Sunday, August 21, 2016

ശബരിമലയിൽ സംഭവിയ്ക്കുന്നത്




[ഫേസ് ബുക്കിൽ ബി. സതീഷ് കുമാറിന്റെയും അശോക് കർത്തായുടെയും പോസ്റ്റുകൾ വന്ന പശ്ചാത്തലത്തിൽ കുറിയ്ക്കുന്നതാണിത്. ധർത്തിയിൽ ടൈപ്പ് ചെയ്തതിനാൽ അക്ഷരപ്പിശകുകളും വാചകപ്പിശകുകളും  കണ്ടേയ്ക്കാം.]


താൻ നിലനിൽക്കുന്നുണ്ടോ, തന്റെ രൂപമെന്താണ്, പേരെന്താണ്, ഇതൊന്നും ഈശ്വരന്റെ പ്രശ്നമല്ല. ഇതെല്ലാം മനുഷ്യൻ മാത്രമാണ് പ്രശ്നമാക്കുന്നത്. ഈശ്വര സൃഷ്ടികളായ, ഇശ്വരാഅംശമായ, പഴുതാരയോ പുളിയോ കാട്ടുകല്ലോ കരിവീട്ടിയോ കാളസർപ്പമോ ഒന്നും ഈശ്വരന്റെ സ്വത്വത്തത്തെയോ പേരിനേയോ വീടിനെയോ സ്വഭാവസവിശേഷതകളെയോ സംബന്ധിച്ച് ഒരുതരത്തിലും ചിന്തിയ്ക്കാറുമില്ല. വിശക്കുമ്പോൾ കഴിയ്ക്കുക, കാമമുണരുമ്പോൾ രതിയ്ക്കുക, മരണം വിളിയ്ക്കുമ്പോൾ പോവുക എന്നതാണവരുടെ ലോക ധർമ്മം. ഈശ്വര സൃഷ്ടികളിൽ ഏറ്റവും മഹത്തതെന്ന് എല്ലാ മതശാസ്ത്രങ്ങളും വാഴ്ത്തുന്ന മനുഷ്യന്റെ കാര്യം കഷ്ടമാണ്. അവൻ ഈശ്വരന്റെ പേരിനെക്കുറിച്ചും വീടിനെക്കുറിച്ചും രീതികളെക്കുറിച്ചും ലോകാലോകാന്തരം, വിട്ടുവീടാന്തരം, വ്യക്തി വ്യതിയാന്തരം ചിന്തിയ്ക്കുകയും കലഹിയ്ക്കുകയും പരസ്പരം കൊല്ലുകയും ചെയ്യുന്നു. കടുവ മാനിനെ പിടിയ്ക്കുന്നതും വൈറസ് മനുഷ്യനെ ആക്രമിയ്ക്കുന്നതും അവരുടെ ധർമ്മമാണ്. ധർമ്മത്തെക്കുറിച്ച് വിചാരണം ചെയ്യുന്ന ഹിന്ദുധർമ്മമെന്ന്  പറയുന്നതിലെന്ക്കിലും ഈയൊരു ചിന്താഗതി അല്പമെങ്കിലും ഉണ്ടാവേണ്ടതാണ്. വേദസാരവും അതാണ്. സ്‌മൃതികളെ പലരീതിയിൽ വ്യാഖ്യാനിച്ച് കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലത്തെ ഇന്ത്യയിൽ നടന്ന ഭേദവിചാരങ്ങൾ ഹിന്ദു എന്ന ഇന്ന് വ്യാഖാനിയ്ക്കപ്പെടുന്ന സമൂഹത്തെ പല തട്ടുകളായി വിഭജിച്ച്. ഏതെങ്കിലും വേദത്തിൽ ജാതികളെക്കുറിച്ചോ മറ്റോ പറഞ്ഞിട്ടുണ്ടോ? ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്തങ്ങൾ വേദങ്ങളാണെന്ന് ഇടയ്ക്കിടയ്ക്ക് ആണയിടുകയും വേദങ്ങൾ സ്വപ്നം കാണാത്തതിനെലാം സമ്മതം മൂളുകയും ചെയ്യുന്നവർ ഇത് ചിന്തയ്ക്കണം.

കവിയൂർ മഹാക്ഷേത്രത്തിന്റെ നുറ്റാണ്ടുകൾ പഴക്കമുള്ള മതിലിന്റെ എറെക്കുകിഴക്കുഭാഗത്ത് ഏതാനും  വിടവുകളുണ്ട്. ആശാരിമാർക്ക് ഉത്സവം കാണാനായി കൊടുത്തിട്ടുള്ള സൗകര്യമാണ്. 1936 വരെയും ക്ഷേത്രം പണിത ആശാരിമാർ അവിടുത്തെ ഉത്സവം കണ്ടിരുന്നത് ഈ വിടവിലൂടെയാണ്. ക്ഷേത്രപ്രവേശനകാലത്ത് ഓര്മ്മയുദിച്ചിരുന്ന  പലരും, അതിന്റെ ശില്പി കുടുംബത്തിൽ പെട്ടവർതന്നെ, ആദ്യമായി ക്ഷേത്ര മതിലകത്ത് പ്രവേശിച്ച അവസരങ്ങളെക്കുറിച്ച്എം അന്ന് തുറിച്ചു നോക്കിയാ മേൽജാതി കണ്ണുകളെക്കുറിച്ഛ്ച്ചും പറഞ്ഞിട്ടുള്ളത് ഇവിടെ കുറിയ്ക്കട്ടെ. പിന്നെയൊരു വിഭാഗത്തിനാവട്ടെ, അത്രപോലും ഉത്സവകാലത്തുപോലും അടുക്കാൻ കഴിയില്ലായിരുന്നു. അവർക്കു വേണ്ടിയായിരുന്നു നായ്ക്കുഴി. നായ്ക്കുഴിയിൽ കൂട്ടുന്ന തീർത്തും വര്ണരുടെ കാണിക്ക അന്നും തൃക്കവിയൂരപ്പൻ സ്വികരിയ്ക്കുമായിരുന്നു. അതിനായി ഒരു വിളക്കും നാക്കിലയും വച്ച് ഒരു കിഴ്‌ശാന്തിയെ തീണ്ടാപ്പാടകലത്തിൽ നിർത്തുകയും ചെയ്യുമായിരുന്നു. 1931 ലെ പുതുക്കിയ കവിയൂർ ദേവസ്വം പതിവ് പുസ്തകം അത് പറയുന്നുണ്ട്.

ഇതിലെല്ലാമുപരി, അയിരൂർ ചെറുകോൽപുഴയിൽ പമ്പയാറ്റിന്റെ കടവത്ത് ഹിന്ദുമഹാ മണ്ഡലത്തിന്റേതായി ഒരു ഓഫിസ് കെട്ടിടമുണ്ട്. മുഴുവൻ തടിയാണ്. ആ തടി അയിരൂർ പുതിയകാവിലെ തേരിന്റെ തടിയായിരുന്നു എന്നാണു പറയപ്പെടുന്നത്. അതുമായി ബന്ധപ്പെട്ടും അയിരൂർ പുതിയകാവിലെ പടയണി ഒരു കാലത്ത് നിലച്ചതിനെ കുറിച്ചും ഒത്തിരി കഥകളുണ്ട്. ഏതായാലും ചട്ടമ്പി സ്വാമി എന്ന സാമൂഹിക പരിഷ്കർത്താവിന്റെ ശ്രമഫലമായി ഹിന്ദുമഹാമണ്ഡലം അയിരൂർ ചെറുകോൽപുഴയിൽ ആരംഭിച്ചു. മധ്യ തിരുവിതാം കുററിലെ പടയണി ചുരുങ്ങിയ സ്ഥലങ്ങളിലൊഴിച്ച് നിലച്ചുപോകുന്നതിനും ചട്ടമ്പിസ്വാമിയുടെ പ്രബോധനത്തിന്റെ ഫലമായി നിലച്ചുപോവുകയുംചെയ്തു. ഒരു പരമ്പരാഗത കലയെന്ന രീതിയിൽ പടയണി മധ്യതിരുവിതാംകൂറിൽ പുനർജ്ജനിച്ചത് വീണ്ടും നുറുകൊല്ലത്തിനു ശേഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലാണ്. അപ്പോഴേയ്ക്കും അയിരൂർ പുതിയകാവിൽ നിലനിന്നിരുന്നതുപോലെയുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങൾ നിലയ്ക്കുകയും ചെയ്തിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും നടന്ന കേരളത്തിലെ ഹൈന്ദവ നവോഥാനത്തിന്റെ ഏറ്റവും ദുഷിതമായ വശം   ഇപ്പോൾ മറ നിക്കി പുറത്തുവന്നിരിയ്ക്കുന്ന സാഹചര്യത്തിൽ ഇത്രയുമൊക്കെ സൂചിപ്പിയ്ക്കാതെ വയ്യ. ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ച് ചില ദുരുപദിഷ്ടമായ ഭ്രാന്തൻ ജനൽപനങ്ങളെ മുൻനിർത്തി ഇനിയുമൊരു സംഘം ചേരലിൽമാനൊരുങ്ങുന്നതെങ്കിൽ, ഭരണഘടനാപരമായി കേരള സർക്കാരിനും നിയമസഭയ്ക്കും മേൽനോട്ടമുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിയ്ക്കുന്നവർ അതിനു തിരി കൊളുത്തുകയാണെങ്കിൽ, അത് ഹൈന്ദവ സമൂഹത്തെ ( ഇന്ന് എല്ലാവരും അഭിമാന വിജ്രംഭിതരാവുന്നത്   ഈ പേരിലാണല്ലോ) പലതട്ടുകളായി ഭിന്നിപ്പിയ്ക്കുകയേയുള്ളു.

തന്ത്ര ശാസ്ത്രമനുസരിച്ച് മനുഷ്യന്റെ മുടി, നഖം, വിയർപ്പ്, മൂത്രം ഇത്യാജി വിസർജ്യങ്ങളൊന്നും ക്ഷേത്രാങ്കണത്തിൽ വീഴാൻ പാടില്ല. കേരളത്തിലെ ഏറ്റവും വിശാലമായ നാലമ്പമുള്ള ക്ഷേത്രങ്ങളിൽ പോലും- വൈക്കം, തിരുവല്ല, ചെങ്ങന്നൂർ, ആറന്മുള, തൃശ്ശൂർ, പെരുവനം, പദ്മനാഭസ്വാമി ക്ഷേത്രം, തളിപ്പറമ്പ് - ഇരുനൂറ്‍റൊ മുന്നൂറ്‍റൊ ആളുകളിൽ കൂടുതൽ വിയർപ്പൊഴുക്കാതെ കൂടാനുള്ള സൗകര്യമില്ല. ഇന്നത്തെ അവസ്ഥയിൽ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അതിലെത്രയോ അധികം ആളുകൾ വിയർപ്പൊഴുക്കി മണിയ്ക്ര്രകളോളം ക്യൂ  നിൽക്കേണ്ടി വരുന്നുണ്ട്. അതിനനുസരിച്ച് അവിടെ ശ്രീലകത്തിരിയ്ക്കുന്ന ശാന്തിക്കാർക്ക്കും എത്രയോ അധികം വിയർപ്പൊഴുക്കേണ്ടി വരുന്നുണ്ട്. അതുമൂലം കേരളത്തിലെ ഏതാണ്ടെല്ലാ ദേവാലയങ്ങളിലെയും ശാന്തിക്കാർ, ശ്രീകോവിലിൽ, ഏറ്റവും പരാമപവിത്രമായ സ്ഥലത്ത് സ്വന്തം വിയർപ്പ് ദിവ്യവിഗ്രഹങ്ങളിൽ ഇറ്റിയ്ക്കുന്നുണ്ട്? ക്ഷേത്രാങ്കണത്തിൽ കുളം സ്ഥാപിച്ചിരിയ്ക്കുന്നതിന്റെ മുഖ്യ ലക്‌ഷ്യം ഇങ്ങനെ വിയർക്കുമ്പോൾ കുളിയ്ക്കാൻ വേണ്ടിയാണ്. എത്രക്ഷേത്രത്തിൽ മേൽശാന്തിമാർ ഇപ്രകാരം ചെയ്യാൻ മാത്രം സ്വാതന്ത്രരാവുന്നുണ്ട്, ഇന്നത്തെ അന്തരീക്ഷത്തിലും ക്ഷേത്രത്തിരക്കിലും?
ചുരുക്കത്തിൽ തന്ത്രശാസ്ത്രമനുസരിച്ച്ചു നോക്കിയാൽ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും മലിനമാണ്. പരമപവിത്രമെന്നവകാശപെടുന്ന ഗുരുവായൂരിലും ശബരിമലയിലും ശാന്തിക്കാർ കാൽമണിയ്ക്കൂർ ഇടവിട്ടും മറ്റു മഹാക്ഷേത്രങ്ങളിൽ മണിയ്ക്കൂറിലൊരിയ്ക്കൽ വീതമെങ്കിലും കുളിച്ച് ശുദ്ധരാവേണ്ടതാണ്. അപ്പോൾ കഴുവിൽ നിൽക്കുന്നവരോ?

ഇനി ശബരിമലയും തന്ത്രവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? കാനന ക്ഷേത്രമായ ശബരിമലയിൽ എന്ന് മുതലാണ് തന്ത്രി നിത്യസാന്നിധ്യമായത്? ചെങ്ങന്നൂർ ഗ്രാമത്തിൽപ്പെട്ട, ചെങ്ങന്നൂർ മഹാക്ഷേത്രത്തിൽ ഭജനമിരുന്ന് തന്ത്രം വരിയ്‌ക്കേണ്ടുന്ന, അവിടുത്തെ പൂജകൾക്ക് നിത്യം മാർഗ്ഗനിർദ്ദേശം ചെയ്യണ്ട, താഴമൺ തന്ത്രി എത്ര ദിവസം ആ ക്ഷേത്രത്തിൽ എത്താറുണ്ട്? ( പഴയ വിധികളനുസരിച്ച് എല്ലാ മഹാക്ഷേത്രത്തിലും നിത്യവും ഒരു പൂജയ്ക്കെങ്കിലും തന്ത്രി നേരിട്ട് നടത്തണമെന്ന നിബന്ധനയുണ്ടെന്നാണ് അറിവ്. കവിയൂർ മഹാക്ഷേത്രത്തിൽ ഏതായാലും ഉച്ചപ്പൂജ തന്ത്രി നിർവഹിയ്ക്കണം എന്നൊരു ചിട്ടയുണ്ടായിരുന്നു. മുന്നുറ്റിയറുപത്തിയഞ്ച്ച് ദിവസവും അഞ്ചുപൂജയും ശ്രീബലിയുമുള്ള, പത്തോ പതിനെട്ടു ആട്ടവിശേഷങ്ങളും നിരവധി മാസവിശേഷങ്ങളുമുള്ള ഈ ക്ഷേത്രത്തിൽ ഏറിയാൽ ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം മാത്രമാണ് തന്ത്രി പ്രത്യക്ഷപ്പെടാറുള്ളത്. ചെങ്ങന്നൂരിലും, താഴമൺ മഠത്തെ സംബന്ധിച്ച്ഇടത്തോളം അത്രതന്നെ പ്രധാനമായ ഏറ്റുമാനൂരിലും മിക്കപ്പോഴും കൊടിയേറ്റും ഉത്സവബലിയുമടക്കമുള്ള അതിപ്രധാന ചടങ്ങുകൾക്കുപോലും തന്ത്രി ആൽപേരിനെ വിടുന്നതായി കാണാറുണ്ട്. വ്യക്തിപരമായ കാരണങ്ങളേക്കാളുപരി അതിനൊരു കാരണമേയുള്ളു. ചെങ്ങന്നൂരിലെ ഉത്സവകാലത്ത് വിശേഷിച്ചും, ശബരിമലയിൽ പണം പൊഴിയുന്ന കാലമായിരിയ്കും. അത്രതന്നെ തന്ത്രം!

കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തിലെ ഏറ്റവും വലിയ ഒരു തീർഥാടന കാലവുമായി ബന്ധപ്പെട്ട യോഗത്തിൽ പറഞ്ഞ സൗമ്യമായ ഒരു പ്രസ്താവനയും അതിന്റെ പേരിൽ വെളിച്ചപ്പാട് തുള്ളിയ ഒരാറാട്ടുമുണ്ടന്റെ വാക്കുകളും മുൻ നിർത്തി പടയ്ക്കൊരുങ്ങുമ്പോൾ ഒന്നോർക്കുന്നതു നന്നായിരിയ്ക്കും. ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറിൽ തന്ത്രി അഭിപ്രായമൊന്നും ചോദിയ്ക്കാതെ, എല്ലാ മാമൂലുകളെയും അതിലംഘിച്ച് ഒരു രാജാവ് നടത്തിയ വിളംബരമിലായിരുന്നെങ്കിൽ സ്വാതന്ത്ര്യം ലഭിയ്ക്കുന്ന സമയത്ത് കേരളത്തിലെ നാമിന്നു പറയുന്ന ഹിന്ദു സമൂഹത്തിൽ എത്രപേർ( നമ്പുതിരി, നായർ, അമ്പലവാസികൾ ഒഴിച്ച് ) ഹിന്ദുവായി ശേഷിയ്ക്കുമായിരുന്നു? . ദേവസ്വം ബാർഡിനു മേൽ ഭരണപരമായ ചില അവകാശങ്ങൾ കേരള നിയമസഭയ്ക്കും ഭരണാധികാരികൾക്കുമുണ്ട്. കവനന്റിൽ അത്തരമൊരു വ്യവസ്ഥ തിരുവിതാംകൂർ രാജാവ് ചെയ്തതിനു പിന്നിൽ വിവേകപൂർണ്ണമായ ഒട്ടനവധി അടിസ്ഥാനങ്ങളുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയെയും ശ്രീനാരായണ ഗുരുവിനെയും കേരള സമൂഹം അംഗീകരിച്ച അതെ കാര്യങ്ങൾ. സ്വാമി വിവേകാനന്ദനെന്ന മഹാസയാണ് പറഞ്ഞ ഭ്രാന്താലയത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചത് ഇതൊക്കെയാണ്. ഇന്ന് ഈ മഹാത്മാക്കളുടെ മുഖങ്ങളൊക്കെ വലത്- ഇടതു- മധ്യ ഭേദമില്ലാതെ എല്ലാവരും കടുത്തക്കാറുണ്ട്. അവർ പറഞ്ഞതും ചെയ്തതും എന്താണെന്നറിയാൻ ആർക്കും താത്പര്യമില്ല. രാമായണം കണ്ടിട്ടില്ലാത്തവൻ, അയോദ്ധ്യാധിപതിയായ രാമന്റെയും അദ്ദേഹം സംഭരിച്ച സർവദാ ബ്രാഹ്മണനായ രാവണന്റെയും ഗരിമയോ മഹിമയോ( അദ്ധ്യാത്മ രാമായണപ്രകാരം) അറിയാത്തവൻ രാമൻ എന്ന നാമത്തിന് പേരിൽ ഹാലിളകുന്നതാണ് കാണുന്നത്.

ശബരിമലയിൽ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും നടതുറന്ന തിരുപ്പതി മാതൃകയിൽ ആളെ പ്രവേശിപ്പിച്ചാൽ എന്താ കുഴപ്പം? സ്ത്രീകളെ പ്രവേശിപ്പിച്ചാൽ എന്താ കുഴപ്പം? നാനാ ജാതി മതസ്ഥർ പ്രവേശിയ്ക്കാനാവുന്ന സ്ഥലം എന്ന വീമ്പിളക്കുമ്പോൾ നാനാജാതിമതസ്ഥരായ സ്ത്രീകളെ എന്തിനു വിലക്കുന്നു? ചരക്കു കയറ്റാൻ കേബിൾ കാർ ഉപയോഗിയ്ക്കാമെങ്കിൽ അവശരായ ഭക്തരെ കയറ്റാൻ അതുപയോഗിച്ചാൽ എന്താണ് കുഴപ്പം?

അങ്ങനെയൊക്കെ പറയുന്ന സ്ഥാപിത താത്പര്യക്കാരെ തുണയ്ക്കുന്നവർ ഒന്ന് ചിന്തിയ്ക്കണം, കാനനവാസിയായ ധര്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി മാത്രമല്ല, യോഗനിദ്രയിലുമാണ്. വർഷത്തിൽ മകരസംക്രാഅന്തിയോടനുബന്ധിച്ച് മാത്രം ഏതാനും ദിവസത്തേയ്ക്ക് തുറക്കുമായിരുന്ന ശബരിമല നട മണ്ഡല മകരവിളക്ക് കാലത്തെ അൻപതില്പരം ദിവസങ്ങൾക്കുപകരം എല്ലാമാസവും അഞ്ചു ദിവസവും പിന്നെ പലപ്പോഴായി തോന്നുമ്പോഴുമൊക്കെ തുറന്നിടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ യോഗനിദ്ര ഭഞ്ചിയ്ക്കപ്പെട്ടില്ലേ? അദ്ദേഹത്തിന്റെ ഏകാന്തവാസസ്ഥലം കയ്യേറി അവിടുത്തെ വന്മരങ്ങൾ വെട്ടിമാറ്റി യാതൊരു തന്ത്ര ദീക്ഷയുമില്ലാതെ കോൺക്രീറ് സൗധങ്ങൾ കെട്ടിപ്പൊക്കിയപ്പോൾ അദ്ദേഹത്തിന്റെ വ്രതം ഭംജ്ജിച്ചില്ലേ?
കാലാനുസൃതമായിരിക്കണം എല്ലാം. അല്ലെങ്കിൽ കാലത്തിന്റെ കുത്തോഴുക്കിൽ ഒലിച്ചുപോവുകയേയുള്ളു. ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവുമൊക്കെ നിന്ന സ്ഥാനത്ത് ഏതെങ്കിലുമൊരു ധനാർത്തിക്കാരനായ പുരോഹിതനെയും നാക്കിനെല്ലില്ലാത്ത അധികാരിയെയും ഒകെ വാഴിച്ച് പിൻപറ്റാൻ നോക്കിയാൽ സര്വനാശമായിരിയ്കും ഫലം.

Thursday, May 26, 2016

GOD's Own CouNTRY

ഞെട്ടിപ്പോയ ഒരു സംഭവമുണ്ടായി ഇന്ന്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ റാണി തോട്ടന്മൺകാവു ദേവീക്ഷെത്രത്തിൽ എത്തിയത് അല്പം വൈകിയായിരുന്നു. കൂടെയുള്ളവരെ അമ്പലത്തിനു മുൻപിൽ ഇറക്കിയിട്ട് കാര് പാര്ക്കുചെയ്യാൻ ഒത്ത ഒരിടം തേടി മുൻപോട്ടു നീങ്ങി എത്തിച്ചേന്ന് പറ്റിയ സ്ഥലം കണ്ടെത്തി വണ്ടി തിരിയ്ക്കാനായിട്ടാണു തോട്ടമൺ എസ്ബിടി യുടെ മുൻപിൽ ചേര്ത്ത് നിരത്തിയത്. റിവേഴ്സ് ഗിയറിട്ട് വണ്ടി നിക്കാൻ തുടങ്ങിയപ്പോൾ വഴിയോരം ചേര്ന്ൻ വണ്ടിയുടെ അടുത്തേയ്ക്കു വരുന്ന മൂന്നു പേരെകണ്ട് ചവിട്ടി. അവർ അത്രയ്ക്കും അടുത്തായിരുന്നു. പത്തു നാല്പതുവയസ്സു പ്രായമുള്ള ഒരു പുരുഷനും അയാളുടെ ഭാര്യയായേക്കവുന്ന സ്ത്രീയും പത്തുവയസ്സടുപ്പിച്ചുവരുന്ന ഒരു ആൺ കുട്ടിയും. മുൻപിൽ കിടക്കുന്ന, തിരിയാൻ ഒരുങ്ങുന്ന വണ്ടിയെ ശ്രദ്ധിയ്ക്കാതെ അവർ ഉഗ്രമായി തർക്കിയ്ക്കുകയാണെന്നു കണ്ട് അവിടെ തിരിയ്ക്കുന്നത് സുരക്ഷിതമെല്ലെന്നു തോന്നി വണ്ടി വീണ്ടും മുൻപോട്ടെടുത്ത് പത്തുനൂറുവാര മുന്പിലുള്ള ഒരു പള്ളിയുടെ വഴിയിലേയ്ക്ക് ഞാൻ വണ്ടി നീക്കി, തിരിക്കാൻ തുടങ്ങി. തിരിയ്ക്കാൻ ഒരുങ്ങുമ്പോൾ അവർ വീണ്ടും പിന്നാക്കം നടക്കുന്നതു കണ്ടു. പുരുഷന്റെ തര്ക്കം വാക്കുകളില്ൽ നിന്ന് പെശികളേയ്ക്ക് മാറ്റുന്നതും ശ്രദ്ധിച്ചു. ആ നടുവഴിയിൽ കൃത്യം പട്ടാപ്പകൽ പതിനൊന്നര സമയത്ത് അയാള് ആ സ്ത്രീയുടെ മുറിയ്ക് ചുറ്റിപ്പിടിയ്ക്കുന്നതുകണ്ടു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു, മുഷി ചുരുട്ടി അയാള് ആ സ്ത്രീയുടെ മുഖത്ത് ആഞ്ഞിടിച്ചു. അവർ വായു വേഗത്തിൽ കുട്ടിയേയും പിടിച്ചു വലിച്ച് ഓടി മറഞ്ഞു. അപരിചിതമായ ഒരു സാഹചര്യത്തിൽ അതിലിടപെടുന്നത് യുകതമല്ലാത്തതുകൊണ്ട് ഞാൻ സ്തംഭിച്ചു നിന്ന്. ബാങ്കിന്റെ വളപ്പിൽ നിന്ന് ഏതാനും സ്ത്രീകൾ ഇത് കാണുന്നുണ്ടായ്രുന്നു. രണ്ടു വൃദ്ധർ എതിര് ദിശയിൽ നിന്ന് നടന്നു വരുന്നുണ്ടായിരുന്നു. ഞാനടക്കം ആരും പ്രതികരിച്ചില്ല. പട്ടാപ്പകൽ, നടുറോഡിൽ, നഗരപാര്ഴ്വത്ത്തിൽ, ഭാര്യതെന്ന ആണെന്നു കരുതാവുന്ന ഒരു സ്ത്രീയെ കയ്യേറ്റം ചെയ്ത ചെര്രുപ്പക്കാരൻ സ്ത്രീയും കുട്ടിയും ഓടിമറഞ്ഞ ദിശയിലേയ്ക്ക് നീക്കി മുഷ്കൊട്ടും കുറയ്ക്കാതെ നോക്കി നിന്ന്. മെലിഞ്ഞു ദൃഢഗാത്രനായ ഇരുണ്ടനിറമുള്ള ഷർട്ട്‌ ധരിച്ച്ഹ നെറ്റിയ്ക്ക് കുംകുമക്കുറിയുള്ള( അത് എല്ലാവരും ഉദ്ദേശിയ്ക്കുന്ന ആ കുംകുമക്കുറിയാവാനുള്ള സാധ്യതയുമില്ല, ഏതോ ക്ഷേത്രപ്രസാദം) ഒരു ചെര്രുപ്പക്കാരൻ!
ഇതാണു സമകാലിക കേരളം!!!

Friday, February 26, 2016

ഇലകൾ കൊഴിയുന്നൂൂ


നടുക്കിരിയ്ക്കുന്ന ഇളം റോസ് ഉടുപ്പുകാരൻ ബ്ലേസ് ജോർജ്ജ്  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പിരിയുകയാണ്  ഈ ഇരുപത്തിയൊൻപതാം തീയതി. പിണച്ചിലും പിടിയ്ക്കലും പിരിച്ചിലും ഒക്കെയാണ്  മനുഷ്യജന്മത്തിന്റെ വികൃതികൾ എന്നറിയാം. പക്ഷേ ഇവന്റെ പോക്ക് വലിയ അനവധിപോക്കുകളുടെ മുന്നോടിയാണെന്നുള്ള സത്യം ഒരു പരിധിവരെ അമ്പരപ്പിയ്ക്കുനുണ്ട്. ഒത്തിരി യാത്രകളിലൊന്നും ഒരുമിച്ച്ചിട്ടില്ലെങ്കിലും ഒര്ത്തിരിക്കുന്ന പാലത്തിലെ പങ്കാളി. പങ്കാളികളായിരുന്നവരുടെ വിടപറച്ചിലിന്റെ അനുബഹ്വം......
മഹാത്മാഗാന്ധി സർവകലാശാലയുടെ ആദ്യബാച്ചിൽ ബിരുദമെടുത്തിറങ്ങുമ്പോൾ പ്രസ്തുത സർവകലാശാലയെക്കുറിച്ച് പ്രത്യേകിച്ചു പ്രിയങ്ങളൊന്നും തോന്നിയിരുന്നില്ല. അവിടുന്നുതന്നെ ബിരുദാനന്തര ബിരുദമെടുത്ത് പെരുവഴിയിലേയ്ക്കിറങ്ങുമ്പോഴും വേറെ വഴിയൊന്നും അന്നത്തക്കലത്ത് ഇല്ലായിരുന്നതിനാൽ അവിടുന്നുള്ള മുദ്രവച്ച സർട്ടിഫിക്കറ്റുകൾ പേറുന്നു എന്നതിലേറെ ഒന്നും തോന്നിയതുമില്ല. അതൊരു വഴിയായത്, ജീവനമർഗ്ഗമായത് യദൃച്ഛികം മാത്രം.
പക്ഷേ ജിവിതത്തിൽ ആ സ്ഥാപനം ഒരു നാഴികക്കല്ലായിമാര്രുകയായിരുന്നു. 1989 ൽ  സർവകലാശാലയിൽ അസ്സിസ്റ്റന്റായി ജോലിയ്ക്കുകയറുമ്പോൾ ഇരിടത്താവളം എന്ന  തോന്നൽ  മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ അവിടെ കിട്ടിയ സൌഹൃദങ്ങൾ... അത് ജീവിതത്തെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. യാത്രയെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു അവിടെ ചെല്ലുമ്പോൾ. ലോകം മുഴുവൻ യാത്രചെയ്യുന്ന ഒരു സഞ്ചാരിയാവണമെന്ന്. സഞ്ചാരങ്ങൾ യാത്ഹാര്ത്ഹ്യമാക്കിയത് ആ സൗഹൃദസാഹചര്യമാ ണ് . കുറെ സ്ഥലങ്ങൾ മാത്രം യാത്രകൾ എന്ന മാറ്റിമറിച്ചു. ആ യാത്രകളുടെ കൂട്ടാളികളിൽ ഈ ബ്ലെസ് ഉണ്ട്. ഉണ്ണികൃഷ്ണവാര്യർ ഉണ്ട്. നജീബും രഘുവും ഉണ്ട്. പ്രബോധ് ഉണ്ട്. വ്യത്യസ്ത ദേശക്കാർ. വ്യത്യസ്ത ചിന്താഗതിക്കാർ. വ്യത്യസ്ത പ്രായക്കാർ. എങ്കിലും എല്ലാത്തിനെയും ഒന്നാക്കാൻ യാത്ര എന്ന്ന അനുഭവത്തിനു കഴിയുമെന്ന്, ജീവിതം അങ്ങനെ വ്യത്യസ്തതകൾ അനുഭവിക്കേണ്ടുന്ന ഒന്നണെന്ന് ബോധ്യപ്പെടുത്തിത്തന്നും മാഹാത്മാഗാന്ധി സർവകലാശാലയെന്ന  മഹാപാഠശാല. എന്റെ ജീവിതത്തിന്റെ പാഠശാല!
പലരും പോയി. ഗോപീമോഹനൻ, ഉല്ലാസ്.....എന്നിങ്ങനെ. ഗുരുവും സുഃര്ത്തുമായിരുന്ന ഡി. വിനയചന്ദ്രനടക്കം പലരും ജീവ്തത്തിന്റെ തിരശ്ശീല വലിച്ചിട്ട് മറഞ്ഞു കഴിഞ്ഞു. പക്ഷേ വലിയൊരു കൂടുമാറലിൽന്റെ അരങ്ങൊരുങ്ങുന്നു എന്നും പോകാനുള്ള സമയം അടക്കുന്നു എന്നും ഉള്ള സൂചന തരുന്നതാണ്  ബേസിന്റെയും മറ്റും വിടവാങ്ങൽ.
യാത്രകളിലെ കൂട്ടുകാരനു യാത്രാമംഗളം. വരാനിരിക്കുന്ന വിടവാങ്ങലുകൾക്ക്  മനസ്സോരുക്കൾ. എന്തൊക്കെ, ഏതൊക്കെ.... എങ്ങനൊക്കെ???
ജീവിതം.....!

Monday, November 23, 2015

സ്വപ്നപ്രബന്ധം (റീലോഡഡ് )

പേമാരി പെയ്യുന്ന രാത്രിയിൽ  ഞാൻ ലിൻഡയെ സ്വപ്നം കണ്ടു. 
തീർത്തും  അകാരണമായ സ്വപ്നം. ലിൻഡയെ അവസാനമായി കണ്ടത് ആറു  വർഷം മുൻപായിരുന്നു. ഓർമയിൽ ആ പേരോ മുഖമോ ഇടയ്ക്കൊരിക്കൽപ്പോലും  ഉയിർത്തു വന്നതുമില്ല. എന്നിട്ടും മഴയുടെ ഗഹനമായ ഇരമ്പത്തിൽ മുഴുകി ഉറക്കത്തിലാണ്ട എന്റെ സ്വപ്നത്തിൽ അവൾ പ്രത്യക്ഷപ്പെട്ടു. തീർത്തും സ്വാഭാവികമായ പശ്ചാത്തലത്തിൽ! 

സ്വപ്നത്തിലും ആകാശം മഴമൂടി നിന്നു. ലൈബ്രറിയിൽ നിന്നും കുന്നിറങ്ങിവരുന്ന എന്റെ മുൻപിൽ പൊടുന്നനെ അവൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ആറുവർഷം മുൻപ്  കണ്ടു പിരിഞ്ഞപ്പോഴത്തേതിൽനിന്ന് പറയത്തക്ക മാറ്റമൊന്നും അവൾക്ക് വന്നിട്ടില്ല. മുഖക്കുരു കൂമ്പി നില്ക്കുന്ന മുഖവും മണികിലുക്കം പോലുള്ള ചിരിയും അതേപോലെ തന്നെ. എങ്കിലും, സംസാരിച്ചുകൊണ്ട് ഞങ്ങളൊരുമിച്ച് കുന്നിറങ്ങുമ്പോൾ അല്പം സ്ഥാനം മാറിയ സാരിക്കിടയിലൂടെ അവൾ ആറേഴുമാസം ഗർഭിണിയാണെന്നു ഞാൻ മനസ്സിലാക്കി. കൂടുതലെന്തെങ്കിലും വിവരങ്ങൾ അറിയുന്നതിനുമുൻപ്  സ്വപ്നം മുറിഞ്ഞ് ഉറക്കത്തിന്റെ മറ്റേതോ കയത്തിലേയ്ക്ക് ഞാനാണ്ടുപോയി.
രാത്രി മുഴുവൻ മഴയായിരുന്നു. മൂന്നുദിവസമായി തോരാതെ പെയ്യുന്ന മഴ. ചെറിയ ചാറ്റലും പൊടുന്നനെ ഇരമ്പുന്ന പെരുമഴയുമൊക്കെയായി അതങ്ങനെ പകർന്നാടിക്കൊണ്ടേയിരുന്നു. മഴയിലൂടെ സ്കൂട്ടറോടിച്ച് തണുത്തു മരവിച്ച ശരീരവുമായി വീട്ടിലെത്തിയ ഉടനെ കഞ്ഞികുടി കഴിഞ്ഞ് ഞാൻ മുറിയിലേയ്ക്ക് വലിഞ്ഞു. വൈദ്യുതി എപ്പോളോ നിലച്ചിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ കുറെ നേരം വായിച്ചു. ടിവി കാഴ്ച അപ്രാപ്യമായതിനാൽ വളരെക്കാലത്തിനു ശേഷം അങ്ങനെ ഗാഢമായി വായനയിൽ മുഴുകുവാൻ കഴിഞ്ഞു. പുസ്തകം മടക്കിവച്ച് എപ്പോഴോ ഞാനെഴുതാൻ തുടങ്ങി. ഏറെക്കാലമായി കൊണ്ടുനടക്കുന്ന ഒരു കഥാബീജം പെട്ടന്നങ്ങ് വളർന്നു വികസൈക്കുകയായിരുന്നു. അസാധാരണ ജീവികളും നിറപ്പകിട്ടാർന്ന  അന്തരീക്ഷവുമുള്ള ഒരു പ്രണയകഥ. മഴയുടെ താളാവേശമുൾക്കൊണ്ട് ഞാനത് എഴുതി മുഴുമിപ്പിച്ചു. പെയ്തൊഴിഞ്ഞ മനസ്സോടെ ഉറങ്ങാൻ തയ്യാറവുമ്പോൾ നേരം വളരെയായിരുന്നു. മഴ അങ്ങേയറ്റം ശക്തിപ്പെട്ടിരുന്നു. തുറന്നിട്ട ജന്നലിലൂടെ മഴത്തുള്ളികൾ എറിച്ചുവീണ് മേത്ത ഇര്പ്പം കൊണ്ടിരുന്നു. ജന്നലടച്ച്, പതിവുജപങ്ങളും നടത്തി കിടക്കയിൽ വീണ് കൈലി പറിച്ച് പുതച്ചതേയോർമ്മയുള്ളു.

രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലേയ്ക്ക് ഉണരുമ്പോഴും രാത്രി കണ്ട സ്വപ്നത്തിലെ ലിൻഡയുടെ  ഗർഭാലസ്യം  നിറഞ്ഞ രൂപം മനസ്സിൽ നിന്ന് മാഞ്ഞില്ല. അത് വെറുമൊരു സ്വപ്നമായിരുന്നു എന്ന് തീർപ്പുകല്പിക്കുവാൻതന്നെ കുറെ നേരമെടുത്തു. അപ്പോഴാണ് അത്തരമൊരു സ്വപ്നക്കാഴ്ചയുണ്ടാവാനുള്ള കാരണങ്ങള സ്വയം ആരായാൻ  തുടങ്ങിയത്. അടുത്തിടെയെന്നോ  ലിൻഡയ്ക്ക് രണ്ടാമതും ഒരു കുട്ടി പിറന്ന വിവരം ഹേമ  പറഞ്ഞതോർത്തു. ഒരുപക്ഷേ ആ അറിവാകാം  സ്വപ്നത്തിനു പ്രേരണയായത്. ആറു വർഷം മുൻപ്  ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മഴചാറി  നില്ക്കുന്ന ഒരുച്ചയ്ക്ക് ലിൻഡ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ കൗതുകത്തോടെ  ഓർത്തുപോയി . എന്നോടൊത്ത് ജീവിതം പങ്കിടാൻ ഒരുക്കമാണോ എന്ന ഒരെഴുത്തിൽ ആരാഞ്ഞത് വെറുമൊരു നിമിഷത്തിന്റെ പ്രചോദനംകൊണ്ടായിരുന്നു. അതുമൊരു മഴക്കാലത്തിന്റെ തുടക്കത്തിലായിരുന്നു എന്നത് യാദൃച്ഛികം മാത്രം. ഒരിടത്തുമെത്താത്ത ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ അന്നത്തെ അൻപത്തിയൊന്നു കത്തുകളും പിന്നെപ്പോഴോ ഞാൻ കീറിക്കളഞ്ഞു. പക്ഷേ അക്കാലത്തെ മൂന്നു കൂടിക്കാഴ്ചകളുടെ കൌതുകം മറക്കാനാവില്ല. 

മഴയുടെ വന്യതയ്ക്കിടയിൽ വീനുകിട്ടിയ ഒരു ദിവസമായിരുന്നു റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ ഞങ്ങൾ കണ്ടുമുട്ടിയത്. അവൾ എന്നെ വിളിച്ചു വരുത്തുകയായിരുന്നു.ഏറെ നേരത്തെ അർഥമില്ലാത്ത പറച്ചിലിനിടയിൽ കുട്ടികളുണ്ടാവരുത് എന്ന ഉറപ്പിന്മേൽ എന്നോടൊപ്പം ജീവിക്കാൻ തയ്യാറാണ് എന്ന അവൾ പറഞ്ഞത് പെട്ടെന്നായിരുന്നു. വ്യക്തമായ ഒരു മറുപടി നല്കാൻ പെട്ടെന്നെനിക്ക് കഴിഞ്ഞില്ല. ഒരിടത്തുമെത്താതെ അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. 

ആ കൂടിക്കാഴ്ചകൾ മൂന്നും അങ്ങനെ തന്നെയായിരുന്നു. വെറും സൗഹൃദത്തിന്റെയും അവസാനമില്ലാത്ത സംവാദത്തിന്റെയും വിഫല ദൗത്യങ്ങൾ. ഒരു ആണും പെണ്ണും പ്രണയത്തിനുമാത്രം സഹിക്കാൻ കഴിയുന്ന വിചിത്ര സാഹചര്യങ്ങളിൽ- പൊലീസ് സ്റ്റേഷന്റെ മതില ചാരി നിന്ന് ഒരുച്ച, ശൂന്യമായ റെയിൽവേ പ്ലാറ്റ്ഫോമിലെ അപരാഹ്നം, അവസാനം ശൈശവാവസ്ഥ പിന്നിട്ടില്ലാത്ത ഒരാലിൻ  ചുവട്ടിൽ ഒരു കുടക്കീഴിൽ ഒന്നിച്ചു ചേരാനോ പിരിയാാനോ തീരുമാനിക്കാൻ കഴിയുമായിരുന്ന ഒരു സന്ധ്യ- പ്രണയത്തിന്റെ സ്പർശമേയില്ലാതെ ഞങ്ങൾ സംസാരിച്ചു പിരിഞ്ഞു. ആ മഴക്കാലമവസാനിച്ചതോടെ ഒരുമിച്ച് ജീവിതം പങ്കിടേണ്ടെന്ന്, അതസാധ്യമാണെന്ന്, എല്ലാമുറിപ്പെടുത്തലുകൾക്കും പരസ്പരം മാപ്പ് ചോദിച്ചുകൊണ്ട് ഞങ്ങൾ സ്ഥാപിച്ചെടുത്തു.

ട്രെയിൻ ലേറ്റാണ്. മഴകാരണം പതിവ് സുഹൃത്തുക്കളാരുംതന്നെയില്ല.പ്ലാറ്റ്ഫോം പൊതുവെ വിജനം. മഴ നനുനനെ  ചാറാൻ തുടങ്ങി. ഓഫീസിലേയ്ക്കു പോകാനുള്ള തീവണ്ടിക്കാത്തിരിപ്പിനിടയിൽ തലേരാത്രിയിലെ സ്വപ്നമുണർത്തിയ ചിന്തകള് വീണ്ടും സജീവമായി. സമീപഭാവിയിൽ നടക്കാൻ പോകുന്ന എതുസംഭാവത്ത്തിന്റെ സൂചനയാണതെന്നായിരുന്നു അപ്പോഴെന്റെ ചിന്ത. ഏകാന്തതയിൽ ലഭിയ്ക്കുന്ന ചില അറിവുകളും ചില സ്വപ്നങ്ങളും ഭാവിയില നടക്കാൻ പോകുന്നതിന്റെ സൂചന വഹിച്ചേക്കാം. അവ വായിച്ചെടുക്കുവാൻ പലപ്പോഴും കഴിയാറില്ലെന്നു  മാത്രം. വായിക്കപ്പെടാത്ത അറിവുകൾ യാഥാർഥ്യമാവുമ്പോഴേ മനസ്സിലാവുകയുള്ളു.  ലിൻഡയെക്കുറിച്ചും ഞഗളുടെ മുറിഞ്ഞിട്ടും മുറിയാത്ത സൗഹൃദത്തെക്കുറിച്ചും അങ്ങനെയാലോചിച്ച്, ഇന്നലെക്കണ്ട സ്വപ്നത്തിന്റെ അർഥതലങ്ങൾ വായിച്ചെടുക്കാൻ പണിപ്പെട്ട് ഞാനാ സിമന്റു ബെഞ്ചിലിരുന്നു. അപ്പുറത്തെ പ്ലാറ്റ്ഫോമും അതിലൂടെ നീങ്ങുന്ന മനുഷ്യരും ഒരു തിരശ്ശീലയ്ക്കുഅപ്പുറത്തേതെന്നപോലെ മായക്കാഴ്ചയായി വെളിപ്പെട്ടുകൊണ്ടിരുന്നു. അങ്ങെനെയിരുന്ന്  ധ്യാനതുല്യമായ ഒരു അവസ്ഥയിലായിപ്പോയി ഞാൻ. എപ്പോഴോ ഈർപ്പമുള്ള ഒരു ഉൾവിളി പ്രജ്ഞയെ ആവേശിക്കുകയും ചെയ്തു. കണ്ണുതുറക്കുമ്പോൾ നേർത്ത ഇരമ്പത്തോടെ തീവണ്ടി വന്നെത്തി. സ്വപ്നത്തെക്കുറിച്ചുള്ള ചിന്ത വിടാതെ തന്നെ ഞാൻ തീവണ്ടിയിൽ കയറി. 

മഴയിലും മായികമായ പ്രകാശത്തിലും മുഴുകി നിന്ന ഒരു കൂടിപ്പിരിയലിന്റെ ലാളിത്യം ജീവിതത്തെ എത്രമാത്രം മാറ്റിമറിച്ചു എന്ന് തീവണ്ടിയിലിരുന്ന് ഞാനാലോചിച്ചു.തീർത്തും സാധാരണമായ ഒരു ഗ്രാമത്തിലെ മാവിൻ ചില്ലകൾക്കിടയിലൂടെ ഭാഗികമായി മാത്രം മേൽക്കൂര വെളിപ്പെടുന്ന സ്കൂളിൽ നിന്നും ലിൻഡയെ വിളിച്ചിറക്കുമ്പോൾ മഴയില്ലായിരുന്നു.സ്കൂളിനു മുന്പിലെ ബസ് സ്റ്റോപ്പിൽ ഞങ്ങളങ്ങനെ മൗനികളായി നിന്നു. അപ്പുറത്ത് അല്പം താഴെയായി ചെറിയൊരു ക്ഷേത്രം. റോഡരികിൽ ചെറിയ ആൽമരം. എനിക്കുവരാനുള്ള ബസ്സൂകാത്തുള്ള നില്പ്. ഒന്നും മിണ്ടാനില്ലാത്ത അവസ്ഥ. സ്കൂൾ വിട്ട് കുട്ടികൾ ഇറങ്ങിവരുമ്പോൾ അവൾക്കൊരു  ചാഞ്ചല്യമുണ്ടായോ? അതോ എനിക്കോ? അപ്പോൾ മഴ ചാറാൻ തുടങ്ങി.

ലിൻഡ കുടനിവർത്തി. പരസ്പരം സ്പർശിക്കാതിരിക്കാൻ  ബലം പിടിച്ച്, മഴയില, ഒരു കുടക്കീഴിൽ ആൽച്ചുവട്ടിൽ, പുറംലോകത്തുനിന്നും ഒരു മായായവനികയാൽ വേർതിരിക്കപ്പെട്ട തുരുത്തിൽ ഒന്നും പറയാതെ ഞങ്ങൾ നിന്ന്. എത്രനേരമെന്നറിയാതെ. ഒരുപക്ഷേ അവളെന്തൊകെയോ പറഞ്ഞിരിക്കണം. ഞാനും എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കണം. പക്ഷേ ചോദ്യങ്ങള്ക്കൊന്നും ഉത്തരം കണ്ടെത്തുവാനോ പുതിയ ഏതെങ്കിലുമൊരു ചോദ്യം ഉയർത്താനോ  ആവാത്തത്ര  അടുത്തായിരുന്നു, ഒരുമിച്ചായിരുന്നു, ഒറ്റപ്പെട്ട തുരുത്തിലായിരുന്നു ഞങ്ങളിരുവരുവരും. ബസ്സുവരുമ്പോൾ. 

കുടകൊണ്ടുപോവാൻ ലിൻഡ പറഞ്ഞു. കലമ്പുന്ന കുട്ടികൾക്കിടയിലൂടെ നനഞ്ഞുതന്നെ ഞാൻ ബസ്സിൽ കയറി. ബസ്സ് നീങ്ങാൻ തുടങ്ങിയതോടെ മഴ മാറി. ലിൻഡയും സ്കൂളും അകന്നകന്നു പോയി. അന്ന് രാത്രിയിൽ , ബസ്സിറങ്ങി, മഴതെളിഞ്ഞ് പ്രത്യക്ഷപ്പെട്ട നേർത്ത  നിലാവെട്ടത്തിൽ വീട്ടിലേയ്ക്കു നടക്കുമ്പോൾ അത്രമാത്രം അടുത്ത സുഹൃത്തും അത്രതന്നെ സ്വതന്ത്രയുമായ ഒരുവളെ എങ്ങനെ പ്രണയിക്കുമെന്നും ഏറ്റവും പ്രണയഭരിതമായ ഒരു വാക്കെങ്കിലും കുറിച്ച് അവൾക്കെങ്ങനെ  ഒരെഴുത്തെഴുതാനാവുമെന്നുമായിരുന്നു എന്റെ ചിന്ത. കുളിയും അത്താഴവും കഴിഞ്ഞ് ഞാൻ ഒരു കത്തെഴുതാൻ ശ്രമിച്ചു. ഒന്നുകിൽ ആദ്യത്തെ പ്രണയലേഖനം. അലെങ്കിൽ.... 

പക്ഷേ ഒരുവാക്കുപോലും ഉതിർക്കാതെ  വിരലുകൾ തരിച്ചുനിന്നു.

പെരുമഴയുടെ ഇടവേളകളിൽക്കൂടി യാത്രചെയ്ത് തീവണ്ടിയിറങ്ങി ഓഫീസിലേയ്ക്കുള്ള ബസ്സുപിടിയ്ക്കാൻ തിടുക്കപ്പെട്ടു നടക്കുമ്പോഴാണ് പ്ലാറ്റ്ഫോമിന്റെ മൂലയിരിലിക്കുന്ന ഒരു രൂപം ശ്രദ്ധിച്ചത്. കീറച്ചാക്ക് പുതച്ച ചെറുപ്പക്കാരനായ ഭ്രാന്തൻ. ഭ്രാന്തമായ ഒരു വെളുപ്പിന് അല്ലെങ്കിൽ രാത്രിയിൽ  അല്ലെങ്കിൽ സമയാതീതമായ ഏതെങ്കിലുമൊരു വേളയിൽ ഏതെങ്കിലുമൊരു റെയിൽവേ  പ്ലാറ്റ്ഫോമിലോ കടത്തിണ്ണയിലോ, ചാക്കുകഷണം മാത്രം പുതച്ചോ വസ്ത്രമേയില്ലാതെയോ ഇരിക്കുന്നതിന്റെ സർവതന്ത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിച്ചുപോയി. എന്തുചെയ്യാം, ചുറ്റുപാടുകളുടെ സമ്മർദ്ദത്തിനു  വഴങ്ങി  ജീവിക്കാൻ വിധിക്കപ്പെട്ടുപോയി നാമൊക്കെ. മറ്റുള്ളവർ കുറ്റം പറയാത്ത വേഷം ധരിച്ച്, നിശ്ചിതമായ വഴികളിലൂടെ, നിഷ്ഠിതസമയത്തിനു വിധേയമായി സഞ്ചരിക്കാൻ വിധിയ്ക്കപ്പെട്ടവർ. ഞാനും ലിൻഡയും, സ്വാഭാവികരിലൊരാളായി അറിയപ്പെടാനാഗ്രഹിക്കുന്ന ഏതൊരാളും. സമയകാലവിധികളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ  ഒതുങ്ങിക്കൂടുവാൻ കഷ്ടപ്പെടുന്നവർ. 

പക്ഷേ സ്വപ്നം മറ്റൊരു കാലവും നിഷ്ഠയും അനാവൃതമാക്കുന്നു. അവിടെ ലിൻഡ പഴയ ചിരിയോടെ, ആറുവർഷം മുന്പ് എന്നെയന്വേഷിച്ച് വെയിൽ വകവയ്ക്കാതെ ലൈബ്രറിയിയിലേയ്ക്ക്  കയറിവന്ന അതേ ഉത്സാഹത്തോടെ ഗർഭക്ലേശംപോലും കണക്കാക്കാതെ കുന്നുകയറി വരും. സുഹൃദപരമായി ഒന്നുമിലായ്മകൾ സംസാരിച്ചു പിരിയും. അവിടെ ഉദ്യോഗഗര്വ്വമോ സാമൂഹ്യ ബാധ്യതകളോ കണക്കാക്കാതെ നടുറോഡിൽ നഗ്നനൃത്തം ചെയ്യാൻ ഏത് ഉദ്യോഗസ്ഥദുഷ്പ്രഭുവും ധൈര്യംകാട്ടും . സ്വപ്നത്തിൽ ജൂലിയാ റോബെർട്ട്സിനെപ്പോലെ ലോകത്തിന്റെ മുഴുവൻ പ്രേമഭാജനമായ ഒരു പെണ്ണുമൊത്ത് വിശാലമായ ഹോട്ടൽ ബാൽക്കണിയിൽ മദ്യം നുകർന്നിരിക്കുവാൻ ഏതൊരുവനും യോഗം വരും.

യാദൃച്ഛികമെങ്കിലും ജൂലിയ റോബർട്ട്സിന്റെ ഓര്മ്മ ഇവിടെ പ്രസക്തമാവുന്നു. ലിൻഡയെ പ്രണയിക്കാനോ അവളോടൊത്തു ജിവിതം പങ്കുവയ്ക്കാനോ എനിക്ക് സാധിച്ചില്ലെന്നത്  നേരുതന്നെ; എനിക്കു പിടിതരാത്ത ഏതോ കാലങ്ങളിലേയ്ക്കും ഇടങ്ങളിലേയ്ക്കും അവാൾ കുടിയേറിയെന്നതും വാസ്തവം. പക്ഷേ സിനിമയിൽ ജൂലിയ റോബർട്ട്സിന്റെ ചുണ്ടുകൾ കാണുമ്പോൾ ഞാൻ ലിൻഡയെ ഓർത്തുപോവും. ജൂലിയാ റോബർട്ട്സിന്റെ ചിത്രങ്ങൾ കാണുന്നതിനും എത്രയോ മുന്പുതന്നെ ഞാൻ ലിൻഡയെ പരിചയപ്പെടുകയും , നാടകീയമായി അവളെ പിരിയുകയും ചെയ്തിരുന്നു എങ്കിലും.

ലിയോണീദ് അഫ്രമോവിന്റെ പെയിന്റിംഗ്
****************************************************************************


2000 കാലത്തെന്നോ എഴുതിയതാണ് ഈ കഥ. ഒറ്റയിരുപ്പിന് പുർത്തിയായ  ഈ കഥ ആയിടയ്ക്കൊക്കെ ഏതൊക്കെയോ സുഹൃത്തുക്കളെ കാണിച്ചിരുന്നു. തിരുത്തി നന്നാക്കണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ പിന്നെപ്പോഴോ എവിടെന്ന് കണ്ടെത്താനാവാതെ പഴങ്കടലാസുകളുടെ കൂട്ടത്തിൽ പ്രത്യക്ഷപ്പെട്ടുപോയി. ഇന്ന് വൈകിട്ട് കുടുംബത്ത് കയറിച്ചെല്ലുമ്പോൾ അടുക്കളയിൽ, അമ്മ കത്തിയ്ക്കാനെടുത്ത കടലാസുകൾക്കിടയിൽ നിന്നും മാറ്റിവച്ചിരുന്നതാവണം, കണ്ടെത്തി. ഈ കഥയോടുള്ള ഒരു പ്രണയം കാരണം ഓർമ്മയിൽ നിന്നെന്തൊക്കെയോ പകർത്തിയെഴുതി  2010 ൽ ബ്ലോഗിലിട്ടിരുന്നു. യഥാർഥ കഥയുടെ സുഖത്തിനടുത്തൊന്നും വരാൻ അതിനായില്ലെന്ന് തോന്നുകയും ചെയ്തു. ഇന്നിതാ പഴയത് കിട്ടിയപ്പോൾ 'സ്വപ്നപ്രബന്ധം' അതേപടി ഇടുന്നു. കഥയിലെ പലസൂചനകളും കാലപ്പഴക്കം കൊണ്ട് അപ്രസക്തമായിരിക്കാമെന്ന അറിവോടെ. 
..............
സൂചന: ജൂലിയാ റോബെർട്ട്സ് - ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളിൽ പ്രശസ്തിയുടെ ഉന്നതിയിലായിരുന്ന ഹോളിവുഡ് നടി. എറിൻ  ബ്രോക്കോവിച്ച് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ  ലഭിച്ചിട്ടുണ്ട്.

Wednesday, September 16, 2015

നീയെന്നു ഞാനെന്നു

നീയെന്നു ഞാനെന്നു നാമെന്നു സംജ്ഞകൾ
ഓരോന്നുമെത്രയോ ഭിന്നമെന്നുക്തികൾ
നീയില്ല ഞാനില്ല നാം മാത്രമേയുള്ളു-
വെന്നൊരു പ്രജ്ഞയുദിക്കണം മിന്നലായ്.
മിന്നൽപ്പിണരിന്റെ ശക്തിയിൽ ഭിന്നങ്ങളൊ-
ന്നായുരുകി ലയിക്കണം സത്യമായ്
ചിത്രത്തിനു കടപ്പട്: റിട്രോ ലോബി ഇങ്ക്( http://www.retrolobbyink.com)

Monday, September 07, 2015

ശീഖ്റസ്ഖലനങ്ങൾ ആശാസ്യമല്ല പലപ്പോഴും

മിതം ച സാരം ച

സാറതു പഠിപ്പിക്കുമ്പോൾ
കനത്തൊരുദ്ധാരണം
കരുപ്പിടിയ്യുന്നുണ്ടായിരുന്നു.
പലപ്പോഴും അതങ്ങനെ തുടർന്നു


മെല്ലെ മെല്ലെ എന്നവൾ പറഞ്ഞത്
കുന്നിനുച്ചിയിലേയ്കുള്ള യാത്രയിലായിരുന്നു
കുന്നിന തലപ്പിൽ നിന്നൊരു അരുവി
സാരമല്ലാത്ത കുതിപ്പായി
ചാടുന്നത് സന്ധ്യക്കാണ്‌ കണ്ടു മടുത്തത്
ആർക്കുമെപ്പോഴും മടുക്കാം
ആരെയും

കിതയ്ക്കുന്ന ആകാശത്തിന്റെ
പകൽത്തുളിപ്പിൽ
കൊല്ല് എല്ലാത്തിനെയും
എന്നാക്രോശിക്കുന്ന
നായകൻ ആരാണ്?

സഖലിച്ചേതീരൂ
ചിലതൊക്കെ
നീ ചിരിയ്ക്കുമ്പോൾ
എന്റെ കണ്ണൂടക്കിയത്
നിന്റെ വായ്ത്തലയിൽ
നിന്റെ ചുണ്ടുകൾക്ക്
നല്ല രുചി

പ്രണയം മറന്നിട്ട കക്കകൾ.
കുരുതി ക്കളത്തിൽ നിന്ന്
പലായനം ചെയ്യുന്നവരുടെ
നീണ്ടനിര.
അവസാനത്തെ കച്ചിത്തുരുമ്പ്
മുറിഞ്ഞ്
കടലോരത്തടിഞ്ഞ
കുരുന്നു ജഡം .

ഏതേതു സ്ഖലനങ്ങളുടെ
നുരപത
തിരച്ചാർത്തായി
അതിനു തൊങ്ങൽ ചേർക്കുന്നു?

തെരുവിലൂടെ ഗഞ്ചിറകളുടെ താളം
നിരനിരയായി കടന്നുവരുന്ന
ഉണ്ണിക്കണ്ണന്മാർ

ആരുടെ ഘോഷയാത്ര-
ചുവന്നതോ
ചവിണ്ടതോ?
മാഴ്സൽ ദുഷാമ്പിന്റെ പെയിന്റിംഗ്

Wednesday, August 26, 2015

കിഴക്കൂന്നു വരുന്ന കാറ്റ്

അച്ഛൻ ആശുപത്രിയിലാണ് . അതുകൊണ്ടുതന്നെ രാത്രികൾ ഞാനവിടെ ചിലവഴിയ്ക്കാൻ വിധിയ്ക്കപ്പെട്ടിരിക്കുന്നു. ഈ ഓണക്കാലത്ത്.
ആശുപത്രിയുടെ ജനാലയിലൂടെ ഓണനിലാവ്‌ കാണുന്നതിനു വലിയ സുഖമൊന്നുമില്ല എങ്കിലും ആശുപത്രിയുടെ വരാന്ത വലിയൊരു ലോകമാണ്. അഥവാ വലിയ ഈ ലോകത്തിന്റെ പരിച്ഛേദമാണ്. പലയിടങ്ങളിൽ നിന്ന്, പല സാഹചര്യങ്ങളിൽ നിന്ന്, പലവിധ സങ്കടങ്ങളുമായി വന്ന മനുഷ്യർ. രാവില ഉറക്കമിളച്ച് ഇന്റെൻസീവ് കെയർ യൂണിറ്റിനു മുൻപിൽ കാവൽ നിൽക്കുന്നവർ. മരണവാർത്തകളുമായി പുലരുന്ന ദിനങ്ങൾ. പലയിടങ്ങളിൽ നിന്ന് വന്ന അനിശ്ചിതമായ കാലത്തേയ്ക്ക് ഒരുമിച്ചു താമസിയ്ക്കുവാൻ വിധിയ്ക്കപ്പെടുന്നവർ. അവിടെ പിറക്കുന്ന സൗഹൃദങ്ങൾ, ബന്ധങ്ങൾ.... ജിവിതത്തിന്റെ, അതിന്റെ നൈമിഷികതയുടെയും പ്രത്യാശയുടെയും പകുക്കലിന്റെയും എല്ലാം പതിപ്പുകൾ അനുനിമിഷം ആശുപത്രി വരാന്തയിൽ ജനിച്ചുമരിയ്ക്കുന്നുണ്ട്.
പലയിടത്തു നിന്ന് വന്ന പലസാഹചര്യക്കാരായ മനുഷ്യർക്കിടയിൽ പിറവികൊള്ളുന്ന ബന്ധത്തിന്റെ കഥയാ ണ് സ്പാനിഷ് എഴുത്തുകാരി അല്മുദേന ഗ്രാൻഡിസിന്റെ 'കിഴക്കൂന്നു വരുന്ന കാറ്റ്'( The Wind from the East) എന്ന നോവലിന്റെ ഇതിവൃത്തം. ആശുപത്രിയിലിരുന്ന് ആ പുസ്തകം മുഴുവൻ വായിച്ചു തീർക്കാനായി എന്നതാണീ ഓണക്കാലത്തിന്റെ ഒരേയൊരുത്സാഹം.

അല്മുദേനാ ഗ്രാൻഡിസ്.
ദരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് സ്വന്തം കഴിവുകൊണ്ട് ഉയർച്ച നേടിയ സാറ ഗോമസ് , ഡോ. ജുവാൻ ഓല്മെഡോ എന്നിവരാണ് ഈ നോവലിന്റെ കേന്ദ്ര കഥപാത്രങ്ങൾ . ഇരുവരും മഹാനഗരമായ മാഡ്രിഡിൽ നിന്ന് കാഡിസ് എന്ന ചെറു കടലോരപട്ടണത്തിലേയ്ക്ക് ചേക്കേറിയവർ. മന്ദബുദ്ധിയായ സഹോദരൻ അല്ഫോണ്‍സോയ്ക്കും സഹോദരപുത്രിയായ ടമാരായ്ക്കുമൊപ്പമാണ് ജുവാൻ ആ നഗരത്തിലേയ്ക്ക് എത്തിയിരിക്കുന്നത്. അൽപമകലെയുള്ള ജെരാസ് നഗരത്തിലെ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനാണയാൾ. സാറാ ഏകയാണ്. പുതുതായി ആരംഭിച്ച സമ്പന്നർക്കായുള്ള ഹൗസിംഗ് കോളനിയിൽ മുഖാമുഖം നില്ക്കുന്ന രണ്ടുവീടുകളിലായി അവർ താമസമാരംഭിയ്ക്കുന്നു. വീടു വൃത്തിയാക്കാനായി വരുന്ന മാരിബെലും മകൻ ആന്ദ്രെയും അവരുടെ ജീവിതത്തിലേയ്ക്ക് വളരെ സ്വാഭാവികമായി ഇണക്കിച്ചേർക്കപ്പെടുന്നു. ഈ വിഭിന്നമായ മൂന്നു കുടൂംബങ്ങളുടെ ഒത്തുചേരലിന്റെ, സഹവർത്തിത്വത്തിന്റെ, ഒരുമിച്ചുള്ള അതിജീവിക്കലിന്റെ കഥയാണ്  അല്മുദേന വിചിത്രമായ ആഖ്യാന ശൈലിയിൽ അവതരിപ്പിക്കുന്നത്. വിഷമകരവും ചതിക്കുഴികൾ നിറഞ്ഞതുമായ ഭൂതകാലത്തിൽ നിന്നും ഒരു വസന്താരംഭത്തിൽ കിഴക്കാൻ കാറ്റ് വീശിത്തുടങ്ങിയ ഒരു ദിനത്തിൽ മൂന്നു കുടുംബങ്ങളും കൂട്ടായി പുറത്തു കടക്കുകയാ ണ് .
വസന്തകാലത്ത് ധാരാളം വിനോദയാത്രികർ വന്നുചേരുന്ന കാഡിസ് എന്ന ഇടത്തരം സുഖവാസ കേന്ദ്രത്തിലെ താമസക്കാരുടെ ജീവിതത്തെ വിവിധ കാലങ്ങളിലായി വര്ഷം തോറും മൂന്നു കാറ്റുകൾ വല്ലാതെ സ്വാധീനിയ്ക്കുന്നു. ചൂടു നിറഞ്ഞ തെക്കൻ കാറ്റ്, ഈർപ്പമാർന്ന പടിഞ്ഞാറൻ കാറ്റ്, ഊഷ്മളമായ കിഴക്കൻ കാറ്റ്.
സമകാലിക സ്പാനിഷ് നോവലിലെ ശ്രദ്ധേയമായ നാമങ്ങളിലൊന്നാണ് അല്മുദേന ഗ്രാൻഡിസിന്റേത്. അത്യപൂർവമായ കരുത്താണ് അവരുടെ ആഖ്യാനത്തിന് . അനവധി പടലങ്ങളായി അടുക്കിയടുക്കി മുന്നേറുന്ന കഥ പറച്ചിൽ. 
'ലുലുവിന്റെ കാലം'( The Ages of Lulu) എന്ന രതിനോവലിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ എഴുത്തുകാരിയാണ് അല്മുദേനാ ഗ്രാൻഡിസ്. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയും ജീവിതത്തിന്റെ നാടകീയതയും ആഖ്യാനം ചെയ്യുന്നതിൽ അവർക്കുള്ള പാടവം വെളിപ്പെടുത്തുന്ന ഒന്നാണ് അവരുടെ അഞ്ചാമത്തെ നോവലായ 'കിഴക്കൂന്നു വരുന്ന കാറ്റ്. '
ഓണക്കാറ്റ് നഷ്ടമായെങ്കിലും നല്ലൊരു വായനാനുഭവത്തിന്റെ ഇളം കാറ്റ് ഇപ്പോഴും ഒഴുകിനടക്കുന്നുണ്ട്.
അല്മുദേനാ ഗ്രാൻഡിസ്.