ചെറുപത്തിലേതന്നെ ഒരു സഞ്ചാരിയാവാനുള്ള മോഹം മനസ്സില്‍ കരുപ്പിടിച്ചതാണ്. ഏഴാം ക്ലാസ്സിലെ മലയാളം ഉപപാഠപുസ്തകമായിരുന്ന അക്ഷയദീപത്തില്‍ പി. കുഞ്ഞിരാമന്‍ നായര്‍ വരഞ്ഞിട്ട സഞ്ചാരിയുടെ ചിത്രം മനസ്സില്‍ മായാതെ കിടപ്പുണ്ട്. ഊരുചുറ്റല്‍ ജോലി കിട്ടുന്ന കാലം വരെയും ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. എങ്കിലും ചെയ്യുന്ന യാത്രകളെല്ലാം ലോകസഞ്ചാരങ്ങളായും കാണുന്ന കാഴ്ചകളെല്ലാം കൗതുകങ്ങളായും മനസ്സിലുറപ്പിക്കാനുള്ള ഒരു പ്രവണത വളര്‍ന്നു വന്നു.
യാത്ര തുടങ്ങിയപ്പോഴോ, ഭ്രാന്തു പിടിച്ച യാത്രകള്‍. എവിടെയെന്നോ എന്തിനെന്നോ തിരക്കാതെ ഇറങ്ങിപ്പുറപ്പെടുക, യൗവനത്തിന്റെ ആഘോഷമായി മല കയറുക, എന്നിങ്ങനെ.
ഊരുചുറ്റും മുന്‍പുതന്നെ സ്വന്തം ഊരിനെ അറിയാന്‍ ശ്രമിച്ചു തുടങ്ങി.
ആയിരത്താണ്ടിന്റെ പഴമയുടെ അടയാളങ്ങള്‍ പേറിനില്‍ക്കുന്ന മഹാക്ഷേത്രത്തില്‍ തുടങ്ങി അന്വേഷണം.
എവിടെയോ ആ ക്ഷേത്രത്തിന്റെ ചരിത്രവും വഴിമുട്ടിയിട്ടുണ്ട് എന്ന ഒരു തിരിച്ചറിവോടെയായിരുന്നു അന്വേഷണം തുടങ്ങിയത്. അന്നു ജീവിച്ചിരുന്ന ക്ഷേത്രകാര്യങ്ങള്‍ അറിയാവുന്ന പലരെയും കണ്ടു സംസാരിക്കാനായി. പത്തില്ലതില്‍പോറ്റിമാരില്‍പ്പെട്ട വേങ്ങശ്ശേരില്‍ കുമാരകൃഷ്ണന്‍ പോറ്റിയായിരുന്നു ഏറ്റവും വിലപ്പെട്ട വിവരങ്ങള്‍ തന്നത്. അന്നു തുടങ്ങിയ അന്വേഷണം ഒരിക്കലും അവസാനിപ്പിച്ചില്ല. കിട്ടിയ വിവരങ്ങള്‍ വച്ച് ഒരു കൈപ്പുസ്തകം ഇറക്കിയത് രണ്ടായിരത്തി രണ്ടില്‍.
ഏതായാലും ഊരിന്റെ, കവിയൂരിന്റെ വിളി എന്നെ വിടാതെ പിന്തുടരുന്നു. ഹിമാലയത്തിലെ തുംഗനാഥ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ ജലപുഷ്പങ്ങളര്‍ച്ചിച്ചപ്പോള്‍ ഞാന്‍ തോട്ടറിഞ്ഞത് എന്റെ തൃക്കവിയൂരപ്പനെയാണ്
Wednesday, October 31, 2007
Monday, October 29, 2007
മുണ്ഡകം
നവരാത്രിക്കാലത്ത് തമിഴ്‌നാട്ടിലേക്ക് വണ്ടികയറിയത് ഒരേയൊരു ദുരുദ്ദേശത്തോടു കൂടിയാണ്. ഫെബ്രുവരിയില്‍ തിരുച്ചെന്തൂരില്‍ ആദ്യമായി ചെന്നപ്പോഴാണ് മൊട്ടയടി എന്ന വഴിപാട് ആദ്യമായി കാണുന്നത്. കടലിനഭിമുഖമായി ഒരുക്കിയിരിക്കുന്ന മുടിയെടുപ്പു ഹാളില്‍ അനേകര്‍ മുണ്ഡിതരാവുന്നത് അന്നു കണ്ടിരുന്നു.അതിനുശേഷം എപ്പോഴോ സ്വമേധയാ മുണ്ഡനം ചെയ്യാന്‍ തയ്യാറാവുന്ന ഒരു സ്ത്രീയെയും അവളുടെ ഭര്‍ത്താവിനെയും കേന്ദ്രീകരിച്ച് നോവല്‍ പോലൊരെണ്ണം ചെയ്യണമെന്ന് തോന്നലുണ്ടായത്.അതിലെ ചില ഭാഗങ്ങളൊക്കെ ചെറിയതോതില്‍ എഴുതിത്തുടങ്ങിയപ്പോഴാണ് ഒന്നുകൂടി മൊട്ടയടി നേരില്‍ക്കാണണമെന്ന് ആഗ്രഹമുദിച്ചതും തിരുച്ചെന്തൂരിലേക്കു യാത്രയായതും.യാത്ര കഴിന്‍ഞ്ഞു തിരിയെ വന്നപ്പോള്‍ തിരുവനന്തപുരത്തു നിന്ന് ഒരു സുഹൃത്‌വിളി- പുതുതായി തുടങ്ങുന്ന ഒരു മാസികയിലേക്ക് കഥ വല്ലതു അയച്ചു കൊടുക്കാനുണ്ടോ എന്ന്.സ്വാഭാവികമായും നോവലിനുഴിഞ്ഞു വച്ചിരുന്ന ആശയത്തില്‍ നിന്നും ഒരു ചെറുകഥ രൂപമെടുത്തു.മൊട്ടയടി ഇപ്പോഴും എന്നിലെ മലയാളി ധാര്‍ഷ്ട്യത്തിനു പൂര്‍ണ്ണമായും വഴങ്ങാത്ത ഒരു തമിഴ് ദുരൂഹതയായി അവശേഷിക്കുന്നു.
Thursday, October 25, 2007
ഗോപീമോഹനം-യാത്രയുടെ പരമശിവനെപ്പറ്റി
ഈ മനുഷ്യനെ ഞാന്‍ ജോലിയ്ക്കു ചേര്‍ന്ന കാലം മുതലേ കണ്ടു പരിചയമുണ്ട്. ആ പരിചയം ഒരു സൗഹൃദത്തിന്റെ തലത്തിലേക്കുയര്‍ന്നത് വളരെ പിന്നീടാണ്.ആദ്യം കാണുമ്പോള്‍ അദ്ദേഹം വളരെ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായി അനുഭവപ്പെട്ടു. പതിഞ്ഞ സംഭാഷണ ശൈലി. സൗമ്യ മുഖം.പിന്നീടെപ്പോഴോ ഇടിച്ചുകയറി പരിചയപ്പെട്ടതോടെ ആ സങ്കോചത്തിന്റെ മൂടുപടം അലിഞ്ഞു. സൗഹൃദത്തിന് ജീവന്‍ വച്ചു.അക്കാലത്ത് അസാരം യാത്രകളും അലഞ്ഞുതിരിയലുകളും ഒക്കെ കൈമുതലായ ഒരു ആള്‍ എന്ന പ്രതിരൂപം പരക്കെ ഉണ്ടായിരുന്നു എനിക്ക്. ഗോപീമോഹനന്‍ എന്നോട് ഹിമാലയ യാത്രയുടെ വിശദവിവരങ്ങള്‍ അന്വേഷിച്ചത് അക്കാലത്താണ്. ആ മനുഷ്യനില്‍ അത്തരം യാത്രകള്‍ക്കുള്ള ഒരു ചങ്കൂറ്റം പ്രതീക്ഷിച്ചതേയില്ല്.എന്നാല്‍ ആദ്യ ഹിമായല യാത്ര കഴിഞ്ഞ് ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ഞെട്ടി.പിന്നീട് വഴിയെ അനേകം യാത്ര ചിത്രങ്ങള്‍, രണ്ടുതവണ കൈലാസം കണ്ടതിന്റെ ചുരുങ്ങിയ വാക്കിലുള്ള വിവരണങ്ങള്‍......ഫോട്ടോകള്‍ക്ക് അതിശയകരമായ പ്രത്യേകതകള്‍ കുറവാണെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവിതമുഹൂര്‍ത്തങ്ങള്‍ അയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. അത് ആരെയെങ്കിലും കാണിക്കാനോ സൂക്ഷിച്ചു വയ്ക്കാനോ ഉള്ള ശ്രദ്ധ ഇല്ലെ ന്നു മാത്രം.
Monday, October 22, 2007
വരമൊഴി വരുന്നതും കാത്ത്
ഒരിക്കലൊരിടത്ത് ഒരാളുണ്ടായിരുന്നു. അയാള്‍ക്ക് കഥപറയാനിഷ്ടമായിരുന്നു. കഥ പറയാനുള്ള ഭാഷ പക്ഷേ അയാള്‍ക്കില്ലാതായിപ്പോയി. വരമൊഴി വരുന്നതും കാത്ത് അയാളിരുന്നു. യുഗങ്ങളോളം എന്നു പറഞ്ഞാല്‍ അധികമാവില്ല.അവസാനം ഒരു നട്ടുച്ചയ്ക്ക് അയാളില്‍ വരമൊഴിയുണര്‍ന്നു.ഇടിവെട്ടും മഴയുമൊന്നുമുണ്ടായില്ല. അതിശയകരമായ യാതൊന്നും അന്തരീക്ഷത്തില്‍ പ്രസരിച്ചില്ല.അയാള്‍ക്ക് ഭാഷ കിട്ടി.ഭാഷകിട്ടിയ സന്തോഷത്തില്‍ അയാള്‍ കഥ പറയാനിരുന്നു. സ്വന്തം കഥ.അതങ്ങനെ ഉറന്ന് ഒഴുകും എന്നു കരുതി അയാളിരുന്നു.നേരങ്ങളോളം.അയാള്‍ ഇരുന്നു.കഥ മാത്രം വന്നില്ല.കഥയില്ലാത്ത ഭാഷയുമായി അയാളിപ്പോഴും ഇരിക്കുകയാണ്.
Thursday, October 18, 2007
soon
soon i will start blogging in malayalam। i have to say something। but i wish to tell it in my own language.
so please kindly grant my wish, mother malayalam.
so please kindly grant my wish, mother malayalam.
Thursday, October 11, 2007
मलयालम वरुन्निल्ला
matrubhaashaaye snehicchu kaamxicch
please
, somebody help me to start blogging in malayalam
please
, somebody help me to start blogging in malayalam
Subscribe to:
Posts (Atom)