Saturday, May 16, 2009

ജനമെ ,ദൈവമേ, നന്ദി.

ദൈവമുണ്ടെന്നു തെളിഞ്ഞു. ഒരു സംശയവും വേണ്ടേവേണ്ട.
ഞാൻ കണ്ടു അനുഭവിച്ചു.
ഒരു ദേശാഭിമാനി വാർത്ത( ഇന്ന് 16-05-2009) വായിച്ചിട്ടു തുടരാം.
(ലീഡ്‌ ന്യൂസ്‌)
ഇന്നറിയാം( അറിഞ്ഞു comment from me )
വി ജയിൻ
ന്യൂഡൽഹി:
മുന്നണികളുടെ കൂട്ടലും കിഴിക്കലും കൂടുതൽ സഖ്യ കക്ഷികളെ നേടാനുള്ള കരുനീക്കങ്ങ്ലും തുടരുന്നതിനിടയിൽ ഇന്ത്യ ആരുഭരിക്കണമെന്ന ജനവിധി ശനിയാഴ്ച ഉച്ചയോടെ പുറത്തുവരും.( വന്നു. ജയിനും അതറിഞ്ഞുകാണൂമെന്നു വിശ്വസിക്കുന്നു. ജയിനും ഞാനും ഒരുമിച്ചു ദേശാഭിമാനിയിൽ 1989ൽ ചേർന്നതാണ്‌ ഒരുമാസംനീണ്ട ക്ലേരളത്തിന്റെ കാത്തിരിപ്പിനും ഇതോടെ വിരാമമാവും. ആന്ധ്രപ്രദേശ്‌, ഒറിസ്സ, സിക്കിം എന്നീ സംസ്ഥാനങ്ങളുടെ നിയമസഭാ തെ\രഞ്ഞെടുപ്പുഫലവും ശനിയാഴ്ചയുണ്ടാകും.

എല്ലാവരും വിവരമൊക്കെയറിഞ്ഞു കഴിഞ്ഞെന്ന പ്രതീക്ഷയോടെ അടുത്ത ഒരു ഒന്നാം പേജ്‌ ന്യൂസിലേക്ക്‌-
മൂന്നാം ബദൽ നിർണ്ണായകമാവും
സ്വന്തം ലേഖകൻ
ന്യൂഡൽഹി:
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം ശനിയാഴ്ച പുറത്തു വരാനിരിക്കെ പുതിയ സർക്കാർ രൂപീകരണത്തിൽ മൂന്നാം ബദൽ ശക്തികൾ നിർണ്ണായക ഓങ്കു വഹിക്കുമെന്നുറപ്പായി( ഉറപ്പായി.ദേശാഭിമാനിയുടെ വെബ്‌സൈറ്റ്‌ കൃത്യമായി പ്രതികരിക്കാത്തതിനാൽ മറ്റൊരു പാർട്ടി മാധ്യമത്തെത്തന്നെ പിന്തുടരുന്നു

Congress president Sonia Gandhi (L) and Prime Minister Manmohan Singh at her residence in New Delhi. Sonia thanked the people for reposing faith in the party. Photo: Kamal Narang
Photo Gallery
UPA's stunning win: it is for youth, poor says Rahul
New Delhi (PTI): In an overwhelming vote for stability, Congress and its UPA allies on Saturday scored a stunning win in the Lok Sabha polls humbling BJP and the Left parties to race close to an absolute majority.The Congress-led UPA was poised to ...

Elections 2009 coverage from The Hindu
  • Latest trends
  • Live feeds on Coveritlive!
  • Get Twitter feeds

  • Victory a reward for my toil for people's welfare: Karunanidhi
    Money power wins over democracy: Jayalalithaa
    Election results: latest trends
    Constituency-wise results of General Elections
    PM invites support for 'secular' govt., Sonia thanks people
    Gandhi, Advani score big wins, many come cropper
    UPA breaks jinx; wins polls despite presenting interim Budget
    Mamata, Congress breach Left citadel in West Bengal
    Congress sweeps Delhi, wins seven seats
    BJP accepts verdict, performance far below expectations: Jaitley
    എങ്ങനുണ്ട്‌ ജനവിധി!
    പ്രത്യേകിച്ചും കേരളത്തിലും ബംഗാളിലും. കൊട്ടിഘോഷിച്ച മൂന്നാം മുന്നണി എത്ര ഭദ്രമാണെന്നു നോക്കൂ. മൻമോഹൻസിംഗും സോണിയാജിയും കാരാട്ടിന്റെ വീട്ടുപടിക്കൽ ത്തന്നെ നിൽപ്പായിരിക്കുമിപ്പോഴും.
    എന്റെ സഖാക്കളെ, എന്താണു സംഭച്ചതെന്ന് എന്തെങ്കിലും ബോധ്യമുണ്ടോ?
    ജനം, മുപ്പത്തി മുക്കോടിയല്ല, നൂറുകോടി, പ്രബുദ്ധരല്ലെന്ന് പറഞ്ഞ്‌ ഇനി തടി തപ്പാൻ കഴിയുമോ.
    ജനമെ ദൈവമേ, നന്ദി.
    ജനമാണു ദൈവമെന്ന് ഈ ഇന്ത്യാ മഹാരാജ്യം വീണ്ടു ം തെളിയിച്ചിരിക്കുന്നു.ഇനി ഒരു വിരുദ്ധ മാധ്യമത്തിന്റെ റിപ്പോർട്ടുകൂടി,
    വീരന്റെ ബലം എങ്ങനെയുണ്ട്‌?
    രണ്ടത്താണി/ ഫാരിസ്‌ എഫ്ഫക്റ്റ്‌ അതിലും കേമം:
    Date : May 16 2009
    യു പി എക്ക്‌ തിളക്കമാര്‍ന്ന ജയം; മന്‍മോഹന്‍സിങ്‌ പ്രധാനമന്ത്രിയാകും
    ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയത്തോടെ യു പി എ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേക്ക്‌. എല്ലാ എക്‌സിറ്റ്‌ പോളുകള്‍ക്കും മറ്റ്‌ നിരീക്ഷണപ്രവചനങ്ങള്‍ക്കുമപ്പുറത്തുള്ള വിജയമാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന മുന്നണിക്ക്‌ ലഭിച്ചത്‌.

    മന്‍മോഹന്‍സിങ്‌ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ യു പി എ അധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രിപദം സംബന്ധിച്ച കാര്യം അറിയിച്ചത്‌. രാഹുല്‍ഗാന്ധി മന്ത്രിസ്ഥാനത്തേക്ക്‌ എത്തുമെന്നും ഉറപ്പായി.

    ജനങ്ങള്‍ കോണ്‍ഗ്രസിലും സോണിയയുടെ നേതൃത്വത്തിലും രാഹുലിന്റെ കഠിനാദ്ധ്വാനത്തിലും അര്‍പ്പിച്ച വിജയമാണിതെന്ന്‌ മന്‍മോഹന്‍സിങ്‌ പ്രതികരിച്ചു.

    പശ്ചിമബംഗാളിലും കേരളത്തിലും ഉള്‍പ്പെടെ ഇടതുപക്ഷത്തിനും മൂന്നാംമുന്നണിയ്‌ക്കും കനത്ത തിരിച്ചടിയാണ്‌ നേരിട്ടത്‌. എന്‍ ഡി എ സഖ്യത്തിനും തിരിച്ചടിയുണ്ടായി. കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ബി ജെ പി ക്ക്‌ നേട്ടമുണ്ടാക്കാനായത്‌.

    ഫലമറിഞ്ഞ സീറ്റുകളില്‍ യു പി എ സഖ്യത്തിന്‌ 237 സീറ്റും എന്‍ ഡി എ സഖ്യത്തിന്‌ 136 സീറ്റുമാണ്‌ ലഭിച്ചത്‌. ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റും നേടിയ കോണ്‍ഗ്രസ്‌ രാജസ്ഥാനില്‍ ശക്തമായ തിരിച്ചുവരവ്‌ നടത്തി.

    തമിഴ്‌നാട്ടില്‍ ഡി എം കെ - കോണ്‍ഗ്രസ്‌ സഖ്യം അപ്രതീക്ഷിത ജയം നേടിയപ്പോള്‍ ആന്ധ്രയില്‍ കഴിഞ്ഞതവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു.

    തിരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ കോണ്‍ഗ്രസുമായി തെറ്റിയ ലാലുപ്രസാദ്‌ യാദവ്‌-പാസ്വാന്‍ സഖ്യത്തിന്‌ വന്‍ പരാജയമാണ്‌ ബീഹാറിലുണ്ടായത്‌. പാസ്വാന്‍ തോല്‍ക്കുകയും ചെയ്‌തു.

    നിതീഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യു-ബി ജെ പി സഖ്യം ഇവിടെ തൂത്തുവാരി. 22 സീറ്റുകളില്‍ യു പി യില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിന്‌ അവിടെ ഒറ്റയ്‌ക്ക്‌ മത്സരിക്കാനുള്ള തീരുമാനം ശരിവെയ്‌ക്കുന്ന ഫലമാണ്‌ ലഭിച്ചത്‌.

    അസമില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്‌ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ച്ചവെക്കാനായെങ്കിലും അസം, ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ തിരിച്ചടിയേറ്റു.

    Thursday, May 14, 2009

    സംസാരം

    എപ്പോഴാണ്‌ സംസാരം കുട്ടിക്കാലത്തേക്ക്‌ വഴിതിരിഞ്ഞുപോയതെന്നറിയില്ല, ഞാൻ കേൾക്കുമ്പോൾ നാൽവരും അതിന്റെ ലഹരിയിലായിരുന്നു. ലുക്മാൻ, ബിന്ദു, മായ, അജയ- അവർ മാവിൻചോട്ടിലെ മധ്യവേനൽ ബഹളങ്ങളിലേക്കും ആഞ്ഞിലിക്കുരുകൊണ്ട്‌ അമ്മൂമ്മയുണ്ടാക്കിയ വിഭവങ്ങളുടെ മാധുര്യത്തിലേക്കും അതെല്ലാം നഷ്ടപ്പെട്ടുപോയ തങ്ങളുടെ മക്കളെക്കുറിച്ചും ഒക്കെ തോരാതെ പറഞ്ഞുകൊണ്ടിരുന്നു. ഞാനും രമേശും കേട്ടിരുന്നു. രമേശ്‌ വണ്ടിയോടിക്കുന്നതിന്‌ ഞാൻ കൂട്ടിരുന്നു. എന്തുകൊണ്ടോ പിന്നിലത്തെ സംസാരത്തിന്റെ ലഹരിയിലേക്ക്‌ ഞങ്ങളുടെ വാക്കുകൾ എറിഞ്ഞുകൊടുക്കാനായില്ല.
    എല്ലാവർക്കുമുണ്ട്‌ കുട്ടിക്കാലത്തിന്റെ മാധുര്യമാർന്ന ഇതുപോലുള്ള ഓർമ്മകൾ. ഇതിൽപ്പലതും പിന്തലമുറയിൽ വരുന്നവർക്ക്‌ അന്യമായിപ്പോയിട്ടുമുണ്ട്‌. അതുകൊണ്ട്‌ ഒരു തലമുറയുടെയും കുട്ടിക്കാലം പ്രകാശമില്ലാതായിപ്പോകുന്നില്ല( കുട്ടിക്കാലം ദുരിതങ്ങളുടെ ചവറ്റുകൂനയിൽ തള്ളിനീക്കാൻ വിധിക്കപ്പെടുന്നവരെ മറന്നുകൊണ്ടല്ല ഇപ്പറയുന്നത്‌. ആർക്കറിയാം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലും സന്തോഷത്തിന്റെമുഹൂർത്തങ്ങളുണ്ടാവുന്നില്ലേ എന്ന്! ഉണ്ടാവണം. കോടീശ്വരനുംസാധാരണമനുഷ്യസങ്കടങ്ങളുടെ കണ്ണീർ ഒഴുക്കേണ്ടി വരുന്നില്ലേ. പിച്ചക്കാരന്റെ ചിരിയിലും ചിലപ്പോൾ ആത്മാർത്ഥമായ സന്തോഷം തുടിക്കുന്നില്ലേ? മനുഷ്യൻ പലവിധം. ലോകജീവിതം പലവിധം. സംസാരസാഗരത്തിന്റെ തിരയിളക്കങ്ങൾ..)
    ഓരോ കാലത്തിനും ഓരോ താലമുണ്ട്‌. ഓരോ തലമുറയ്ക്കും ഓരോ ലഹരികളുണ്ട്‌. ഓർമ്മയിലേക്ക്‌ കുറിച്ചു വയ്ക്കാൻ ഓരോ മയിൽപ്പീലിത്തുണ്ടുകൾ ഏവർക്കും കാണും.
    സംസാരം നീണ്ടു നീണ്ടു പോയി. വണ്ടി മലയോരത്തേക്കു നീളുന്ന ഹൈവേയിലൂടെ കുതിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിപ്പോവുകയായിരുന്നു.
    സംസാരം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.

    Sunday, April 26, 2009

    കാഴ്ചകളെ ഭ്രംശിക്കുന്ന ജലരേഖകൾ

    സമകാലിക ലാറ്റിനമേരിക്കൻ ചെറുകഥകളുടെ സമാഹാരത്തിന്‌ അവതാരികയെഴുതിയ കാർലോസ്‌ ഫ്യുന്റസ്‌ ചെറുകഥയ്ക്കും നോവലിനും അതിഗംഭീരമായ ഒരുനിർവ്വചനം ഒറ്റവാചകത്തിൽ പറഞ്ഞിട്ടുണ്ട്‌-novel is an ocean liner, short story is a small canoe ...
    നോവൽ എന്ന സാഹിത്യരൂപം എന്നെന്നും എന്നെ ആകർസ്ഷിച്ചിട്ടുള്ള ഒന്നാണ്‌. അഞ്ചാം ക്ലാസ്സിലോ ആറം ക്ലാസ്സിലോ പഠിക്കുന്ന സമയത്താണ്‌ നോവൽ രചനയ്ക്ക്‌ ആദ്യ പരിശ്രമം നടത്തിയത്‌. അന്ന് കോട്ടയം പുഷ്പനാഥിന്റെ ഒരു കടുത്ത ആരാധകനായിക്കഴിഞ്ഞിരുന്നു. സ്കൂൾ ലൈബ്രറിയിൽ ഉള്ളിടത്തോളം പുഷ്പനാഥ്‌ പുസ്തകങ്ങൾ കൊണ്ടുവന്ന് ശ്വാസം വിടാതെ വായിച്ചിരിക്കുന്ന കാലം. സ്വാഭാവികമായും അന്ന് എഴുതിയ നോവൽ ഒരു പുഷ്പനാഥ്‌ ശൈലിയിലുള്ള ഡിക്റ്ററ്റീവ്‌ നോവൽതന്നെയായിരുന്നു. ഡിക്റ്ററ്റീവ്‌ റിച്ചാർഡ്‌ എന്ന നായകൻ. നോട്ടുബുക്കിൽ നിന്നു കീറിയെടുത്ത കടലാസുകൾ നാലായി മടക്കി പുസ്തകം പോലെയാക്കി നൂലുകൊണ്ട്‌ തുന്നിപ്പിടിപ്പിച്ച്‌ അതിലെഴുതിയ പുസ്തകം. ഈ സംഭവത്തിനെല്ലാം ഒരു പ്രചോദനമുണ്ടായിരുന്നു. മുരുകൻ. തൊട്ടുവടക്കേതിലെ ഓമനച്ചേയിയുടെ മകൻ. എന്റെ കളിക്കൂട്ടുകാരൻ. എന്നെക്കാൾ രണ്ടു ക്ലാസ്സ്‌ മുൻപിലായിരുന്നു മുരുകൻ. അവധിദിവസങ്ങളിൽ അവരുടെ പറമ്പിന്റെ പടിഞ്ഞാറേയരികിലുള്ള ഏറെ മരങ്ങളും ഒരു പാറയും ഒക്കെയുള്ള ഒരു സ്ഥലമായിരുന്നു ഞങ്ങളുടെ വിഹാരസ്ഥലം.
    മുരുകൻ ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ ആരാധകനായിരുന്നു. എനിക്കാകട്ടെ ആ ശൈലി അത്ര ദഹിച്ചിരുന്നില്ല. വിദേശ അന്തരീക്ഷവും കൂടുതൽ പുത്തൻ സാങ്കേതികതയുടെ അന്തരീക്ഷവുമുള്ള പുഷ്പനാഥ്‌ ആയിരുന്നു കൂടുതൽ കാമ്യനായിത്തോന്നിയത്‌.
    മുരുകൻ ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ രീതിയിൽ ഒരു നോവൽ എഴുതി എന്നെക്കാണിച്ചതോടെയാണ്‌ ഞാനും ആ നോവലെഴുത്തിലേക്ക്‌ തിരിഞ്ഞത്‌. അത്‌ അങ്ങനെ എതിലെയോ പോയി.ഞങ്ങൾ രണ്ടു പേരും പരസ്പരം സൃഷ്ടികൾ കൈമാറിവായിച്ചു. അത്രമാത്രം.
    പിന്നെ കൂടുതൽ വായനകൾ ഒക്കെ കഴിഞ്ഞ്‌ ഡിഗ്രിയ്ക്ക്‌ പഠിക്കുമ്പോൾ ആണ്‌ ഖസാക്കിന്റെ മാസ്മരികത എന്നെ പ്രലോഭിപ്പിച്ചു തുടങ്ങിയത്‌. കവിയൂരിന്റെ അന്തരീക്ഷത്തിൽ ഒരു നോവൽ എഴുതാൻ അന്ന് കിണഞ്ഞു പരിശ്രമിച്ചതാണ്‌. ചിലകവിതകളൊക്കെ അന്ന് പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. എങ്കിലും നോവൽ എഴുത്ത്‌ ഒട്ടും വഴങ്ങിയില്ല. എഴുതിയെഴുതി നോക്കിയെങ്കിലും അത്‌ ഒരു വിധത്തിലും ഞാനുദ്ദേശിക്കുന്നതിനടുത്തെങ്ങും എത്തിക്കുവാൻ കഴിഞ്ഞില്ല എന്നതുതന്നെ കാരണം.
    പിന്നെയും വായനകൾ. വിദേശക്ലാസിക്കുകൾ. അതിനിടെ ചിലപ്പോഴൊക്കെ പ്രസിദ്ധീകരിച്ച കവിതകൾ. നോവലിനുപറ്റിയേക്കാവുന്ന ഒന്നുരണ്ടു വിഷയങ്ങൾ അപ്പോഴോക്കെയും മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടായിരുന്നു. പക്ഷേ എഴുതാൻ ശ്രമിച്ചപ്പോളൊക്കെയും അത്‌ എനിക്കു പറ്റിയ പണിയല്ലെന്ന തിരിച്ചറിവോടെ പിൻവാങ്ങി.
    പിന്നെ എപ്പോഴോ എഴുതാൻ തുടങ്ങി. എന്തൊക്കെയോ അലക്ഷ്യമായി: കൃത്യമായ ഒരു കഥാതന്തുവിനെ ചുറ്റി ഒരു കഥ അപ്പോഴും ഉരുത്തിരിഞ്ഞില്ല.
    മനസ്സിൽ എന്നും കിടന്നിരുന്ന ആശയങ്ങളിലൊന്ന് ലിംഗമാറ്റം നടത്തി സ്ത്രീയായ ഒരാളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. രാധ രാധാകൃഷ്ണനായ വാർത്ത വായിച്ചപ്പോൾ മുതൽ ആ വിഷയം എന്നെ വല്ലാതെ ആകർഷിച്ചു. അത്തരം വാർത്തകൾ എവിടെ കണ്ടാലും ഞാനതു സൂക്ഷിച്ചുവയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്റർ നെറ്റ്‌ സൗകര്യം ഉപയോഗപ്പെടുത്തിയതോടെ അത്തരം വ്യക്തികളിൽ ചിലരെ നേരിട്ടു പരിചയപ്പെടാനും അവരുമായി മെയിൽ ബന്ധം പുലർത്താനും സാധിച്ചു. എനിക്കൊരു നോവൽ എഴുതാനുള്ള വിഷയം പരുവപ്പെട്ടു വരികയായിരുന്നു. മനസ്സിൽ തോന്നുന്നതൊക്കെ കുറിച്ചു വയ്ക്കാനും കമ്പ്യൂട്ടറിൽ സൂക്ഷിക്കുവാനും തുടങ്ങി. സ്വന്തമായി കമ്പ്യൂട്ടർ വാങ്ങിയതോടെ അത്‌ സ്ഥിരമായി ചെയ്തു തുടങ്ങി. അതിനിടയിലാണ്‌ മൂന്നു വർഷത്തോളം തിരുവല്ലയിൽ കാവുംഭാഗത്ത്‌ വാടകയ്ക്ക്‌ താമസിക്കേണ്ടി വന്നത്‌. അക്കാലത്ത്‌ കുറെ സമയം വീണുകിട്ടി. നോവലിന്‌ രൂപം കിട്ടിത്തുടങ്ങി.
    നോവലിൽ പണിത്‌ ഏറെക്കാലം ചിലവഴിച്ചു. ആയിടയ്ക്ക്‌ മാതൃഭൂമി നോവൽ മത്സരം നടത്തുന്ന വിവരം കണ്ടു. അതിനയക്കണമെന്ന ആഗ്രഹത്തോടെ നോവൽ കൂടുതൽ കറയറ്റതാക്കാൻ ശ്രമം തുടങ്ങി. പക്ഷേ ഒരിക്കലും തൃപതി വന്നില്ല. അവസാനം മത്സരത്തിന്റെ അവസാന തീയതിയുടെ തലേ ദിവസം ഉറക്കമിളച്ചിരുന്ന് അത്‌ ഒരു രൂപത്തിലാക്കി. പകൽ അത്‌ അയച്ചു.
    മാസങ്ങളോളം ഒരു വിവരവുമുണ്ടായില്ല. ഒരുവർഷം കഴിഞ്ഞപ്പോൾ ഒരു കുറിപ്പു കിട്ടി- താങ്കളുടെ നോവൽ അവാർഡിനർഹമായില്ലെങ്കിലും പ്രസിദ്ധീകരണയോഗ്യമായതിനാൽ പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ സന്നദ്ധരാണ്‌. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.
    എനിക്കതു മതിയായിരുന്നു. സമ്മതമാണെന്നറിയിച്ചു. അൽപം മിനുക്കുപണി നടത്താൻ സമയം ചോദിച്ചു.
    അഞ്ചാറുമാസം കഴിഞ്ഞപ്പോൽ വിളി വന്നു. എത്രയും വേഗം അയച്ചു കൊടുക്കണമെന്നു പറഞ്ഞു. അങ്ങനെ അയച്ചുകൊടുത്തു.
    പിന്നെയും രണ്ടു വർഷം വേണ്ടി വന്നു അത്‌ പുസ്തക രൂപത്തിലിറങ്ങാൻ.
    കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവല്ലയിലെ ഒരു കൊറിയർ ഏജൻസിയിൽ നിന്നുമൊരു വിളി. നിങ്ങൾക്ക്‌ മാതൃഭൂമിയിൽ നിന്ന് ഒരു പാഴ്സൽ വന്നിട്ടുണ്ട്‌.
    പാഴ്സൽ കൈയ്പറ്റി. പത്തുകോപ്പികൾ-ജലരേഖകളാൽഭ്രംശിക്കപ്പെട്ട്‌-എന്റെ നോവൽ

    Sunday, March 15, 2009

    തെറിച്ച പെണ്ൺ

    ചിലിയൻപെൺകുട്ടി ലിലി, വിപ്ലവകാരി ആർലെറ്റ്‌, ശ്രീമതി റോബർട്ട്‌ അർന്നോക്സ്‌, ശ്രീമതി ഡേവിഡ്സൺ, ഫക്കുഡ എന്ന ജാപ്പനീസ്‌ ഗുണ്ടയുടെ വെപ്പാട്ടി കുരിക്കൊ, ഭാര്യ, ഒളിച്ചോടിയ ഭാര്യ എന്നിങ്ങനെ വ്യത്യസ്ത സ്വത്വങ്ങളിൽ പാവം റിക്കാർഡൊ സോബക്രൂസിയോയുടെ ജീവിതത്തെ യൗവനം മുതൽ വാർദ്ധക്യം വരെ ത്വരിപ്പിക്കുകയും വ്യഗ്രതക്കൊള്ളിക്കയും ഹതാശമാക്കുകയും ചെയ്ത ഓട്ടിലിറ്റയെ പിന്നെന്താണു വിളിക്കുക? ജീവിതത്തുടനീളം അവളെ പ്രതീക്ഷിക്കുകയും അവളുടെ നിർദ്ദയമായ ചവിട്ടിത്തള്ളലുകൾ സഹിച്ചു സങ്കടപ്പെടുകയുചെയ്ത റിക്കാർഡോയുടെ മനഃസ്ഥിതിയെ എങ്ങനെ നിർവ്വചിക്കും?
    മരിയോ വർഗ്ഗാസ്‌ യോസയുടെ പുതിയ നോവൽ 'തെറിച്ച പെണ്ൺ' വായിക്കുമ്പോൾ ഇതൊക്കെയാണ്‌ അനുഭവം. നോവൽ ഇറങ്ങിയകാലത്തു വന്ന റിവ്യൂകൾ പലതും ഇതൊരു മോശം കൃതിയാണെന്ന് വിലപിച്ചു. അത്ര മോശമാണതെന്ന് തോന്നിയില്ല വായിച്ചപ്പോൾ. മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം പോലെ പ്രണയത്തിന്റെ അഗാധതലങ്ങളിലേക്ക്‌ ഊളിയിടുന്ന ഒരു കൃതിയാണ്‌ തെറിച്ച പെണ്ൺ. യോസയുടെ മറ്റു നോവലുകളിലെപ്പോലെ സങ്കീർണ്ണമായ ആഖ്യാന രീതിയോ സംഭവങ്ങളുടെ കൂടിക്കുഴച്ചിലോ ഇതിലില്ല. ഒരു പക്ഷേ അമേരിക്കൻ നിരൂപകരെ ഈ കൃതി മോശമെന്നു പറയാൻ പ്രേരിപ്പിച്ചത്‌ ഇതിന്റെ തികഞ്ഞ ലാളിത്യമാവാം. നേർ രേഖയിൽ പോവുന്ന ആഖ്യാനത്തിലൂടെ, പണത്തിനും സമൂഹത്തിലുന്നതമായ നിലനിൽപ്പിനും വേണ്ടി യഥാർത്ഥപ്രണയത്തെ തള്ളിപ്പറഞ്ഞ്‌ ലോകം ചുറ്റുന്ന ഓട്ടിലിറ്റ എന്ന വളരെ ദയനീയ സാഹചര്യത്തിൽ പിറന്നു വീണ മിടുക്കിപ്പെൺകുട്ടി അവളുടെ കഷ്ടകാലങ്ങളിലെല്ലാം തന്റെ യഥാർത്ഥ കാമുകന്റെ അരികിലെത്തുന്നു. അവളെ കിട്ടുക എന്നത്‌ ജീവിത ലക്ഷ്യമായി കരുതി അവിവാഹിതനായി, ഏകനായി കാത്തിരിക്കുന്ന റിക്കാർഡോയ്ക്ക്‌ ലഭിക്കുന്നത്‌ വർഷങ്ങൾക്കിടയ്ക്കെപ്പോഴെങ്കിലും തന്റെ ജീവിത ഗതി മാറുന്നതിന്റെ ഇടവേളകളിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന തെറിച്ച പെണ്ൺ ആ അൽപകാലത്തിനിടയിൽ തന്റെ ജീവിതത്തിൽ നിറയ്ക്കുന്ന അലൗകിക സന്തോഷവും പിന്നീട്‌ ഒരു വാക്കുപോലും പറയാതെ അവൾ ഉപേക്ഷിച്ചു പോകുമ്പോൾ തോന്നുന്ന കടുത്തനിരാശയും മാത്രമാണ്‌
    തെറിച്ച ചിലിയൻ പെണ്ണിന്‌ പാവം റിക്കാർഡിറ്റോയോട്‌ അൽപമെങ്കിലും പ്രണയം എന്നെങ്കിലും ഉണ്ടായിരുന്നോ? അത്‌ വായനക്കാരന്റെ വിവേചനത്തിനു വിട്ടുതരുന്നു യോസ.
    തെറിച്ചപെണ്ണിന്റെയും അവളെ കാത്തും അവൾക്കുവേണ്ടിയും മാത്രമായി ജീവിതം ഹോമിച്ച റിക്കാർഡോയുടെയും കഥ യോസയുടെ ഭാഷയിൽ വിരിയുമ്പോൾ അത്‌ ഒരു മികച്ച സൃഷ്ടിയാവുന്നു. പ്രായമോ കാത്തിരിപ്പോ തളർത്താത്ത പ്രണയത്തെക്കുറിച്ചുള്ള ഈ കഥ മാർക്കേസിന്റെ സമാന നോവലുകൾ എന്നപോലെ വായനക്കാരെ ആകർഷിക്കുന്ന ഒന്നാണ്‌.

    Thursday, February 26, 2009

    കാലക്രീഡ

    കാലത്തിന്റെ കളികളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ പരമരസമാണ്‌.
    ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നുമുതൽ എൺപത്തിയെട്ടുവരെയുള്ള കാലഘട്ടത്തിലായിരുന്നു എന്റെ കോളേജ്‌ പഠനം. ഏഴുകൊല്ലം. എന്നും രാവിലെ, ഏഴേമുക്കാലിന്‌ ഞാലീക്കണ്ടം അന്തിച്ചന്തയിൽ വരുന്ന സിന്ധുമോൾ എന്നും പിന്നീട്‌ മിസ്റ്റികായെന്നും പേരുമാറിയ ഒരു ബസ്സിലായിരുന്നു പെരുന്നയിലേക്കുള്ള യാത്ര. പ്രീഡിഗ്രീയുടെ രണ്ടുകൊല്ലം ഷിഫ്റ്റ്‌ സമ്പ്രദായമായിരുന്നു. ഒന്നേകാലിന്റെ സെന്റ്ജോർജ്ജ്‌ അല്ലെങ്കിൽ രണ്ടിന്റെ ജോസ്കോ, വീണ്ടും താമസിച്ചൽ രണ്ടിരുപതിന്റെ ഗിരീഷ്‌.....
    കവിയൂർ, ആഞ്ഞിലിത്താനം ഭാഗത്തുനിന്നു പോകുന്നവർ പലരും സെന്റ്‌ ജോർജ്ജിനെ അവഗണിച്ചിരുന്നു. ജോസ്കോ ആയിരുന്നു ഞങ്ങളുടെ മുഖ്യ വാഹനം. അല്ലെങ്കിൽ ഗിരീഷ്‌. അതിൽ കൺസഷൻകാരോട്‌ അത്ര സുഖമുള്ള ബന്ധമല്ലായിരുന്നു....
    അങ്ങനെ ഏഴുകൊല്ല. വണ്ടികൾ പേരു മാറി. ചിലതു നിന്നു പോയി.
    ഒത്തിരിക്കാലത്തിനു ശേഷം വീണ്ടും ചങ്ങനാശ്ശേരി കവിയൂർ റൂട്ടിൽ ഇന്നു വൈകിട്ട്‌ യാത്ര ചെയ്തപ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ വസ്ഴിയോരമാകെ കാണുകായിരുന്നു...
    പായിപ്പാടു സ്ക്കൂളിന്റെ മുൻപിൽ നിന്ന് രാജുവും അതേ ബസ്സിൽ കയറി. ഞങ്ങൾ കോളേജിലേക്ക്‌ സഹയാത്രികരായിരുന്നു.
    എന്തു മാറിപ്പോയീ വഴിയോരങ്ങൾ
    ഇരുപത്തിയഞ്ചിലേറെക്കൊല്ലങ്ങളുടെ മാറ്റം.
    എങ്ങനെ മാറിപ്പോയീ ഞങ്ങളും.........
    കാലമിനിയുമുരുളും....
    എന്നേ പറയാനുള്ളു....

    Sunday, February 22, 2009

    ആകാശം



    എത്ര വിശാലമാണെന്നൊ കുംഭമാസത്തിലെ ആകാശം. അതിന്റെ ഭംഗി കണ്ടവരുണ്ടോ? അകാശം.......
    കുംഭമാസം.....................
    എന്റെ മക്കൾക്ക്‌ ഇതത്ര ദഹിക്കുമെന്ന് തോന്നുന്നില്ല. ഞാൻ ഓരോ മാസവും അവരെ ആകാശം കാണിക്കാൻ ശ്രമിക്കാറുണ്ടെന്നതിരിക്കട്ടെ!
    എത്ര വേഗമാണ്‌ ലോകം മാറുന്നത്‌.
    നാളെ ശിവരാത്രി!
    ശിവരാത്രിയ്ക്ക്‌ വീശുപാളയെടുക്കും എന്നോരു ചൊല്ല് അമ്മച്ചിയമ്മ( അമ്മയുടെ അമ്മ) പറഞ്ഞു കേട്ടിട്ടുണ്ട്‌. എന്റെ ശിവരാത്രികളിൽ വീശുപാള ആവശ്യം വന്നത്‌ കറന്റില്ലാത്തപ്പോൾ മാത്രം.
    എന്റെ മക്കൾക്കോ ശിവരാത്രി പോലും അന്യം!
    കവിയുരിൽ നാളെ ശിവരാത്രി പ്രമാണിച്ച്‌ കെട്ടുകാഴ്ചകളടകം ഉണ്ടെന്ന് പറയുന്നു. എന്റെ ഓർമ്മയിൽ കെട്ടുകാഴ്ചകൾ ഒന്നോ രണ്ടോ കൊല്ലമേ ഉണ്ടായിട്ടുള്ളു. പഴയതു പലതും പുനരാവർത്തിയ്ക്കുന്നത്‌ എന്റെ തലമുറയുടെ ഉദ്വേഗത്തിന്റെ ലക്ഷണം മാത്രം. പണ്ട്‌ ഉത്സവത്തിന്‌ പന്ത്രണ്ടാനകൾ എഴുന്നള്ളിയ്ക്കുമായിരുന്നു എന്ന് അമ്മച്ചിയമ്മ പറഞ്ഞിട്ടുണ്ട്‌. ആനയിടഞ്ഞ കൊല്ലങ്ങളെപ്പറ്റിയും. ഇക്കൊല്ലം വീണും പന്ത്രണ്ടാനകളെ എഴുന്നള്ളിച്ച ഉത്സവം നടന്നു. അത്‌ തികച്ചും കൊമേഴ്സ്യൽ. എട്ടാന നിരന്നു നിൽക്കാനിടമില്ലാത്ത മതിലകത്ത്‌ പന്ത്രണ്ടാന നിരന്നു നിന്നതിന്റെ അത്ഭുതം ഇപ്പ്പ്പോഴും അവശേഷിയ്ക്കുന്നു.
    അത്‌ അവഗണിയ്ക്കാം
    ശിവരാത്രി.....
    എന്റെ ഓർമ്മയിൽ ശിവരാത്രി ഒരു കാവടിയാട്ടത്തിൽ ഒതുങ്ങും. അതും ഇടത്തരം. അന്ന് അമ്മച്ചിയമ്മ പറയുമായിരുന്നു ഇതെന്ത്‌ ശിവരാത്രി എന്ന്. രാത്രിയിലാണ്‌ കവിയൂർ ശിവരാത്രിയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയുമായിരുന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ രാത്രി ഉത്സവക്കാഴ്ച ധനുമാസത്തിലെ വലിയുത്സവത്തിന്റെ ഒന്നോരണ്ടോ ദിവസങ്ങളിൽ ഒതുങ്ങുമായിരുന്നു. ശിവരാത്രി ഉത്സവം ആദ്യമായി കാണുന്നത്‌ ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലാണ്‌. അന്ന് കവിയൂർ ശിവരാത്രി കാണാനല്ല, മറിച്ച്‌ തൃക്കക്കുടിയിലെ ( തൃക്കക്കുടി ഗുഹാക്ഷേത്രം) ശിവരാത്രി കാണാനാണ്‌ കോലേജിലെ സുഹൃത്തുക്കളും ഒന്നിച്ച്‌ ഇറങ്ങിയത്‌. അന്ന് കവിയൂർ ശിവരാത്രിയുടെ അവസ്ഥ ദയനീയമായിരുന്നു. തൃക്കക്കുടിയിൽ നടന്ന കലാപരിപാടി കണ്ടെന്നു വരുത്തി തിരിയെ നടന്നു വരും വഴി വെറുതെ കേറിയതാണ്‌ വല്യമ്പലത്തിൽ. അവിടെ അന്ന് കുറെ ( നീട്ടിപ്പറഞ്ഞാൽ നൂറു നൂറ്റമ്പതു തല നരച്ചവർ ) അളുകൾ ഉണ്ട്‌. കലാപരിപാടി ഒന്നും ഇല്ല. രാത്രിയിലെ വിളക്കെഴുന്നള്ളത്തു കാത്തിരിക്കുന്നവർ. രാത്രിയിൽ അത്രയും ആൾ ഒരു കലാപരിപാടിയും ഇല്ലാതെ അവിടെയുണ്ടെന്നത്‌ ഒരത്ഭുതമായിരുന്നു. അന്നു മുതൽ ശിവരത്രി ദിവസം വിളക്കുമാടത്തിലെ എണ്ണായിരത്തിൽപ്പരം വിളക്കുകൾ നാട്ടുകാർ തെളുയ്ക്കുന്നതു കാണാൻ പോകാൻ തുടങ്ങി. അമ്പലവുമായും അവിടുത്തെ ഉത്സവങ്ങളുമായും ഏറെ പരിചയപ്പെട്ട്‌ മുതിർന്നതോടെ പഴമക്കാർ പറഞ്ഞറിഞ്ഞിട്ടുള്ള ശിവരാത്രിക്കൊഴുപ്പ്‌ എങ്ങനെ തിരിച്ചു കൊണ്ടു വരാമെന്ന് സ്വപ്നം കണ്ടു.....
    എല്ലാം സ്വപ്നമായി തുടർന്നു.....
    അമ്പലത്തിൽ ആളു കൂടി. അടിവച്ചടിവച്ചല്ല......., ഇരട്ടിച്ചിരട്ടിച്ച്‌...
    ശിവരാത്രിയ്ക്കും.................
    പഴയ കവിയൂർ ശിവരാത്ര്യുടെ ഗരിമകൾ( പറഞ്ഞു കേട്ടപ്രകാരം) അകലെയാണെങ്കിലും, നായ്ക്കുഴി വാണിഭം പോലെ മധ്യതിരുവിതാം കൂറിലെ ഏറ്റവും വലിയ വിത്തു വിളകളുടെ വിപണി എന്ന സ്ഥാനം ഓർമ്മയിലാണെങ്കിലും.....
    ശിവരാത്രി കേമമാണ്‌.
    പകൽ പതിനായിരങ്ങൾ തൊഴുതു പോകും.
    രാത്രി വിളക്കിനും, ശിവരാത്രിപ്പൂജയ്ക്കും എൺപത്തിയിയാറിലെ നൂറ്റിയൻപതാളുകളുടെ സ്ഥാനത്ത്‌ കുറഞ്ഞത്‌ അയ്യായിരത്തിനും പതിനായിരട്ടിനുമിടയിൽ ആളുമുണ്ടാവും..... മതിലകം നിറയും....
    ഭക്തിയോ വിഭക്തിയോ.....
    നല്ലതോ ചീത്തയോ......
    എനിക്കറിയില്ല.
    ഇവിടെ മാത്രമല്ല. ചെറിയ ക്ഷേത്രങ്ങളിൽപ്പോലും അവസ്ഥ ഇതു തന്നെ.........
    നാളെ ശിവരാത്രിയാണ്‌..........................
    ( ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിലോ, എൺപത്തിയേഴിലോ കണ്ട ശിവരാത്രിയെഴുന്നള്ളത്തിന്റെയും അന്ന് എന്നോടൊപ്പം വന്ന രജിത്തിനും( ഇന്നും അവൻ കവിയൂരിലുണ്ട്‌,,, അന്നും) സുരേഷ്‌ എന്നപായിപ്പാട്ടുകാരനും ഗോപൻ എന്ന കുട്ടനാട്ടുകാരനും സമർപ്പിച്ചുകൊണ്ട്‌.................................

    Sunday, February 08, 2009

    വാര്യത്തുകിഴക്കേതില്‍ ശിവന്‍

    ഇതൊരു രസമുള്ള കഥയാണ്.
    സംഭവിച്ചതുമാണ്.
    തിരുനക്കരക്കാരന്‍ ഒരു വാര്യര്‍ ഇപ്പോള്‍ അത് സുചിപ്പിച്ചിരിക്കുന്നു അവന്റെ ബ്ലോഗില്‍. തെവരുടാനയിലല്ല, ഗോഡ് എലിഫന്റ് എന്ന ഇംഗ്ലീഷ് ബ്ലോഗില്‍{ vaaryanimgIshumaayudham}
    കുറേക്കാലം മുന്പ് ഏതോ ചെറിയ കുറ്റത്തിന് ഒരു കവിയു‌ര്‍ക്കാരനെ പിടിച്ചു.കേസ് ചാര്‍ജ്ജ് ചെയ്യാന്‍ പേരു ചോദിച്ചു . പേരു പറഞ്ഞു കൊടുത്തു, വാര്യ്ത്തു കിഴക്കേതില്‍ ശിവന്‍, കവിയ‌ൂര്‍. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ കക്ഷിയെ തേടിയെത്തി, സമന്സുമായി.
    പെരരിഞ്ഞതും കിഴക്കേ നാട്ടിലെ ആളുകള്‍ ഊറിക്ചിരിക്ചു. പോലീസുകാരന്‍ അമ്പരന്നു. അപ്പോള്‍ ഏതോ സന്മനസ്സ് കാര്യം പറഞ്ഞു കൊടുത്തു. കവിയൂരിന്ടെ ഭുമി ശാസ്ത്ര പ്രകാരം വാര്യത്തെ വീടിനു കിഴക്ക് ഒരു ശിവന്‍ ഉണ്ട്ട്. പക്ഷെ കക്ഷിയ്ക്ക് സമന്‍സ് കൊടുക്കാന്‍ ബുദ്ധിമുട്ടും. നട അടച്ചിരിക്കുകയാണ്. തുറക്കുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും.
    സംഗതി ഇത്രമാത്രം. വാര്യത്തെ വീടിനു നേരെ മുന്‍പില്‍ അമ്പലത്തിന്റെ മതിലാണ്.
    തിരുവല്ലയില്‍ മൈനര്‍ കുറ്റം ചെയ്ത വിരുതന്‍ സാക്ഷാല്‍ പരമശിവന്റെ പേരു പറഞ്ഞു തടി തപ്പി എന്നത് തന്നെ കാര്യം.