Sunday, January 25, 2009

കഴിഞ്ഞയാഴ്ച










കഴിഞ്ഞയാഴ്ച ഈ സമയത്ത് പന്ത്രണ്ടാനകള്‍ എഴുന്നള്ളി നില്‍ക്കയായിരുന്നു കവിയൂര്‍ മതിലകത്ത്. ആ കാഴ്ചയ്ക്ക് എന്ത് ഭംഗിയുണ്ടായിരുന്നു എന്ന്‍ എനിക്ക് അറിയില്ല. അവിടെ തിങ്ങി നിറഞ്ഞ ആള്കുട്ടത്തിനും ആനകള്കും ഇടയിലെ നില്‍പ്പ് അല്പം പോലും സ്വസ്ഥമായിരുന്നില്ല. ഏറിയാല്‍ പത്തു മിനിറ്റ്. ഞാന്‍ സ്ഥലമ് kaaliyaaKi. പിന്നെ കുടുംബസമേതം വൈകിട്ട്ട് eത്തുമ്പോള്‍ അതാ കവിയുരുത്സവത്തിന്റെ പള്ളിവേട്ട ദിവസത്തെ കാഴ്ച ശ്രീബലി നാലമ്പലത്തിന്റെ വടക്ക് കിഴക്കേ കോണില്‍ എത്തിയതെയുള്ള്ഉ .





അതി മനോഹരമായ കാഴ്ച. ആര്‍aആനകള്‍.





സ്വാഭാവികമായ എഴുന്നള്ളത്ത്.





ഏറെ എഴുതാന്‍ തോന്നുനുന്റ്റ് ഉത്സവകാഴ്ചകള്‍. പക്ഷേ ഫോര്മാടിന്ഗ് കഴിഞ്ഞപ്പോള്‍ വരമൊഴി ഫോണ്ട് അല്പം പ്രഴ്നമായതിനാല്‍ ടൈപിംഗ് അത്ര സുഖമാല്ലത്തതിനാല്‍ തത്കാലം നിര്‍ത്തുന്നു.





.

Wednesday, January 07, 2009

മാരുതസന്ദേശം


കാച്ചാംകുറിശ്ശി ആൽത്തറയിൽ നിന്നൊരു മൊബെയിൽ സന്ദേശം- ആൽത്തറയിൽ ഇരിക്കുന്നു. നല്ല കാറ്റ്‌. ഉണ്ണിയുടേത്‌.
നല്ലകാറ്റുകിട്ടും. മനസ്സിലെ കാറൊഴിയും. ആ ആൽത്തറയ്ക്ക്‌ അതിലേയ്ക്കു നയിക്കാനാളുള്ള ശക്തിയുണ്ട്‌.
ഒരിക്കലേ കാച്ചാംകുറിശ്ശി അമ്പലത്തിനു മുന്നിലുള്ള ആ ആൽത്തറയിൽ ഇരിക്കാനൊത്തിട്ടുള്ളു. അന്നേ അതിന്റെ സുഖം മനസ്സിൽ കയറിപറ്റിയതാണ്‌. അവിടങ്ങനെ കാറ്റും കൊണ്ടിരുന്ന് മുൻപിൽ വിരിയുന്ന സ്നിഗ്ധമായ ഗ്രാമീണചിത്രം ആസ്വദിച്ചാൽ മതിവരില്ല. മറ്റൊരാൽത്തറയ്ക്കേ അതിനു സമാനമായ സുഖം തരാൻ കഴിയുന്നതായി തോന്നിയിട്ടുള്ളു. തിരുവില്വാമല കിഴക്കേനടയിലെ ആൽത്തറയ്ക്ക്‌. തിരുവില്വാമലയിലെ ആൽത്തറയ്ക്കുമേലുള്ള ആ ഇരിപ്പിനെപ്പറ്റി കവിതകിനിയുന്ന ഭാഷയിൽ വർണ്ണിച്ച പി. കുഞ്ഞിരാമൻ നായർ ഏറെ നാൾ താൻ ജീവിച്ചുല്ലസിച്ച കൊല്ലംകേടുപരിസരത്തുള്ള കാച്ചാംകുരിശ്ശി ആൽത്തറയെ വിട്ടുകളഞ്ഞതെന്താണെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്‌.
യാത്രയ്ക്കിടയിൽ തരമാവുന്ന സൗഭാഗ്യങ്ങളാണ്‌ കാച്ചാംകുറിശ്ശിയും തിരുവില്വാമലയുമൊക്കെ. യാത്ര എന്നു പറഞ്ഞാൽ യാത്ര. യാത്രയ്ക്കുവേണ്ടി മാത്രമുഴിഞ്ഞുവച്ച ദിവസങ്ങൾ. ഒരു പരിധിവരെ അലക്ഷ്യമായി, അഥവാ ലക്ഷ്യമുണ്ടെങ്കിൽത്തന്നെ സ്വന്തം താൽപര്യത്തിനിണങ്ങുന്ന ഒരു ലക്ഷ്യത്തിലേക്കു മാത്രം മിഴിനട്ട്‌. നല്ല കൂട്ടാളിയും കൂടിയുണ്ടെങ്കിൽ യാത്ര പകുതി ഭദ്രമായി. എവിടെയെങ്കിലും വീണുകിട്ടുന്ന ഒരു വഴിയമ്പലത്തിൽ തലചായ്ച്ച്‌, യാത്രയുടെ വിഹ്വലമായ ആകാശം മാത്രം നുണഞ്ഞ്‌. കൊച്ചിലേ മനസ്സിൽ ഉദിച്ച ഒരു മോഹമായിരുന്നു അത്തരം യാത്രകൾ. പലസ്വപ്നങ്ങളെയും പോലെ അതു യാഥാർത്ഥ്യമവുമെന്ന് വലിയ പ്രതീക്ഷയൊന്നും ഒരിക്കലും ഇല്ലായിരുന്നു. പക്ഷേ യൗവനത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിതത്തിന്റെ അർത്ഥം തന്നെ അത്തരം യാത്രകളായി.( മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കും അവിടെ വീണുകിട്ടിയ സമാനമനസ്സുകൾക്കും സ്തുതി! അതിലേറെ യാത്രകളുടെ ദൈവമായ എന്റെ ഗ്രാമദേവനും. ഉത്സവകാലമായാൽ ദേശവഴികളിലൂടെ ഊണുറക്കമുപേക്ഷിച്ച്‌ എഴുന്നള്ളുന്ന ആ സാന്നിധ്യമാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം). യാത്രകൾ നിത്യ സംഭവങ്ങളായി. കേരളത്തിന്റെ പലകോണുകളിൽ, ഒറ്റപ്പെട്ടുനിൽക്കുന്ന് ജീവന്തുടിച്ചു നിൽക്കുന്ന തുരുത്തുകളിലേക്ക്‌ ആയിരുന്നു ആദ്യം. പിന്നെപ്പിന്നെ യാത്രകളുടെ നീളം വർദ്ധിച്ചു. ഇൻഡ്യയുടെ നാനാ ഭാഗങ്ങളിലുള്ള കാഴ്ചകൾ അനുഭവിച്ചു. ഹിമവാന്റെ മടക്കുകളിലൂടെ ഭയത്തിന്റെ പാരമ്യമനുഭവിച്ചു നടന്ന ഒരു യാത്ര എന്റെ ഞരമ്പുകളുടെ താളത്തിലുണ്ട്‌ ഇപ്പോഴും. ഇനിയും കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത വിശാലമായ ഈ പ്രപഞ്ചത്തിനെക്കുറിച്ച്‌ വിനമ്രനാവുമ്പോഴും കണ്ടതിന്റെയും അറിഞ്ഞതിന്റെയും തിളക്കത്തിൽ ഏതൊരു സ്വാഭവിക നടത്തവും ഒരു യാത്രയുടെ ഗഹനതകളെല്ലാം നിറഞ്ഞതായി അനുഭവിക്കാനാവുന്നു എന്നതാണിതിന്റെയെല്ലാ, ഗുണഫലം. ഞാലീക്കണ്ടത്തിലേക്കോ അതിരമ്പുഴയിലേക്കോ ഉള്ള സ്ഥിരസഞ്ചാരങ്ങളിൽപ്പോലും ഒരു യാത്രയുടെ അനുഭവരാശി ഇപ്പോൾ തരമാവാറുണ്ട്‌.
കാച്ചാംകുറിശ്ശി ഒരു ഒറ്റപ്പെട്ട സംഭവമല്ല. അതിന്റെ ഗ്രാമീണതയോടൊപ്പം മറ്റു ചിലതും മനസ്സിൽ തങ്ങിനിൽക്കുന്നു. ഒന്നാമതായി നെൽപ്പാടങ്ങളും കരിമ്പനകളും നിറഞ്ഞ തനിപ്പാലക്കാടൻ ഗ്രാമീണ ഭംഗി തന്നെ. കാച്ചാംകുറിശ്ശിപ്പെരുമാളുടെ സന്നിധിയിലെ അതീവശാന്തമായ സന്ധ്യ... ആൽത്തറയിലിരുന്നപ്പോൾ മുൻപിൽക്കണ്ട ആ മനുഷ്യരൂപം, പകലൊഴിയും മുൻപ്‌ സ്ത്രീകളുടെ ചങ്ങാത്തത്തിലും സന്ധ്യ അൽപ്പം വളർന്നാൽ ആൽത്തറയിലെ മുതിർന്നവരുടെ കൂട്ടത്തിലും ഒരുപോലെ പെരുമാറുന്ന ആ മനുഷ്യജീവി ആണാണോ പെണ്ണാണോ എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.
വരട്ടെ ആ സുന്ദരമായ ആൽത്തറയുടെ സുഗന്ധം ഇനി വരുന്ന സന്ദേശങ്ങളിലും.....
ചിത്രത്തിൽ അതേ ആൽത്തറയുടെ വിദൂര ദൃശ്യം, ഉണ്ണിയുടെ ക്യാമറക്കണ്ണിൽ