Thursday, February 26, 2009

കാലക്രീഡ

കാലത്തിന്റെ കളികളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ പരമരസമാണ്‌.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊന്നുമുതൽ എൺപത്തിയെട്ടുവരെയുള്ള കാലഘട്ടത്തിലായിരുന്നു എന്റെ കോളേജ്‌ പഠനം. ഏഴുകൊല്ലം. എന്നും രാവിലെ, ഏഴേമുക്കാലിന്‌ ഞാലീക്കണ്ടം അന്തിച്ചന്തയിൽ വരുന്ന സിന്ധുമോൾ എന്നും പിന്നീട്‌ മിസ്റ്റികായെന്നും പേരുമാറിയ ഒരു ബസ്സിലായിരുന്നു പെരുന്നയിലേക്കുള്ള യാത്ര. പ്രീഡിഗ്രീയുടെ രണ്ടുകൊല്ലം ഷിഫ്റ്റ്‌ സമ്പ്രദായമായിരുന്നു. ഒന്നേകാലിന്റെ സെന്റ്ജോർജ്ജ്‌ അല്ലെങ്കിൽ രണ്ടിന്റെ ജോസ്കോ, വീണ്ടും താമസിച്ചൽ രണ്ടിരുപതിന്റെ ഗിരീഷ്‌.....
കവിയൂർ, ആഞ്ഞിലിത്താനം ഭാഗത്തുനിന്നു പോകുന്നവർ പലരും സെന്റ്‌ ജോർജ്ജിനെ അവഗണിച്ചിരുന്നു. ജോസ്കോ ആയിരുന്നു ഞങ്ങളുടെ മുഖ്യ വാഹനം. അല്ലെങ്കിൽ ഗിരീഷ്‌. അതിൽ കൺസഷൻകാരോട്‌ അത്ര സുഖമുള്ള ബന്ധമല്ലായിരുന്നു....
അങ്ങനെ ഏഴുകൊല്ല. വണ്ടികൾ പേരു മാറി. ചിലതു നിന്നു പോയി.
ഒത്തിരിക്കാലത്തിനു ശേഷം വീണ്ടും ചങ്ങനാശ്ശേരി കവിയൂർ റൂട്ടിൽ ഇന്നു വൈകിട്ട്‌ യാത്ര ചെയ്തപ്പോൾ ഞാൻ ബസ്സിന്റെ ജാലകത്തിലൂടെ വസ്ഴിയോരമാകെ കാണുകായിരുന്നു...
പായിപ്പാടു സ്ക്കൂളിന്റെ മുൻപിൽ നിന്ന് രാജുവും അതേ ബസ്സിൽ കയറി. ഞങ്ങൾ കോളേജിലേക്ക്‌ സഹയാത്രികരായിരുന്നു.
എന്തു മാറിപ്പോയീ വഴിയോരങ്ങൾ
ഇരുപത്തിയഞ്ചിലേറെക്കൊല്ലങ്ങളുടെ മാറ്റം.
എങ്ങനെ മാറിപ്പോയീ ഞങ്ങളും.........
കാലമിനിയുമുരുളും....
എന്നേ പറയാനുള്ളു....

1 comment:

shajkumar said...

പക്ഷെ ജനത്തിനൊന്നും വലിയ മാറ്റം കാണുന്നുമില്ല!