കുട്ടിക്കാലത്തെ ഏറ്റവും ഗംഭീരമായ ഒരു ഓര്‍മ്മചിത്രമുണ്ട്. ധനുമാസത്തില്‍ ഉത്സവക്കാലത്ത് അമ്പലത്തിലേക്ക് അഛന്റെയും അമ്മയുടെയും കൈയില്‍ത്തൂങ്ങിയുള്ള യാത്ര. കിഴക്കേ നടയടുക്കുംപോഴേക്കും വേലകളിയുടെ തപ്പുതാളവും കിഴക്കേ നടായലാകെ നിറഞ്ഞു നില്ക്കുന്ന പലവിധ വാണിഭങ്ങളും അതിനെല്ലാമപ്പുറത്തായി വെള്ളവരകള്‍ നിറഞ്ഞ പതിനെട്ടാംപടിയും. പടിയിലെ ആ വരകളായി തോന്നിയത് മനുഷ്യരാഅയിരുന്നോ അതോ ഉത്സവം പ്രമാണിച്ച് കുമ്മയത്താല്‍ വരച്ച വരകളായിരുന്നോ എന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. കാരണം പലരെ കണ്ടും ബന്ധുവീടുകളില്‍ ഒന്നു കയറിയിറങ്ങി അവിടെത്തുമ്പോഴേക്കും ജനസമുദ്രമാവും കാണുക.
ഉത്സവത്തിന്റെ ആ സജീവത കവിയൂരിനെ സമ്ബന്ധിച്ചിടത്തോളം ഇന്നന്യമായിക്കഴിഞ്ഞു.
കവിയൂരമ്പലം അന്നത്തെയവസ്ഥയില്‍ അപ്രാപ്യമായ പല നിഗൂഢതകളും പേറി ഉയരത്തില്‍ നിന്നിരുന്നു. ഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം അമ്പലമാണെന്നതായിരുന്നു അതിനു മുഖ്യകാരണം. ദേവസ്വത്തിന്റെഅമ്പലം, അവിടുത്തെ ചടങ്ങുകളുടെ സങ്കീര്ണ്ണത ഒക്കെ അങ്ങനെ ഒരു മനഃസ്ഥിതിയുണ്ടാക്കാന് കാരണമായി. ഇന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്ന സ്ഥാപനം എത്രമാത്രം ജീര്ണ്ണിച്ചു എന്നറിയാന്‍ ഇതേ കവിയൂരമ്പലത്തില്‍ ചെന്നാല്‍മതി.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഭാഷാടിസ്ഥാനത്തില് കേരള സംസ്ഥാനം രൂപം കൊള്ളുന്ന വേളയില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഗവെണ്മെന്റ് അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളെ( കേരളത്തിന്റെ പരിധിയില്‍ വരുന്നവയെ) യഥാരീതിയില്‍ നിലനിര്‍ത്താനുദ്ദേശിച്ച് ദീര്ഘവുമ് ഗഹനവുമായ പഠനങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്ഡ് എന്ന സംവിധാനം രാജാവ് നിര്‍ദ്ദേശിച്ചത്. ശബരിമലയില് ഇക്കൊല്ലം നടന്ന ദുരന്തമടക്കം ചെറുതും വലുതുമായ തിരുവിതാംകൂര് ഭാഗത്തെ മറ്റുക്ഷേത്രങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങള്‍ എല്ലാം വിരല് ചൂണ്ടുന്നത് ഒരു വലിയ പ്രദേശത്തെയാകെ തിരുവനന്തപുരത്തിരുന്നു നിയന്ത്രിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എന്ന സ്ഥാപനത്തിന്റെ കെഠുകാര്യസ്ഥതയിലേക്കാണ്.കൊല്ലവര്‍ഷം 98
7ല്‍(എ.ഡ് 1811ല്‍) കേണല്‍ മണ്രോക്ഷേത്രങ്ങളെ സര്‍ക്കാര്‍ വരുതിയിലാക്കിയപ്പോള്‍ മുതല്‍ അവയുടെ സാംസ്കാരികവും മതപരവും ശില്പപരവുമായ പ്രാധാന്യത്തിന് ച്യുതിവരാതെയിരിക്കാന്‍ സര്‍ക്കാര്‍ ദത്തശ്രദ്ധ പുലര്‍ത്തിയിരുന്നു. അതേ ശ്രദ്ധ്അയോടെ തന്നെ സമാഹരിച്ച നിര്ദ്ദേശങ്ങള്‍ ബോര്ഡിന്റെ രൂപീകരണസമയത്ത് വിദഗ്ധരായ അഭിഭാഷകരെക്കൊണ്ട് തയാറാക്കി ബോര്ഡിന് (സര്‍ക്കാരിനുമ്) കൈമാറുകയും ചെയ്തിരുന്നു. പക്ഷേ ഇതെല്ലാം കാറ്റില്‍പ്പറത്തുന്ന ടീതിയിലായിപ്പോയി കുറെക്കാലമായി തിരുവിതാംകൂര്‍ ദേവസ്വമ്ബോര്‍ഡ് എന്ന ഗവണ്മെന്റ് നിയന്ത്രിത സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. മണ്രോയുടെ കാലത്ത് ക്ഷേത്രങ്ങളില്‍ നിക്ഷിപ്തമായിരുന്ന വിലമതിക്കാനാവാത്ത സ്വത്തുകള്‍ പൊതുജനക്ഷേമാര്‍ഥം ( കുറെയൊക്കെ ബലമായി) പിടിച്ചെടുത്തെങ്കിലും ക്ഷേത്രങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാനും അവയെ യഥാവിഥി സംരക്ഷിക്കാനും നടപടികൈക്കൊണ്ടിഒരുന്നു. പൗരാണികതയും ചടങ്ങുകളുടെ വലിപ്പവും ആണ്ടോടാണ്ടു ചിലവും കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ക്ലാസ്സിഫൈ ചെയ്തത് ഉദാഹരണം. കാലാകാലങ്ങളില്‍ വിനിമയമൂല്യം മാറുന്നതനുസരിച്ച് പതിവുകള്‍ പുതുക്കുന്ന രീതിയും കൈക്കൊണ്ടുവന്നു. ദേവസ്വമ്ബോര്‍ഡ് നിലവില്‍ വന്ന് ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ ഈ രീതികള്‍ തുടര്ന്നു എങ്കിലുമ് എണ്പകളുടെ അവസാനത്തോടെ ക്ഷേത്രങ്ങളില്‍ ഏറിയേറി വന്ന ഭക്തരുടെ തിരക്കും വരുമാനവര്ദ്ധനയുമ് പല മഹാക്ഷേത്രങ്ങളെയും തീര്‍ത്തും പ്രതികൂലമായിട്ടാണ് ബാധിച്ചത്. ശബരിമലയെ മാറ്റി നിര്‍ത്തിയാല്‍ത്തന്നെ വന്‍ ഭക്തജനത്തിരക്കുള്ള്‍ നൂറോളം ക്ഷേത്രങ്ങള്‍ ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുണ്ട്. ഈ ക്ഷേത്രങ്ങളിലെ വരുമാനച്ചോര്ച്ച തടയാനോ ഭരണനിര്‍വഹണം കാര്യക്ഷമമാക്കുവാനോ, ചരിത്ര, ശില്പ പ്രാധാന്യമുള്ളവയെ കൂടുതല്‍ ശ്രദ്ധയോടെ സംരക്ഷിക്കുവാനോ യാതൊരു നടപടിയും എടുക്കാത്ത ഈ സ്ഥാപനം ക്ഷേത്രങ്ങളിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ഇനി മുതല്‍ വേണമെങ്കില്‍ ഭക്തജനങ്ങള്‍ വേണമെങ്കില്‍ നടത്തിക്കൊള്ളാന്‍ ഉത്തരവിട്ടത് ഈ കെടുകാര്യസ്ഥതയുടെ ഏറ്റവും പുതിയ തെളിവാണ്. വന്‍ വരുമാനവും അഖിലലോക പ്രസിദ്ധിയുമുള്ള ആറന്മുള ക്ഷേത്രത്തില് രണ്ടു വര്ഷം മുന്പ് തീപിടുത്തമുണ്ടായിട്ട് കേടുപാടുകള്‍ പരിഹരിക്കാതെ ആറുമാസം അത് അതേപടി നിന്നു എന്ന ലജ്ജാകരമായ വസ്തുത മാത്രമ് മതി ഈ കെടു കാര്യസ്ഥതയ്ക്കുദാഹരണത്തിന്.
തിരുവിതാംകൂര്‍ രാജാവ് ബോര്‍ഡിന്റെ നിയന്ത്രണത്തിലേക്ക് ഫസ്റ്റ്ക്ലാസ്സ് പദവിയോടെ കൈമാറിയ ഏഴു ദേവസ്വങ്ങളിലൊന്നായ കവിയൂരിന്റെ അവസ്ഥയാകട്ടെ, പരമദയനീയമാണ്. അയിരത്തിലധികമ് വര്ഷം പഴക്കവും ശില്പപരമായി മാതൃകാപരമായ പലസവിശേഷതകളും പുലര്‍ത്തുന്നതുമായ ഈ ക്ഷേത്രത്തെ ജീര്ണ്ണതയുടെ വഴിയിലേക്ക് തള്ളിവിട്ട് വിശ്വാസികളുടെയും ചരിത്രത്തിന്റെയും മുഖത്തടിച്ച് ചിരിക്കുകയാണ് ദേവസ്വം എന്ന നിര്ജ്ജീവസത്വം.
വരിക, കവിയൂരിലേക്ക്- ക്ഷേത്രാരാധനയിലും ചരിത്രത്തിലും വിശ്വസിക്കുന്നവരേ, നേരിട്ടുകാണാം ഈ ക്രൂരവിനോദം.
ചിലതു ഞാന്‍ അക്കമിട്ടുപറയാം-
൧. കലിവവര്‍ഷം 4052ലും 4053ലും തൃക്കവിയൂര്ത്തേവര്‍ക്ക് മകിഴഞ്ചേരി തേവന് ചേന്നന്‍, മങ്ങലത്തു നാരായണന്‍ കേയവന്‍, നാരക്യുഅയണന്‍ കിട്ടിരന്‍ എന്നിവര്‍ ഭൂദാനം നടത്തിയതു സൂചിപ്പിക്കുന്നതും, ചരിത്രകാരന്മാര്‍ എഎടുത്തുപറയുന്ന പ്രാചീന നിയമാവലിയായ മൂഴിക്കളം കച്ചത്തെ സൂചിപ്പിക്കുന്ന ഏറ്റവുമ് പഴമ്അയുള്ളതുമായ രണ്ടു ശിലാശാസനങ്ങള്‍ കഴിഞ്ഞ ഏതാനും വര്ഷങ്ങള്‍ക്കു മുന്പുനടന്ന പരിഷ്കാരത്തിന്റെ ഭാഗമായി ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
൨. ക്ഷേത്രത്തിലെ മറ്റനേകം പുരവസ്തുക്കളുടെയുമ് ഗതി ഇതു തന്നെ. നമസ്കാരമണ്ഡപത്തിന്റെ കഴുക്കോല്‍പുച്ഛങളെ പൊതിഞിരുന്ന ഓട്ടു കവചങ്ങള്‍ പത്തുവര്‍ഷം മുന്പു നടന്ന വേറൊരു മോടിപിടിപ്പിക്കലില്ന്റെ ഭാഗമായി മാറ്റിയിട്ട് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല.
൩.ഏറെ പ്രസിദ്ധമായ ദാരുശില്പങ്ങളുടെ അവസ്ഥയുമ് പരിതാപകരമാണ്. ചോര്ച്ചയുമ് ചിതലും പരിഹരിക്കാനുള്ള ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. വിലപിടിപ്പുള്ള, ചരിത്രമുല്യമുള്ള പലതിരുവാഭരണങ്ങളും വര്ഷങ്ങളായി ഉത്സവകാലത്തുപോലും ഭക്തജനങ്ങള് കാണാറേയില്ല.
൪. വലിയ അറപ്പുര, നെല്ലുകുത്തുപുര എന്നിവ പതിറ്റാണ്ടുകള്‍ക്ക് മുന്പേ ചിതല്രിച്ചു വീണുപോയി. അവശേഷിക്കുന്ന അനുബന്ധ കെട്ടിടങ്ങളില്‍ പഴയ കച്ചേരി അപശ്ശകുനംപോലെ തക്ര്ന്നു പൊളിഞ്ഞു നില്ക്കുന്നത് ഇന്ന് ക്ഷേത്രത്തിലെത്തുന്ന ആര്‍ക്കും കാണാവുന്നതാണ്. തന്ത്രിമഠം, മേല്ശാന്തിമഠം എന്നിവയും ഇതേയവസ്ഥയിലേക്ക് കുതിക്കുന്നു. ഗോപുരങ്ങള്‍ തൊട്ടുപിന്നലെയുണ്ട്. ആനക്കൊട്ടിലിന്റെ മരണവാറണ്ടുമായി ഒരു പടുകൂറ്റന് ആല്‍മരം അതിപുരാതനമായ സര്പ്പത്തറയെ വിഴുങ്ങിക്കൊണ്ട് നിവര്ന്നുനിന്നുകഴിഞ്ഞു.
രണ്ടുപതിറ്റാണ്ടു മുന്പ് നാട്ടുകാര്‍ പണംപിരിച്ച് ചങ്ങനാശ്ശേരി റോഡിന്റെ അരികില്‍ നിര്മ്മിച്ച കോണ്ക്രീറ്റ് ഗോപുരം കടന്ന് ശരിക്കും നരകത്തിലെ വഴികളെ അമ്പേ പരാജയപ്പെടുത്തുന്ന ദേവസ്വംവഴിയിലൂടെ ഇരുനൂറുവാര സഞ്ചരിച്ചാല്
തിരുവിതാംകൂര്‍ ദേവ്സ്വംബോര്ഡ് എന്ന സ്ഥാപനം ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്ന ഈ പുരാതന ദേവാലയം നിങ്ങള്‍ക്കു കാണാം. ആയിരത്താണ്ടുമുന്പു ജീവിച്ചിരുന്നവരുടെ വിശ്വാസവുമ് കലാബോധവും അധ്വാനവും തിടംപിടിപ്പിച്ച ഒരു മഹാക്ഷേത്രം ദിവസേന നൂറുകണക്കിനു ഭക്തജനങ്ങള്‍ക്ക് ആശ്രയമാവുംപോഴുമ് എങ്ങനെ സ്വയമ് നിരാശ്രയമായി തകരുന്നു എന്നതിനു സാക്ഷിയാവാം. ചരിത്രം ജീര്ണ്ണമായ ഒരു പ്രസ്ഥാനത്തിന്റെ കൈകളില്‍ അന്ത്യശ്വാസമ് വലിക്കുന്നത് തിരിച്ചറിയാം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്റെ മിക്ക പുരാതന ക്ഷേത്രങ്ങളില്‍ ചെന്നാലും ഇതേയവസ്ഥ നിങ്ങള്‍ക്കു മനസ്സിലാവും.
കാണിക്കപ്പെട്ടികളുടെ കനം മാത്രം നോക്കുന്ന ഒരു വിസ്മയജീവിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനാവില്ല.
എന്തിനെന്നറിയാതെ വരുമാനാം വാരിപ്പോകുക എന്നു മാത്രമാണല്ലോ ആ ജീവിയുടെ ലക്ഷ്യം.
തുടക്കത്തില്‍ വിഭാവനം ചെയ്യപ്പെട്ട, ക്ഷേത്രങ്ങളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട ഒരു സര്ക്കാര്‍ നിയന്ത്രിത സ്ഥാപനമ് വെറും ഒരു സ്വപ്നം മാത്രമായിരുന്നു.