ഞാൻ കണ്ടു അനുഭവിച്ചു.
ഒരു ദേശാഭിമാനി വാർത്ത( ഇന്ന് 16-05-2009) വായിച്ചിട്ടു തുടരാം.
(ലീഡ് ന്യൂസ്)
ഇന്നറിയാം( അറിഞ്ഞു comment from me )
വി ജയിൻ
ന്യൂഡൽഹി:
മുന്നണികളുടെ കൂട്ടലും കിഴിക്കലും കൂടുതൽ സഖ്യ കക്ഷികളെ നേടാനുള്ള കരുനീക്കങ്ങ്ലും തുടരുന്നതിനിടയിൽ ഇന്ത്യ ആരുഭരിക്കണമെന്ന ജനവിധി ശനിയാഴ്ച ഉച്ചയോടെ പുറത്തുവരും.( വന്നു. ജയിനും അതറിഞ്ഞുകാണൂമെന്നു വിശ്വസിക്കുന്നു. ജയിനും ഞാനും ഒരുമിച്ചു ദേശാഭിമാനിയിൽ 1989ൽ ചേർന്നതാണ് ഒരുമാസംനീണ്ട ക്ലേരളത്തിന്റെ കാത്തിരിപ്പിനും ഇതോടെ വിരാമമാവും. ആന്ധ്രപ്രദേശ്, ഒറിസ്സ, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ തെ\രഞ്ഞെടുപ്പുഫലവും ശനിയാഴ്ചയുണ്ടാകും.
എല്ലാവരും വിവരമൊക്കെയറിഞ്ഞു കഴിഞ്ഞെന്ന പ്രതീക്ഷയോടെ അടുത്ത ഒരു ഒന്നാം പേജ് ന്യൂസിലേക്ക്-
മൂന്നാം ബദൽ നിർണ്ണായകമാവും
സ്വന്തം ലേഖകൻ
ന്യൂഡൽഹി:
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം ശനിയാഴ്ച പുറത്തു വരാനിരിക്കെ പുതിയ സർക്കാർ രൂപീകരണത്തിൽ മൂന്നാം ബദൽ ശക്തികൾ നിർണ്ണായക ഓങ്കു വഹിക്കുമെന്നുറപ്പായി( ഉറപ്പായി.ദേശാഭിമാനിയുടെ വെബ്‌സൈറ്റ് കൃത്യമായി പ്രതികരിക്കാത്തതിനാൽ മറ്റൊരു പാർട്ടി മാധ്യമത്തെത്തന്നെ പിന്തുടരുന്നു
|
പ്രത്യേകിച്ചും കേരളത്തിലും ബംഗാളിലും. കൊട്ടിഘോഷിച്ച മൂന്നാം മുന്നണി എത്ര ഭദ്രമാണെന്നു നോക്കൂ. മൻമോഹൻസിംഗും സോണിയാജിയും കാരാട്ടിന്റെ വീട്ടുപടിക്കൽ ത്തന്നെ നിൽപ്പായിരിക്കുമിപ്പോഴും.
എന്റെ സഖാക്കളെ, എന്താണു സംഭച്ചതെന്ന് എന്തെങ്കിലും ബോധ്യമുണ്ടോ?
ജനം, മുപ്പത്തി മുക്കോടിയല്ല, നൂറുകോടി, പ്രബുദ്ധരല്ലെന്ന് പറഞ്ഞ് ഇനി തടി തപ്പാൻ കഴിയുമോ.
ജനമെ ദൈവമേ, നന്ദി.
ജനമാണു ദൈവമെന്ന് ഈ ഇന്ത്യാ മഹാരാജ്യം വീണ്ടു ം തെളിയിച്ചിരിക്കുന്നു.ഇനി ഒരു വിരുദ്ധ മാധ്യമത്തിന്റെ റിപ്പോർട്ടുകൂടി,
വീരന്റെ ബലം എങ്ങനെയുണ്ട്?
രണ്ടത്താണി/ ഫാരിസ് എഫ്ഫക്റ്റ് അതിലും കേമം:
Date : May 16 2009 | |
യു പി എക്ക് തിളക്കമാര്‍ന്ന ജയം; മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയാകും | |
ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയത്തോടെ യു പി എ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേക്ക്. എല്ലാ എക്‌സിറ്റ് പോളുകള്‍ക്കും മറ്റ് നിരീക്ഷണപ്രവചനങ്ങള്‍ക്കുമപ്പുറത്തുള്ള വിജയമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് ലഭിച്ചത്. മന്‍മോഹന്‍സിങ് തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യു പി എ അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രിപദം സംബന്ധിച്ച കാര്യം അറിയിച്ചത്. രാഹുല്‍ഗാന്ധി മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നും ഉറപ്പായി. ജനങ്ങള്‍ കോണ്‍ഗ്രസിലും സോണിയയുടെ നേതൃത്വത്തിലും രാഹുലിന്റെ കഠിനാദ്ധ്വാനത്തിലും അര്‍പ്പിച്ച വിജയമാണിതെന്ന് മന്‍മോഹന്‍സിങ് പ്രതികരിച്ചു. പശ്ചിമബംഗാളിലും കേരളത്തിലും ഉള്‍പ്പെടെ ഇടതുപക്ഷത്തിനും മൂന്നാംമുന്നണിയ്‌ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. എന്‍ ഡി എ സഖ്യത്തിനും തിരിച്ചടിയുണ്ടായി. കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് ബി ജെ പി ക്ക് നേട്ടമുണ്ടാക്കാനായത്. ഫലമറിഞ്ഞ സീറ്റുകളില്‍ യു പി എ സഖ്യത്തിന് 237 സീറ്റും എന്‍ ഡി എ സഖ്യത്തിന് 136 സീറ്റുമാണ് ലഭിച്ചത്. ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റും നേടിയ കോണ്‍ഗ്രസ് രാജസ്ഥാനില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. തമിഴ്‌നാട്ടില്‍ ഡി എം കെ - കോണ്‍ഗ്രസ് സഖ്യം അപ്രതീക്ഷിത ജയം നേടിയപ്പോള്‍ ആന്ധ്രയില്‍ കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ കോണ്‍ഗ്രസുമായി തെറ്റിയ ലാലുപ്രസാദ് യാദവ്-പാസ്വാന്‍ സഖ്യത്തിന് വന്‍ പരാജയമാണ് ബീഹാറിലുണ്ടായത്. പാസ്വാന്‍ തോല്‍ക്കുകയും ചെയ്‌തു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു-ബി ജെ പി സഖ്യം ഇവിടെ തൂത്തുവാരി. 22 സീറ്റുകളില്‍ യു പി യില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിന് അവിടെ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തീരുമാനം ശരിവെയ്‌ക്കുന്ന ഫലമാണ് ലഭിച്ചത്. അസമില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് തരക്കേടില്ലാത്ത പ്രകടനം കാഴ്‌ച്ചവെക്കാനായെങ്കിലും അസം, ഗുജറാത്ത് എന്നിവിടങ്ങളില്‍ തിരിച്ചടിയേറ്റു. | |
| |
No comments:
Post a Comment