Monday, October 22, 2007

വരമൊഴി വരുന്നതും കാത്ത്‌

ഒരിക്കലൊരിടത്ത്‌ ഒരാളുണ്ടായിരുന്നു. അയാള്‍ക്ക്‌ കഥപറയാനിഷ്ടമായിരുന്നു. കഥ പറയാനുള്ള ഭാഷ പക്ഷേ അയാള്‍ക്കില്ലാതായിപ്പോയി. വരമൊഴി വരുന്നതും കാത്ത്‌ അയാളിരുന്നു. യുഗങ്ങളോളം എന്നു പറഞ്ഞാല്‍ അധികമാവില്ല.അവസാനം ഒരു നട്ടുച്ചയ്ക്ക്‌ അയാളില്‍ വരമൊഴിയുണര്‍ന്നു.ഇടിവെട്ടും മഴയുമൊന്നുമുണ്ടായില്ല. അതിശയകരമായ യാതൊന്നും അന്തരീക്ഷത്തില്‍ പ്രസരിച്ചില്ല.അയാള്‍ക്ക്‌ ഭാഷ കിട്ടി.ഭാഷകിട്ടിയ സന്തോഷത്തില്‍ അയാള്‍ കഥ പറയാനിരുന്നു. സ്വന്തം കഥ.അതങ്ങനെ ഉറന്ന് ഒഴുകും എന്നു കരുതി അയാളിരുന്നു.നേരങ്ങളോളം.അയാള്‍ ഇരുന്നു.കഥ മാത്രം വന്നില്ല.കഥയില്ലാത്ത ഭാഷയുമായി അയാളിപ്പോഴും ഇരിക്കുകയാണ്‌.

1 comment:

സുല്‍ |Sul said...

കഥയില്ലാകഥ പറയു അജിത് കവീ. :)
സ്വാഗതം
-സുല്‍