കാചാംകുറിശ്ശി കണ്ടു പിടിച്ചതു ഞാനാണ്.
പത്തൊൻപതുകൊല്ലം മുൻപ് തിരുവില്വാമല കണ്ടുപിടുച്ചതും ഞാൻതന്നെ!
അതെന്റെ പ്രശ്നമേയല്ല.
ആരെങ്കിലും/എന്തെങ്കിലും പ്രശ്നമായിട്ടുണ്ടെങ്കിൽ, കുളംതോണ്ടി വാഴവയ്ക്കേണ്ട ആ സാധനത്തിന്റെ പേര് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നാണ്!
കാരണം,,,
പൊതുവേ ടെസ്റ്റുകളെല്ലാം എഴുതുന്ന, വെറുമൊരു സർക്കാരുദ്യോഗസ്ഥന്റെ മകന്( മോ......ന്) മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് ഗ്രേഡ് ടെസ്റ്റിന് അപേക്ഷിക്കാതിരിക്കാനാവില്ലല്ലോ!
ടെസ്റ്റെഴുതി.
ഇരുപത്തിയൊന്നാമനായി( ഇരുപത്തിയൊൻപതിനായിരത്തിലധികം ആൾക്കാർ പങ്കെടുത്ത പരീക്ഷയിൽ എന്ന് കൂട്ടിച്ചേർത്തിരിക്കുന്നു!)ജോലി കിട്ടുകയും ചെയ്തു.
കൊതിച്ചിരുന്ന പത്രപ്രവർത്തനം പരിശീലിച്ചുകൊണ്ടിരുന്ന ഞാൻ( ദേശാഭിമാനിയിൽ) അതുവിട്ട് അതിരമ്പുഴ എന്ന മൂത്തുനരച്ച റബ്ബർ മാത്രം തിങ്ങിയ ഒരു പ്രദേശത്തു വന്നുപെട്ടത് വിധിനിയോഗമാവാം.( ഗുമസ്ത്ഥ പാരമ്പര്യം, സ്മരിക്കുക!)
അടിപൊളി!
ആദ്യം പരിചയപ്പെട്ട വ്യക്തികളിലോരാൾ ഉണ്ണികൃഷ്ണവാര്യർ!
അമ്പലവാസിയാണോടാ?ചോദ്യം( ഇപ്പോൾ, രണ്ടാം വായനയിൽ, സേതു, വിളയാട്ടത്തിൽ; കൊടുക്കുന്ന അമ്പലവാസി നിർവ്വചനം സ്റ്റ്രൈക്കു ചെയ്യുന്നു.[ തമ്മിൽ കാണാനൊത്തലും ഇല്ലെങ്കിലും, പ്രിയപ്പെട്ട പാണ്ട്ഡവപുരകർത്താവേ, താങ്കൾ എഴുതിയ ഏറ്റവും സ(മ)ഹനീയമായ കൃതി, ആക്ഷേപഹസ്യമെന്ന പേരിൽ താങ്കൾ പ്രസിധീകരിച്ച 'വിളയാട്ടം " തന്നെയാണ്])ആ ബന്ധം മുറിയുന്നില്ല. പാദാദികേശം കേശാദിപാദം ഇന്ത്യ മുഴുവൻ സഞ്ചരിക്കാനായില്ലെങ്കിലും, കണ്ടതിലെല്ലാം അവന്റെ നിഴലുണ്ട്,.
പക്ഷേ, തിരുവില്വാമലയിലേക്ക് അവന്റെ മൂന്നാം കണ്ണു തുറപ്പിക്കതു ഞാൻ തന്നെ.
[ രാത്രി രണ്ടുമണി, ആ കിഴക്കേ ഗോ(ഇല്ലാത്ത)പുരത്തിന്റെ ഭിത്തികളിൽച്ചരിയിരുന്ന് പങ്കുവച്ച ചരിത്രങ്ങൾ പിന്നാലെ വരുന്നുണ്ട്]
കാച്ചാം കുരിശിയിലേക്കും അതുതന്നെകഥ!
തൃക്കവിയൂരപ്പന്റെ നിയോഗം എന്നേ പറയാവൂ!
ആ കാച്ചാം കുറിശിയിലേക്ക് ഞാനും അവനും വീണ്ടു പോവുകയാണ് , നാളെ.
പെരുമാളേ,
No comments:
Post a Comment