Monday, October 29, 2007

മുണ്ഡകം

നവരാത്രിക്കാലത്ത്‌ തമിഴ്‌നാട്ടിലേക്ക്‌ വണ്ടികയറിയത്‌ ഒരേയൊരു ദുരുദ്ദേശത്തോടു കൂടിയാണ്‌. ഫെബ്രുവരിയില്‍ തിരുച്ചെന്തൂരില്‍ ആദ്യമായി ചെന്നപ്പോഴാണ്‌ മൊട്ടയടി എന്ന വഴിപാട്‌ ആദ്യമായി കാണുന്നത്‌. കടലിനഭിമുഖമായി ഒരുക്കിയിരിക്കുന്ന മുടിയെടുപ്പു ഹാളില്‍ അനേകര്‍ മുണ്ഡിതരാവുന്നത്‌ അന്നു കണ്ടിരുന്നു.അതിനുശേഷം എപ്പോഴോ സ്വമേധയാ മുണ്ഡനം ചെയ്യാന്‍ തയ്യാറാവുന്ന ഒരു സ്ത്രീയെയും അവളുടെ ഭര്‍ത്താവിനെയും കേന്ദ്രീകരിച്ച്‌ നോവല്‍ പോലൊരെണ്ണം ചെയ്യണമെന്ന് തോന്നലുണ്ടായത്‌.അതിലെ ചില ഭാഗങ്ങളൊക്കെ ചെറിയതോതില്‍ എഴുതിത്തുടങ്ങിയപ്പോഴാണ്‌ ഒന്നുകൂടി മൊട്ടയടി നേരില്‍ക്കാണണമെന്ന് ആഗ്രഹമുദിച്ചതും തിരുച്ചെന്തൂരിലേക്കു യാത്രയായതും.യാത്ര കഴിന്‍ഞ്ഞു തിരിയെ വന്നപ്പോള്‍ തിരുവനന്തപുരത്തു നിന്ന് ഒരു സുഹൃത്‌വിളി- പുതുതായി തുടങ്ങുന്ന ഒരു മാസികയിലേക്ക്‌ കഥ വല്ലതു അയച്ചു കൊടുക്കാനുണ്ടോ എന്ന്.സ്വാഭാവികമായും നോവലിനുഴിഞ്ഞു വച്ചിരുന്ന ആശയത്തില്‍ നിന്നും ഒരു ചെറുകഥ രൂപമെടുത്തു.മൊട്ടയടി ഇപ്പോഴും എന്നിലെ മലയാളി ധാര്‍ഷ്ട്യത്തിനു പൂര്‍ണ്ണമായും വഴങ്ങാത്ത ഒരു തമിഴ്‌ ദുരൂഹതയായി അവശേഷിക്കുന്നു.

1 comment:

varier said...

Thiruchendurilkadalorathu SENTHILNATHANU arayeyullu saankam Bakki karunanidhikkanu Palaniyil mottakku kalabham free kalippeerum