Thursday, February 26, 2009

കാലക്രീഡ

കാലത്തിന്റെ കളികളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ പരമരസമാണ്‌.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നുമുതൽ എൺപത്തിയെട്ടുവരെയുള്ള കാലഘട്ടത്തിലായിരുന്നു എന്റെ കോളേജ്‌ പഠനം. ഏഴുകൊല്ലം. എന്നും രാവിലെ, ഏഴേമുക്കാലിന്‌ ഞാലീക്കണ്ടം അന്തിച്ചന്തയിൽ വരുന്ന സിന്ധുമോൾ എന്നും പിന്നീട്‌ മിസ്റ്റികായെന്നും പേരുമാറിയ ഒരു ബസ്സിലായിരുന്നു പെരുന്നയിലേക്കുള്ള യാത്ര. പ്രീഡിഗ്രീയുടെ രണ്ടുകൊല്ലം ഷിഫ്റ്റ്‌ സമ്പ്രദായമായിരുന്നു. ഒന്നേകാലിന്റെ സെന്റ്ജോർജ്ജ്‌ അല്ലെങ്കിൽ രണ്ടിന്റെ ജോസ്കോ, വീണ്ടും താമസിച്ചൽ രണ്ടിരുപതിന്റെ ഗിരീഷ്‌.....
കവിയൂർ, ആഞ്ഞിലിത്താനം ഭാഗത്തുനിന്നു പോകുന്നവർ പലരും സെന്റ്‌ ജോർജ്ജിനെ അവഗണിച്ചിരുന്നു. ജോസ്കോ ആയിരുന്നു ഞങ്ങളുടെ മുഖ്യ വാഹനം. അല്ലെങ്കിൽ ഗിരീഷ്‌. അതിൽ കൺസഷൻകാരോട്‌ അത്ര സുഖമുള്ള ബന്ധമല്ലായിരുന്നു....
അങ്ങനെ ഏഴുകൊല്ല. വണ്ടികൾ പേരു മാറി. ചിലതു നിന്നു പോയി.
ഒത്തിരിക്കാലത്തിനു ശേഷം വീണ്ടും ചങ്ങനാശ്ശേരി കവിയൂർ റൂട്ടിൽ ഇന്നു വൈകിട്ട്‌ യാത്ര ചെയ്തപ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ വസ്ഴിയോരമാകെ കാണുകായിരുന്നു...
പായിപ്പാടു സ്ക്കൂളിന്റെ മുൻപിൽ നിന്ന് രാജുവും അതേ ബസ്സിൽ കയറി. ഞങ്ങൾ കോളേജിലേക്ക്‌ സഹയാത്രികരായിരുന്നു.
എന്തു മാറിപ്പോയീ വഴിയോരങ്ങൾ
ഇരുപത്തിയഞ്ചിലേറെക്കൊല്ലങ്ങളുടെ മാറ്റം.
എങ്ങനെ മാറിപ്പോയീ ഞങ്ങളും.........
കാലമിനിയുമുരുളും....
എന്നേ പറയാനുള്ളു....

Sunday, February 22, 2009

ആകാശം



എത്ര വിശാലമാണെന്നൊ കുംഭമാസത്തിലെ ആകാശം. അതിന്റെ ഭംഗി കണ്ടവരുണ്ടോ? അകാശം.......
കുംഭമാസം.....................
എന്റെ മക്കൾക്ക്‌ ഇതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. ഞാൻ ഓരോ മാസവും അവരെ ആകാശം കാണിക്കാൻ ശ്രമിക്കാറുണ്ടെന്നതിരിക്കട്ടെ!
എത്ര വേഗമാണ്‌ ലോകം മാറുന്നത്‌.
നാളെ ശിവരാത്രി!
ശിവരാത്രിയ്ക്ക്‌ വീശുപാളയെടുക്കും എന്നോരു ചൊല്ല് അമ്മച്ചിയമ്മ( അമ്മയുടെ അമ്മ) പറഞ്ഞു കേട്ടിട്ടുണ്ട്‌. എന്റെ ശിവരാത്രികളിൽ വീശുപാള ആവശ്യം വന്നത്‌ കറന്റില്ലാത്തപ്പോൾ മാത്രം.
എന്റെ മക്കൾക്കോ ശിവരാത്രി പോലും അന്യം!
കവിയുരിൽ നാളെ ശിവരാത്രി പ്രമാണിച്ച്‌ കെട്ടുകാഴ്ചകളടകം ഉണ്ടെന്ന് പറയുന്നു. എന്റെ ഓർമ്മയിൽ കെട്ടുകാഴ്ചകൾ ഒന്നോ രണ്ടോ കൊല്ലമേ ഉണ്ടായിട്ടുള്ളു. പഴയതു പലതും പുനരാവർത്തിയ്ക്കുന്നത്‌ എന്റെ തലമുറയുടെ ഉദ്വേഗത്തിന്റെ ലക്ഷണം മാത്രം. പണ്ട്‌ ഉത്സവത്തിന്‌ പന്ത്രണ്ടാനകൾ എഴുന്നള്ളിയ്ക്കുമായിരുന്നു എന്ന് അമ്മച്ചിയമ്മ പറഞ്ഞിട്ടുണ്ട്‌. ആനയിടഞ്ഞ കൊല്ലങ്ങളെപ്പറ്റിയും. ഇക്കൊല്ലം വീണും പന്ത്രണ്ടാനകളെ എഴുന്നള്ളിച്ച ഉത്സവം നടന്നു. അത്‌ തികച്ചും കൊമേഴ്സ്യൽ. എട്ടാന നിരന്നു നിൽക്കാനിടമില്ലാത്ത മതിലകത്ത്‌ പന്ത്രണ്ടാന നിരന്നു നിന്നതിന്റെ അത്ഭുതം ഇപ്പ്പ്പോഴും അവശേഷിയ്ക്കുന്നു.
അത്‌ അവഗണിയ്ക്കാം
ശിവരാത്രി.....
എന്റെ ഓർമ്മയിൽ ശിവരാത്രി ഒരു കാവടിയാട്ടത്തിൽ ഒതുങ്ങും. അതും ഇടത്തരം. അന്ന് അമ്മച്ചിയമ്മ പറയുമായിരുന്നു ഇതെന്ത്‌ ശിവരാത്രി എന്ന്. രാത്രിയിലാണ്‌ കവിയൂർ ശിവരാത്രിയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയുമായിരുന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ രാത്രി ഉത്സവക്കാഴ്ച ധനുമാസത്തിലെ വലിയുത്സവത്തിന്റെ ഒന്നോരണ്ടോ ദിവസങ്ങളിൽ ഒതുങ്ങുമായിരുന്നു. ശിവരാത്രി ഉത്സവം ആദ്യമായി കാണുന്നത്‌ ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലാണ്‌. അന്ന് കവിയൂർ ശിവരാത്രി കാണാനല്ല, മറിച്ച്‌ തൃക്കക്കുടിയിലെ ( തൃക്കക്കുടി ഗുഹാക്ഷേത്രം) ശിവരാത്രി കാണാനാണ്‌ കോലേജിലെ സുഹൃത്തുക്കളും ഒന്നിച്ച്‌ ഇറങ്ങിയത്‌. അന്ന് കവിയൂർ ശിവരാത്രിയുടെ അവസ്ഥ ദയനീയമായിരുന്നു. തൃക്കക്കുടിയിൽ നടന്ന കലാപരിപാടി കണ്ടെന്നു വരുത്തി തിരിയെ നടന്നു വരും വഴി വെറുതെ കേറിയതാണ്‌ വല്യമ്പലത്തിൽ. അവിടെ അന്ന് കുറെ ( നീട്ടിപ്പറഞ്ഞാൽ നൂറു നൂറ്റമ്പതു തല നരച്ചവർ ) അളുകൾ ഉണ്ട്‌. കലാപരിപാടി ഒന്നും ഇല്ല. രാത്രിയിലെ വിളക്കെഴുന്നള്ളത്തു കാത്തിരിക്കുന്നവർ. രാത്രിയിൽ അത്രയും ആൾ ഒരു കലാപരിപാടിയും ഇല്ലാതെ അവിടെയുണ്ടെന്നത്‌ ഒരത്ഭുതമായിരുന്നു. അന്നു മുതൽ ശിവരത്രി ദിവസം വിളക്കുമാടത്തിലെ എണ്ണായിരത്തിൽപ്പരം വിളക്കുകൾ നാട്ടുകാർ തെളുയ്ക്കുന്നതു കാണാൻ പോകാൻ തുടങ്ങി. അമ്പലവുമായും അവിടുത്തെ ഉത്സവങ്ങളുമായും ഏറെ പരിചയപ്പെട്ട്‌ മുതിർന്നതോടെ പഴമക്കാർ പറഞ്ഞറിഞ്ഞിട്ടുള്ള ശിവരാത്രിക്കൊഴുപ്പ്‌ എങ്ങനെ തിരിച്ചു കൊണ്ടു വരാമെന്ന് സ്വപ്നം കണ്ടു.....
എല്ലാം സ്വപ്നമായി തുടർന്നു.....
അമ്പലത്തിൽ ആളു കൂടി. അടിവച്ചടിവച്ചല്ല......., ഇരട്ടിച്ചിരട്ടിച്ച്‌...
ശിവരാത്രിയ്ക്കും.................
പഴയ കവിയൂർ ശിവരാത്ര്യുടെ ഗരിമകൾ( പറഞ്ഞു കേട്ടപ്രകാരം) അകലെയാണെങ്കിലും, നായ്ക്കുഴി വാണിഭം പോലെ മധ്യതിരുവിതാം കൂറിലെ ഏറ്റവും വലിയ വിത്തു വിളകളുടെ വിപണി എന്ന സ്ഥാനം ഓർമ്മയിലാണെങ്കിലും.....
ശിവരാത്രി കേമമാണ്‌.
പകൽ പതിനായിരങ്ങൾ തൊഴുതു പോകും.
രാത്രി വിളക്കിനും, ശിവരാത്രിപ്പൂജയ്ക്കും എൺപത്തിയിയാറിലെ നൂറ്റിയൻപതാളുകളുടെ സ്ഥാനത്ത്‌ കുറഞ്ഞത്‌ അയ്യായിരത്തിനും പതിനായിരട്ടിനുമിടയിൽ ആളുമുണ്ടാവും..... മതിലകം നിറയും....
ഭക്തിയോ വിഭക്തിയോ.....
നല്ലതോ ചീത്തയോ......
എനിക്കറിയില്ല.
ഇവിടെ മാത്രമല്ല. ചെറിയ ക്ഷേത്രങ്ങളിൽപ്പോലും അവസ്ഥ ഇതു തന്നെ.........
നാളെ ശിവരാത്രിയാണ്‌..........................
( ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലോ, എൺപത്തിയേഴിലോ കണ്ട ശിവരാത്രിയെഴുന്നള്ളത്തിന്റെയും അന്ന് എന്നോടൊപ്പം വന്ന രജിത്തിനും( ഇന്നും അവൻ കവിയൂരിലുണ്ട്‌,,, അന്നും) സുരേഷ്‌ എന്നപായിപ്പാട്ടുകാരനും ഗോപൻ എന്ന കുട്ടനാട്ടുകാരനും സമർപ്പിച്ചുകൊണ്ട്‌.................................

Sunday, February 08, 2009

വാര്യത്തുകിഴക്കേതില്‍ ശിവന്‍

ഇതൊരു രസമുള്ള കഥയാണ്.
സംഭവിച്ചതുമാണ്.
തിരുനക്കരക്കാരന്‍ ഒരു വാര്യര്‍ ഇപ്പോള്‍ അത് സുചിപ്പിച്ചിരിക്കുന്നു അവന്റെ ബ്ലോഗില്‍. തെവരുടാനയിലല്ല, ഗോഡ് എലിഫന്റ് എന്ന ഇംഗ്ലീഷ് ബ്ലോഗില്‍{ vaaryanimgIshumaayudham}
കുറേക്കാലം മുന്പ് ഏതോ ചെറിയ കുറ്റത്തിന് ഒരു കവിയു‌ര്‍ക്കാരനെ പിടിച്ചു.കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പേരു ചോദിച്ചു . പേരു പറഞ്ഞു കൊടുത്തു, വാര്യ്ത്തു കിഴക്കേതില്‍ ശിവന്‍, കവിയ‌ൂര്‍. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ കക്ഷിയെ തേടിയെത്തി, സമന്സുമായി.
പെരരിഞ്ഞതും കിഴക്കേ നാട്ടിലെ ആളുകള്‍ ഊറിക്ചിരിക്ചു. പോലീസുകാരന്‍ അമ്പരന്നു. അപ്പോള്‍ ഏതോ സന്മനസ്സ് കാര്യം പറഞ്ഞു കൊടുത്തു. കവിയൂരിന്ടെ ഭുമി ശാസ്ത്ര പ്രകാരം വാര്യത്തെ വീടിനു കിഴക്ക് ഒരു ശിവന്‍ ഉണ്ട്ട്. പക്ഷെ കക്ഷിയ്ക്ക് സമന്‍സ് കൊടുക്കാന്‍ ബുദ്ധിമുട്ടും. നട അടച്ചിരിക്കുകയാണ്. തുറക്കുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും.
സംഗതി ഇത്രമാത്രം. വാര്യത്തെ വീടിനു നേരെ മുന്‍പില്‍ അമ്പലത്തിന്റെ മതിലാണ്.
തിരുവല്ലയില്‍ മൈനര്‍ കുറ്റം ചെയ്ത വിരുതന്‍ സാക്ഷാല്‍ പരമശിവന്റെ പേരു പറഞ്ഞു തടി തപ്പി എന്നത് തന്നെ കാര്യം.

Saturday, February 07, 2009

കാട്ടിലെത്തടി

പഴയൊരു ചൊല്ല്ലാനെന്കിലും പൊയ്യല്ല.
തേവരുടെ സ്വത്ത് ഭുജിക്കാന്‍ പലരുണ്ട്.
ഒരിക്കലും ഒരു ജിവിയെയും ച്ചുഷണം ചെയ്യാത്തവന്റെ കഥ കട്ടപൊക.

ലോകമേ, നീ കൊള്ളാം. രണ്ടു പെഗ്ഗിന്റെ പുറത്താണെങ്കിലും കഥ കേള്‍ക്കാന്‍ സുഖം.
രൂപ അന്‍പതിനായിരം അല്ലെങ്കില്‍ ഒരുലക്ഷം കോഴ നല്കുക. നരകമാനെന്കിലും സ്വര്ഗ്ഗമാനെന്കിലും പണി വാങ്ങുക. ഉറങ്ങ്‌ാക്. ജോലി, ചെയ്തലെന്ത് ഇല്ലെന്ക്ഇലെന്ത്? പണം ജന്ത്തിന്റെത്, എന്തിന് ചോദ്യം?

ജനത്തിന്റെ , ഭക്തന്റെ പണം, അന്യനു തിന്നാനുള്ളത്.....
ഭഗവാനെ നീ അതിനാലല്ലോ അമ്പലവും പള്ളിയും, സര്കാരാഫിസുകള്ഉം സര്‍^ഷ്ടിച്ച്ചു.

ദൈവമേ നിന്റെ മഹത്വം എത്ര വുത്????????????????????????????
നിന്നെ കട്ടാലും നീ അറിയുന്നില്ലല്ലോ. അറിഞ്ഞാലും ഭാവികുന്നില്ലല്ലോ....
നീ എത്ര വലിയവന്‍..... കാട്ടിലെത്തടി
കലിവന്നപ്പോള്‍ ഇന്നലെ ഇങ്ങനെ എഴുതി എങ്കിലും രാവിലെ ഇതു മായ്ച്ചു കളയണമെന്ന് ആഗ്രഹിച്ചു. ഒരു മുറുക്കാന്‍ വാങ്ങാന്‍ അമ്പലത്തിങ്കല്‍ ചെന്നപ്പോഴാണ് വാര്‍ത്ത കേട്ടത്. ഗജരാജന്‍ ആറന്മുള മോഹനന്‍ ചരിഞ്ഞു. ഇന്നലെ ഉണ്ണി ചെങ്ങന്നൂര്‍ ആറാട്ടിന്റെ ഫോട്ടോകള്‍ കൊണ്ടുവന്നത് കണ്ടതാണ് . അവിടെ തിടംപെടുത്തത്( ശിവന്റെ ) മോഹനനായിരുന്നു. ഇന്നിതാ അവന്റെ ജിവിതം അവസാനിച്ച വാര്‍ത്ത. വൈകുന്നേരത്താണ് കുടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. മോഹനന്‍ ചെരിഞ്ഞത് അത്ര സ്വാഭാവികമായല്ല. എഴുന്നള്ളത്ത്‌ കഴിഞ്ഞ വന്നത് മുതല്‍ ആന പീഡനട്തിനിരയായി എന്ന ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചതായി. ആനയുടെ നിരിന്റെ കാലം അടുത്തു വരികയായിരുന്നു. അത് വൈകിക്കുവാനുള്ള മരുന്നുകളാണ് അതിന്റെ മരണകാരണമെന്ന് മറ്റൊരു വാദം. ഏതായാലും ആനക്കാര്‍ സ്ഥലമ് വിട്ടത്രേ. ദേവസ്വം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായും അവര്‍ രക്ഷപെട്ടതായും പറയുന്നു. സത്യം ആര്‍ക്കര്റിയാം. ഇന്നലത്തെ കുറിപ്പിന് കാരണവും ദേവസ്വം ഉദ്യോഗസ്ഥരെക്കുറിച്ച് ഞങ്ങളിവിടെ വര്‍ത്തമാനം പറഞ്ഞിരുന്നതിന്റെ പിന്നോടിയായിരുന്നു എന്നത് വാസ്തവം.
കാട്ടിലെത്തടി.
തേവരുടാന. ആന ചത്താലെന്ത് ചത്തില്ലെന്കിലെന്ത്
ദീപസ്തമ്ഭമ് മഹാശ്ചാര്യം......

kaaTTiletthaTi