നടുക്കിരിയ്ക്കുന്ന ഇളം റോസ് ഉടുപ്പുകാരൻ ബ്ലേസ് ജോർജ്ജ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പിരിയുകയാണ് ഈ ഇരുപത്തിയൊൻപതാം തീയതി. പിണച്ചിലും പിടിയ്ക്കലും പിരിച്ചിലും ഒക്കെയാണ് മനുഷ്യജന്മത്തിന്റെ വികൃതികൾ എന്നറിയാം. പക്ഷേ ഇവന്റെ പോക്ക് വലിയ അനവധിപോക്കുകളുടെ മുന്നോടിയാണെന്നുള്ള സത്യം ഒരു പരിധിവരെ അമ്പരപ്പിയ്ക്കുനുണ്ട്. ഒത്തിരി യാത്രകളിലൊന്നും ഒരുമിച്ച്ചിട്ടില്ലെങ്കിലും ഒര്ത്തിരിക്കുന്ന പാലത്തിലെ പങ്കാളി. പങ്കാളികളായിരുന്നവരുടെ വിടപറച്ചിലിന്റെ അനുബഹ്വം......
മഹാത്മാഗാന്ധി സർവകലാശാലയുടെ ആദ്യബാച്ചിൽ ബിരുദമെടുത്തിറങ്ങുമ്പോൾ പ്രസ്തുത സർവകലാശാലയെക്കുറിച്ച് പ്രത്യേകിച്ചു പ്രിയങ്ങളൊന്നും തോന്നിയിരുന്നില്ല. അവിടുന്നുതന്നെ ബിരുദാനന്തര ബിരുദമെടുത്ത് പെരുവഴിയിലേയ്ക്കിറങ്ങുമ്പോഴും വേറെ വഴിയൊന്നും അന്നത്തക്കലത്ത് ഇല്ലായിരുന്നതിനാൽ അവിടുന്നുള്ള മുദ്രവച്ച സർട്ടിഫിക്കറ്റുകൾ പേറുന്നു എന്നതിലേറെ ഒന്നും തോന്നിയതുമില്ല. അതൊരു വഴിയായത്, ജീവനമർഗ്ഗമായത് യദൃച്ഛികം മാത്രം.
പക്ഷേ ജിവിതത്തിൽ ആ സ്ഥാപനം ഒരു നാഴികക്കല്ലായിമാര്രുകയായിരുന്നു. 1989 ൽ സർവകലാശാലയിൽ അസ്സിസ്റ്റന്റായി ജോലിയ്ക്കുകയറുമ്പോൾ ഇരിടത്താവളം എന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവിടെ കിട്ടിയ സൌഹൃദങ്ങൾ... അത് ജീവിതത്തെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. യാത്രയെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു അവിടെ ചെല്ലുമ്പോൾ. ലോകം മുഴുവൻ യാത്രചെയ്യുന്ന ഒരു സഞ്ചാരിയാവണമെന്ന്. സഞ്ചാരങ്ങൾ യാത്ഹാര്ത്ഹ്യമാക്കിയത് ആ സൗഹൃദസാഹചര്യമാ ണ് . കുറെ സ്ഥലങ്ങൾ മാത്രം യാത്രകൾ എന്ന മാറ്റിമറിച്ചു. ആ യാത്രകളുടെ കൂട്ടാളികളിൽ ഈ ബ്ലെസ് ഉണ്ട്. ഉണ്ണികൃഷ്ണവാര്യർ ഉണ്ട്. നജീബും രഘുവും ഉണ്ട്. പ്രബോധ് ഉണ്ട്. വ്യത്യസ്ത ദേശക്കാർ. വ്യത്യസ്ത ചിന്താഗതിക്കാർ. വ്യത്യസ്ത പ്രായക്കാർ. എങ്കിലും എല്ലാത്തിനെയും ഒന്നാക്കാൻ യാത്ര എന്ന്ന അനുഭവത്തിനു കഴിയുമെന്ന്, ജീവിതം അങ്ങനെ വ്യത്യസ്തതകൾ അനുഭവിക്കേണ്ടുന്ന ഒന്നണെന്ന് ബോധ്യപ്പെടുത്തിത്തന്നും മാഹാത്മാഗാന്ധി സർവകലാശാലയെന്ന മഹാപാഠശാല. എന്റെ ജീവിതത്തിന്റെ പാഠശാല!
പലരും പോയി. ഗോപീമോഹനൻ, ഉല്ലാസ്.....എന്നിങ്ങനെ. ഗുരുവും സുഃര്ത്തുമായിരുന്ന ഡി. വിനയചന്ദ്രനടക്കം പലരും ജീവ്തത്തിന്റെ തിരശ്ശീല വലിച്ചിട്ട് മറഞ്ഞു കഴിഞ്ഞു. പക്ഷേ വലിയൊരു കൂടുമാറലിൽന്റെ അരങ്ങൊരുങ്ങുന്നു എന്നും പോകാനുള്ള സമയം അടക്കുന്നു എന്നും ഉള്ള സൂചന തരുന്നതാണ് ബേസിന്റെയും മറ്റും വിടവാങ്ങൽ.
യാത്രകളിലെ കൂട്ടുകാരനു യാത്രാമംഗളം. വരാനിരിക്കുന്ന വിടവാങ്ങലുകൾക്ക് മനസ്സോരുക്കൾ. എന്തൊക്കെ, ഏതൊക്കെ.... എങ്ങനൊക്കെ???
ജീവിതം.....!