Thursday, October 25, 2007

ഗോപീമോഹനം-യാത്രയുടെ പരമശിവനെപ്പറ്റി

ഈ മനുഷ്യനെ ഞാന്‍ ജോലിയ്ക്കു ചേര്‍ന്ന കാലം മുതലേ കണ്ടു പരിചയമുണ്ട്‌. ആ പരിചയം ഒരു സൗഹൃദത്തിന്റെ തലത്തിലേക്കുയര്‍ന്നത്‌ വളരെ പിന്നീടാണ്‌.ആദ്യം കാണുമ്പോള്‍ അദ്ദേഹം വളരെ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായി അനുഭവപ്പെട്ടു. പതിഞ്ഞ സംഭാഷണ ശൈലി. സൗമ്യ മുഖം.പിന്നീടെപ്പോഴോ ഇടിച്ചുകയറി പരിചയപ്പെട്ടതോടെ ആ സങ്കോചത്തിന്റെ മൂടുപടം അലിഞ്ഞു. സൗഹൃദത്തിന്‌ ജീവന്‍ വച്ചു.അക്കാലത്ത്‌ അസാരം യാത്രകളും അലഞ്ഞുതിരിയലുകളും ഒക്കെ കൈമുതലായ ഒരു ആള്‍ എന്ന പ്രതിരൂപം പരക്കെ ഉണ്ടായിരുന്നു എനിക്ക്‌. ഗോപീമോഹനന്‍ എന്നോട്‌ ഹിമാലയ യാത്രയുടെ വിശദവിവരങ്ങള്‍ അന്വേഷിച്ചത്‌ അക്കാലത്താണ്‌. ആ മനുഷ്യനില്‍ അത്തരം യാത്രകള്‍ക്കുള്ള ഒരു ചങ്കൂറ്റം പ്രതീക്ഷിച്ചതേയില്ല്.എന്നാല്‍ ആദ്യ ഹിമായല യാത്ര കഴിഞ്ഞ്‌ ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ഞെട്ടി.പിന്നീട്‌ വഴിയെ അനേകം യാത്ര ചിത്രങ്ങള്‍, രണ്ടുതവണ കൈലാസം കണ്ടതിന്റെ ചുരുങ്ങിയ വാക്കിലുള്ള വിവരണങ്ങള്‍......ഫോട്ടോകള്‍ക്ക്‌ അതിശയകരമായ പ്രത്യേകതകള്‍ കുറവാണെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജീവിതമുഹൂര്‍ത്തങ്ങള്‍ അയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്‌. അത്‌ ആരെയെങ്കിലും കാണിക്കാനോ സൂക്ഷിച്ചു വയ്ക്കാനോ ഉള്ള ശ്രദ്ധ ഇല്ലെ ന്നു മാത്രം.

3 comments:

വാളൂരാന്‍ said...

കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കാമോ?

Sarath Chandran said...

Hi Ajith

Keep some good malayalam fond.
Gone through your thaughts...... nothing to comment now

Sarath

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍