വായന ഒരു ഹരം പിടിപ്പിക്കുന്ന അനുഭവമാക്കാൻ കഴിവുള്ള എഴുത്തുകാരെ എങ്ങനെ നമിക്കാതിരിക്കും? വായിച്ചിർക്കുമ്പോൾ നമ്മെ വ്യത്യസ്തമായ അനുഭവലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവാൻ കഴിയുക എന്നു പറയുന്നത് ഒരു വല്ലാത്തകഴിവുതന്നെ. അങ്ങനെ വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിക്കാനും അതിലേക്ക് വായനക്കാരനെ നയിക്കുവാനും കഴിവുള്ള ഒരെഴുത്തുകാരനാണ് ജാപ്പനീസ് നോവലിസ്റ്റായ ഹാരുകി മുറകാമി.
മുറകാമിയുടെ നോവൽ വേറിട്ടൊരു അനുഭവമാണ്. നെറ്റിൽ വിഹരിക്കുന്നതിനിടയിലെപ്പോഴോ ആണ് ഈ പേര് മനസ്സിൽ തറച്ചത്. പിന്നെ മുറകാമിയുടെ നോവലുകൾ തപ്പിപ്പിടിയ്ക്കുവാൻ തുടങ്ങി. ആദ്യ്ം ലഭിച്ചത് കാഫ്ക ഓൺ ദി ഷോർസ്സ് എന്ന പുസ്തകമാണ്. അതിലൂടെ അറിഞ്ഞ ഹരം വൈൻഡ്-അപ് ബേർഡ് ക്രോണീക്കിൾ വായിച്ചതോടെ വളർന്നു.ഇപ്പോൾ ഡാൻസ് ഡൻസ് ഡൻസ് വായിക്കുന്നു.
വിചിത്രമാണ് മുറകാമി സൃഷ്ടിക്കുന്ന ലോകം. ഒറ്റപ്പെട്ട ഒരു മനുഷ്യനാണ് മിക്കതിലും കഥാപാത്രം. അയാളുമായി ബന്ധപ്പെട്ട വിചിത്രമായ(സ്വപ്നാത്മകമായ) ചില സംഭവങ്ങളും.
മുറകാമിയുടെ ഭാഷയ്ക്ക് വല്ലാത്ത വേഗമാണ്.
നോവലിലേക്കു കയറുന്നതും നാം ശരവേഗത്തിൽ ആ ആഖ്യാനത്തിന്റെയൊപ്പം നീങ്ങുന്നു. അതിനിടയ്ക്കു വന്നുപെടുന്ന സംഭവങ്ങളുടെ സംഭവ്യതയെപ്പറ്റിയോ യുക്തിയെപ്പറ്റിയോ ആലോചിക്കാൻ പോലും സമയം ലഭിക്കില്ല.
മുറകാമിയും പാമുക്കും പോലെയുള്ള എഴുത്തുകാർ നോവലിന്റെ ഭാവി ഏഷ്യയിലാണെന്ന് വിളിച്ചറിയിക്കുന്നു.
1 comment:
its good.try my blog varthamanamshaj
Post a Comment