംഭാവ്യതയിലേക്കുള്ള ആഖ്യാനത്തിന്റെ പ്രയാണമാവട്ടെ ശ്വാസം മുട്ടിക്കും. രണ്ടു വിപരീതലോകങ്ങളിലൂടെ ആഖ്യാനം കയറിയിറങ്ങിപ്പോകുമ്പോൾ ഇപ്പോൾ നോവലിസ്റ്റിന്‌ വഴിതെറ്റി കഥ പാളിപ്പോകും എന്നു തോന്നും. പക്ഷേ മുറാകാമി അതിവിദഗ്ധമായി ആഖ്യാന്ത്തിന്റെ നൂൽപ്പാലം തരണം ചെയ്യുന്നു. താൻ സൃഷ്ടിക്കുന്ന ലോകത്തിന്റെ വൈചിത്ര്യം കൊണ്ട്‌ നമ്മെ അതിശയിപ്പിക്കുന്നു.
പുതിയ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷയ്ക്കുവേണ്ടിക്കാത്തിരിക്കാം!


മുറാകാമിയുടെ പുസ്തകങ്ങൾ-Friday, July 10, 2009

കാചാംകുറിശ്ശി കണ്ടു പിടിച്ചതു ഞാനാണ്‌!

കാചാംകുറിശ്ശി കണ്ടു പിടിച്ചതു ഞാനാണ്‌.
പത്തൊൻപതുകൊല്ലം മുൻപ്‌ തിരുവില്വാമല കണ്ടുപിടുച്ചതും ഞാൻതന്നെ!
അതെന്റെ പ്രശ്നമേയല്ല.
ആരെങ്കിലും/എന്തെങ്കിലും പ്രശ്നമായിട്ടുണ്ടെങ്കിൽ, കുളംതോണ്ടി വാഴവയ്ക്കേണ്ട ആ സാധനത്തിന്റെ പേര്‌ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നാണ്‌!
കാരണം,,,
പൊതുവേ ടെസ്റ്റുകളെല്ലാം എഴുതുന്ന, വെറുമൊരു സർക്കാരുദ്യോഗസ്ഥന്റെ മകന്‌( മോ......ന്‌) മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ്‌ ഗ്രേഡ്‌ ടെസ്റ്റിന്‌ അപേക്ഷിക്കാതിരിക്കാനാവില്ലല്ലോ!
ടെസ്റ്റെഴുതി.
ഇരുപത്തിയൊന്നാമനായി( ഇരുപത്തിയൊൻപതിനായിരത്തിലധികം ആൾക്കാർ പങ്കെടുത്ത പരീക്ഷയിൽ എന്ന് കൂട്ടിച്ചേർത്തിരിക്കുന്നു!)ജോലി കിട്ടുകയും ചെയ്തു.
കൊതിച്ചിരുന്ന പത്രപ്രവർത്തനം പരിശീലിച്ചുകൊണ്ടിരുന്ന ഞാൻ( ദേശാഭിമാനിയിൽ) അതുവിട്ട്‌ അതിരമ്പുഴ എന്ന മൂത്തുനരച്ച റബ്ബർ മാത്രം തിങ്ങിയ ഒരു പ്രദേശത്തു വന്നുപെട്ടത്‌ വിധിനിയോഗമാവാം.( ഗുമസ്ത്ഥ പാരമ്പര്യം, സ്മരിക്കുക!)
അടിപൊളി!
ആദ്യം പരിചയപ്പെട്ട വ്യക്തികളിലോരാൾ ഉണ്ണികൃഷ്ണവാര്യർ!
അമ്പലവാസിയാണോടാ?ചോദ്യം( ഇപ്പോൾ, രണ്ടാം വായനയിൽ, സേതു, വിളയാട്ടത്തിൽ; കൊടുക്കുന്ന അമ്പലവാസി നിർവ്വചനം സ്റ്റ്രൈക്കു ചെയ്യുന്നു.[ തമ്മിൽ കാണാനൊത്തലും ഇല്ലെങ്കിലും, പ്രിയപ്പെട്ട പാണ്ട്ഡവപുരകർത്താവേ, താങ്കൾ എഴുതിയ ഏറ്റവും സ(മ)ഹനീയമായ കൃതി, ആക്ഷേപഹസ്യമെന്ന പേരിൽ താങ്കൾ പ്രസിധീകരിച്ച 'വിളയാട്ടം " തന്നെയാണ്‌])ആ ബന്ധം മുറിയുന്നില്ല. പാദാദികേശം കേശാദിപാദം ഇന്ത്യ മുഴുവൻ സഞ്ചരിക്കാനായില്ലെങ്കിലും, കണ്ടതിലെല്ലാം അവന്റെ നിഴലുണ്ട്‌,.
പക്ഷേ, തിരുവില്വാമലയിലേക്ക്‌ അവന്റെ മൂന്നാം കണ്ണു തുറപ്പിക്കതു ഞാൻ തന്നെ.
[ രാത്രി രണ്ടുമണി, ആ കിഴക്കേ ഗോ(ഇല്ലാത്ത)പുരത്തിന്റെ ഭിത്തികളിൽച്ചരിയിരുന്ന് പങ്കുവച്ച ചരിത്രങ്ങൾ പിന്നാലെ വരുന്നുണ്ട്‌]
കാച്ചാം കുരിശിയിലേക്കും അതുതന്നെകഥ!
തൃക്കവിയൂരപ്പന്റെ നിയോഗം എന്നേ പറയാവൂ!
ആ കാച്ചാം കുറിശിയിലേക്ക്‌ ഞാനും അവനും വീണ്ടു പോവുകയാണ്‌ , നാളെ.
പെരുമാളേ,

Sunday, June 21, 2009

കളി


ഫുട്ബാൾ കണ്ടിട്ടുണ്ടോ താങ്കൾ. തൊണ്ണൂറു മിനിട്ട്‌ ഫൗളില്ലാത്ത കളി.
ഞാനിന്നു കണ്ടു. 1994=- ലോകകപ്പ്‌ ഫൈനലിനുശേഷം ബ്രസീലും ഇറ്റലിയും നേരിടുന്ന കളികളിലൊന്ന്. ഇറ്റലിയുടെ ദിവസമേയല്ലായിരുന്നു. പക്ഷേ എന്തായിരുന്നു ഇരു രാജാക്കന്മാരുടെയും കളി.
ഒന്നു മനസ്സിലായി.
കളിച്ചാൽ, ബ്രസീലിന്‌ ഗോളിയുടെ ആവശ്യമില്ല. ജൂലിയോ സെസാർ പെനാൽടിബോക്സിലേയില്ലാതിരുന്ന സമയത്ത്‌ ഒരു തകർപ്പൻ ഷോട്ട്‌ വഴിതിരിഞ്ഞത്‌ ലോകത്തെ ഏറ്റവും മികിച്ച പ്രതിരോധസേനയുടെ ക്ഴിവൊന്നുകൊണ്ടു മാത്രം. അതേതാണെന്നു സംശയിക്കേണ്ട, യു എസ്സുമായി കളിക്കുമ്പോൾത്തന്നെ വ്യക്തമായിരുന്നു- ബ്രസീൽ.
ലോകത്തെ ഏറ്റവും മികച്ചതെന്നു കരുതുന്ന ഇറ്റാലിയൻ പ്രതിരോധത്തെ പൊളിച്ചെറിഞ്ഞ പുതിയ ബ്രസീലിയൻ ടീ പ്രതിരോധത്തിൽ തങ്ങൾക്ക്‌ മുന്നിലാരുമില്ലെന്നുകൂടിത്തെളിയിച്ചു. കളിയുടെ താരങ്ങൾ ലൂസിയോയും കക്കായും ഡുംഗയും മൈക്കോൺ, റോബീന്യോ, റമിറെസ്‌ എന്നിവരുമാണ്‌.

ആരാണ്‌ ലോക ചാമ്പ്യൻ?


പാതിസമയമേ ആയിട്ടുള്ളു. പക്ഷേ, ലോകചാമ്പ്യൻ ആരാണെന്ന ചോദ്യത്തിന്‌ പ്രസക്തി ഇപ്പോളുണ്ട്‌.
മൂന്നു ഗോളാണ്‌ നിറയൊഴിച്ചത്‌ ബ്രസീൽ.
കളിയുടെ സൗന്ദര്യവും ഇവിടെയാണ്‌. കളികാണുമ്പോൾ ഇതുപോലെ ലോകോത്തരനിലവാരമുള്ള ടീമുകളുടെ കളിതന്നെ കാണണം.
ആരാണിതുവരെയുള്ള താരം?
ശംശയം വേണ്ടാ, ഡുംഗാ തന്നെ. അത്ര കാവ്യാത്മകമാണാ ടീമിന്റെ കളി..................Confederations Cup: Brazil Fans Predict Easy Victory Over Italy
Goal.com is present at one of the most keenly awaited match ups of the 2009 Confederations Cup group stage, between Brazil and Italy, and some fans are giving the world champions little chance...

21 Jun 2009 19:05:39
Photo Gallery Zoom
Brazil Fans in South Africa (Peter Pedroncelli, Goal.com)
Related Links
Teams
Brazil
Italy
The world champions are in danger of leaving the competition at the first hurdle, and with a semi-final place secured for the South Americans, this match could go either way, but what do the fans in the stadium think will happen.

Many fans flooded into the stadium were supporting Brazil, but a few were hoping that the Azzurri would come out top.

Goal.com spoke to an Italian fan named Franco, who made his way down to Tshwane from Johannesburg to support the Azzurri. “I predict that the team will use the pressure in a good way and score a 3-1 win over Brazil. Rossi, Iaquinta and Toni will score a goal each, and Kaka will get a consolation. It may be wishful thinking, but you never know in football.”

A Brazilian fan from Auckland Park in Johannesburg, Thiago, was confident that his team would get maximum points from the group with a victory against Italy. “Italy is very good, but I think Brazil is better. I am not a big fan of Dunga, he is a bit conservation, as he was when he was a player, but we have the team to win the competition, and Kaka is on form for us.”

A group of singing fans made their way towards the stadium with flags and shirts proving that their allegiance lies with Brazil. “The Brazilians are simply the best, and the Italians will not be able to stop them. The score will be heavily in favour of Brazil, 4-0 or 5-0.”

The next people to pass our way did not feel as confident of a Brazilian victory however, believing that Brazil would be beaten by the world champions. “Italy have what it takes. They have not woken up yet, but they always come to the party a little late. 2-0 to Italy is enough for us, but a Rossi hat-trick would not be bad.”

ബ്രസീൽ- ഇറ്റലി


http://www.itp.net/pictures/competitions/brazil_428.jpg
ഫുട്ബാൾ ഒരു കലയാകുന്നു.....
ബ്രസീൽ കളിക്കുമ്പോൾ അതൊരു സങ്കീർണ്ണവും കൃത്യവുമായ കലതന്നെ. സംശയമുള്ളവർ കോൺഫെഡറഷൻ കപ്പിൽ ബ്രസീലും ഈജിപ്റ്റും, ബ്രസീലും അമേരിക്കയും, ഇറ്റലിയും ഈജിപ്തുമായുള്ള കളികൾ കാണുക*. ( ഈത്തവണണത്തെ കോൺഫെഡറഷൻ കപ്പ്‌ ബ്രസീലിനാവില്ല എന്നത്‌ സത്യം), ബ്രസീലിനും ഇറ്റലിക്കും കാൽപ്പന്തുകളിയുടെ ചരിത്രത്തിലുള്ള സ്ഥാനം എന്താണെന്നു വെളിവാകും,
ബ്രസീൽ ജയിക്കുമോ അതോ ഇറ്റലിയോ?
ആരുമാവട്ടെ, പന്ത്രണ്ടുമണീക്കു കളി തുടങ്ങിക്കഴിഞ്ഞാലറിയാം.
ആർക്കും ജയിക്കാം !
ലോകത്തെ ഏറ്റവും വലിയ കളിക്ക്‌ രണ്ടു രാജാക്കന്മാരേയുള്ളു( മാധ്യമങ്ങൾ ജർമ്മനിയേയും അർജ്ജന്റീനയേയൂം ഫ്രാൻസിനേയും കൂടി ഈ നിരയിലുൾപ്പെടുത്തി വൈകാരികമായി പലതും പടച്ചുവിടുന്നുണ്ടാവും. പക്ഷേ ഫുശ്ശ്ട്ബാളിന്റെ ചരിത്രം ഈ രണ്ടു ശക്തികളെ മാറ്റി നിർത്തുന്നു.). 1994- ലെ ലോകക്കപ്പ്‌ ഫൈനൽ ശ്വാസം പിടിച്ചുകണതിന്റെ ഓർമ്മ ഒരിക്കലും മായുന്നില്ല. അന്ന് ഇറ്റലിയോട്‌ തോന്നിയ വിരോധം തീർന്നതാകട്ടെ, 2003( അതോ രണ്ടായിരത്തി ഒന്നിലോ നടന്ന യൂറോക്കപ്പ്‌ സെമിഫൈനൽ കളി)ലെ യൂറോസെമി ഫൈനലിലെ ഇറ്റലിയുടെ കളിയാണ്‌- ഹോളണ്ടിനെതിരെ.
ഇറ്റലിയോ ബ്രസീലോ ജയിക്കട്ടെ, പക്ഷേ ഈജിപ്തിനെ മറക്കാനാവില്ല. എല്ലാ രീതിയിലും ഉന്നതരായ ബ്രസീലിനെ 3-3 എന്ന സ്കോറിൽ 90 മിനിട്ട്‌ പിടിച്ചു നിർത്താനായ ടീമുകൾ എത്രയെണ്ണമുണ്ട്‌- ഫ്രാൻസ്‌, ഹോളണ്ട്‌, ഇറ്റലി...)
എന്തായിരുന്നു ആ കളി. പക്ഷേ ബ്രസീൽ അനന്യരാണെന്ന് തെളിയിച്ചത്‌ അടുത്ത മത്സരത്തിൽത്തന്നെ, അമേരിക്കയുമായി. താരതമ്യേന ഈജിപ്തിനെക്കാൾ ശക്തമായ ആ ടീമിനെ തികച്ചും ഡുംഗാ സ്റ്റെയിലിൽ( റൊണാൾഡോഇല്ലാതായതോടെ ബ്രസീലിന്‌ ‌ ലോകോത്തര സ്റ്റ്രൈക്കറന്മാരില്ല എന്നതിന്‌ തെളിവും കൂടിയായിരുന്നു ആ മത്സരം. റോബീന്യോ, കക്ക എന്നീ താരങ്ങളുള്ളപ്പോഴും 25ലേറെ ആക്രമണങ്ങൾകുശേഷവും ബ്രസീലിന്റെ സ്കോർ 3-0 ആയിപ്പോയി. അത്ര ഒത്തിണക്കമുള്ള ഒരു ടീമിൽ റൊണാൾഡോയെപ്പൊലൊരു താരംകൂടിയുണ്ടായിരുന്നെങ്കിൽ ആ മത്സരത്തിലെ സ്കോർ കുറഞ്ഞത്‌11-0 എങ്കിലും ആയിരുന്നേനെ.)
പക്ഷേ ഡുംഗാ ആദ്യമായി( അവസാനമായും) ലോകക്കപ്പുയർത്തിപ്പിടിച്ച മത്സരത്തിലും ഇതായിരുന്നു അഥിത്‌. റോാബർട്ടോ ബാഗിയോയെ കുന്തമുനയാക്കി എത്തിയ ഇറ്റലിയെ തോൽപ്പിച്ചാണ്‌ 1994-ൽ ബ്രസീൽ നാലാം തവണലോകചാമ്പ്യന്മാരായത്‌. റോണാൾഡോയും റൊണാൾഡീന്യോയും അടക്കമുള്ള എക്കാലത്തെയും വലിയ കാൽപ്പന്തുകളിക്കാരുണ്ടായിട്ടും 1998-ലെ ഫൈനലിൽ ആ കപ്പ്‌ ബ്രസീലിനു കൈവിട്ടുപോയി, ഈ യാഥർത്ഥ്യത്തിന്റെ ഉള്ളുകള്ളി ഏറ്റവും മനസ്സിലായ കക്ഷിയും രണ്ടു കളികളുടെയും നായകനായ ഡുംഗ തന്നെയാവണം.( 1998-ൽ ന്യായമായി കളിച്ചാൽപ്പോലും കരഗതമാവുമായിരുന്ന അഞ്ചാം ലോകക്കപ്പ്‌ ഉയർത്തി കാൽപ്പന്തുകളിയുടെ ചരിത്രത്തിൽ പെലേക്കും മാറഡോണയ്ക്കുമൊപ്പം അനശ്വരനാവാനുള്ള അവസരമാണ ്‌ അന്ന് സ്റ്റേദ്‌- ഡി - ഫ്രാൻസിൽ ഡുംഗയ്ക്ക്‌ കൈവിട്ടുപ്പോയത്‌. ലോകത്തെ എക്കാലത്തെയും മികച്ച ഒരു ഫൂട്ബാൾ ടിമിന്റെ നായകനായിരിക്കുമ്പോൾ അതും റൊണാൾഡോ, റൊണാൾഡീന്യോ, റോബർട്ടോക്കാർലോസ്‌, ഡെനിൽസൺ തുടങ്ങി വൻപന്മാർ മാത്രമുള്ള പതിനൊന്നു പേർ കളിച്ചപ്പോൾ). അന്ന ഡുംഗാ മനസ്സിലാക്കിയ ഒരു കാറി അമുണ്ടാവണം, ലോകത്തെ എക്കലത്തെയും മികച്ച( അർദ്ധാവസരങ്ങളെയും അനവസരങ്ങളെയും ഗോളാക്കി മാറ്റാൻ ശേഷിയുള്ള) ഒരു കുന്തമുനയുള്ളതിന്റെ പ്രശ്നം. റൊണാൾഡോ ഡിമ്മായതോടെ അന്ന് ഗംഭീരന്മാർ മാത്രമുള്ള ബ്രസീലിയൻ ടീം തന്നെ മങ്ങിപ്പോയി. അതുകൊണ്ടാവാം 1994-ലെപ്പോലെ റ്റീം വർക്കിന്‌ കൂടുതൽ പ്രധാന്യം നൽകുന്ന കളി തിരഞ്ഞെടുക്കാൻ ഡുംഗായെ പ്രേരിപ്പിച്ചത്‌.
ഏതായാലും ബ്രസീൽ അമേരിക്കാ(യു എസ്‌) കളി ഒരു പാഠം തന്നു. ബ്രസീൽ ബ്രസീൽ തന്നെ.
രണ്ടു വർഷം മുൻപ്‌, കോപ്പാ അമേരിക്കാ ഫൈനലിൽ റോണാൾഡോയില്ലാതെ അർജ്ജന്റീനയുടെ തികഞ്ഞ ടീമിനോട്‌ മത്സരിച്ച്‌ സമ്പൂർണ്ണമായി ജയം കൈവരിച്ച ബ്രസീൽ ടീം പറഞ്ഞു തന്ന അതേ പാഠം തന്നെ!
അതിന്‌ അപവാദമാകാൻ കഴിയുന്ന ഒരേയൊരു ടീമേ ഭൂമുഖത്തുള്ളു, ഇറ്റലി.
എന്താണ്‌ ഇതിന്റെ കാവ്യ പാഠാം?
കവിത( ഗദ്യമോ പദ്യമോ, എന്തുമാകട്ടെ,) ബ്രസീലിയൻ ഫുട്ബാളാകണം! (By team)
Total: 92 games played - 64 Wins - 14 Draws - 14 Losses
Against W D L Tot Against W D L Tot Against W D L Tot
Sweden 5 2 0 7 Peru 2 0 0 2 East Germany 1 0 0 1
Czechoslovakia 3 2 0 5 Austria 2 0 0 2 Germany 1 0 0 1
Spain 3 1 1 5 USSR 2 0 0 2 Ghana 1 0 0 1
Italy 2 1 2 5 Switzerland 1 1 0 2 Japan 1 0 0 1
England 3 1 0 4 Uruguay 1 0 1 2 Morocco 1 0 0 1
Poland 3 0 1 4 Hungary 0 0 2 2 Northern Ireland 1 0 0 1
Argentina 2 1 1 4 Algeria 1 0 0 1 New Zealand 1 0 0 1
Yugoslavia 1 2 1 4 Australia 1 0 0 1 Romania 1 0 0 1
France 1 1 2 4 Belgium 1 0 0 1 Russia 1 0 0 1
Mexico 3 0 0 3 Bolivia 1 0 0 1 United States 1 0 0 1
Scotland 2 1 0 3 Bulgaria 1 0 0 1 Wales 1 0 0 1
Netherlands 1 1 1 3 China PR 1 0 0 1 Zaire 1 0 0 1
Turkey 2 0 0 2 Cameroon 1 0 0 1 Norway 0 0 1 1
Chile 2 0 0 2 Croatia 1 0 0 1 Portugal 0 0 1 1
Costa Rica 2 0 0 2 Denmark 1 0 0 1

Below is a list of all matches Brazil have played against FIFA recognised teams[47]
Opponent Played Won Drawn Lost Goals for Goals against % Won
Paraguay 73 45 17 11 163 60 61.6%
Chile 64 45 12 7 147 53 70.3%
Argentina 93 35 24 34 145 149 38.3%
Uruguay 71 32 19 20 123 93 40.9%
Peru 39 27 9 3 83 27 69.2%
Ecuador 27 22 3 2 84 20 81.5%
Mexico 36 21 6 9 69 34 58.3%
Bolivia 25 18 3 4 86 23 72.0%
Venezuela 19 18 0 1 82 6 94.7%
Colombia 24 15 7 2 54 10 62.5%
Portugal 18 12 2 4 36 15 66.7%
United States 13 11 1 1 22 8 84.6%
England 22 10 9 3 30 19 45.5%
Yugoslavia 18 9 7 2 36 23 50.0%
Czechoslovakia 17 9 6 2 27 14 52.9%
Sweden 15 9 4 2 33 18 60.0%
Bulgaria 9 8 1 0 19 2 88.9%
Poland 10 8 1 1 33 17 80.0%
Wales 10 8 1 1 20 5 80.0%
West Germany 12 7 3 2 18 11 58.3%
Scotland 9 7 2 0 14 3 77.8%
Costa Rica 8 7 0 1 30 9 87.5%
Japan 8 6 2 0 20 4 75.0%
Italy 13 6 2 5 21 19 46.2%
France 13 5 4 4 21 18 38.5%
Austria 8 5 3 0 12 4 62.5%
Germany 8 5 2 1 19 10 62.5%
USSR 7 5 1 1 13 5 71.4%
Spain 8 4 2 2 11 8 50.0%
Australia 6 4 1 1 11 1 66.7%
Saudi Arabia 4 4 0 0 16 3 100.0%
Egypt 5 5 0 0 16 4 100.0%
Algeria 4 4 0 0 8 0 100.0%
Netherlands 9 3 4 2 14 13 33.3%
Switzerland 7 3 3 1 10 7 42.9%
Turkey 5 3 2 0 6 3 60.0%
Honduras 5 3 1 1 16 6 60.0%
Republic of Ireland 5 3 1 1 10 2 60.0%
Russia 4 3 1 0 10 3 75.0%
East Germany 4 3 1 0 10 4 75.0%
Romania 4 3 1 0 8 4 75.0%
Ghana 3 3 0 0 12 2 100.0%
Israel 3 3 0 0 11 1 100.0%
New Zealand 3 3 0 0 10 0 100.0%
Finland 3 3 0 0 9 3 100.0%
Cameroon 4 3 0 1 7 1 75.0%
Belgium 4 3 0 1 10 6 75.0%
Korea Republic 4 3 0 1 6 4 75.0%
Canada 4 2 2 0 8 4 50.0%
Poland 3 2 1 0 7 3 66.7%
Jamaica 3 2 1 0 2 0 66.7%
Hungary 6 2 1 3 12 14 33.3%
Haiti 2 2 0 0 10 0 100.0%
Panama 2 2 0 0 10 0 100.0%
Iceland 2 2 0 0 9 1 100.0%
El Salvador 2 2 0 0 8 0 100.0%
Morocco 2 2 0 0 5 0 100.0%
South Africa 2 2 0 0 5 3 100.0%
Denmark 3 2 0 1 7 9 66.7%
Croatia 3 1 2 0 3 2 33.3%
China PR 2 1 1 0 4 0 50.0%
Guatemala 2 1 1 0 4 1 50.0%
Greece 2 1 1 0 3 0 50.0%
United Arab Emirates 1 1 0 0 8 0 100.0%
Thailand 1 1 0 0 7 0 100.0%
Hong Kong 1 1 0 0 7 1 100.0%
Slovakia 1 1 0 0 5 0 100.0%
Malaysia 1 1 0 0 4 0 100.0%
Tunisia 1 1 0 0 4 1 100.0%
Andorra 1 1 0 0 3 0 100.0%
Latvia 1 1 0 0 3 0 100.0%
Nigeria 1 1 0 0 3 0 100.0%
Northern Ireland 1 1 0 0 3 0 100.0%
Zaire 1 1 0 0 3 0 100.0%
Lithuania 1 1 0 0 3 1 100.0%
Czech Republic 1 1 0 0 2 0 100.0%
Ireland 1 1 0 0 4 3 100.0%
Bosnia and Herzegovina 1 1 0 0 1 0 100.0%
Norway 4 0 2 2 5 8 0.0%
[edit]Players

[edit]Current squad
The following players have been called up for the 2010 FIFA World Cup qualifiers against Uruguay on June 6, 2009 in Montevideo and Paraguay on June 10, 2009 in Recife and for the 2009 FIFA Confederations Cup in South Africa.[48][49][50]
Caps and goals as of June 18, 2009. Squad numbers listed are used in the 2009 FIFA Confederations Cup.
No. Pos. Player DoB (Age) Caps Goals Club
1 GK Júlio César September 3, 1979 (age 29) 36 0 Internazionale
12 GK Victor January 21, 1983 (age 26) 0 0 Grêmio
23 GK Gomes February 15, 1981 (age 28) 9 0 Tottenham Hotspur
2 DF Maicon July 26, 1981 (age 27) 45 5 Internazionale
3 DF Lúcio May 8, 1978 (age 31) 81 3 Bayern Munich
4 DF Juan February 1, 1979 (age 30) 71 6 Roma
6 DF Kléber April 1, 1980 (age 29) 19 1 Internacional
13 DF Dani Alves May 6, 1983 (age 26) 24 2 Barcelona
14 DF Luisão February 13, 1982 (age 27) 31 2 Benfica
15 DF Miranda September 7, 1984 (age 24) 2 0 São Paulo
16 DF André Santos March 8, 1983 (age 26) 2 0 Corinthians
5 MF Felipe Melo August 26, 1983 (age 25) 7 2 Fiorentina
7 MF Elano June 14, 1981 (age 28) 33 6 Manchester City
8 MF Gilberto Silva October 7, 1976 (age 32) 76 3 Panathinaikos
10 MF Kaká April 22, 1982 (age 27) 67 26 Real Madrid
17 MF Josué July 19, 1979 (age 29) 24 1 Wolfsburg
18 MF Ramires March 24, 1987 (age 22) 4 0 Benfica
19 MF Júlio Baptista October 1, 1981 (age 27) 41 4 Roma
20 MF Kléberson June 19, 1979 (age 30) 28 2 Flamengo
9 FW Luís Fabiano November 8, 1980 (age 28) 28 18 Sevilla
11 FW Robinho January 25, 1984 (age 25) 67 19 Manchester City
21 FW Alexandre Pato September 2, 1989 (age 19) 8 1 Milan
22 FW Nilmar July 14, 1984 (age 24) 8 2 Internacional
[edit]Recent call-ups
The following players have been called up to the Brazil squad in the past 12 months.
Pos. Player DoB (Age) Caps Goals Club Latest call-up
GK Doni October 22, 1979 (age 29) 10 0 Roma v. Peru, April 1, 2009
GK Renan January 24, 1985 (age 24) 0 0 Valencia v. Bolivia, September 10, 2008
DF Alex Costa June 17, 1982 (age 27) 17 0 Chelsea 2009 FIFA Confederations Cup (withdrew due to injury)
DF Marcelo May 12, 1988 (age 21) 6 1 Real Madrid v. Peru, April 1, 2009
DF Thiago Silva September 22, 1984 (age 24) 4 0 Milan v. Peru, April 1, 2009
DF Adriano Correia October 26, 1984 (age 24) 8 0 Sevilla v. Italy, February 10, 2009
DF Alex Silva March 10, 1985 (age 24) 2 0 Hamburg v. Colombia, October 15, 2008
DF Juan Maldonado February 6, 1982 (age 27) 2 0 Flamengo v. Colombia, October 15, 2008
DF Rafinha September 7, 1985 (age 23) 1 0 Schalke 04 v. Bolivia, September 10, 2008
MF Anderson April 13, 1988 (age 21) 8 0 Manchester United 2009 FIFA Confederations Cup (withdrew due to injury)
MF Ronaldinho March 21, 1980 (age 29) 87 32 Milan v. Peru, April 1, 2009
MF Diego February 28, 1985 (age 24) 33 4 Juventus v. Portugal, November 19, 2008
MF Mancini August 1, 1980 (age 28) 6 0 Internazionale v. Portugal, November 19, 2008
MF Alex March 25, 1982 (age 27) 2 0 Spartak Moscow v. Portugal, November 19, 2008
MF Lucas January 9, 1987 (age 22) 3 0 Liverpool v. Colombia, October 15, 2008
MF Hernanes May 29, 1985 (age 24) 1 0 São Paulo v. Bolivia, September 10, 2008
FW Adriano February 17, 1982 (age 27) 44 27 Flamengo v. Peru, April 1, 2009
FW Amauri June 3, 1980 (age 29) 0 0 Juventus v. Italy, February 10, 2009
FW Jô March 20, 1987 (age 22) 3 0 Manchester City v. Colombia, October 15, 2008
FW Rafael Sóbis June 17, 1985 (age 24) 8 0 Al Jazira v. Bolivia, September 10, 2008
[edit]Most appearances
Below is a list of the 20 players with the most appearances for Brazil, as of June 18, 2009:[2]
# Name Career Caps Goals
1 Cafu 1990–2006 142 5
2 Roberto Carlos 1992–2006 125 11
3 Cláudio Taffarel 1987–1998 101 0
4 Djalma Santos 1952–1968 98 3
5 Ronaldo* 1994–present 97 62
6 Gilmar 1953–1969 94 0
7 Pelé 1957–1971 92 77
= Rivelino 1965–1978 92 26
9 Dida 1995–2006 91 0
= Dunga 1982–1998 91 6
11 Ronaldinho* 1999–present 87 32
12 Zé Roberto 1995–2006 84 6
13 Aldair 1989–2000 81 3
= Jairzinho 1963–1982 81 33
= Lúcio* 2000-present 81 3
16 Émerson Leão 1970–1986 80 0
17 Gilberto Silva 2001-present 76 3
18 Bebeto 1985–1998 75 39
= Nílton Santos 1949–1962 75 3
20 Rivaldo 1993–2003 74 34
*Denotes players still available for selection
[edit]Most goals
Below is a list of the 20 players with the most goals for Brazil, as of June 18, 2009:[2]
# Name Career Goals Caps
1 Pelé 1957–1971 77 92
2 Ronaldo* 1994–present 62 97
3 Romário 1987–2005 55 70
4 Zico 1971–1989 52 72
5 Bebeto 1985–1998 39 75
6 Rivaldo 1993–2003 34 74
7 Jairzinho 1963–1982 33 81
8 Ademir 1945–1953 32 39
= Ronaldinho* 1999–present 32 87
= Tostão 1966–1972 32 54
11 Zizinho 1942–1957 30 53
12 Careca 1982–1993 29 60
13 Adriano* 2000–present 27 44
14 Kaká* 2002–present 26 67
= Roberto Rivelino 1965–1978 26 92
16 Jair 1940–1950 22 39
= Sócrates 1979–1986 22 60
18 Leônidas da Silva 1932–1946 21 23
19 Roberto Dinamite 1975–1984 20 30
= Didi 1952-1962 20 68
*Denotes players still available for selection
[edit]IFFHS Player of the 20th Century
Below are the results of a poll by IFFHS for the best Brazilian player of the 20th century.[51]
# Name Career Votes
1 Pelé 1957–1971 220
2 Garrincha 1955–1966 142
3 Zico 1971–1989 51
4 Zizinho 1942–1957 40
5 Arthur Friedenreich 1912–1935 21
= Tostão 1966–1972 21
7 Didi 1952–1962 17
8 Leônidas 1932–1946 13
9 Nílton Santos 1949–1962 12
= Ronaldo* 1994–2006 12
11 Romário 1987–2005 11
12 Falcão 1976–1986 10
= Rivelino 1965–1978 10
14 Ademir da Guia 1965–1974 9
15 Luís Pereira 1973–1977 7
16 Carlos Alberto Torres 1964–1977 5
17 Domingos da Guia 1938 4
18 Ademir 1945–1953 3
19 Bebeto 1985–1998 2
= Jairzinho 1963–1982 2
*Denotes players still available for selection
[edit]Brazilian Football Museum Hall of Fame
The following Brazilians players have been inducted into the Pacaembu Brazilian Football Museum Hall of Fame in October 2008.[52]
Bebeto
Carlos Alberto Torres
Didi
Djalma Santos
Falcão
Garrincha
Gérson
Gilmar
Jairzinho
Julinho
Nilton Santos
Pelé
Rivaldo

Rivelino
Roberto Carlos
Romário
Ronaldinho
Ronaldo
Sócrates
Taffarel
Tostão
Vavá
Zagallo
Zico
Zizinho
Honorable Mention in the " Heroes of Brazilian Football" section, on the Pacaembu Brazilian Football Museum:
Domingos da Guia[53]
Leônidas[54]
[edit]Previous squads
2006 FIFA World Cup
2002 FIFA World Cup
1998 FIFA World Cup
1994 FIFA World Cup
1990 FIFA World Cup
1986 FIFA World Cup
1982 FIFA World Cup
1978 FIFA World Cup
1974 FIFA World Cup
1970 FIFA World Cup
1966 FIFA World Cup
1962 FIFA World Cup
1958 FIFA World Cup
1954 FIFA World Cup
1950 FIFA World Cup
1938 FIFA World Cup
1934 FIFA World Cup
1930 FIFA World Cup
2007 Copa America - Brazil

2004 Copa America - Brazil
2001 Copa America - Brazil
2005 FIFA Confederations Cup squads - Brazil
2003 FIFA Confederations Cup squads - Brazil
2001 FIFA Confederations Cup squads - Brazil
1999 FIFA Confederations Cup squads - Brazil
1997 FIFA Confederations Cup squads - Brazil
2003 CONCACAF Gold Cup squads - Brazil
2008 Summer Olympics squads - Brazil
2000 Summer Olympics squads - Brazil
1996 Summer Olympics squads - Brazil
1988 Summer Olympics squads - Brazil
1984 Summer Olympics squads - Brazil
1976 Summer Olympics squads - Brazil
1972 Summer Olympics squads - Brazil
1968 Summer Olympics squads - Brazil
1964 Summer Olympics squads - Brazil
1960 Summer Olympics squads - Brazil
1952 Summer Olympics squads - Brazil
http://momento24.com/en/wp-content/uploads/2009/06/brasilvictoria.jpg

http://momento24.com/en/wp-content/uploads/2009/06/brasilvictoria.jpg

Saturday, May 16, 2009

ജനമെ ,ദൈവമേ, നന്ദി.

ദൈവമുണ്ടെന്നു തെളിഞ്ഞു. ഒരു സംശയവും വേണ്ടേവേണ്ട.
ഞാൻ കണ്ടു അനുഭവിച്ചു.
ഒരു ദേശാഭിമാനി വാർത്ത( ഇന്ന് 16-05-2009) വായിച്ചിട്ടു തുടരാം.
(ലീഡ്‌ ന്യൂസ്‌)
ഇന്നറിയാം( അറിഞ്ഞു comment from me )
വി ജയിൻ
ന്യൂഡൽഹി:
മുന്നണികളുടെ കൂട്ടലും കിഴിക്കലും കൂടുതൽ സഖ്യ കക്ഷികളെ നേടാനുള്ള കരുനീക്കങ്ങ്ലും തുടരുന്നതിനിടയിൽ ഇന്ത്യ ആരുഭരിക്കണമെന്ന ജനവിധി ശനിയാഴ്ച ഉച്ചയോടെ പുറത്തുവരും.( വന്നു. ജയിനും അതറിഞ്ഞുകാണൂമെന്നു വിശ്വസിക്കുന്നു. ജയിനും ഞാനും ഒരുമിച്ചു ദേശാഭിമാനിയിൽ 1989ൽ ചേർന്നതാണ്‌ ഒരുമാസംനീണ്ട ക്ലേരളത്തിന്റെ കാത്തിരിപ്പിനും ഇതോടെ വിരാമമാവും. ആന്ധ്രപ്രദേശ്‌, ഒറിസ്സ, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ തെ\രഞ്ഞെടുപ്പുഫലവും ശനിയാഴ്ചയുണ്ടാകും.

എല്ലാവരും വിവരമൊക്കെയറിഞ്ഞു കഴിഞ്ഞെന്ന പ്രതീക്ഷയോടെ അടുത്ത ഒരു ഒന്നാം പേജ്‌ ന്യൂസിലേക്ക്‌-
മൂന്നാം ബദൽ നിർണ്ണായകമാവും
സ്വന്തം ലേഖകൻ
ന്യൂഡൽഹി:
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം ശനിയാഴ്ച പുറത്തു വരാനിരിക്കെ പുതിയ സർക്കാർ രൂപീകരണത്തിൽ മൂന്നാം ബദൽ ശക്തികൾ നിർണ്ണായക ഓങ്കു വഹിക്കുമെന്നുറപ്പായി( ഉറപ്പായി.ദേശാഭിമാനിയുടെ വെബ്‌സൈറ്റ്‌ കൃത്യമായി പ്രതികരിക്കാത്തതിനാൽ മറ്റൊരു പാർട്ടി മാധ്യമത്തെത്തന്നെ പിന്തുടരുന്നു

Congress president Sonia Gandhi (L) and Prime Minister Manmohan Singh at her residence in New Delhi. Sonia thanked the people for reposing faith in the party. Photo: Kamal Narang
Photo Gallery
UPA's stunning win: it is for youth, poor says Rahul
New Delhi (PTI): In an overwhelming vote for stability, Congress and its UPA allies on Saturday scored a stunning win in the Lok Sabha polls humbling BJP and the Left parties to race close to an absolute majority.The Congress-led UPA was poised to ...

Elections 2009 coverage from The Hindu
 • Latest trends
 • Live feeds on Coveritlive!
 • Get Twitter feeds

 • Victory a reward for my toil for people's welfare: Karunanidhi
  Money power wins over democracy: Jayalalithaa
  Election results: latest trends
  Constituency-wise results of General Elections
  PM invites support for 'secular' govt., Sonia thanks people
  Gandhi, Advani score big wins, many come cropper
  UPA breaks jinx; wins polls despite presenting interim Budget
  Mamata, Congress breach Left citadel in West Bengal
  Congress sweeps Delhi, wins seven seats
  BJP accepts verdict, performance far below expectations: Jaitley
  എങ്ങനുണ്ട്‌ ജനവിധി!
  പ്രത്യേകിച്ചും കേരളത്തിലും ബംഗാളിലും. കൊട്ടിഘോഷിച്ച മൂന്നാം മുന്നണി എത്ര ഭദ്രമാണെന്നു നോക്കൂ. മൻമോഹൻസിംഗും സോണിയാജിയും കാരാട്ടിന്റെ വീട്ടുപടിക്കൽ ത്തന്നെ നിൽപ്പായിരിക്കുമിപ്പോഴും.
  എന്റെ സഖാക്കളെ, എന്താണു സംഭച്ചതെന്ന് എന്തെങ്കിലും ബോധ്യമുണ്ടോ?
  ജനം, മുപ്പത്തി മുക്കോടിയല്ല, നൂറുകോടി, പ്രബുദ്ധരല്ലെന്ന് പറഞ്ഞ്‌ ഇനി തടി തപ്പാൻ കഴിയുമോ.
  ജനമെ ദൈവമേ, നന്ദി.
  ജനമാണു ദൈവമെന്ന് ഈ ഇന്ത്യാ മഹാരാജ്യം വീണ്ടു ം തെളിയിച്ചിരിക്കുന്നു.ഇനി ഒരു വിരുദ്ധ മാധ്യമത്തിന്റെ റിപ്പോർട്ടുകൂടി,
  വീരന്റെ ബലം എങ്ങനെയുണ്ട്‌?
  രണ്ടത്താണി/ ഫാരിസ്‌ എഫ്ഫക്റ്റ്‌ അതിലും കേമം:
  Date : May 16 2009
  യു പി എക്ക്‌ തിളക്കമാര്‍ന്ന ജയം; മന്‍മോഹന്‍സിങ്‌ പ്രധാനമന്ത്രിയാകും
  ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയത്തോടെ യു പി എ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേക്ക്‌. എല്ലാ എക്‌സിറ്റ്‌ പോളുകള്‍ക്കും മറ്റ്‌ നിരീക്ഷണപ്രവചനങ്ങള്‍ക്കുമപ്പുറത്തുള്ള വിജയമാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മുന്നണിക്ക്‌ ലഭിച്ചത്‌.

  മന്‍മോഹന്‍സിങ്‌ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ യു പി എ അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രിപദം സംബന്ധിച്ച കാര്യം അറിയിച്ചത്‌. രാഹുല്‍ഗാന്ധി മന്ത്രിസ്ഥാനത്തേക്ക്‌ എത്തുമെന്നും ഉറപ്പായി.

  ജനങ്ങള്‍ കോണ്‍ഗ്രസിലും സോണിയയുടെ നേതൃത്വത്തിലും രാഹുലിന്റെ കഠിനാദ്ധ്വാനത്തിലും അര്‍പ്പിച്ച വിജയമാണിതെന്ന്‌ മന്‍മോഹന്‍സിങ്‌ പ്രതികരിച്ചു.

  പശ്ചിമബംഗാളിലും കേരളത്തിലും ഉള്‍പ്പെടെ ഇടതുപക്ഷത്തിനും മൂന്നാംമുന്നണിയ്‌ക്കും കനത്ത തിരിച്ചടിയാണ്‌ നേരിട്ടത്‌. എന്‍ ഡി എ സഖ്യത്തിനും തിരിച്ചടിയുണ്ടായി. കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ബി ജെ പി ക്ക്‌ നേട്ടമുണ്ടാക്കാനായത്‌.

  ഫലമറിഞ്ഞ സീറ്റുകളില്‍ യു പി എ സഖ്യത്തിന്‌ 237 സീറ്റും എന്‍ ഡി എ സഖ്യത്തിന്‌ 136 സീറ്റുമാണ്‌ ലഭിച്ചത്‌. ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റും നേടിയ കോണ്‍ഗ്രസ്‌ രാജസ്ഥാനില്‍ ശക്തമായ തിരിച്ചുവരവ്‌ നടത്തി.

  തമിഴ്‌നാട്ടില്‍ ഡി എം കെ - കോണ്‍ഗ്രസ്‌ സഖ്യം അപ്രതീക്ഷിത ജയം നേടിയപ്പോള്‍ ആന്ധ്രയില്‍ കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു.

  തിരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ കോണ്‍ഗ്രസുമായി തെറ്റിയ ലാലുപ്രസാദ്‌ യാദവ്‌-പാസ്വാന്‍ സഖ്യത്തിന്‌ വന്‍ പരാജയമാണ്‌ ബീഹാറിലുണ്ടായത്‌. പാസ്വാന്‍ തോല്‍ക്കുകയും ചെയ്‌തു.

  നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു-ബി ജെ പി സഖ്യം ഇവിടെ തൂത്തുവാരി. 22 സീറ്റുകളില്‍ യു പി യില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിന്‌ അവിടെ ഒറ്റയ്‌ക്ക്‌ മത്സരിക്കാനുള്ള തീരുമാനം ശരിവെയ്‌ക്കുന്ന ഫലമാണ്‌ ലഭിച്ചത്‌.

  അസമില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്‌ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ച്ചവെക്കാനായെങ്കിലും അസം, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ തിരിച്ചടിയേറ്റു.

  Thursday, May 14, 2009

  സംസാരം

  എപ്പോഴാണ്‌ സംസാരം കുട്ടിക്കാലത്തേക്ക്‌ വഴിതിരിഞ്ഞുപോയതെന്നറിയില്ല, ഞാൻ കേൾക്കുമ്പോൾ നാൽവരും അതിന്റെ ലഹരിയിലായിരുന്നു. ലുക്മാൻ, ബിന്ദു, മായ, അജയ- അവർ മാവിൻചോട്ടിലെ മധ്യവേനൽ ബഹളങ്ങളിലേക്കും ആഞ്ഞിലിക്കുരുകൊണ്ട്‌ അമ്മൂമ്മയുണ്ടാക്കിയ വിഭവങ്ങളുടെ മാധുര്യത്തിലേക്കും അതെല്ലാം നഷ്ടപ്പെട്ടുപോയ തങ്ങളുടെ മക്കളെക്കുറിച്ചും ഒക്കെ തോരാതെ പറഞ്ഞുകൊണ്ടിരുന്നു. ഞാനും രമേശും കേട്ടിരുന്നു. രമേശ്‌ വണ്ടിയോടിക്കുന്നതിന്‌ ഞാൻ കൂട്ടിരുന്നു. എന്തുകൊണ്ടോ പിന്നിലത്തെ സംസാരത്തിന്റെ ലഹരിയിലേക്ക്‌ ഞങ്ങളുടെ വാക്കുകൾ എറിഞ്ഞുകൊടുക്കാനായില്ല.
  എല്ലാവർക്കുമുണ്ട്‌ കുട്ടിക്കാലത്തിന്റെ മാധുര്യമാർന്ന ഇതുപോലുള്ള ഓർമ്മകൾ. ഇതിൽപ്പലതും പിന്തലമുറയിൽ വരുന്നവർക്ക്‌ അന്യമായിപ്പോയിട്ടുമുണ്ട്‌. അതുകൊണ്ട്‌ ഒരു തലമുറയുടെയും കുട്ടിക്കാലം പ്രകാശമില്ലാതായിപ്പോകുന്നില്ല( കുട്ടിക്കാലം ദുരിതങ്ങളുടെ ചവറ്റുകൂനയിൽ തള്ളിനീക്കാൻ വിധിക്കപ്പെടുന്നവരെ മറന്നുകൊണ്ടല്ല ഇപ്പറയുന്നത്‌. ആർക്കറിയാം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലും സന്തോഷത്തിന്റെമുഹൂർത്തങ്ങളുണ്ടാവുന്നില്ലേ എന്ന്! ഉണ്ടാവണം. കോടീശ്വരനുംസാധാരണമനുഷ്യസങ്കടങ്ങളുടെ കണ്ണീർ ഒഴുക്കേണ്ടി വരുന്നില്ലേ. പിച്ചക്കാരന്റെ ചിരിയിലും ചിലപ്പോൾ ആത്മാർത്ഥമായ സന്തോഷം തുടിക്കുന്നില്ലേ? മനുഷ്യൻ പലവിധം. ലോകജീവിതം പലവിധം. സംസാരസാഗരത്തിന്റെ തിരയിളക്കങ്ങൾ..)
  ഓരോ കാലത്തിനും ഓരോ താലമുണ്ട്‌. ഓരോ തലമുറയ്ക്കും ഓരോ ലഹരികളുണ്ട്‌. ഓർമ്മയിലേക്ക്‌ കുറിച്ചു വയ്ക്കാൻ ഓരോ മയിൽപ്പീലിത്തുണ്ടുകൾ ഏവർക്കും കാണും.
  സംസാരം നീണ്ടു നീണ്ടു പോയി. വണ്ടി മലയോരത്തേക്കു നീളുന്ന ഹൈവേയിലൂടെ കുതിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിപ്പോവുകയായിരുന്നു.
  സംസാരം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.

  Sunday, April 26, 2009

  കാഴ്ചകളെ ഭ്രംശിക്കുന്ന ജലരേഖകൾ

  സമകാലിക ലാറ്റിനമേരിക്കൻ ചെറുകഥകളുടെ സമാഹാരത്തിന്‌ അവതാരികയെഴുതിയ കാർലോസ്‌ ഫ്യുന്റസ്‌ ചെറുകഥയ്ക്കും നോവലിനും അതിഗംഭീരമായ ഒരുനിർവ്വചനം ഒറ്റവാചകത്തിൽ പറഞ്ഞിട്ടുണ്ട്‌-novel is an ocean liner, short story is a small canoe ...
  നോവൽ എന്ന സാഹിത്യരൂപം എന്നെന്നും എന്നെ ആകർസ്ഷിച്ചിട്ടുള്ള ഒന്നാണ്‌. അഞ്ചാം ക്ലാസ്സിലോ ആറം ക്ലാസ്സിലോ പഠിക്കുന്ന സമയത്താണ്‌ നോവൽ രചനയ്ക്ക്‌ ആദ്യ പരിശ്രമം നടത്തിയത്‌. അന്ന് കോട്ടയം പുഷ്പനാഥിന്റെ ഒരു കടുത്ത ആരാധകനായിക്കഴിഞ്ഞിരുന്നു. സ്കൂൾ ലൈബ്രറിയിൽ ഉള്ളിടത്തോളം പുഷ്പനാഥ്‌ പുസ്തകങ്ങൾ കൊണ്ടുവന്ന് ശ്വാസം വിടാതെ വായിച്ചിരിക്കുന്ന കാലം. സ്വാഭാവികമായും അന്ന് എഴുതിയ നോവൽ ഒരു പുഷ്പനാഥ്‌ ശൈലിയിലുള്ള ഡിക്റ്ററ്റീവ്‌ നോവൽതന്നെയായിരുന്നു. ഡിക്റ്ററ്റീവ്‌ റിച്ചാർഡ്‌ എന്ന നായകൻ. നോട്ടുബുക്കിൽ നിന്നു കീറിയെടുത്ത കടലാസുകൾ നാലായി മടക്കി പുസ്തകം പോലെയാക്കി നൂലുകൊണ്ട്‌ തുന്നിപ്പിടിപ്പിച്ച്‌ അതിലെഴുതിയ പുസ്തകം. ഈ സംഭവത്തിനെല്ലാം ഒരു പ്രചോദനമുണ്ടായിരുന്നു. മുരുകൻ. തൊട്ടുവടക്കേതിലെ ഓമനച്ചേയിയുടെ മകൻ. എന്റെ കളിക്കൂട്ടുകാരൻ. എന്നെക്കാൾ രണ്ടു ക്ലാസ്സ്‌ മുൻപിലായിരുന്നു മുരുകൻ. അവധിദിവസങ്ങളിൽ അവരുടെ പറമ്പിന്റെ പടിഞ്ഞാറേയരികിലുള്ള ഏറെ മരങ്ങളും ഒരു പാറയും ഒക്കെയുള്ള ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ വിഹാരസ്ഥലം.
  മുരുകൻ ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ ആരാധകനായിരുന്നു. എനിക്കാകട്ടെ ആ ശൈലി അത്ര ദഹിച്ചിരുന്നില്ല. വിദേശ അന്തരീക്ഷവും കൂടുതൽ പുത്തൻ സാങ്കേതികതയുടെ അന്തരീക്ഷവുമുള്ള പുഷ്പനാഥ്‌ ആയിരുന്നു കൂടുതൽ കാമ്യനായിത്തോന്നിയത്‌.
  മുരുകൻ ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ രീതിയിൽ ഒരു നോവൽ എഴുതി എന്നെക്കാണിച്ചതോടെയാണ്‌ ഞാനും ആ നോവലെഴുത്തിലേക്ക്‌ തിരിഞ്ഞത്‌. അത്‌ അങ്ങനെ എതിലെയോ പോയി.ഞങ്ങൾ രണ്ടു പേരും പരസ്പരം സൃഷ്ടികൾ കൈമാറിവായിച്ചു. അത്രമാത്രം.
  പിന്നെ കൂടുതൽ വായനകൾ ഒക്കെ കഴിഞ്ഞ്‌ ഡിഗ്രിയ്ക്ക്‌ പഠിക്കുമ്പോൾ ആണ്‌ ഖസാക്കിന്റെ മാസ്മരികത എന്നെ പ്രലോഭിപ്പിച്ചു തുടങ്ങിയത്‌. കവിയൂരിന്റെ അന്തരീക്ഷത്തിൽ ഒരു നോവൽ എഴുതാൻ അന്ന് കിണഞ്ഞു പരിശ്രമിച്ചതാണ്‌. ചിലകവിതകളൊക്കെ അന്ന് പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. എങ്കിലും നോവൽ എഴുത്ത്‌ ഒട്ടും വഴങ്ങിയില്ല. എഴുതിയെഴുതി നോക്കിയെങ്കിലും അത്‌ ഒരു വിധത്തിലും ഞാനുദ്ദേശിക്കുന്നതിനടുത്തെങ്ങും എത്തിക്കുവാൻ കഴിഞ്ഞില്ല എന്നതുതന്നെ കാരണം.
  പിന്നെയും വായനകൾ. വിദേശക്ലാസിക്കുകൾ. അതിനിടെ ചിലപ്പോഴൊക്കെ പ്രസിദ്ധീകരിച്ച കവിതകൾ. നോവലിനുപറ്റിയേക്കാവുന്ന ഒന്നുരണ്ടു വിഷയങ്ങൾ അപ്പോഴോക്കെയും മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടായിരുന്നു. പക്ഷേ എഴുതാൻ ശ്രമിച്ചപ്പോളൊക്കെയും അത്‌ എനിക്കു പറ്റിയ പണിയല്ലെന്ന തിരിച്ചറിവോടെ പിൻവാങ്ങി.
  പിന്നെ എപ്പോഴോ എഴുതാൻ തുടങ്ങി. എന്തൊക്കെയോ അലക്ഷ്യമായി: കൃത്യമായ ഒരു കഥാതന്തുവിനെ ചുറ്റി ഒരു കഥ അപ്പോഴും ഉരുത്തിരിഞ്ഞില്ല.
  മനസ്സിൽ എന്നും കിടന്നിരുന്ന ആശയങ്ങളിലൊന്ന് ലിംഗമാറ്റം നടത്തി സ്ത്രീയായ ഒരാളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. രാധ രാധാകൃഷ്ണനായ വാർത്ത വായിച്ചപ്പോൾ മുതൽ ആ വിഷയം എന്നെ വല്ലാതെ ആകർഷിച്ചു. അത്തരം വാർത്തകൾ എവിടെ കണ്ടാലും ഞാനതു സൂക്ഷിച്ചുവയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്റർ നെറ്റ്‌ സൗകര്യം ഉപയോഗപ്പെടുത്തിയതോടെ അത്തരം വ്യക്തികളിൽ ചിലരെ നേരിട്ടു പരിചയപ്പെടാനും അവരുമായി മെയിൽ ബന്ധം പുലർത്താനും സാധിച്ചു. എനിക്കൊരു നോവൽ എഴുതാനുള്ള വിഷയം പരുവപ്പെട്ടു വരികയായിരുന്നു. മനസ്സിൽ തോന്നുന്നതൊക്കെ കുറിച്ചു വയ്ക്കാനും കമ്പ്യൂട്ടറിൽ സൂക്ഷിക്കുവാനും തുടങ്ങി. സ്വന്തമായി കമ്പ്യൂട്ടർ വാങ്ങിയതോടെ അത്‌ സ്ഥിരമായി ചെയ്തു തുടങ്ങി. അതിനിടയിലാണ്‌ മൂന്നു വർഷത്തോളം തിരുവല്ലയിൽ കാവുംഭാഗത്ത്‌ വാടകയ്ക്ക്‌ താമസിക്കേണ്ടി വന്നത്‌. അക്കാലത്ത്‌ കുറെ സമയം വീണുകിട്ടി. നോവലിന്‌ രൂപം കിട്ടിത്തുടങ്ങി.
  നോവലിൽ പണിത്‌ ഏറെക്കാലം ചിലവഴിച്ചു. ആയിടയ്ക്ക്‌ മാതൃഭൂമി നോവൽ മത്സരം നടത്തുന്ന വിവരം കണ്ടു. അതിനയക്കണമെന്ന ആഗ്രഹത്തോടെ നോവൽ കൂടുതൽ കറയറ്റതാക്കാൻ ശ്രമം തുടങ്ങി. പക്ഷേ ഒരിക്കലും തൃപതി വന്നില്ല. അവസാനം മത്സരത്തിന്റെ അവസാന തീയതിയുടെ തലേ ദിവസം ഉറക്കമിളച്ചിരുന്ന് അത്‌ ഒരു രൂപത്തിലാക്കി. പകൽ അത്‌ അയച്ചു.
  മാസങ്ങളോളം ഒരു വിവരവുമുണ്ടായില്ല. ഒരുവർഷം കഴിഞ്ഞപ്പോൾ ഒരു കുറിപ്പു കിട്ടി- താങ്കളുടെ നോവൽ അവാർഡിനർഹമായില്ലെങ്കിലും പ്രസിദ്ധീകരണയോഗ്യമായതിനാൽ പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ സന്നദ്ധരാണ്‌. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
  എനിക്കതു മതിയായിരുന്നു. സമ്മതമാണെന്നറിയിച്ചു. അൽപം മിനുക്കുപണി നടത്താൻ സമയം ചോദിച്ചു.
  അഞ്ചാറുമാസം കഴിഞ്ഞപ്പോൽ വിളി വന്നു. എത്രയും വേഗം അയച്ചു കൊടുക്കണമെന്നു പറഞ്ഞു. അങ്ങനെ അയച്ചുകൊടുത്തു.
  പിന്നെയും രണ്ടു വർഷം വേണ്ടി വന്നു അത്‌ പുസ്തക രൂപത്തിലിറങ്ങാൻ.
  കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവല്ലയിലെ ഒരു കൊറിയർ ഏജൻസിയിൽ നിന്നുമൊരു വിളി. നിങ്ങൾക്ക്‌ മാതൃഭൂമിയിൽ നിന്ന് ഒരു പാഴ്സൽ വന്നിട്ടുണ്ട്‌.
  പാഴ്സൽ കൈയ്പറ്റി. പത്തുകോപ്പികൾ-ജലരേഖകളാൽഭ്രംശിക്കപ്പെട്ട്‌-എന്റെ നോവൽ

  Sunday, March 15, 2009

  തെറിച്ച പെണ്ൺ

  ചിലിയൻപെൺകുട്ടി ലിലി, വിപ്ലവകാരി ആർലെറ്റ്‌, ശ്രീമതി റോബർട്ട്‌ അർന്നോക്സ്‌, ശ്രീമതി ഡേവിഡ്സൺ, ഫക്കുഡ എന്ന ജാപ്പനീസ്‌ ഗുണ്ടയുടെ വെപ്പാട്ടി കുരിക്കൊ, ഭാര്യ, ഒളിച്ചോടിയ ഭാര്യ എന്നിങ്ങനെ വ്യത്യസ്ത സ്വത്വങ്ങളിൽ പാവം റിക്കാർഡൊ സോബക്രൂസിയോയുടെ ജീവിതത്തെ യൗവനം മുതൽ വാർദ്ധക്യം വരെ ത്വരിപ്പിക്കുകയും വ്യഗ്രതക്കൊള്ളിക്കയും ഹതാശമാക്കുകയും ചെയ്ത ഓട്ടിലിറ്റയെ പിന്നെന്താണു വിളിക്കുക? ജീവിതത്തുടനീളം അവളെ പ്രതീക്ഷിക്കുകയും അവളുടെ നിർദ്ദയമായ ചവിട്ടിത്തള്ളലുകൾ സഹിച്ചു സങ്കടപ്പെടുകയുചെയ്ത റിക്കാർഡോയുടെ മനഃസ്ഥിതിയെ എങ്ങനെ നിർവ്വചിക്കും?
  മരിയോ വർഗ്ഗാസ്‌ യോസയുടെ പുതിയ നോവൽ 'തെറിച്ച പെണ്ൺ' വായിക്കുമ്പോൾ ഇതൊക്കെയാണ്‌ അനുഭവം. നോവൽ ഇറങ്ങിയകാലത്തു വന്ന റിവ്യൂകൾ പലതും ഇതൊരു മോശം കൃതിയാണെന്ന് വിലപിച്ചു. അത്ര മോശമാണതെന്ന് തോന്നിയില്ല വായിച്ചപ്പോൾ. മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം പോലെ പ്രണയത്തിന്റെ അഗാധതലങ്ങളിലേക്ക്‌ ഊളിയിടുന്ന ഒരു കൃതിയാണ്‌ തെറിച്ച പെണ്ൺ. യോസയുടെ മറ്റു നോവലുകളിലെപ്പോലെ സങ്കീർണ്ണമായ ആഖ്യാന രീതിയോ സംഭവങ്ങളുടെ കൂടിക്കുഴച്ചിലോ ഇതിലില്ല. ഒരു പക്ഷേ അമേരിക്കൻ നിരൂപകരെ ഈ കൃതി മോശമെന്നു പറയാൻ പ്രേരിപ്പിച്ചത്‌ ഇതിന്റെ തികഞ്ഞ ലാളിത്യമാവാം. നേർ രേഖയിൽ പോവുന്ന ആഖ്യാനത്തിലൂടെ, പണത്തിനും സമൂഹത്തിലുന്നതമായ നിലനിൽപ്പിനും വേണ്ടി യഥാർത്ഥപ്രണയത്തെ തള്ളിപ്പറഞ്ഞ്‌ ലോകം ചുറ്റുന്ന ഓട്ടിലിറ്റ എന്ന വളരെ ദയനീയ സാഹചര്യത്തിൽ പിറന്നു വീണ മിടുക്കിപ്പെൺകുട്ടി അവളുടെ കഷ്ടകാലങ്ങളിലെല്ലാം തന്റെ യഥാർത്ഥ കാമുകന്റെ അരികിലെത്തുന്നു. അവളെ കിട്ടുക എന്നത്‌ ജീവിത ലക്ഷ്യമായി കരുതി അവിവാഹിതനായി, ഏകനായി കാത്തിരിക്കുന്ന റിക്കാർഡോയ്ക്ക്‌ ലഭിക്കുന്നത്‌ വർഷങ്ങൾക്കിടയ്ക്കെപ്പോഴെങ്കിലും തന്റെ ജീവിത ഗതി മാറുന്നതിന്റെ ഇടവേളകളിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന തെറിച്ച പെണ്ൺ ആ അൽപകാലത്തിനിടയിൽ തന്റെ ജീവിതത്തിൽ നിറയ്ക്കുന്ന അലൗകിക സന്തോഷവും പിന്നീട്‌ ഒരു വാക്കുപോലും പറയാതെ അവൾ ഉപേക്ഷിച്ചു പോകുമ്പോൾ തോന്നുന്ന കടുത്തനിരാശയും മാത്രമാണ്‌
  തെറിച്ച ചിലിയൻ പെണ്ണിന്‌ പാവം റിക്കാർഡിറ്റോയോട്‌ അൽപമെങ്കിലും പ്രണയം എന്നെങ്കിലും ഉണ്ടായിരുന്നോ? അത്‌ വായനക്കാരന്റെ വിവേചനത്തിനു വിട്ടുതരുന്നു യോസ.
  തെറിച്ചപെണ്ണിന്റെയും അവളെ കാത്തും അവൾക്കുവേണ്ടിയും മാത്രമായി ജീവിതം ഹോമിച്ച റിക്കാർഡോയുടെയും കഥ യോസയുടെ ഭാഷയിൽ വിരിയുമ്പോൾ അത്‌ ഒരു മികച്ച സൃഷ്ടിയാവുന്നു. പ്രായമോ കാത്തിരിപ്പോ തളർത്താത്ത പ്രണയത്തെക്കുറിച്ചുള്ള ഈ കഥ മാർക്കേസിന്റെ സമാന നോവലുകൾ എന്നപോലെ വായനക്കാരെ ആകർഷിക്കുന്ന ഒന്നാണ്‌.

  Thursday, February 26, 2009

  കാലക്രീഡ

  കാലത്തിന്റെ കളികളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ പരമരസമാണ്‌.
  ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നുമുതൽ എൺപത്തിയെട്ടുവരെയുള്ള കാലഘട്ടത്തിലായിരുന്നു എന്റെ കോളേജ്‌ പഠനം. ഏഴുകൊല്ലം. എന്നും രാവിലെ, ഏഴേമുക്കാലിന്‌ ഞാലീക്കണ്ടം അന്തിച്ചന്തയിൽ വരുന്ന സിന്ധുമോൾ എന്നും പിന്നീട്‌ മിസ്റ്റികായെന്നും പേരുമാറിയ ഒരു ബസ്സിലായിരുന്നു പെരുന്നയിലേക്കുള്ള യാത്ര. പ്രീഡിഗ്രീയുടെ രണ്ടുകൊല്ലം ഷിഫ്റ്റ്‌ സമ്പ്രദായമായിരുന്നു. ഒന്നേകാലിന്റെ സെന്റ്ജോർജ്ജ്‌ അല്ലെങ്കിൽ രണ്ടിന്റെ ജോസ്കോ, വീണ്ടും താമസിച്ചൽ രണ്ടിരുപതിന്റെ ഗിരീഷ്‌.....
  കവിയൂർ, ആഞ്ഞിലിത്താനം ഭാഗത്തുനിന്നു പോകുന്നവർ പലരും സെന്റ്‌ ജോർജ്ജിനെ അവഗണിച്ചിരുന്നു. ജോസ്കോ ആയിരുന്നു ഞങ്ങളുടെ മുഖ്യ വാഹനം. അല്ലെങ്കിൽ ഗിരീഷ്‌. അതിൽ കൺസഷൻകാരോട്‌ അത്ര സുഖമുള്ള ബന്ധമല്ലായിരുന്നു....
  അങ്ങനെ ഏഴുകൊല്ല. വണ്ടികൾ പേരു മാറി. ചിലതു നിന്നു പോയി.
  ഒത്തിരിക്കാലത്തിനു ശേഷം വീണ്ടും ചങ്ങനാശ്ശേരി കവിയൂർ റൂട്ടിൽ ഇന്നു വൈകിട്ട്‌ യാത്ര ചെയ്തപ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ വസ്ഴിയോരമാകെ കാണുകായിരുന്നു...
  പായിപ്പാടു സ്ക്കൂളിന്റെ മുൻപിൽ നിന്ന് രാജുവും അതേ ബസ്സിൽ കയറി. ഞങ്ങൾ കോളേജിലേക്ക്‌ സഹയാത്രികരായിരുന്നു.
  എന്തു മാറിപ്പോയീ വഴിയോരങ്ങൾ
  ഇരുപത്തിയഞ്ചിലേറെക്കൊല്ലങ്ങളുടെ മാറ്റം.
  എങ്ങനെ മാറിപ്പോയീ ഞങ്ങളും.........
  കാലമിനിയുമുരുളും....
  എന്നേ പറയാനുള്ളു....

  Sunday, February 22, 2009

  ആകാശം  എത്ര വിശാലമാണെന്നൊ കുംഭമാസത്തിലെ ആകാശം. അതിന്റെ ഭംഗി കണ്ടവരുണ്ടോ? അകാശം.......
  കുംഭമാസം.....................
  എന്റെ മക്കൾക്ക്‌ ഇതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. ഞാൻ ഓരോ മാസവും അവരെ ആകാശം കാണിക്കാൻ ശ്രമിക്കാറുണ്ടെന്നതിരിക്കട്ടെ!
  എത്ര വേഗമാണ്‌ ലോകം മാറുന്നത്‌.
  നാളെ ശിവരാത്രി!
  ശിവരാത്രിയ്ക്ക്‌ വീശുപാളയെടുക്കും എന്നോരു ചൊല്ല് അമ്മച്ചിയമ്മ( അമ്മയുടെ അമ്മ) പറഞ്ഞു കേട്ടിട്ടുണ്ട്‌. എന്റെ ശിവരാത്രികളിൽ വീശുപാള ആവശ്യം വന്നത്‌ കറന്റില്ലാത്തപ്പോൾ മാത്രം.
  എന്റെ മക്കൾക്കോ ശിവരാത്രി പോലും അന്യം!
  കവിയുരിൽ നാളെ ശിവരാത്രി പ്രമാണിച്ച്‌ കെട്ടുകാഴ്ചകളടകം ഉണ്ടെന്ന് പറയുന്നു. എന്റെ ഓർമ്മയിൽ കെട്ടുകാഴ്ചകൾ ഒന്നോ രണ്ടോ കൊല്ലമേ ഉണ്ടായിട്ടുള്ളു. പഴയതു പലതും പുനരാവർത്തിയ്ക്കുന്നത്‌ എന്റെ തലമുറയുടെ ഉദ്വേഗത്തിന്റെ ലക്ഷണം മാത്രം. പണ്ട്‌ ഉത്സവത്തിന്‌ പന്ത്രണ്ടാനകൾ എഴുന്നള്ളിയ്ക്കുമായിരുന്നു എന്ന് അമ്മച്ചിയമ്മ പറഞ്ഞിട്ടുണ്ട്‌. ആനയിടഞ്ഞ കൊല്ലങ്ങളെപ്പറ്റിയും. ഇക്കൊല്ലം വീണും പന്ത്രണ്ടാനകളെ എഴുന്നള്ളിച്ച ഉത്സവം നടന്നു. അത്‌ തികച്ചും കൊമേഴ്സ്യൽ. എട്ടാന നിരന്നു നിൽക്കാനിടമില്ലാത്ത മതിലകത്ത്‌ പന്ത്രണ്ടാന നിരന്നു നിന്നതിന്റെ അത്ഭുതം ഇപ്പ്പ്പോഴും അവശേഷിയ്ക്കുന്നു.
  അത്‌ അവഗണിയ്ക്കാം
  ശിവരാത്രി.....
  എന്റെ ഓർമ്മയിൽ ശിവരാത്രി ഒരു കാവടിയാട്ടത്തിൽ ഒതുങ്ങും. അതും ഇടത്തരം. അന്ന് അമ്മച്ചിയമ്മ പറയുമായിരുന്നു ഇതെന്ത്‌ ശിവരാത്രി എന്ന്. രാത്രിയിലാണ്‌ കവിയൂർ ശിവരാത്രിയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയുമായിരുന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ രാത്രി ഉത്സവക്കാഴ്ച ധനുമാസത്തിലെ വലിയുത്സവത്തിന്റെ ഒന്നോരണ്ടോ ദിവസങ്ങളിൽ ഒതുങ്ങുമായിരുന്നു. ശിവരാത്രി ഉത്സവം ആദ്യമായി കാണുന്നത്‌ ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലാണ്‌. അന്ന് കവിയൂർ ശിവരാത്രി കാണാനല്ല, മറിച്ച്‌ തൃക്കക്കുടിയിലെ ( തൃക്കക്കുടി ഗുഹാക്ഷേത്രം) ശിവരാത്രി കാണാനാണ്‌ കോലേജിലെ സുഹൃത്തുക്കളും ഒന്നിച്ച്‌ ഇറങ്ങിയത്‌. അന്ന് കവിയൂർ ശിവരാത്രിയുടെ അവസ്ഥ ദയനീയമായിരുന്നു. തൃക്കക്കുടിയിൽ നടന്ന കലാപരിപാടി കണ്ടെന്നു വരുത്തി തിരിയെ നടന്നു വരും വഴി വെറുതെ കേറിയതാണ്‌ വല്യമ്പലത്തിൽ. അവിടെ അന്ന് കുറെ ( നീട്ടിപ്പറഞ്ഞാൽ നൂറു നൂറ്റമ്പതു തല നരച്ചവർ ) അളുകൾ ഉണ്ട്‌. കലാപരിപാടി ഒന്നും ഇല്ല. രാത്രിയിലെ വിളക്കെഴുന്നള്ളത്തു കാത്തിരിക്കുന്നവർ. രാത്രിയിൽ അത്രയും ആൾ ഒരു കലാപരിപാടിയും ഇല്ലാതെ അവിടെയുണ്ടെന്നത്‌ ഒരത്ഭുതമായിരുന്നു. അന്നു മുതൽ ശിവരത്രി ദിവസം വിളക്കുമാടത്തിലെ എണ്ണായിരത്തിൽപ്പരം വിളക്കുകൾ നാട്ടുകാർ തെളുയ്ക്കുന്നതു കാണാൻ പോകാൻ തുടങ്ങി. അമ്പലവുമായും അവിടുത്തെ ഉത്സവങ്ങളുമായും ഏറെ പരിചയപ്പെട്ട്‌ മുതിർന്നതോടെ പഴമക്കാർ പറഞ്ഞറിഞ്ഞിട്ടുള്ള ശിവരാത്രിക്കൊഴുപ്പ്‌ എങ്ങനെ തിരിച്ചു കൊണ്ടു വരാമെന്ന് സ്വപ്നം കണ്ടു.....
  എല്ലാം സ്വപ്നമായി തുടർന്നു.....
  അമ്പലത്തിൽ ആളു കൂടി. അടിവച്ചടിവച്ചല്ല......., ഇരട്ടിച്ചിരട്ടിച്ച്‌...
  ശിവരാത്രിയ്ക്കും.................
  പഴയ കവിയൂർ ശിവരാത്ര്യുടെ ഗരിമകൾ( പറഞ്ഞു കേട്ടപ്രകാരം) അകലെയാണെങ്കിലും, നായ്ക്കുഴി വാണിഭം പോലെ മധ്യതിരുവിതാം കൂറിലെ ഏറ്റവും വലിയ വിത്തു വിളകളുടെ വിപണി എന്ന സ്ഥാനം ഓർമ്മയിലാണെങ്കിലും.....
  ശിവരാത്രി കേമമാണ്‌.
  പകൽ പതിനായിരങ്ങൾ തൊഴുതു പോകും.
  രാത്രി വിളക്കിനും, ശിവരാത്രിപ്പൂജയ്ക്കും എൺപത്തിയിയാറിലെ നൂറ്റിയൻപതാളുകളുടെ സ്ഥാനത്ത്‌ കുറഞ്ഞത്‌ അയ്യായിരത്തിനും പതിനായിരട്ടിനുമിടയിൽ ആളുമുണ്ടാവും..... മതിലകം നിറയും....
  ഭക്തിയോ വിഭക്തിയോ.....
  നല്ലതോ ചീത്തയോ......
  എനിക്കറിയില്ല.
  ഇവിടെ മാത്രമല്ല. ചെറിയ ക്ഷേത്രങ്ങളിൽപ്പോലും അവസ്ഥ ഇതു തന്നെ.........
  നാളെ ശിവരാത്രിയാണ്‌..........................
  ( ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലോ, എൺപത്തിയേഴിലോ കണ്ട ശിവരാത്രിയെഴുന്നള്ളത്തിന്റെയും അന്ന് എന്നോടൊപ്പം വന്ന രജിത്തിനും( ഇന്നും അവൻ കവിയൂരിലുണ്ട്‌,,, അന്നും) സുരേഷ്‌ എന്നപായിപ്പാട്ടുകാരനും ഗോപൻ എന്ന കുട്ടനാട്ടുകാരനും സമർപ്പിച്ചുകൊണ്ട്‌.................................

  Sunday, February 08, 2009

  വാര്യത്തുകിഴക്കേതില്‍ ശിവന്‍

  ഇതൊരു രസമുള്ള കഥയാണ്.
  സംഭവിച്ചതുമാണ്.
  തിരുനക്കരക്കാരന്‍ ഒരു വാര്യര്‍ ഇപ്പോള്‍ അത് സുചിപ്പിച്ചിരിക്കുന്നു അവന്റെ ബ്ലോഗില്‍. തെവരുടാനയിലല്ല, ഗോഡ് എലിഫന്റ് എന്ന ഇംഗ്ലീഷ് ബ്ലോഗില്‍{ vaaryanimgIshumaayudham}
  കുറേക്കാലം മുന്പ് ഏതോ ചെറിയ കുറ്റത്തിന് ഒരു കവിയു‌ര്‍ക്കാരനെ പിടിച്ചു.കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പേരു ചോദിച്ചു . പേരു പറഞ്ഞു കൊടുത്തു, വാര്യ്ത്തു കിഴക്കേതില്‍ ശിവന്‍, കവിയ‌ൂര്‍. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ കക്ഷിയെ തേടിയെത്തി, സമന്സുമായി.
  പെരരിഞ്ഞതും കിഴക്കേ നാട്ടിലെ ആളുകള്‍ ഊറിക്ചിരിക്ചു. പോലീസുകാരന്‍ അമ്പരന്നു. അപ്പോള്‍ ഏതോ സന്മനസ്സ് കാര്യം പറഞ്ഞു കൊടുത്തു. കവിയൂരിന്ടെ ഭുമി ശാസ്ത്ര പ്രകാരം വാര്യത്തെ വീടിനു കിഴക്ക് ഒരു ശിവന്‍ ഉണ്ട്ട്. പക്ഷെ കക്ഷിയ്ക്ക് സമന്‍സ് കൊടുക്കാന്‍ ബുദ്ധിമുട്ടും. നട അടച്ചിരിക്കുകയാണ്. തുറക്കുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും.
  സംഗതി ഇത്രമാത്രം. വാര്യത്തെ വീടിനു നേരെ മുന്‍പില്‍ അമ്പലത്തിന്റെ മതിലാണ്.
  തിരുവല്ലയില്‍ മൈനര്‍ കുറ്റം ചെയ്ത വിരുതന്‍ സാക്ഷാല്‍ പരമശിവന്റെ പേരു പറഞ്ഞു തടി തപ്പി എന്നത് തന്നെ കാര്യം.

  Saturday, February 07, 2009

  കാട്ടിലെത്തടി

  പഴയൊരു ചൊല്ല്ലാനെന്കിലും പൊയ്യല്ല.
  തേവരുടെ സ്വത്ത് ഭുജിക്കാന്‍ പലരുണ്ട്.
  ഒരിക്കലും ഒരു ജിവിയെയും ച്ചുഷണം ചെയ്യാത്തവന്റെ കഥ കട്ടപൊക.

  ലോകമേ, നീ കൊള്ളാം. രണ്ടു പെഗ്ഗിന്റെ പുറത്താണെങ്കിലും കഥ കേള്‍ക്കാന്‍ സുഖം.
  രൂപ അന്‍പതിനായിരം അല്ലെങ്കില്‍ ഒരുലക്ഷം കോഴ നല്കുക. നരകമാനെന്കിലും സ്വര്ഗ്ഗമാനെന്കിലും പണി വാങ്ങുക. ഉറങ്ങ്‌ാക്. ജോലി, ചെയ്തലെന്ത് ഇല്ലെന്ക്ഇലെന്ത്? പണം ജന്ത്തിന്റെത്, എന്തിന് ചോദ്യം?

  ജനത്തിന്റെ , ഭക്തന്റെ പണം, അന്യനു തിന്നാനുള്ളത്.....
  ഭഗവാനെ നീ അതിനാലല്ലോ അമ്പലവും പള്ളിയും, സര്കാരാഫിസുകള്ഉം സര്‍^ഷ്ടിച്ച്ചു.

  ദൈവമേ നിന്റെ മഹത്വം എത്ര വുത്????????????????????????????
  നിന്നെ കട്ടാലും നീ അറിയുന്നില്ലല്ലോ. അറിഞ്ഞാലും ഭാവികുന്നില്ലല്ലോ....
  നീ എത്ര വലിയവന്‍..... കാട്ടിലെത്തടി
  കലിവന്നപ്പോള്‍ ഇന്നലെ ഇങ്ങനെ എഴുതി എങ്കിലും രാവിലെ ഇതു മായ്ച്ചു കളയണമെന്ന് ആഗ്രഹിച്ചു. ഒരു മുറുക്കാന്‍ വാങ്ങാന്‍ അമ്പലത്തിങ്കല്‍ ചെന്നപ്പോഴാണ് വാര്‍ത്ത കേട്ടത്. ഗജരാജന്‍ ആറന്മുള മോഹനന്‍ ചരിഞ്ഞു. ഇന്നലെ ഉണ്ണി ചെങ്ങന്നൂര്‍ ആറാട്ടിന്റെ ഫോട്ടോകള്‍ കൊണ്ടുവന്നത് കണ്ടതാണ് . അവിടെ തിടംപെടുത്തത്( ശിവന്റെ ) മോഹനനായിരുന്നു. ഇന്നിതാ അവന്റെ ജിവിതം അവസാനിച്ച വാര്‍ത്ത. വൈകുന്നേരത്താണ് കുടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. മോഹനന്‍ ചെരിഞ്ഞത് അത്ര സ്വാഭാവികമായല്ല. എഴുന്നള്ളത്ത്‌ കഴിഞ്ഞ വന്നത് മുതല്‍ ആന പീഡനട്തിനിരയായി എന്ന ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചതായി. ആനയുടെ നിരിന്റെ കാലം അടുത്തു വരികയായിരുന്നു. അത് വൈകിക്കുവാനുള്ള മരുന്നുകളാണ് അതിന്റെ മരണകാരണമെന്ന് മറ്റൊരു വാദം. ഏതായാലും ആനക്കാര്‍ സ്ഥലമ് വിട്ടത്രേ. ദേവസ്വം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായും അവര്‍ രക്ഷപെട്ടതായും പറയുന്നു. സത്യം ആര്‍ക്കര്റിയാം. ഇന്നലത്തെ കുറിപ്പിന് കാരണവും ദേവസ്വം ഉദ്യോഗസ്ഥരെക്കുറിച്ച് ഞങ്ങളിവിടെ വര്‍ത്തമാനം പറഞ്ഞിരുന്നതിന്റെ പിന്നോടിയായിരുന്നു എന്നത് വാസ്തവം.
  കാട്ടിലെത്തടി.
  തേവരുടാന. ആന ചത്താലെന്ത് ചത്തില്ലെന്കിലെന്ത്
  ദീപസ്തമ്ഭമ് മഹാശ്ചാര്യം......

  kaaTTiletthaTi

  Sunday, January 25, 2009

  കഴിഞ്ഞയാഴ്ച


  കഴിഞ്ഞയാഴ്ച ഈ സമയത്ത് പന്ത്രണ്ടാനകള്‍ എഴുന്നള്ളി നില്‍ക്കയായിരുന്നു കവിയൂര്‍ മതിലകത്ത്. ആ കാഴ്ചയ്ക്ക് എന്ത് ഭംഗിയുണ്ടായിരുന്നു എന്ന്‍ എനിക്ക് അറിയില്ല. അവിടെ തിങ്ങി നിറഞ്ഞ ആള്കുട്ടത്തിനും ആനകള്കും ഇടയിലെ നില്‍പ്പ് അല്പം പോലും സ്വസ്ഥമായിരുന്നില്ല. ഏറിയാല്‍ പത്തു മിനിറ്റ്. ഞാന്‍ സ്ഥലമ് kaaliyaaKi. പിന്നെ കുടുംബസമേതം വൈകിട്ട്ട് eത്തുമ്പോള്‍ അതാ കവിയുരുത്സവത്തിന്റെ പള്ളിവേട്ട ദിവസത്തെ കാഴ്ച ശ്രീബലി നാലമ്പലത്തിന്റെ വടക്ക് കിഴക്കേ കോണില്‍ എത്തിയതെയുള്ള്ഉ .

  അതി മനോഹരമായ കാഴ്ച. ആര്‍aആനകള്‍.

  സ്വാഭാവികമായ എഴുന്നള്ളത്ത്.

  ഏറെ എഴുതാന്‍ തോന്നുനുന്റ്റ് ഉത്സവകാഴ്ചകള്‍. പക്ഷേ ഫോര്മാടിന്ഗ് കഴിഞ്ഞപ്പോള്‍ വരമൊഴി ഫോണ്ട് അല്പം പ്രഴ്നമായതിനാല്‍ ടൈപിംഗ് അത്ര സുഖമാല്ലത്തതിനാല്‍ തത്കാലം നിര്‍ത്തുന്നു.

  .

  Wednesday, January 07, 2009

  മാരുതസന്ദേശം


  കാച്ചാംകുറിശ്ശി ആൽത്തറയിൽ നിന്നൊരു മൊബെയിൽ സന്ദേശം- ആൽത്തറയിൽ ഇരിക്കുന്നു. നല്ല കാറ്റ്‌. ഉണ്ണിയുടേത്‌.
  നല്ലകാറ്റുകിട്ടും. മനസ്സിലെ കാറൊഴിയും. ആ ആൽത്തറയ്ക്ക്‌ അതിലേയ്ക്കു നയിക്കാനാളുള്ള ശക്തിയുണ്ട്‌.
  ഒരിക്കലേ കാച്ചാംകുറിശ്ശി അമ്പലത്തിനു മുന്നിലുള്ള ആ ആൽത്തറയിൽ ഇരിക്കാനൊത്തിട്ടുള്ളു. അന്നേ അതിന്റെ സുഖം മനസ്സിൽ കയറിപറ്റിയതാണ്‌. അവിടങ്ങനെ കാറ്റും കൊണ്ടിരുന്ന് മുൻപിൽ വിരിയുന്ന സ്നിഗ്ധമായ ഗ്രാമീണചിത്രം ആസ്വദിച്ചാൽ മതിവരില്ല. മറ്റൊരാൽത്തറയ്ക്കേ അതിനു സമാനമായ സുഖം തരാൻ കഴിയുന്നതായി തോന്നിയിട്ടുള്ളു. തിരുവില്വാമല കിഴക്കേനടയിലെ ആൽത്തറയ്ക്ക്‌. തിരുവില്വാമലയിലെ ആൽത്തറയ്ക്കുമേലുള്ള ആ ഇരിപ്പിനെപ്പറ്റി കവിതകിനിയുന്ന ഭാഷയിൽ വർണ്ണിച്ച പി. കുഞ്ഞിരാമൻ നായർ ഏറെ നാൾ താൻ ജീവിച്ചുല്ലസിച്ച കൊല്ലംകേടുപരിസരത്തുള്ള കാച്ചാംകുരിശ്ശി ആൽത്തറയെ വിട്ടുകളഞ്ഞതെന്താണെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്‌.
  യാത്രയ്ക്കിടയിൽ തരമാവുന്ന സൗഭാഗ്യങ്ങളാണ്‌ കാച്ചാംകുറിശ്ശിയും തിരുവില്വാമലയുമൊക്കെ. യാത്ര എന്നു പറഞ്ഞാൽ യാത്ര. യാത്രയ്ക്കുവേണ്ടി മാത്രമുഴിഞ്ഞുവച്ച ദിവസങ്ങൾ. ഒരു പരിധിവരെ അലക്ഷ്യമായി, അഥവാ ലക്ഷ്യമുണ്ടെങ്കിൽത്തന്നെ സ്വന്തം താൽപര്യത്തിനിണങ്ങുന്ന ഒരു ലക്ഷ്യത്തിലേക്കു മാത്രം മിഴിനട്ട്‌. നല്ല കൂട്ടാളിയും കൂടിയുണ്ടെങ്കിൽ യാത്ര പകുതി ഭദ്രമായി. എവിടെയെങ്കിലും വീണുകിട്ടുന്ന ഒരു വഴിയമ്പലത്തിൽ തലചായ്ച്ച്‌, യാത്രയുടെ വിഹ്വലമായ ആകാശം മാത്രം നുണഞ്ഞ്‌. കൊച്ചിലേ മനസ്സിൽ ഉദിച്ച ഒരു മോഹമായിരുന്നു അത്തരം യാത്രകൾ. പലസ്വപ്നങ്ങളെയും പോലെ അതു യാഥാർത്ഥ്യമവുമെന്ന് വലിയ പ്രതീക്ഷയൊന്നും ഒരിക്കലും ഇല്ലായിരുന്നു. പക്ഷേ യൗവനത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിതത്തിന്റെ അർത്ഥം തന്നെ അത്തരം യാത്രകളായി.( മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കും അവിടെ വീണുകിട്ടിയ സമാനമനസ്സുകൾക്കും സ്തുതി! അതിലേറെ യാത്രകളുടെ ദൈവമായ എന്റെ ഗ്രാമദേവനും. ഉത്സവകാലമായാൽ ദേശവഴികളിലൂടെ ഊണുറക്കമുപേക്ഷിച്ച്‌ എഴുന്നള്ളുന്ന ആ സാന്നിധ്യമാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം). യാത്രകൾ നിത്യ സംഭവങ്ങളായി. കേരളത്തിന്റെ പലകോണുകളിൽ, ഒറ്റപ്പെട്ടുനിൽക്കുന്ന് ജീവന്തുടിച്ചു നിൽക്കുന്ന തുരുത്തുകളിലേക്ക്‌ ആയിരുന്നു ആദ്യം. പിന്നെപ്പിന്നെ യാത്രകളുടെ നീളം വർദ്ധിച്ചു. ഇൻഡ്യയുടെ നാനാ ഭാഗങ്ങളിലുള്ള കാഴ്ചകൾ അനുഭവിച്ചു. ഹിമവാന്റെ മടക്കുകളിലൂടെ ഭയത്തിന്റെ പാരമ്യമനുഭവിച്ചു നടന്ന ഒരു യാത്ര എന്റെ ഞരമ്പുകളുടെ താളത്തിലുണ്ട്‌ ഇപ്പോഴും. ഇനിയും കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത വിശാലമായ ഈ പ്രപഞ്ചത്തിനെക്കുറിച്ച്‌ വിനമ്രനാവുമ്പോഴും കണ്ടതിന്റെയും അറിഞ്ഞതിന്റെയും തിളക്കത്തിൽ ഏതൊരു സ്വാഭവിക നടത്തവും ഒരു യാത്രയുടെ ഗഹനതകളെല്ലാം നിറഞ്ഞതായി അനുഭവിക്കാനാവുന്നു എന്നതാണിതിന്റെയെല്ലാ, ഗുണഫലം. ഞാലീക്കണ്ടത്തിലേക്കോ അതിരമ്പുഴയിലേക്കോ ഉള്ള സ്ഥിരസഞ്ചാരങ്ങളിൽപ്പോലും ഒരു യാത്രയുടെ അനുഭവരാശി ഇപ്പോൾ തരമാവാറുണ്ട്‌.
  കാച്ചാംകുറിശ്ശി ഒരു ഒറ്റപ്പെട്ട സംഭവമല്ല. അതിന്റെ ഗ്രാമീണതയോടൊപ്പം മറ്റു ചിലതും മനസ്സിൽ തങ്ങിനിൽക്കുന്നു. ഒന്നാമതായി നെൽപ്പാടങ്ങളും കരിമ്പനകളും നിറഞ്ഞ തനിപ്പാലക്കാടൻ ഗ്രാമീണ ഭംഗി തന്നെ. കാച്ചാംകുറിശ്ശിപ്പെരുമാളുടെ സന്നിധിയിലെ അതീവശാന്തമായ സന്ധ്യ... ആൽത്തറയിലിരുന്നപ്പോൾ മുൻപിൽക്കണ്ട ആ മനുഷ്യരൂപം, പകലൊഴിയും മുൻപ്‌ സ്ത്രീകളുടെ ചങ്ങാത്തത്തിലും സന്ധ്യ അൽപ്പം വളർന്നാൽ ആൽത്തറയിലെ മുതിർന്നവരുടെ കൂട്ടത്തിലും ഒരുപോലെ പെരുമാറുന്ന ആ മനുഷ്യജീവി ആണാണോ പെണ്ണാണോ എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.
  വരട്ടെ ആ സുന്ദരമായ ആൽത്തറയുടെ സുഗന്ധം ഇനി വരുന്ന സന്ദേശങ്ങളിലും.....
  ചിത്രത്തിൽ അതേ ആൽത്തറയുടെ വിദൂര ദൃശ്യം, ഉണ്ണിയുടെ ക്യാമറക്കണ്ണിൽ