.jpg)
ചിലവരവുകള്‍ അങ്ങനെയാണ്. നാടാകെ ഇളക്കിമറിച്ച്.....
ഇക്കൊല്ലത്തെ ഉത്സവത്തിന് ദേവസ്വം ആനകള്‍ക്കുപുറമേ മറ്റുചിലര്‍ കൂടി എത്തിയത് ഒരു സവിശേഷതയായിരുന്നു. പ്രത്യേകിച്ചും ഗുരുവായൂര്‍ വലിയ കേശവന്‍.
തിങ്ങിനിറഞ്ഞ പുരുഷാരത്തിനിടെ നെറ്റിപ്പട്ടം കെട്ടാനൊരുങ്ങുന്ന ആനയെ ചെത്തുവേഷത്തില്‍ നടന്നു പോകുന്ന പിള്ളേര്‍ തിരിഞ്ഞുനിന്ന് കാര്യമായിത്തൊഴുന്നത് ഒരു കാഴ്ചയായിരുന്നു.
പള്ളിവേട്ട ദിവസത്തെ സേവയ്ക്കെഴുന്നള്ളത്ത് പൊടിപൊടിക്കുകതന്നെചെയ്തു.
അടുത്തകൊല്ലം വരാന്‍ പോകുന ആനകളെക്കുറിച്ചുള്ള ആലോചനായോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോങ്ങാടുകുട്ടിശ്ശങ്കരന്‍, മംഗലാംകുന്നിലെ മൂന്നിലേതോ ഒന്ന് എന്നിങ്ങനെയൊക്കെ പറഞ്ഞുകേള്‍ക്കുന്നു.
വലിയകേശവന് അകമ്പടിയായി ഉണ്ണിയും ഉണ്ടായിരുന്നു. ആനത്തലവന്മാരുടെ സ്റ്റാഫ്ഫ് ഫോട്ടോഗ്രഫര്‍. (കൂടുതലറിയാന്‍ തേവരുടാന എന്ന ബ്ലോഗ് തന്നെ ശരണം).
വലിയമ്പലത്തിലേക്ക് വലിയകേശവനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞാലിയില്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്നതിന്റെ ചിത്രം ചര്‍ത്തിരിക്കുന്നു.
2 comments:
ഒന്നിലേയ്ക്കങ്ങനെ
നിഴല്‍വീണലിഞ്ഞതോ
ഒന്നു കറുത്തതോ
കരിക്കട്ടയോ...
സുന്ദരം
അതിസുന്ദരം
ഈ ആനക്കാഴ്ച്ച!
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
by
സമയം ഓണ്‍ലൈന്‍
http://www.samayamonline.in
Post a Comment