Thursday, November 29, 2007
ഇലകള്‍
പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുമോ നിസ്സംഗത പാലിക്കുമോ?അതോ കരയുമോ.ഇന്ന് പോകലുകളുടെ ദിവസമാണ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫീസില്‍ നിന്ന് ഏറ്റവും അധികം ആള്‍ക്കാര്‍ പിരിഞ്ഞു പോകുന്ന ദിവസം. എനിക്കു വളരെ വേണ്ടപ്പെട്ട രണ്ടുപേര്‍ ഇന്നത്തെ ലിസ്റ്റിലുണ്ട്. അതിലൊരാള്‍ തീര്‍ത്തും സ്വാഭാവികമായി മൂന്നു ദിവസം മുന്‍പേ സ്ഥാപനത്തിന്റെ പടിയിറങ്ങി. ഗോപീമോഹനന്‍.അന്ന് പോകുമ്പോള്‍ അയാളുടെ കണ്ണു നനഞ്ഞിരുന്നോ. അറിയില്ല. എന്നെങ്കിലും പോകണം എന്ന ബോധമുദിച്ചവരും പോകലിന്റെ മുഹൂര്‍ത്തത്തില്‍ ഒന്നു പതറിയേക്കാം.ഇലകള്‍ ഇനിയും പൊഴിയും. പുതിയവ തളിര്‍ക്കും അതു ലോകധര്‍മ്മം. പോകലുകളെക്കുറിച്ച് സങ്കടപ്പെടുന്നതും സ്വന്തം പോകലിനെക്കുറിച്ച് മുന്‍കൂട്ടി ഭയന്നു തുടങ്ങുന്നതും സാധാരണ മനുഷ്യ ധര്‍മ്മം.ദിനമപി രജനീസായംപ്രാതഃശിശിരവസന്തൗ പുനരായാതൗകാലക്രീഡതി ഗഛത്യായുഃ എന്ന് ആദിശങ്കരന്‍.കിമപിനമുച്യേതാശാപാശം എന്ന് പിന്‍കുറിപ്പും.
Subscribe to:
Post Comments (Atom)
1 comment:
ഇഷ്ടപ്പെട്ടു മാഷേ.ഇലകള്‍.
ഇതൊന്നു നോക്കൂ. ഇലകള്‍.
http://valiyalokam.blogspot.com/2006/11/blog-post.html
Post a Comment