ഇതൊരു രസമുള്ള കഥയാണ്.
സംഭവിച്ചതുമാണ്.
തിരുനക്കരക്കാരന്‍ ഒരു വാര്യര്‍ ഇപ്പോള്‍ അത് സുചിപ്പിച്ചിരിക്കുന്നു അവന്റെ ബ്ലോഗില്‍. തെവരുടാനയിലല്ല, ഗോഡ് എലിഫന്റ് എന്ന ഇംഗ്ലീഷ് ബ്ലോഗില്‍{ vaaryanimgIshumaayudham}
കുറേക്കാലം മുന്പ് ഏതോ ചെറിയ കുറ്റത്തിന് ഒരു കവിയുര്‍ക്കാരനെ പിടിച്ചു.കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പേരു ചോദിച്ചു . പേരു പറഞ്ഞു കൊടുത്തു, വാര്യ്ത്തു കിഴക്കേതില്‍ ശിവന്‍, കവിയൂര്‍. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ കക്ഷിയെ തേടിയെത്തി, സമന്സുമായി.
പെരരിഞ്ഞതും കിഴക്കേ നാട്ടിലെ ആളുകള്‍ ഊറിക്ചിരിക്ചു. പോലീസുകാരന്‍ അമ്പരന്നു. അപ്പോള്‍ ഏതോ സന്മനസ്സ് കാര്യം പറഞ്ഞു കൊടുത്തു. കവിയൂരിന്ടെ ഭുമി ശാസ്ത്ര പ്രകാരം വാര്യത്തെ വീടിനു കിഴക്ക് ഒരു ശിവന്‍ ഉണ്ട്ട്. പക്ഷെ കക്ഷിയ്ക്ക് സമന്‍സ് കൊടുക്കാന്‍ ബുദ്ധിമുട്ടും. നട അടച്ചിരിക്കുകയാണ്. തുറക്കുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും.
സംഗതി ഇത്രമാത്രം. വാര്യത്തെ വീടിനു നേരെ മുന്‍പില്‍ അമ്പലത്തിന്റെ മതിലാണ്.
തിരുവല്ലയില്‍ മൈനര്‍ കുറ്റം ചെയ്ത വിരുതന്‍ സാക്ഷാല്‍ പരമശിവന്റെ പേരു പറഞ്ഞു തടി തപ്പി എന്നത് തന്നെ കാര്യം.
1 comment:
തേവരുടെആനയും വാര്യത് തന്നെ ഇപ്പോഴും ഇല്ലേ .
Post a Comment