Friday, June 13, 2008

കോങ്ങാട്ടേക്ക്‌ ഭക്തൻ വീണ്ടുംം


ഈ നട്ടപ്പാതിരയ്ക്ക്‌ അദ്ദേഹം യാത്രയായിരിക്കും. കുട്ടിശങ്കരന്റെ ഭക്തൻ! ഉണ്ണികൃഷ്ണവാര്യർ എന്ന ഗജരാജഫോട്ടോഗ്രാഫർ. ഇപ്പോൾ കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്‌ എവിടെവരെച്ചെന്നുകാണുമെന്നറിയില്ല. എങ്കിലും ഈ യാത്രക്കാരൻ കോട്ടയത്തുനിന്ന് ആ വണ്ടിയിൽ കയറിക്കാണും. കുട്ടിശങ്കരനും മോഹനേട്ടനും കാഴ്ചവയ്ക്കാനായി കുട്ടിശങ്കരൻ മദലഹരിയിൽ ആറാടി നിൽക്കുന്ന ഫോട്ടോ ലാമിനേറ്റുചെയ്ത്‌ കരുതിവച്ചിട്ട്‌ ദിവസങ്ങളേറെയായി. എന്നും രാവിലെ ഓഫീസിലെ ഭിത്തിയിൽ കുട്ടിശങ്കരനെ ആർഭാടമായി എഴുന്നള്ളിച്ചു നിർത്തും. വൈകിട്ട്‌ നാലേകാലോടെ അതേപോളെ ആർഭാടമായി ഇറക്കിയെഴുന്നള്ളിക്കുകയും ചെയ്യും. തിരക്കായിരുന്നതുകൊണ്ട്‌ കോങ്ങാട്ടേയ്ക്ക്‌ പോകാൻ ഇത്രദിവസം കാത്തിരിക്കേണ്ടി വന്നപ്പോൾ മനസ്സമാധാനം നിലനിർത്താൻ ഈ ഒരു ചടങ്ങെഴുന്നള്ളിപ്പ്‌ ഉണ്ടായേ തീരൂ.
കുട്ടിശങ്കരൻ ഓഫീസിലെ എഴുന്നള്ളത്തുകൾ നിർത്തി ഇന്ന് കോങ്ങാടേയ്ക്‌ യാത്രയായി. ഫോട്ടോഗ്രാഫറുടെ ബാഗിൽ സുരക്ഷിതയാത്ര.
ആ ഫോട്ടോ കാണുമ്പോൾ മോഹനേട്ടൻ സന്തോഷിക്കുമായിരിക്കും. ഒരു പക്ഷേ കുട്ടിശങ്കരനും.
ഉണ്ണീയ്ക്കത്രയേ വേണ്ടു!

1 comment:

varier said...

pahayaa maashinte ethrayo nalla chithrangal ennittum